ദേശീയപാതയിൽ ചേർത്തല പ്രൊവിഡൻസ് ജംഗ്ഷന് സമീപത്ത് ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് അപകടം സംഭവിച്ചത്.
ചേർത്തല : ആലപ്പുഴയില്‍ സുഹൃത്തുക്കൾ സഞ്ചരിച്ച ബൈക്ക് ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്. ചേർത്തല നഗരസഭ പതിനെട്ടാം വാർഡിൽ കുറ്റിപ്പുറത്ത് വീട്ടിൽ തങ്കരാജ് - രമ ദമ്പതികളുടെ മകൻ അനന്തരാജ് (26) ആണ് മരിച്ചത്. ചേർത്തല കളവംകോടം പാടത്ത് അജയകുമാറിന്‍റെ മകൻ അക്ഷയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. അക്ഷയ് കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്.
ദേശീയപാതയിൽ ചേർത്തല പ്രൊവിഡൻസ് ജംഗ്ഷന് സമീപത്ത് ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറിയിടിക്കുകയായിരുന്നു. അനന്തരാജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Read More : വീട്ടില്‍ കയറി അക്രമം, തട്ടിക്കൊണ്ടു പോകല്‍; 'മൊട്ട' ശ്രീജിത്തിനെക്കൊണ്ട് പൊറുതി മുട്ടി, പൊക്കി പൊലീസ്
