Asianet News MalayalamAsianet News Malayalam

നളന്ദാ 'സര്‍വകലാശാല'യിലെ എന്റെ ദിനങ്ങള്‍

Deshantharam Usman iringattiri
Author
Thiruvananthapuram, First Published Dec 12, 2017, 5:55 PM IST

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപികയെക്കുറിച്ചാണ് ഈ കുറിപ്പുകള്‍.


Deshantharam Usman iringattiri

ഇരിങ്ങാട്ടിരി എ.എം.എല്‍ . പി സ്‌കൂളില്‍നിന്ന് അഞ്ചാംക്ലാസ് പാസ്സായി മേലാറ്റൂര്‍ ഹൈസ്‌കൂളില്‍ ചേര്‍ന്നു. ചെറിയ ക്ലാസ്സില്‍ നിന്നുണ്ടായിരുന്ന പഠനമികവൊന്നും അവിടെ ചെന്നപ്പോള്‍ കണ്ടില്ല. രസതന്ത്രവും ഫിസിക്‌സും കണക്കും കണ്ണെടുത്താല്‍ കണ്ടു കൂടാത്ത വിഷയങ്ങളായി.

കെമിസ്ട്രി എടുത്തിരുന്ന പാര്‍ഥ സാരഥി മാഷെ കാണുന്നതേ പേടിയായിരുന്നു. ആ സാന്നിധ്യം മതി ക്ലാസിലും പുറത്തും വല്ലാത്ത ഒരുശാന്തത പകരാന്‍. കയ്യിലെപ്പോഴും ഒരു കട്ടിച്ചൂരല്‍ ഉണ്ടാവും.

മാഷ് ക്ലാസ് എടുക്കില്ല. നോട്ട് തരിക മാത്രം ചെയ്യും. നോട്ടെഴുത്തില്‍ തുടങ്ങി അതില്തനന്നെ അവസാനിക്കുന്ന ക്ലാസുകള്‍..

ഫിസിക്‌സ് എടുത്തിരുന്ന ജോസഫ് മാഷ് പറയുന്നതൊന്നും എനിക്ക് മനസ്സിലാവുകയില്ല. എല്ലാവര്‍ക്കും  അങ്ങനെ ആയിരുന്നോ എന്നറിയില്ല.

കണക്കിന് ഒരു ടീച്ചര്‍ ആയിരുന്നു. സരോജിനി ടീച്ചര്‍. അവര്‍ ക്ലാസില്‍ വന്നാല്‍ പിന്നെ ബോര്‍ഡിലങ്ങനെ കണക്കു ചെയ്‌തോണ്ടിരിക്കും. പിര്യേഡ് കഴിയും വരെ. അവരുടെ മുഖത്തേക്കാള്‍ കൂടുതല്‍ ഞങ്ങളോട് സംവദിച്ചിരുന്നത് അവരുടെ നീളമുള്ള മുടിയും പിന്‍കഴുത്തും പുറംഭാഗവും ആയിരുന്നു.

കുട്ടന്‍ മാഷെ പോലെ നര്‍മ്മ ബോധവും പ്രത്യുല്‍പന്നമതിത്വവും സ്വന്തം മക്കളോടെന്ന പോലെ പെരുമാറുകയും സ്‌നേഹിക്കുകയും ചെയ്തിരുന്ന അധ്യാപകരുമുണ്ടായിരുന്നു .

നല്ല തമാശക്കാരനായിരുന്നു കുട്ടന്‍ മാഷ്. 'ഐ' ക്ക്കുത്തില്ല; 'ടി' ക്ക് വെട്ടില്ല ; കുട്ടിക്ക് മാര്‍ക്കൂം  ല്ല ' തുടങ്ങിയ തമാശകള്‍ കുട്ടികളെ വല്ലാതെ രസിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്തിരുന്നു.

ഞങ്ങളുടെ സ്‌കൂളില്‍ അന്നൊക്കെ എസ്. എസ്. എല്‍. സിക്ക് അഞ്ചിന് താഴെയാണ് വിജയ ശതമാനം. രണ്ട് ഗ്രൂപ്പുകളിലായി 210 മാര്‍ക്ക്  കിട്ടണം. ഇല്ലെങ്കില്‍ തോറ്റത് തന്നെ. വല്ലാത്ത ഒരു ഗതികെട്ട സംഖ്യയായിരുന്നു അത്..!

റിസള്‍ട്ട്  വന്നപ്പോള്‍ എന്റെ കാര്യം ഫിഫ്റ്റി ഫിഫ്റ്റി. ഹാഫ് വിജയവും ഹാഫ് പരാജയവും. ലാംഗ്വേജ് ഗ്രൂപ്പില്‍ അത്യാവശ്യം മാര്‍ക്കുണ്ട്. എന്റെ ആജന്മ ശത്രുക്കള്‍ എന്നെ വല്ലാതെ പറ്റിച്ചു കളഞ്ഞു. അതിനു മൂന്നിനും കിട്ടിയ മാര്ക്ക്  പുറത്തു പറയാന്‍ കൊള്ളില്ല. എല്ലാ അക്കത്തിന്റെയും പടിപ്പുരയില്‍ ഒരു 'സംപൂജ്യന്റെ' മഹല്‍ സാന്നിധ്യം ഉണ്ടായിരുന്നു.

അങ്ങനെയാണ് കരുവാരകുണ്ട് 'നളന്ദ സര്‍വകലാശാല'യില്‍ ചേര്ന്നു  പഠിക്കാന്‍ തീരുമാനിക്കുന്നത്.

തോല്‍വിയുടെ നിരാശയില്‍ ഭാവി വഴിമുട്ടി തേരാപാര നടന്നു. 'കാരംബോഡു' കളിയായിരുന്നു മുഖ്യ തൊഴില്‍.

ചുരുക്കി പറഞ്ഞാല്‍ വിലപ്പെട്ട എന്റെ ഒരു കൊല്ലം ബെസ്റ്റ് ഓഫ് ത്രീയും കൈക്കൊയന്‍സിലും റെഡും ഫോളറും ഇടലിലും 'ഐഡിയ പറച്ചിലി'ലുമായി 'മുടിച്ചു' കളഞ്ഞു!

അന്ന് ഉപ്പാന്റെ നിര്‍ബന്ധത്തിനു വഴങ്ങി കുറച്ചു കാലം ദര്‍സില്‍ പോയി. പാതിരമണ്ണ ബാപ്പു മുസ്ലിയാരാണ് ഉസ്താദ്.

എസ്. എസ്. എല്‍. സിക്ക് എനിക്ക് ഒരു ഗ്രൂപ്പ് പോയത് അദ്ദേഹം എങ്ങിനെയോ അറിഞ്ഞിരുന്നു. ഒരു ദിവസം എന്നെ റൂമിലേക്ക് വിളിച്ച് അദ്ദേഹം പറഞ്ഞു: 'എന്തായാലും ആ ഗ്രൂപ്പ് എഴുതിയെടുക്കണം . ട്യൂട്ടോറിയല്‍ കോളേജില്‍ പോകാന്‍ പറ്റിയില്ലെങ്കില്‍ അസറിനു (സായാഹ്ന പ്രാര്ത്ഥിന ) ശേഷം ഞാന്‍ ക്ലാസെടുത്തു തരാം..'

ആ ഗുരു വാക്യം കേട്ടു സന്തോഷം കൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു. അദ്ദേഹം എസ് എസ് എല്‍ സി ക്ക് ഹൈ ഫസ്റ്റ് ക്ലാസ് നേടി വിജയിച്ച ആളാണെന്ന് പിന്നീടാണ് ഞാന്‍ അറിയുന്നത്.

അങ്ങനെയാണ് കരുവാരകുണ്ട് 'നളന്ദ സര്‍വകലാശാല'യില്‍ ചേര്ന്നു  പഠിക്കാന്‍ തീരുമാനിക്കുന്നത്.

നളന്ദയില്‍ ചേര്‍ന്നു  പഠനം തുടങ്ങിയപ്പോഴാണ് പൈയുടെ വില , വൃത്തത്തിന്റെ വ്യാസം, ആരം, സിലിണ്ടറിന്റെ വ്യാപ്തം, മഴവില്ലിന്റെ ഏഴു നിറം , അനുപ്രസ്ഥ തരംഗം, അനുദൈര്‍ഘ്യ തരംഗം .. ഇവയൊക്കെ വേണ്ടവിധം കേള്‍ക്കുന്നതും അറിയുന്നതും മനസ്സിലാക്കുന്നതും. വഴിക്കണക്കൊക്കെ ചെയ്തു ഉത്തരം കിട്ടി താഴെ രണ്ട് വരയിടുന്നതിന്റെ സന്തോഷം അറിയുന്നതും അവിടുന്നാണ്.

ഒരു വര്‍ഷം മുമ്പ് ഈ പുസ്തകങ്ങളൊക്കെ തന്നെയായിരുന്നല്ലോ പടച്ചോനെ ഞാന്‍ പഠിച്ചിരുന്നത്? ടെക്‌സ്റ്റ് ബുക്‌സ് ഒന്നും മാറിയിട്ടുമില്ല. എനിക്ക് വല്ലാത്ത വിസ്മയം തോന്നി.

മെല്ലെ മെല്ലെ ഞാന്‍ ഒരു കാര്യം അറിഞ്ഞു തുടങ്ങി. മുമ്പത്തെ എന്റെ ആജന്മ ശത്രുക്കള്‍ മൂന്ന് പേരും ഇന്നെന്റെ ഉറ്റ ചങ്ങാതിമാരാണ് . അവരും ഞാനുമിപ്പോള്‍ ഒരു പിണക്കവുമില്ലെന്നു മാത്രമല്ല നല്ല സൗഹാര്‍ദ്ദത്തിലുമാണ്.

പ്രസാദം ഓളമിടുന്ന മുഖ ഭാവത്തോടെയല്ലാതെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത രവി മാഷായിരുന്നു കണക്കധ്യാപകന്‍. ഓണത്തിന് അയല്‍പവക്കത്തെ രാധേച്ചി പാല്‍ പായസം പകര്‍ന്നു തരുന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ കണക്കു ക്ലാസ്. ചടുലമായി ഓടിയാണ് അദ്ദേഹം ക്ലാസിലേക്ക് വരിക. എത്ര സങ്കീര്‍ണ്ണമായ കണക്കുകളും പുഷ്പം പോലെ വിരിയിച്ചെടുക്കാനും തികച്ചും സക്രിയമായി കണക്കു ചെയ്യുക എന്ന പ്രക്രിയയില്‍ ഓരോ കുട്ടിയേയും പങ്കെടുപ്പിക്കാനും വല്ലാത്ത ഒരു മിടുക്കുണ്ടായിരുന്നു മാഷിന്. ഗ്രാഫ് ബുക്കുകള്‍ ഇല്ലാത്ത പൈസ കൊടുത്ത് കുറെ വാങ്ങിയിട്ടുണ്ടായിരുന്നു എങ്കിലും ആ ബുക്കിന്റെ ഉപയോഗം എന്താണെന്നു മനസ്സിലാവുന്നത് മാഷ് പഠിപ്പിച്ചു തുടങ്ങുമ്പോഴാണ്.

കോളേജ് പ്രിന്‍സിപ്പലായിരുന്ന പ്രഭാകരന്‍ മാഷായിരുന്നു ഫിസിക്‌സും കെമിസ്ട്രിയും എടുത്തിരുന്നത്. ഞങ്ങള്‍ക്ക് അദ്ദേഹത്തെ വലിയ പേടിയായിരുന്നു. അതിലേറെ ബഹുമാനവും.

പെട്ടെന്ന്, ദൂരെ നിന്ന് ഒരാള്‍ നടന്നു വരുന്നത് കണ്ടു. ആളെ തിരിച്ചറിഞ്ഞപ്പോള്‍ എന്റെ ഉള്ളൊന്നു കാളി.

ക്ലാസിനു പുറത്തെ ഗൗരവക്കാരനല്ല ക്ലാസിനകത്തെ മാഷ്. ഊര്‍ജ തന്ത്രവും രസതന്ത്രവും ഊര്‍ജവും രസവും പകര്‍ന്നു തികച്ചും തന്ത്രപരമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍. അന്ന് നേരം വെളുക്കുന്നതേ ഒരാവേശമായിരുന്നു. കിട്ടില്ലെന്ന് ആശിച്ചതെന്തൊക്കെയോ പിടിച്ചടക്കിയ പ്രതീതി. പക്ഷേ, ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. നാലഞ്ച് മാസം പ്രശ്‌നമേതുമില്ലാതെ കടന്നു പോയി. പിന്നെപ്പിന്നെ ഫീസടക്കാനുള്ള അറിയിപ്പ് വരുമ്പോഴൊക്കെ ആധിയായി.
ഒടുവില്‍, ഒരു മാസം ഫീസടക്കാതെ പഠനം തുടര്‍ന്നു.

വീട്ടില്‍ ചോദിച്ചിട്ട് കാര്യമില്ലെന്നറിയാം. ഇനി എന്ത് ചെയ്യും?

ഒരു ദിവസം പേടിച്ചത് തന്നെ സംഭവിച്ചു. ഒരു മെമ്മോ. 'ഫീസടക്കാന്‍ ബാക്കിയുള്ളവര്‍ നാളെ മുതല്‍ ക്ലാസില്‍ വരരുത്..'

ഇത്ര ശക്തമായ മെമ്മോ വന്നപ്പോഴാണ് എന്നെ പോലെ കുറെ കുട്ടികള്‍ ഫീസടക്കാന്‍ ബാക്കിയുണ്ടെന്ന് അറിയുന്നത്. പിറ്റേന്ന് മുതല്‍ ഞാന്‍ പഠനം നിര്‍ത്തി . 

പരീക്ഷക്ക് ഇനിയും ചുരുങ്ങിയത് ആറു മാസമെങ്കിലും ഉണ്ട്. അത് വരെ ക്ലാസില്‍ നിന്ന് കിട്ടിയ അറിവും ആവേശവും ചോര്‍ന്നു  പോകാതെ ഒറ്റക്കിരുന്നു പഠിക്കാന്‍ ശ്രമിച്ചു. അത് കൊണ്ട് ഒരു കാര്യവുമില്ലെന്ന് വൈകാതെ ബോധ്യമായി.

ഒരു ദിവസം. അയല്‍വാസിയും പ്രാദേശിക ലീഗ് നേതാവുമായ സി.കെ.ഉമ്മര്‍ എന്നെ ഒരു കാര്യം ഏല്‍പ്പിച്ചു. ഏതോ ഒരു തെരഞ്ഞെടുപ്പു സമയമാണ്. ചില്ലറ ചുമരെഴുത്തിനൊക്കെ ഞാനും പോവാറുണ്ടായിരുന്നു. ഒന്നും കിട്ടുകയൊന്നുമില്ല. എന്നാലും രാത്രിയില്‍ പെട്രോമാക്‌സൊക്കെ കത്തിച്ച് സുഹൃത്തുക്കളോടൊപ്പം കട്ടന്‍ ചായയും കുടിച്ച് ചുമരുകളില്‍ എഴുതുമ്പോള്‍ ഞാനും ഒരു കലാകാരനാണല്ലോ എന്ന ഒരു കുഞ്ഞ് അഭിമാനം മനസ്സിലുണരും.

രാത്രിയുടെ മറവില്‍ ചാഞ്ഞും ചരിഞ്ഞും ഒറ്റക്കാലില്‍ നിന്നുമൊക്കെ പ്രയാസപ്പെട്ടു എഴുതിയത് പിറ്റേന്ന് പ്രഭാത വെളിച്ചത്തില്‍ കാണുമ്പോള്‍ 'അതെന്റെ കലയാണല്ലോ..' എന്നൊരു സന്തോഷമുണ്ടാകും. അത് തന്നെ ധാരാളമായിരുന്നു.

'നീ ഒരു സൈക്കിള്‍ വാടകയ്ക്ക് എടുത്ത് കിഴക്കേത്തല ( കരുവാരകുണ്ട് കഴിഞ്ഞു അടുത്ത അങ്ങാടി ) പോയി കുറച്ച് ഇത്തിള്‍ വാങ്ങി കൊണ്ട് വര്വോ.., ഇന്ന് ഞമ്മക്ക് കുറച്ച് ചുമരെഴുതാനുണ്ട്..'

അന്ന് കുമ്മായമോ ഇത്തിളോ ഒക്കെ കിട്ടാന്‍ കിഴക്കതല വരെ പോകണം. ഞാന്‍ ഒരു സൈക്കിള്‍ വാടകക്കെടുത്ത് നീട്ടിച്ചവിട്ടി.

എന്റെ ഇരുചക്രവാഹനം കരുവാരകുണ്ട് അങ്ങാടിയും കഴിഞ്ഞ് ഹൈസ്‌കൂള്‍ പടിക്കലെത്തി.

അവിടെ ഒരു ആയുര്‍വേദ ആശുപത്രിയുണ്ടായിരുന്നു അന്ന്. വെട്ടുകല്ല് കൊണ്ട് മതിലൊക്കെ വെച്ച്. ഉപ്പാക്ക് കഷായം വാങ്ങാനും മറ്റും ഇടയ്ക്കു അവിടെ പോകാറുണ്ട്.

പെട്ടെന്ന്, ദൂരെ നിന്ന് ഒരാള്‍ നടന്നു വരുന്നത് കണ്ടു. ആളെ തിരിച്ചറിഞ്ഞപ്പോള്‍ എന്റെ ഉള്ളൊന്നു കാളി. അത് മറ്റാരുമായിരുന്നില്ല. പ്രഭാകരന്‍ മാഷ്.!

ഞാന്‍ ധൃതിയില്‍ സൈക്കിളില്‍ നിന്ന് ഊര്‍ന്നിറങ്ങി. സൈക്കിള്‍ സൈഡാക്കി സ്റ്റാന്റില്‍ നിര്‍ത്തി . മെല്ലെ ആശുപത്രി കോമ്പൗണ്ടിലേക്ക് കേറി നിന്നു.

ചുറ്റുമതിലുണ്ടായിരുന്നത് കൊണ്ട് റോഡിലൂടെ പോകുന്നവര്‍ക്ക്  അകത്തുള്ളവരെ കാണാന്‍ പറ്റില്ല. തിരിച്ചും.

എന്തിനായിരിക്കും അങ്ങനെയൊരു ഒളിച്ചോട്ടം എന്ന് എനിക്കറിയില്ലായിരുന്നു. ഒരു പക്ഷേ ഒരു മാസം ഫ്രീയായി പഠിച്ചതിന്റെ കുറ്റബോധം. അതല്ലെങ്കില്‍ പഠിക്കാന്‍ കാശില്ലാത്ത ഒരു കുട്ടിയുടെ വല്ലാത്ത നിസ്സഹായത. അതല്ലെങ്കില്‍ അദ്ദേഹം ഫീസെങ്ങാനും ചോദിച്ചാല്‍ എന്ത് മറുപടി പറയുമെന്ന പേടി..

അന്ന് ഇത്തിള്‍ വാങ്ങി തിരിച്ചു പോരുമ്പോള്‍, എന്റെ സൈക്കിളിനു എന്തൊരു സ്പീഡ് ആയിരുന്നെന്നോ....!

മാഷ് കടന്നു പോകാനെടുക്കുന്ന ഒരേകദേശ സമയം കണക്കാക്കി ഒരു തരം വീര്‍പ്പു മുട്ടലോടെ ഞാനങ്ങനെ നിന്നു.

പെട്ടെന്ന് എന്റെ ചുമലില്‍ ഒരു കൈ വന്നു പതിച്ചു.! ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ നിറഞ്ഞ ചിരിയുമായി പ്രഭാകരന്‍ മാഷ്!

'എന്താപ്പോ ക്ലാസ്സില്‍ വരാത്തത്? അല്ലെങ്കിലും തന്നോട് ആരെങ്കിലും ഫീസ് ചോദിച്ചുവോ? വീട്ടില്‍ നിന്ന് കാശ് കൊടുത്തയച്ചിട്ടും ഫീസടക്കാത്ത ചില കുട്ടികളുണ്ട് . അവരെ ഉദ്ദേശിച്ചായിരുന്നു ആ മെമ്മോ.. നാളെ മുതല്‍ ക്ലാസില്‍ വരണം. പഠിച്ചു നല്ല മാര്ക്ക്  വാങ്ങണം. നിന്നോട് ഇനി ആരും ഫീസ് ചോദിക്കില്ല...' എന്റെ പുറത്ത് തട്ടി സമാധാനിപ്പിച്ചു അദ്ദേഹം പറഞ്ഞു.!

അന്ന് ഇത്തിള്‍ വാങ്ങി തിരിച്ചു പോരുമ്പോള്‍, എന്റെ സൈക്കിളിനു എന്തൊരു സ്പീഡ് ആയിരുന്നെന്നോ....!

ആ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നളന്ദയില്‍ നിന്ന് പരീക്ഷ എഴുതിയ ഏതാണ്ടെല്ലാ കുട്ടികളും നല്ല മാര്‍ക്കോടെ വിജയിച്ചു.

റിസള്‍ട്ട്  വന്ന ശേഷം പ്രവേശനം ആരംഭിച്ചു എന്നറിയിച്ചു കൊണ്ട് വിവിധ വര്‍ണ്ണക്കളറില്‍ നാട്ടിലൂടെയാകെ നളന്ദയുടെ നോട്ടീസ് ഇറങ്ങി. അതില്‍ കൂടുതല്‍ മാര്‍ക്ക്  വാങ്ങി വിജയിച്ച കുട്ടികളുടെ പേരും രജിസ്റ്റര്‍ നമ്പരും മാര്‍ക്കും  ഉള്‍പ്പെടുത്തിയിരുന്നു. അക്കൂട്ടത്തില്‍ എന്റെ പേരുമുണ്ടായിരുന്നു...!

 

'പാഠം രണ്ട്' ഇതുവരെ
താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'

ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്

മുഖ്താര്‍ ഉദരംപൊയില്‍: പണ്ടുപണ്ടൊരു കുരുത്തംകെട്ട  കുട്ടി; നന്മയുള്ള മാഷ്

 ശ്രുതി രാജേഷ്:  കനകലത ടീച്ചറിനോട്  പറയാതെ പോയ കാര്യങ്ങള്‍

മഞ്ജുഷ വൈശാഖ്: 'കോപ്പിയടിച്ചത് ഞാനാണ്'

മോളി ജബീന: ജിന്നിന് എഴുതിയ കത്തുകള്‍

ജോസഫ് എബ്രഹാം: ഫയല്‍വാന്റെ മെയ്ക്കരുത്തോടെ  താഹക്കുട്ടി സാറിന്റെ നടത്തം

അഞ്ജലി അരുണ്‍: സെലിന്‍ ടീച്ചര്‍ പഠിപ്പിച്ച ജീവിതപാഠങ്ങള്‍!

ശ്രീനിവാസന്‍ തൂണേരി: എന്നെ കണ്ടതും മാഷ്  പഴ്‌സ് പുറത്തെടുത്തു!

നജീബ് മൂടാടി: ചൂരല്‍ മാത്രമായിരുന്നില്ല, വേലായുധന്‍ മാഷ്!

നസീഫ് അബ്ദുല്ല: കേട്ടതൊന്നുമായിരുന്നില്ല, മാഷ്!

സജിത്ത് സി വി പട്ടുവം: പിന്നൊരിക്കലും ടീച്ചറിനെ ഞാന്‍ കണ്ടിട്ടില്ല!

ആതിരാ മുകുന്ദ്: 'ചോറ് വെന്തോ എന്നെങ്ങനെ അറിയും?'

മുബശ്ശിർ കൈപ്രം: എന്റെ തങ്കവല്ലി ടീച്ചര്‍​

നദീര്‍ കടവത്തൂര്‍: സന്ധ്യ കഴിഞ്ഞ് സ്‌കൂളിലെത്തിയ ഞങ്ങളെ കണ്ടതും ടീച്ചര്‍ കരഞ്ഞു!

മുഹമ്മദ് കാവുന്തറ: കളവ് പഠിപ്പിച്ച ടീച്ചര്‍

 സ്വാതി ശശിധരന്‍: എന്റെ ടോട്ടോചാന്‍ കുട്ടിക്കാലം!​

റെജ്‌ന ഷനോജ്: ആ പാഠം ഇന്നും ഞാന്‍ മറന്നിട്ടില്ല!

ഷീബാ വിലാസിനി: ഈശ്വരാ, ഗ്രാമര്‍!

അജീഷ് മാത്യു കറുകയില്‍: ഞാന്‍ കാരണമാണ് എന്റെ ഗുരു ജയിലിലായത്!

ജോയ് ഡാനിയേല്‍: ക്ലാസ് റൂമിന് പുറത്ത്  ഞാന്‍ ഒരു കള്ളനെപ്പോലെ നിന്നു...

അനില്‍ കിഴക്കടുത്ത്: സംഗീതം പോലൊരു ടീച്ചര്‍!

ജസ്‌ന ഹാരിസ്: ഇന്നും സാറിനെ എനിക്ക് പേടിയാണ്!

ജസീന കരീം: മാഷിന്റെ ക്ലാസ് ശ്രദ്ധിക്കാതിരുന്നതിന്റെ രഹസ്യം!

ഷഹര്‍ബാനു സിപി: നിലാവ് പോലൊരു മാഷ്!

സാംസണ്‍ മാത്യു പുനലൂര്‍: സത്യത്തില്‍, സാറിന്റെ ഉടുപ്പില്‍  മഷി കുടഞ്ഞത് ആരായിരുന്നു?

ആരതി പ്രമോദ്: അമ്മയെപ്പോലൊരു ടീച്ചര്‍!
 

Follow Us:
Download App:
  • android
  • ios