യുഎഇ പ്രസിഡൻ്റ്, വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുമായി വിദേശകാര്യ മന്ത്രി നിർണായക കൂടിക്കാഴ്ച്ചകൾ നടത്തി. മേഖലയുടെ സുരക്ഷ ചർച്ചയായതായി ജയശങ്കർ പറഞ്ഞു.
- Home
- News
- കുംഭമേള താരത്തിന്റെ വിവാഹം: മിഡിൽ ഈസ്റ്റ് സംഘർഷം; യുഎഇയിൽ സുപ്രധാന ചർച്ച പൂർത്തിയാക്കി വിദേശകാര്യമന്ത്രി, മേഖലയുടെ സുരക്ഷ ചർച്ചയായി
കുംഭമേള താരത്തിന്റെ വിവാഹം: മിഡിൽ ഈസ്റ്റ് സംഘർഷം; യുഎഇയിൽ സുപ്രധാന ചർച്ച പൂർത്തിയാക്കി വിദേശകാര്യമന്ത്രി, മേഖലയുടെ സുരക്ഷ ചർച്ചയായി

കുംഭമേള താരത്തിന്റെ വിവാഹത്തിൽ അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. വ്യാജ രേഖ ഉണ്ടാക്കിയതിൽ തെളിവുകൾ ശേഖരിച്ചു. കൂടൂതൽ പേരെ പ്രതിയാക്കുന്നതിൽ നിയമോപദേശം തേടിയിരിക്കുകയാണ് മഹേശ്വർ പൊലീസ്.
Malayalam News Live :മിഡിൽ ഈസ്റ്റ് സംഘർഷം; യുഎഇയിൽ സുപ്രധാന ചർച്ച പൂർത്തിയാക്കി വിദേശകാര്യമന്ത്രി, മേഖലയുടെ സുരക്ഷ ചർച്ചയായി
Malayalam News Live :ആഴിമലയിൽ സെൽഫി എടുക്കുന്നതിനിടെ യുവാവ് കാൽവഴുതി കടലിൽ വീണു മരിച്ചു
പത്തനംതിട്ട ഇടയാറന്മുള സ്വദേശി അനീഷ് (45) ആണ് മരിച്ചത്. പതിനേഴംഗ സംഘം വിനോദ യാത്രയ്ക്ക് എത്തിയതായിരുന്നു. ഇതിനിടയിൽ സെൽഫി എടുക്കുന്നതിനിടെ അനീഷ് കടലിൽ വീഴുകയായിരുന്നു.
Malayalam News Live :നിതിൻ രാജിൻ്റെ കുടുംബത്തെ സന്ദർശിച്ച് സുരേഷ് ഗോപി; 'കാര്യങ്ങളിൽ ചില പൊരുത്തക്കേടുകൾ ഉണ്ട്, നാളെ ഗവർണറെ കാണും'
അന്വേഷണത്തിലെ കണ്ടെത്തലുകൾ പൊലീസ് പറഞ്ഞെന്നും കുടുംബം അവരുടെ കാര്യങ്ങളും പറഞ്ഞെന്നും സുരേഷ് ഗോപി. കാര്യങ്ങളിൽ ചില പൊരുത്തക്കേടുകൾ ഉണ്ട്. നാളെ ഗവർണറെ കാണും. കാര്യങ്ങൾ സംസാരിക്കും. അതുമാത്രമാണ് ഇപ്പോൾ ചെയ്യാനാവുന്നതെന്നും എംപി
Malayalam News Live :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വൈദികൻ റിമാൻഡിൽ
കണ്ണൂർ ചുങ്കക്കുന്ന് ഫാത്തിമ മാതാ പള്ളിയിലെ മുൻ അസിസ്റ്റന്റ് വികാരി ഫാദർ അഖിൽ ജോഷിയാണ് റിമാൻഡിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് കേസ്.
Malayalam News Live :'നിതിൻ എടുത്ത ലോണുമായി ബന്ധപ്പെട്ട് അധ്യാപികയ്ക്ക് നിരന്തരം കോൾ വന്നു, അധ്യാപിക പൊലീസിൽ പരാതി നൽകി'; കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ
നിതിൻ ലോൺ ആപ്പിൽ കടം എടുത്തിരുന്നുവെന്നും കോളേജിലെ ടീച്ചറുടെ നമ്പറാണ് ലോണിനായി കൊടുത്തതെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ. ലോൺ ആപ്പിൽ നിന്ന് ടീച്ചർക്ക് നിരന്തരം കോൾ വന്നിരുന്നതായും ഇതിനെതിരെ പരാതി നൽകിയെന്നും പൊലീസ്
Malayalam News Live :നിതിൻ രാജിൻ്റെ മരണത്തിൽ പൊലീസിൻ്റെ നിർണായക നീക്കം; അധ്യാപകരെ പ്രതികളാക്കി കേസെടുത്തു, ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി
ഡോ എംകെ റാം, ഡോ സംഗീത എന്നിവരാണ് പ്രതികൾ. ആത്മഹത്യാ പ്രേരണയാണ് അന്വേഷിക്കുന്നത്. റാഗിംഗ് പരാതി അന്വേഷിക്കുമെന്നും അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് പോകുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ
Malayalam News Live :വിവാഹസംഘം സഞ്ചരിച്ച കാർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Malayalam News Live :ആർഎസ്എസിൽ എന്തുകൊണ്ട് സ്ത്രീകളില്ല വനിതാ സംവരണ ബില്ലിൽ പ്രധാനമന്ത്രിയോട് ബിനോയ് വിശ്വത്തിന്‍റെ ചോദ്യം, 'മോദിയുടെ അവകാശവാദം പൊള്ളയും വഞ്ചനാപരവും'
വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അവകാശവാദങ്ങൾക്കെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. ആർഎസ്എസിൽ സ്ത്രീകൾക്ക് അംഗത്വം നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമുയർത്തിയാണ് വിമർശനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും ബിൽ പാസാക്കുന്നതിനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്
Malayalam News Live :കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം - എഎ റഹീം, ശിവൻകുട്ടി, എംവി ഗോവിന്ദൻ എന്നിവരെ പ്രതി ചേർക്കണം', വനിത കമ്മീഷൻ ഉപദേശക സമിതി അംഗത്തിന്റെ പരാതി
കുംഭമേളയിലൂടെ പ്രശസ്തയായ പെൺകുട്ടിയുടെ വിവാഹം പ്രായപൂർത്തിയാകാതെയാണെന്ന ആരോപണത്തിൽ വിവാദം കൊഴുക്കുന്നു. ശൈശവ വിവാഹ നിരോധന നിയമപ്രകാരം വരനും വിവാഹത്തിൽ പങ്കെടുത്ത സിപിഎം നേതാക്കൾക്കുമെതിരെ പരാതി നൽകിയിട്ടുണ്ട്.
Malayalam News Live :72 സീറ്റിൽ എൻഡിഎയെ ജയിപ്പിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ; 'വോട്ട് എണ്ണിക്കഴിയുമ്പോൾ അറിയാം'
വോട്ടെണ്ണലിന് മുമ്പ് ഇതൊക്കെ പറയുന്നത് ജനങ്ങളെ അപമാനിക്കുന്നതല്ലേയെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ
Malayalam News Live :റഷ്യയിൽ നിന്നൊരു നിർണായക ഫോൺ കോൾ, ഇസ്ലാമാബാദ് ചർച്ച പരാജയപ്പെട്ടതോടെ നേരിട്ടിറങ്ങി പുടിൻ, ഇറാൻ പ്രസിഡന്‍റിനോട് ചർച്ച നടത്തി; മധ്യസ്ഥത വഹിക്കാം
Malayalam News Live :നിതിന്‍റെ മരണത്തിൽ കുറ്റവാളിയാര്? പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, കണ്ണൂർ എസിപിക്ക് ചുമതല, വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് രാഷ്ട്രീയ നേതാക്കൾ
കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അധ്യാപകരിൽ നിന്ന് കടുത്ത ജാതി അധിക്ഷേപം നേരിട്ടെന്ന കുടുംബത്തിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണിത്. രാഷ്ട്രീയ നേതാക്കൾ നിതിന്‍റെ വീട് സന്ദർശിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു
Malayalam News Live :സതീശൻ വനവാസത്തിന് പോകരുത്, രാഷ്ട്രീയത്തിൽ തുടരണം, എൽഡിഎഫ് 90 സീറ്റ് നേടി അധികാരത്തിൽ തുടരും; ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും സിപിഎം സെക്രട്ടറി
കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും 90-ൽ അധികം സീറ്റുകൾ നേടി എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വനവാസത്തിന് പോകേണ്ടതില്ലെന്നും രാഷ്ട്രീയത്തിൽ തുടരണമെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Malayalam News Live :കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പങ്കാളി ഫർമാന് താൽക്കാലിക ആശ്വാസം, അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈക്കോടതി
വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്.
Malayalam News Live :കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹം; ആധാർ കാർഡും രേഖകളും പരിശോധിച്ചാണ് വിവാഹം നടത്തിയതെന്ന് എംവി ഗോവിന്ദൻ, 'കേരള സ്റ്റോറി തന്നെ'
വൈറൽ പെൺകുട്ടിയുടെ കല്യാണം കേരള സ്റ്റോറി തന്നെയാണെന്ന് എംവി ഗോവിന്ദൻ. കേരളത്തിൽ വിവാഹം കഴിക്കാൻ സാഹചര്യമുണ്ട് എന്നറിഞ്ഞ് യുവതിയും യുവാവും കേരളത്തിലെ പൊലീസ് സ്റ്റേഷനിൽ വരികയായിരുന്നുവെന്നും രേഖകൾ പരിശോധിച്ചെന്നും ഗോവിന്ദൻ
Malayalam News Live :'എറണാകുളത്തു നിന്ന് മുഖ്യമന്ത്രി വേണം' പരാമർശത്തിൽ മുഹമ്മദ് ഷിയാസിന്‍റെ തിരുത്ത്, 'സംസ്ഥാന നേതൃത്വവും ഹൈക്കമാൻഡും തീരുമാനിക്കട്ടെ, വിവാദത്തിനില്ല'
‘എറണാകുളത്തുനിന്ന് മുഖ്യമന്ത്രി വേണം’ എന്ന പരാമർശത്തിൽ ഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് തിരുത്ത് വരുത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യമിട്ടുള്ള പ്രസ്താവന പാർട്ടിക്കുള്ളിൽ വിമർശനത്തിന് വഴിവെച്ചതോടെ, മുഖ്യമന്ത്രിയെ സംസ്ഥാന നേതൃത്വവും ഹൈക്കമാൻഡും തീരുമാനിക്കുമെന്നും വിവാദത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി
Malayalam News Live :ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞത് ആക്രി പെറുക്കി; ഫോൺ ഉപയോഗിച്ചില്ല, വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടികൂടി പൊലീസ്
ചാർളി എന്ന പേരിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. നാഞ്ഞൂറിലധികം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പ്രതിയിലേക്ക് എത്തിയത്. പ്രതി ഫോൺ ഉപയോഗിച്ചിരുന്നില്ല. കൂടാതെ വിദേശത്തേക്ക് മുങ്ങാനായിരുന്നു പദ്ധതി.
Malayalam News Live :അമേരിക്കയുമായുള്ള ചർച്ച പരാജയപ്പെടാനുള്ള കാരണം വെളിപ്പെടുത്തി ഇറാൻ, 'സൈനികമായി നേടിയെടുക്കാനാത്തത് ചർച്ചകളിലൂടെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു'
അമേരിക്കയുമായി പാക്കിസ്ഥാനിൽ നടന്ന വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടെന്ന് ഇറാൻ. സൈനികമായി നേടാനാവാത്തത് ചർച്ചയിലൂടെ അടിച്ചേൽപ്പിക്കാൻ അമേരിക്ക ശ്രമിച്ചെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ ആരോപിച്ചു. ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ, ഹോർമൂസ് കടലിടുക്ക് സൈനികമായി തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഖ്യാപിച്ചു
Malayalam News Live :ഇവരോക്കെ അധ്യാപകരാണോ? നാണക്കേട് കാരണം ഞാൻ തലകുനിച്ച് നിൽക്കുന്നു, നിതിന്‍റെ മരണത്തിൽ മുഖം നോക്കാതെ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ്
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുടുംബത്തെ സന്ദർശിച്ചു. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ അധിക്ഷേപത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിദ്ധാർഥന്റെ വിഷയത്തിൽ നടപടിയെടുത്തിരുന്നെങ്കിൽ ഇത് ആവർത്തിക്കില്ലായിരുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി
Malayalam News Live :മകന്‍റെ മരണത്തില്‍ ദുരൂഹത, സുഹൃത്തുക്കൾക്കെതിരെ ആരോപണവുമായി അമ്മ, കേസെടുത്ത് പൊലീസ്
വിദ്യാർത്ഥി മരിച്ചതിനു പിന്നാലെ സുഹൃത്തുക്കൾക്കെതിരെ പരാതിയുമായി അമ്മ