10:49 PM (IST) Dec 04

Malayalam News Live : അതിർത്തി തർക്കം; അയൽവാസി കമ്പിവടി കൊണ്ട് തലയ്ക്കടിച്ച കർഷകൻ മരിച്ചു

തൃശ്ശൂർ നെടുപുഴയിൽ തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു. വടൂക്കര സ്വദേശി സന്തോഷ് ആണ് മരിച്ചത്. അയൽവാസിയായ ഗണേഷ് ആണ് തലയ്ക്കടിച്ചത്

Read Full Story
10:17 PM (IST) Dec 04

Malayalam News Live : ജി സുധാകരനെ സന്ദർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ; പറവൂരിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം

ജി സുധാകരനെ സന്ദർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. കൊല്ലത്തെ പരിപാടി കഴിഞ്ഞ് എറണാകുളത്തേക്ക് പോകവേ ആയിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം.

Read Full Story
09:40 PM (IST) Dec 04

Malayalam News Live : തിരുപ്പരങ്കുണ്‍ട്രം മലയിലെ ദീപം തെളിയിക്കൽ; പോര് പുതിയ തലത്തിലേക്ക്, സംഘർഷാവസ്ഥ തുടരുന്നു

തമിഴ്നാട് മധുര തിരുപ്പരങ്കുൺട്രം മലയിലെ കാർത്തിക ദീപം തെളിക്കലിനെ ചൊല്ലിയുള്ള പോര് പുതിയ തലത്തിലേക്ക്

Read Full Story
09:22 PM (IST) Dec 04

Malayalam News Live : യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സുഹൃത്ത്, ആക്രമണം വീടിന് സമീപത്ത് വെച്ച്; അന്വേഷണം ആരംഭിച്ച് പൊലീസ്

പത്തനംതിട്ട ഇഞ്ചപ്പാറയില്‍ 40 കാരിക്ക് വെട്ടേറ്റു. സുഹൃത്ത് ബിനുവാണ് ആക്രമിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം

Read Full Story
08:44 PM (IST) Dec 04

Malayalam News Live : രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സം​ഗക്കേസ് - മൊഴി നല്‍കാൻ തയാറെന്ന് പരാതിക്കാരി; പൊലീസ് അയച്ച ഇ-മെയിലിനാണ് മറുപടി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കാൻ തയാറെന്ന് പരാതിക്കാരി. പൊലീസ് അയച്ച ഇ-മെയിലിനാണ് മറുപടി ലഭിച്ചത്.

Read Full Story
08:33 PM (IST) Dec 04

Malayalam News Live : ഛത്തീസ്ഗഡിൽ ആറ് മാവോയിസ്റ്റുകളെ കൂടി വധിച്ച് സുരക്ഷാസേന; ഓട്ടോമാറ്റിക് റൈഫിളുകടക്കം നിരവധി ആയുധങ്ങൾ കണ്ടെടുത്തു

ഛത്തീസ്ഗഡിൽ ആറ് മാവോയിസ്റ്റുകളെ കൂടി സുരക്ഷാസേന വധിച്ചു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം 18 ആയി.

Read Full Story
07:55 PM (IST) Dec 04

Malayalam News Live : തൃക്കാർത്തിക ദീപപ്രഭയിൽ ശബരിമല സന്നിധാനം; ദീപങ്ങൾ തെളിയിച്ചത് സേന വിഭാഗങ്ങളുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ

തൃക്കാർത്തികയോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് വിളക്കുകൾ തെളിയിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ ആദ്യ കാർത്തിക ദീപം തെളിയിച്ചു.

Read Full Story
07:49 PM (IST) Dec 04

Malayalam News Live : റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഇന്ത്യയില്‍, വിമാനത്താവളത്തിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഇന്ത്യയില്‍. വിമാനത്താവളത്തില്‍ എത്തിയ പുടിനെ പ്രധാന മന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു

Read Full Story
06:42 PM (IST) Dec 04

Malayalam News Live : രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കിയേക്കുമെന്ന് സൂചന; ഹൊസ്ദുർഗ് കോടതിയിൽ വൻ പൊലീസ് സന്നാഹം

ഹൊസ്ദുർഗ് കോടതിയിൽ വൻ പൊലീസ് സന്നാഹം. രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കിയേക്കുമെന്നാണ് സൂചന

Read Full Story
06:27 PM (IST) Dec 04

Malayalam News Live : രാഹുൽ പാർട്ടിയോട് നടത്തിയ യുദ്ധപ്രഖ്യാപനത്തിന് ഇതോടെ അന്ത്യം; പാർട്ടി നടപടി അഭിനന്ദനാർഹമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

രാഹുൽ പാർട്ടിയോട് നടത്തിയ യുദ്ധപ്രഖ്യാപനം അന്ത്യം കണ്ടിരിക്കുന്നതായും രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ പാർട്ടിയുടെ നടപടിയെ അഭിനന്ദിക്കുന്നതായും കോൺ​ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ.

Read Full Story
05:23 PM (IST) Dec 04

Malayalam News Live : രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം, വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളിൽ തനിക്ക് ഉത്തരവാദിത്തമില്ല - ഷാഫി പറമ്പിൽ എം പി

രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രമാണെന്ന് ഷാഫി പറമ്പിൽ എം പി. രാഹുൽ മാങ്കൂട്ടത്തിലുമായി വ്യക്തിപരമായി ഉണ്ടായിരുന്ന സൗഹൃദത്തെ പാർട്ടിയിലേക്ക് കൊണ്ട് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Full Story
05:23 PM (IST) Dec 04

Malayalam News Live : രാഹുലിന്‍റെ പേഴ്സണൽ സ്റ്റാഫും, ഡ്രൈവറും പ്രത്യേക അന്വേണ സംഘത്തിന്‍റെ കസ്റ്റഡിയിൽ

ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പേഴ്സണൽ സ്റ്റാഫും ഡ്രൈവറും കസ്റ്റഡിയിൽ

Read Full Story
05:07 PM (IST) Dec 04

Malayalam News Live : `ഇതൊക്കെ കോൺഗ്രസിന് ആദ്യം മുതൽക്കേ അറിയുന്ന കാര്യം', രാഹുലിനെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈം​ഗിക പരാതികൾ കോൺ​ഗ്രസിന് മുൻപ് തന്നെ അറിയാവുന്ന കാര്യമാണെന്ന് രാജീവ് ചന്ദ്രശേഖർ. തെരഞ്ഞെടുപ്പ് വന്നപ്പോൾ ശ്രദ്ധ തിരിക്കാനായി സിപിഎമ്മും കോൺഗ്രസും ഓരോന്ന് ചെയ്ത് കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read Full Story
04:48 PM (IST) Dec 04

Malayalam News Live : 'മുകേഷ് അന്നും ഇന്നും പാർട്ടി മെമ്പറല്ല, നടപടി എടുക്കാൻ സംഘടനയിലില്ല'; പ്രതികരിച്ച് എംവി ഗോവിന്ദൻ

ബലാത്സംഗ കേസില്‍ പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ പ്രതികരണവുമായി എംവി ഗോവിന്ദൻ

Read Full Story
04:41 PM (IST) Dec 04

Malayalam News Live : `സത്യമേവ ജയതേ'; ആദ്യ പ്രതികരണവുമായി പരാതിക്കാരി, സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചു

രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പരാതിക്കാരി. സാമൂഹിക മാധ്യമങ്ങളിലൂടെ `സത്യമേവ ജയതേ' എന്ന പോസ്റ്റിട്ടാണ് പരാതിക്കാരിയുടെ പ്രതികരണം.

Read Full Story
03:44 PM (IST) Dec 04

Malayalam News Live : രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ ഇന്നലെ തന്നെ തീരുമാനിച്ചു, എംഎൽഎ സ്ഥാനം രാജിവെച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസിന് ബാധ്യതയില്ല; വിഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്നലെ തന്നെ പുറത്താക്കാൻ തീരുമാനിച്ചിരുന്നുവെന്നും ഇന്ന് പ്രഖ്യാപിച്ചുവേന്നെയുള്ളുവെന്നും വിഡി സതീശൻ. എംഎൽഎ സ്ഥാനം രാജിവെക്കണോ വെക്കാതിരിക്കണോയെന്നത് അദ്ദേഹത്തിന്‍റെ കാര്യം മാത്രമാണെന്നും വിഡി സതീശൻ

Read Full Story
03:19 PM (IST) Dec 04

Malayalam News Live : ഹൈക്കോടതിയെ സമീപിക്കാൻ രാഹുല്‍, ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകും; ഹാജരാവുക അഡ്വ. എസ് രാജീവ്

ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാൻ നീക്കവുമായി രാഹുൽ മാങ്കൂട്ടത്തില്‍

Read Full Story
03:04 PM (IST) Dec 04

Malayalam News Live : 'എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കേണ്ടത്', പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍

Read Full Story
02:18 PM (IST) Dec 04

Malayalam News Live : ഇടുക്കി ജലവൈദ്യുത നിലയത്തിലെ അറ്റകുറ്റപ്പണി പൂർത്തിയായി, ബട്ടർഫ്ലൈ വാൾവ് തുറക്കും; ജാഗ്രത നിർദേശം നല്‍കി ജില്ലാ ഭരണകൂടം

ഇടുക്കി ജലവൈദ്യുത നിലയത്തിലെ അറ്റകുറ്റപ്പണി പൂർത്തിയായി. ബട്ടർഫ്ലൈ വാൾവ് ഉടൻ തുറക്കും

Read Full Story
01:23 PM (IST) Dec 04

Malayalam News Live : 'ഷാഫി എല്ലാക്കാലത്തും കുറ്റകരമായ മൗനം പാലിച്ചു'; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് എംഎ ഷഹനാസ്

ജീവനോടെ വച്ചേക്കില്ല എന്ന് പറഞ്ഞ് പോലും സോഷ്യൽ മീഡിയയിൽ മെസേജ് വന്നു. ഷാഫിക്ക് അറിയാമായിരുന്നു എന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും ഷഹനാസ് ആവർത്തിച്ചു വ്യക്തമാക്കി.

Read Full Story