തിരുവനന്തപുരത്തുനിന്ന് സർവീസ് നടത്തി കാട്ടാക്കടയിൽ എത്തിയ ശേഷം മായത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
- Home
- News
- കാട്ടാക്കട ഡിപ്പോയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കാട്ടാക്കട ഡിപ്പോയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
Malayalam News Live :കാട്ടാക്കട ഡിപ്പോയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Malayalam News Live :തുലാഭാര ത്രാസിൻ്റെ കയർ പൊട്ടിവീണു; കഴക്കൂട്ടം എംഎൽഎ വി മുരളീധരന് പരിക്ക്
തുലാഭാര ത്രാസ് പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന് പരിക്ക്. കാലിനാണ് പരിക്കേറ്റത്. പരിക്ക് നിസാരമാണെന്ന് എംഎൽഎയുടെ ഓഫീസ് അറിയിച്ചു.
Malayalam News Live :കുണ്ടറ കസ്റ്റഡി മർദന ആരോപണം - സിപിഒ എസ് ശ്രീജിത്തിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു
കുണ്ടറയിൽ യുവാവ് മരിച്ചതിലെ കസ്റ്റഡി മർദന ആരോപണത്തിൽ സിപിഒ എസ് ശ്രീജിത്തിന് സസ്പെൻഷൻ. അന്വേഷണ വിധേയമായാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്.
Malayalam News Live :പാറ്റൂരിൽ നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്
പാറ്റൂരിൽ അപകടം. നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ജനറൽ ഹോസ്പിറ്റലിൽ സമീപത്ത് വെച്ചാണ് അപകടം.
Malayalam News Live :ശ്രദ്ധയ്ക്ക്, മഴ തുടരുന്നതിനാൽ നാളെ അവധി; സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അടക്കം ബാധകം; ജില്ലയിൽ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടർ
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Malayalam News Live :സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതി ദയനീയം; രൂക്ഷവിമർശനവുമായി ഹൈക്കോടതി
മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ഐസൊലേഷൻ സെല്ലുകൾ ജയിലിനേക്കാൾ മോശമാണെന്ന് കോടതി നിരീക്ഷിച്ചു .ആത്മഹത്യാ പ്രവണതയുള്ള രോഗികളെ ഇത്തരം സെല്ലുകളിൽ പാർപ്പിക്കുന്നത് അവരുടെ മാനസിക നില കൂടുതൽ വഷളാക്കാൻ മാത്രമേ ഇടയാക്കൂ എന്നും ചൂണ്ടിക്കാട്ടി.
Malayalam News Live :`പാര്‍ലമെൻ്റില്‍ വെച്ച് പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കുന്നത് ഞാൻ കണ്ടു'; അമിത് ഷാക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി
അമിത് ഷാക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെൻ്റില്‍ വെച്ച് അമിത്ഷാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കുന്നതും ജിതേന്ദ്ര സിംഗിന് അമിത്ഷായുടെ കോൾ തുരുതുരെ വരുന്നതും താൻ കണ്ടുവെന്ന് രാഹുല്‍ വൈകിട്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തിൽ പറഞ്ഞു.
Malayalam News Live :ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ചതിന്, സംഭവം എറണാകുളത്ത്
വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ച ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ പാലക്കുഴ മേഖലാ പ്രസിഡന്‍റ് എൽദോസ് സണ്ണി ആണ് അറസ്റ്റിലായത്. കൂത്താട്ടുകുളം സ്വദേശി പികെ ജോണിന്‍റെ വീട്ടിൽ ശനിയാഴ്ചയാണ് എൽദോസ് റീത്ത് വെച്ചത്.
Malayalam News Live :ഇനി 'സ്നേഹാലയം' ; വൃദ്ധസദനങ്ങളുടെ പേര് മാറ്റാൻ കർശന നിർദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷൻ
നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന മറ്റ് രേഖകൾ എന്നിവയിലെല്ലാം പേരുമാറ്റം ഉറപ്പാക്കാൻ അടിയന്തര ഭരണപരമായ നടപടികൾ സ്വീകരിക്കാൻ സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Malayalam News Live :`തൻ്റെ ഫോൺ ട്രാക്ക് ചെയ്യുന്നു, എവിടെയെന്ന് കണ്ടെത്തി ഫോളോ ചെയ്യുന്നു'; ദില്ലി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്
ദില്ലി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്. തൻ്റെ ഫോൺ പൊലീസ് ട്രാക്ക് ചെയ്യുന്നുവെന്നും എവിടെയുണ്ട് എന്ന് കണ്ടെത്തി കൃത്യമായി ഫോളോ ചെയ്യുന്നുവെന്നും ഐഷി ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.
Malayalam News Live :മരിച്ച് രണ്ട് വർഷം പിന്നിടുമ്പോൾ മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്; കേസ് അവസാനിപ്പിച്ച സിബിഐ റിപ്പോർട്ട് അംഗീകരിച്ച് സുപ്രീം കോടതി
കൽക്കരി കുംഭകോണ കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്. മൻമോഹൻ സിങ്ങിന് എതിരായ കേസ് അവസാനിപ്പിച്ച സിബിഐ റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചു.
Malayalam News Live :പരീക്ഷാ ക്രമക്കേട് - പി എസ് സി ഉദ്യോഗസ്ഥർ പ്രതികൾ; എഫ്ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്, ആരുടെയുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല
പി എസ് സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പി എസ് സിയിലെ ഉദ്യോഗസ്ഥരെ പ്രതികളാക്കിക്കൊണ്ടാണ് എഫ്ഐആർ. ആരുടെയുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല.
Malayalam News Live :സർക്കാരിനെതിരെ ഫേസ്ബുക്കില്‍ ലൈവിട്ടയാൾക്ക് പൊലീസിന്‍റെ ക്രൂരമർദനം; 46കാരൻ ചികിത്സയിൽ, പരാതി നൽകി
സംസ്ഥാന സർക്കാരിനെതിരെ ഫെയ്സ്ബുക്കിൽ ലൈവ് ഇട്ട രോഗിയ്ക്ക് പോലീസിന്‍റെ ക്രൂരമർദനം
Malayalam News Live :മുഖം കൃത്യമായി പതിഞ്ഞു, തെളിവോടെ പൊലീസ് സ്റ്റേഷനിലെത്തി അനി; ദേശീയ പാതയ്ക്കരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ മോഷ്ടിച്ചു, പരാതി നൽകി
പാറശാല പരശുവയ്ക്കലില്‍ ദേശീയ പാതയ്ക്കരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ മോഷ്ടിച്ചു കടത്തി
Malayalam News Live :ആറാം ക്ലാസുകാരിയോട് അശ്ലീല പെരുമാറ്റം; അധ്യാപകന് സസ്‌പെൻഷൻ, അന്വേഷണം ആരംഭിച്ചു
സർക്കാർ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ 50-കാരനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു
Malayalam News Live :മുത്തപ്പൻ പുഴയിലെ ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ നിലയിൽ; മഴക്കാലം തുടങ്ങിയതിന് ശേഷം മൂന്നാം തവണ സംഭവം
യാത്രാക്ലേശം ഒഴിവാക്കാനായാണ് താൽക്കാലികമായി ചപ്പാത്ത് നിർമിച്ചത്. മഴക്കാലം തുടങ്ങിയതിന് ശേഷം മൂന്നാം തവണയാണ് താൽക്കാലിക ചപ്പാത്ത് ഒലിച്ചു പോകുന്നത്.
Malayalam News Live :അൻസിബക്കെതിരെ ശ്വേത മേനോൻ കോടതിയിൽ സത്യവാങ്മൂലം നൽകി; അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹർജിയുടെ പശ്ചാത്തലത്തിൽ നടപടി
അമ്മ പ്രസിഡന്‍റായി തുടരുക എന്നത് നിയമപരമായി തന്‍റെ അവകാശമാണ്. കേസ് നീട്ടി കൊണ്ടു പോകാനാണ് അൻസിബ അനാവശ്യ ഹർജി നൽകുന്നതെന്നും ശ്വേത പറഞ്ഞു.
Malayalam News Live :ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു, തെരുവിൽ കണ്ട യുവാക്കളുടെ ശക്തിയെ എല്ലാ രാഷ്ടീയ പാർട്ടികളും ബഹുമാനിക്കണമെന്ന് രാഹുൽ ഗാന്ധി, സഭയിൽ ബഹളം
നിങ്ങളെ ബഹുമാനമില്ലാത്തവരെന്ന് മുദ്ര കുത്തുന്നവരെ നിങ്ങൾ എന്ത് വിളിക്കുമെന്ന് എന്നോട് സംസാരിച്ച പെൺകുട്ടിയോട് ചോദിച്ചപ്പോൾ ഇഡിയറ്റ് എന്ന് അവൾ മറുപടി നൽകിയെന്നും രാഹുൽ ഗാന്ധി
Malayalam News Live :സൗജന്യമായി മീൻ കൊടുത്തില്ല, 66കാരനെ കല്ലിനടിച്ച് കൊല്ലാൻ ശ്രമിച്ച് 'തീക്കട്ട ബൈജു', അറസ്റ്റ്
സൗജന്യമായി മത്സ്യം നൽകില്ലെന്ന് അറിയിച്ചതോടെ വയോധികന്റെ മുഖത്തടിക്കുകയായിരുന്നു. നിലത്തുവീണ വയോധികന്റെ തലയ്ക്ക് കരിങ്കൽ ഉപയോഗിച്ച് ഇടിക്കുകയും ചെയ്തു
Malayalam News Live :'സഹോദരിമാരുടെ ഭർത്താക്കന്മാരുമായി ഭാര്യയ്ക്ക് ബന്ധം', കാമുകന്മാരോടൊപ്പം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് യുവാവ്; കേസെടുത്ത് പൊലീസ്
ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന യുവാവിന്‍റെ പരാതിയിൽ ഭാര്യയ്ക്കും മറ്റ് രണ്ടുപേർക്കുമെതിരെ കേസെടുത്ത് പൊലീസ്