അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ലഗേജില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയും വിശദമായി പരിശോധിക്കുകയുമായിരുന്നു.
ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ഒരു കിലോ ഹെറോയിനും ആറ് കിലോ ഹാഷിഷും പിടികൂടി. യാത്രക്കാരന്‍റെ ലഗേജിൽ സംശയം തോന്നിയ കസ്റ്റംസ് അധികൃതർ വിശദ പരിശോധന നടത്തുകയായിരുന്നു.
വാഹനങ്ങളുടെ സ്‌പെയർപാർട്‌സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നുകൾ കണ്ടെത്തിയത്. പിടികൂടുന്നതിന്‍റെ ദൃശ്യങ്ങൾ ഖത്തർ കസ്റ്റംസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. നിരോധിത വസ്തുക്കൾ കടത്തുന്നത് കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങളാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുള്ളത്.


