ബോളിവുഡ് നടൻ ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജയുടെ പ്രസ്താവന ശ്രദ്ധ നേടുന്നു. ഭർത്താവിന് പത്ത് സ്ത്രീകളുമായി ബന്ധമുണ്ടായാലും താൻ ഉപേക്ഷിക്കില്ലെന്ന് അവർ പറഞ്ഞു. പതിനഞ്ചാം വയസ്സിൽ തുടങ്ങിയ പ്രണയം ഇപ്പോഴും അതേ തീവ്രതയോടെ സുനിത.

രുകാലത്ത് യുവാക്കളുടേയും യുവതികളുടേയും ഹരമായിരുന്ന ബോളിവുഡ് താരമാണ് ​ഗോവിന്ദ. അദ്ദേഹത്തിന്റെ ഡാൻസിന് തന്നെ പ്രത്യേകം ആരാധകരുണ്ടായിരുന്നു. സുനിതാ അഹൂജയാണ് ​ഗോവിന്ദയുടെ ഭാര്യ. പലപ്പോഴും പറയുന്ന പ്രസ്താവനകൾ കൊണ്ട് തലക്കെട്ടുകളിൽ ഇടംപിടാക്കാറുള്ള സുനിത ഭർത്താവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുന്നത്. ​ഗോവിന്ദയ്ക്ക് 10 സ്ത്രീകളുമായി ബന്ധമുണ്ടെങ്കിലും താൻ അദ്ദേഹത്തെ വിട്ട് പോകില്ലെന്നും അത് തന്റെ ഭർത്താവാണെന്നുമാണ് സുനിത പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'അദ്ദേഹം എന്റെ ഭർത്താവാണ്. അദ്ദേഹത്തിന് 10 സ്ത്രീകളുമായി ബന്ധമുണ്ടെങ്കിൽ പോലും ഞാൻ അദ്ദേഹത്തെ വിട്ട് പോകില്ല. എന്റെ അവസാനശ്വാസം വരെ ഞാൻ അദ്ദേഹത്തെ സ്‌നേഹിക്കും', എന്നായിരുന്നു സുനിതാ അഹൂജ പറഞ്ഞത്. നെറ്റ്ഫ്‌ളിക്‌സിലെ 'ലോക്കപ്പ്: സച്ച് യാ സസാ' എന്ന റിയാലിറ്റി ഷോയിൽ ആയിരുന്നു സുനിതയുടെ പ്രതികരണം. ഷോയിലെ മത്സരാർത്ഥിയായിരുന്നു സുനിത.

'വിശ്വാസം എന്നത് ഏറെ പ്രധാനപ്പെട്ടൊരു കാര്യമാണ്. സിനിമാ രം​ഗത്തുള്ള ഒരു നടനും പൂർണമായും കളങ്കരഹിതരാണെന്ന് എനിക്ക് തോന്നുന്നില്ല. സ്വന്തം ഭാര്യയെക്കാൾ ഉപരി നായികമാരുമായാണ് അവർ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത്. എല്ലാം നിങ്ങളുടെ സ്നേഹത്തെയും അതിനെ നിങ്ങൾ കാണുന്ന രീതിയേയും വിശ്വാസത്തെയും ആശ്രയിച്ചിരിക്കും. ഒരു നടന്റെ ഭാര്യയാകാൻ കല്ലുപോലൊരു മനസ്സ് വേണമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. എനിക്ക് 15 വയസുള്ളപ്പോഴാണ് ​ഗോവിന്ദയുമായി പ്രണയത്തിലാകുന്നത്. ഇന്നെനിക്ക് 56 വയസുണ്ട്. അന്നത്തെ പോലെ തന്നെ അദ്ദേഹത്തെ ഞാൻ ഇപ്പോഴും സ്നേ​ഹിക്കുന്നുണ്ട്. അദ്ദേഹത്തോട് പലതവണ ഞാൻ ക്ഷമിച്ചിട്ടുണ്ട്. "അവൾ എൻ്റെ ഭാര്യയല്ല, ഒരു കുട്ടിയാണ്" എന്നാണ് അദ്ദേഹം എന്നെ കുറിച്ച് പറയുന്നത്. മനസിൽ നിന്നാണ് സ്നേഹം വരുന്നതെങ്കിൽ, ഒരാൾക്ക് അനായാസം ക്ഷമിക്കാനും മുന്നോട്ട് പോകാനും കഴിയും. അത് ഉറപ്പാണ്', എന്നാണ് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം സുനിത പറഞ്ഞത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming