നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ ട്രാൻസ് വുമൺ ശ്രുതി സിത്താര പ്രതികരിച്ചു. കുട്ടികളെ കൊല്ലാൻ തോന്നുന്നവർക്ക് തനിക്ക് നൽകാമെന്നും പൊന്നുപോലെ നോക്കാമെന്നും അവർ പറഞ്ഞു.

തിരുവനന്തപുരം നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ പ്രതികരണവുമായി ട്രോൻസ് വുമണും മോഡലുമായ ശ്രുതി സിത്താര. ഈ കാര്യത്തെ കുറിച്ച് ഓർക്കുമ്പോള്‍ വളരെയധികം സങ്കടം തോന്നുന്നെന്ന് പറഞ്ഞ ശ്രുതി, ഭാവിയിൽ ആർക്കെങ്കിലും കുട്ടികളെ വേണ്ട കൊല്ലണമെന്ന് തോന്നിയാൽ തനിക്ക് തന്നേക്കെന്നും പൊന്നുപോലെ നോക്കിക്കോളാമെന്നും പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"എനിക്ക് തന്നിരുന്നേൽ ഞാൻ പൊന്നുപോലെ നോക്കുമായിരുന്നു", എന്ന് കുറിച്ച് കൊണ്ട് ഇൻസ്റ്റാ​ഗ്രാമിലൂടെ ആയിരുന്നു ശ്രുതി സിത്താരയുടെ പ്രതികരണം. കുഞ്ഞുങ്ങളെ വളർത്താൻ ആ​ഗ്രഹിക്കുന്ന ആളാണ് താനെന്നും നിയമം അതിന് അനുവദിക്കില്ലെന്നും ശ്രുതി പറയുന്നുണ്ട്.

"ഇമോഷണലി ഏറ്റവും കൂടുതല്‍ വള്‍ണറബിള്‍ ആകുന്നത് കുട്ടികളെ കാണുമ്പോഴാണ്. ഇപ്പോൾ നടന്ന കാര്യത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നുണ്ട്. ഇനി ഭാവിയില്‍ ആര്‍ക്കെങ്കിലും കുട്ടികള്‍ വേണ്ട, അല്ലെങ്കില്‍ കൊല്ലണമെന്നൊക്കെ തോന്നുന്ന സമയത്ത് അതിനെ എനിക്ക് തന്നേക്ക്. ഞാന്‍ നോക്കിക്കോളാം. അല്ലെങ്കില്‍ കുട്ടികളെ ആഗ്രഹിക്കുന്നവരുണ്ട്. കുട്ടികള്‍ വേണമെന്ന് അതിയായി ആഗ്രഹിക്കുന്നവര്‍. അവര്‍ക്ക് ആര്‍ക്കെങ്കിലും കൊടുത്തു കഴിഞ്ഞാല്‍ പൊന്നുപോലെ നോക്കിക്കോളും. നിയമത്തിന്‍റെ പ്രശ്നങ്ങള്‍ ‍ങ്ങള്‍ക്കുണ്ട്. ഭാവിയില്‍ അത് മാറുമോന്നും അറിയില്ല. പക്ഷേ ഞാനും ഭയങ്കരമായിട്ട് ആഗ്രഹിക്കുന്നുണ്ട് ഒരു കുട്ടിയെ വളര്‍ത്താന്‍. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ", എന്നായിരുന്നു ശ്രുതി സിത്താരയുടെ വാക്കുകൾ.

ജാസില്‍ ജാസിയും സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്. “എത്രയോ പേര് കുഞ്ഞുങ്ങളില്ലാത്തതിനാല്‍ മന്ത്രവും വഴിപാടും നടത്തി ഒരുപാട് ഡോക്ടര്‍മാരെ കാണുന്നു, എത്രയോ അമ്മമാരാണ്. അങ്ങനെയുള്ളവര്‍ക്ക് കുട്ടികളില്ല. ഇതുപോലെ കൊല്ലുന്നവര്‍ക്കും പീഡിപ്പിക്കുന്നവര്‍ക്കും പ്രസവിച്ച് പുറത്തേക്ക് ഇടുന്നവര്‍ക്കും പാറമടയില്‍ എറിഞ്ഞ് കൊല്ലുന്നവര്‍ക്കും കുട്ടികള്. എന്തിനാണ് അവര്‍ക്ക് ദൈവം കൊടുക്കുന്നതെന്ന് മനസിലായിട്ടില്ല. എത്രയോ സ്ത്രീകള്‍ കരഞ്ഞ് യാചിക്കുന്നില്ലേ ദൈവത്തോട്. അവര്‍ക്ക് കൊടുക്കണം കുഞ്ഞുങ്ങളെ. ഒരുത്തന്‍ സ്വന്തം കുഞ്ഞിനോട് ക്രൂരത കാണിക്കുന്നത് കണ്ടുനില്‍ക്കുന്നത് നീയൊക്കെ ഒരമ്മയാണോ? ഇവനെ പോലുള്ളവരെ കയ്യോടെ തൂക്കി കൊല്ലണം”, എന്നാണ് ജാസി പറഞ്ഞത്. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming