തുമ്പൂർമൂഴി ഡാം, ഇരവികുളം നാഷണൽ പാർക്ക്, മാട്ടുപ്പെട്ടി തുടങ്ങി നിരവധി സ്ഥലങ്ങൾ സന്ദർശിക്കും.

തൃശൂര്‍: അതിരപ്പിള്ളി - മൂന്നാര്‍ യാത്രയുമായി കെഎസ്ആര്‍ടിസി. നാളെയാണ് (ജൂൺ 21) യാത്ര പുറപ്പെടുക. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ തുമ്പൂർമൂഴി ഡാം, ഇരവികുളം നാഷണൽ പാർക്ക്, മാട്ടുപ്പെട്ടി തുടങ്ങി നിരവധി സ്ഥലങ്ങൾ സന്ദർശിക്കുന്നുണ്ട്.

കോഴിക്കോട് കെഎസ്ആർടിസിയിൽ നിന്നും രാവിലെ ഏഴു മണിക്കാണ് യാത്ര പുറപ്പെടുന്നത്. രണ്ട് ദിവസത്തെ യാത്രയിൽ സൂപ്പർ ഡീലക്സ് ബസ് ആണ് (പുഷ് ബാക്ക് സീറ്റ്) ഉപയോഗിക്കുന്നത്. ഒരാൾക്ക് 1,830 രൂപയാണ് (ബസ് ചാർജ് & സ്റ്റേ) ഈടാക്കുന്നത്. ഭക്ഷണം കഴിക്കുന്നതിന് ഹോട്ടലുകളിൽ ബസ് നിർത്തി തരും. അവിടെ സ്വയം പെയ്മെന്റ് നടത്തേണ്ടതാണെന്നും ഈ യാത്രയിൽ ഓരോ സ്ഥലങ്ങളിൽ കയറുന്നതിനുള്ള എൻട്രി ഫീ സ്വന്തം ചിലവിൽ നിർവഹിക്കേണ്ടതാണെന്നും കെഎസ്ആർടിസി അറിയിച്ചു. 

പാക്കേജിൽ താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ് (ഡോർമിറ്ററി). സ്ത്രീകൾ വേറെ പുരുഷന്മാർക്ക് വേറെ എന്ന രീതിയിലാണ് ഡോർമിറ്ററി ഉണ്ടായിരിക്കുക. അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി ഡാം എന്നീ സ്ഥലങ്ങൾ കണ്ടതിനുശേഷമാണ് മൂന്നാറിലേക്ക് യാത്ര തിരിക്കുന്നത്. മൂന്നാറിൽ എത്തുന്നതിന് മുമ്പാണ് സ്റ്റേ സൗകര്യം ഒരുക്കിയിരിക്കുന്നത്. അന്ന് അവിടെ സ്റ്റേ ആണ്. പിറ്റേന്ന് രാവിലെ 7 മണിക്കാണ് മൂന്നാറിലെ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി യാത്ര ആരംഭിക്കുക.

ഇരവികുളം നാഷണൽ പാര്‍ക്ക്, കുണ്ടള ഡാം, മാട്ടുപ്പെട്ടി, ഇക്കോ പോയിന്റ്, ഷൂട്ടിംഗ് പോയിന്റ്, ബൊട്ടാണിക്കൽ ഗാര്‍ഡൻ എന്നീ സ്ഥലങ്ങൾ സന്ദര്‍ശിക്കും. രാത്രി എട്ട് മണിക്കാണ് തിരികെ കോഴിക്കോട് കെഎസ്ആർടിസിലേക്ക് യാത്ര തിരിക്കുന്നത്. രാവിലെ നാല് മണിക്ക് കോഴിക്കോട് എത്തും. കൂടുതൽ വിവരങ്ങൾക്ക് 9946068832, 9544477954 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.