തെക്കൻ ദില്ലിയിലെ മാളവ്യ നഗറിലുള്ള ലെമൺ ഗ്രീൻ റെസ്റ്റോറന്‍റിലുണ്ടായ വൻ തീപിടിത്തത്തിൽ വിദേശികളടക്കം 21 പേർ മരിച്ചു. ഇടുങ്ങിയ വഴി രക്ഷാപ്രവർത്തനത്തിന് തടസ്സമായപ്പോൾ, കെട്ടിടത്തിൽ നിന്ന് ജീവൻ രക്ഷിക്കാൻ ചാടിയ അമ്മയും കുഞ്ഞും മരണത്തിന് കീഴടങ്ങി. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തെക്കൻ ദില്ലിയിലെ മാളവ്യ നഗറിലെ ലെമൺ ഗ്രീൻ റെസ്റ്റോറന്‍റിന് തീ പിടിച്ച് 21 പേർ മരിച്ചു. മരിച്ചവരിൽ വിദേശികളടക്കം ഉൾപ്പെടുന്നെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നു. 40 ഓളം പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി ദില്ലി ഫയർ സർവീസ് അറിയിച്ചു. തീ അണച്ചെങ്കിലും രക്ഷാപ്രവർത്തനം തുടരുകയാണ്. മധ്യ ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള സഞ്ചാരികളായിരുന്നു റെസ്റ്റോറന്‍റിൽ കൂടുതലുമുണ്ടായിരുന്നതെന്ന് ദില്ലി പോലീസ് പറയുന്നു. ഇന്ന് രാവിലെ 8.50 ഓടെയാണ് റെസ്റ്റോറന്‍റിൽ തീപിടിത്തമുണ്ടായത്.

Scroll to load tweet…

ഇടുങ്ങിയ തെരുവിൽ നിരവധി നിലകളുള്ള കെട്ടിട്ടത്തിൽ താഴെയായിരുന്നു റെസ്റ്റോറന്‍റ് പ്രവർത്തിച്ചിരുന്നത്. റെസ്റ്റോറന്‍റിൽ നിന്നും ആരംഭിച്ച തീ പെട്ടെന്ന് തന്നെ പടർന്ന് പിടിക്കുകയായിരുന്നു. ഇതോടെ കട്ടിയേറെ പുക മുകളിലേക്ക് ഉയർന്നതോടെ റെസ്റ്റോറന്‍റിന് മുകളിലെ കെട്ടിടങ്ങളിലുണ്ടായിരുന്നവരും പരിഭ്രാന്തരായി. താഴെ ജനക്കൂട്ടം നോക്കി നിൽകെ മുകളിൽ നിന്നും ജീവരക്ഷാർത്ഥം ചാടിയ അമ്മയും കുഞ്ഞും മരണത്തിന് കീഴടങ്ങി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മറ്റൊരു വീഡിയോയിൽ കെട്ടിടത്തിന്‍റെ മുകളിൽ പാരപ്പറ്റിൽ അള്ളിപ്പിടിച്ച് നിൽക്കുന്ന ഒരു വീദേശിയെ കാണാം. കെട്ടിടത്തിൽ നിന്നും കനത്ത രീതിയിൽ പുക ഉയരുന്നതും വീഡിയോയിൽ കാണാം. റെസ്റ്റോറന്‍റ് ഏതാണ്ട് പൂർണ്ണമായും കത്തിയമർന്നു.

Scroll to load tweet…

കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ അഗ്നിശമന സേനാംഗങ്ങളും, പോലീസും, നാട്ടുകാരും ശ്രമിക്കുന്നതും സംഭവ സ്ഥലത്ത് നിന്നും പങ്കുവയ്ക്കപ്പെട്ട നിരവധി വീഡിയോകളിൽ കാണാം. പക്ഷേ, കെട്ടിടത്തിന്‍റെ ഘടനയും മുകളിലേക്കുള്ള വഴിയും ഇടുങ്ങിയ തെരുവും രക്ഷാ പ്രവർത്തനത്തെ ദുഷ്ക്കരമാക്കി. ദില്ലി ഫയർ സർവീസ് (ഡിഎഫ്എസ്) പ്രകാരം, രാവിലെ 9.45 ഓടെയാണ് തീപിടിത്തമുണ്ടായെന്ന സന്ദേശം എത്തിയത്. തുടർന്ന് നിരവധി അഗ്നിശമന യൂണിറ്റുകൾ ഉടൻ തന്നെ സ്ഥലത്തെത്തി.

Scroll to load tweet…

രാവിലെ 8.50 ഓടെയാണ് തീപിടുത്തമുണ്ടായതെന്ന് കരുതുന്നതായി ഉദ്യോഗസ്ഥർ പിന്നീട് കൂട്ടി ചേർത്തു. നെഹ്‌റു പ്ലേസ് ഫയർ സ്റ്റേഷന്‍റെ അധികാരപരിധിയിലായിരുന്നു സംഭവം. തീ പെട്ടെന്ന് അണയ്ക്കാനും അടുത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനുമായ 10 ഫയർ ടെൻഡറുകളെങ്കിലും സ്ഥലത്തെത്തിയിരുന്നെന്ന് മുതിർന്ന ഫയർ ഉദ്യോഗസ്ഥൻ പറഞ്ഞു. കൃത്യമായ ഫയർ ഓഡിറ്റിംഗുകളൊന്നും നടക്കാറില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി. ചൂട് കൂടിയ സമയത്ത് തീ ആളിപ്പടരാനുള്ള സാധ്യതകളും വളരെ കൂടുതലാണ്. അതേസമയം തീ ആളിപ്പടരുന്നതിനിടെ താഴേയ്ക്ക് ചാടാനായി ആളുകൾ വിളിച്ച് പറയുന്നതും കേൾക്കാം.

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

റസ്റ്റോറന്‍റിന്‍റെ ബേസ്മെന്‍റിൽ നിന്നും മൂന്ന് പേരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. പിന്നാലെ ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ നിരവധി പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. പെട്ടെന്ന് തന്നെ അഗ്നിശമന സേനയ്ക്ക് ഇടപെടാൻ കഴിഞ്ഞത് മരണ സംഖ്യ കുറയ്ക്കാൻ സഹായിച്ചു. രക്ഷാപ്രവ‍ർത്തനത്തിനിടെ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അതേസമയം മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും രക്ഷാപ്രവർത്തനങ്ങളും തിരച്ചിൽ പ്രവർത്തനങ്ങളും മണിക്കൂറുകളോളം നീണ്ടു. കെട്ടിടത്തിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് പലതവണ ഉറപ്പാക്കി. തീപിടിത്തത്തിന്‍റെ കാരണത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചെന്നും റിപ്പോർട്ടുകളിൽ പറയുന്നു.