വെള്ളത്തില്‍ തിമിർത്ത് കളിക്കുന്ന ആനക്കുട്ടിയ്ക്ക് ചുറ്റിലുമായി നിന്ന് സുരക്ഷയൊരുക്കുന്ന ആനക്കൂട്ടത്തിന്‍റെ വീഡിയോ.
ഓരോ ജീവി വർഗത്തിനും കുട്ടികളെന്നാല്‍ ജീവനാണ്. 'തന്‍ കുഞ്ഞ് പൊൻ കുഞ്ഞ്' എന്ന പ്രയോഗം തന്നെ ആ ആത്മബന്ധത്തിൽ നിന്നും രൂപം കൊണ്ടതാണ്. ആനകളും സഹജീവകളുടെ കാര്യത്തില്‍ ഒരു പക്ഷേ മനുഷ്യനേക്കാൾ സൂക്ഷ്മത കാത്തു സൂക്ഷിക്കുന്നു. അവയുടെ ആത്മബന്ധത്തിന്‍റെ ദൃശ്യങ്ങൾ ഇതിന് മുമ്പും സമൂഹ മാധ്യമങ്ങൾ കീഴടക്കിയിട്ടുണ്ട്. ആക്കൂട്ടത്തിലേക്ക് മറ്റൊന്ന് കൂടി ചേർക്കുകയാണ് ഐഎഎസ് ഓഫീസർ സഞ്ജയ് കുമാർ. അദ്ദേഹം പങ്കുവച്ചൊരു ആനകളുടെ വീഡിയോ നിരവധി പേര്‍ പങ്കുവയ്ക്കുകയും അത് സമൂഹ മാധ്യമ ഹൃദയം കീഴടക്കുകയും ചെയ്തിരുന്നു. ആ വീഡിയോ മൂന്ന് വർഷങ്ങൾ കഴിഞ്ഞ് മറ്റെരു ഐഎഫ്എസ് ഉദ്യോഗസ്ഥൻ പങ്കുവച്ചപ്പോഴും സമൂഹ മാധ്യമ ഉപയോക്താക്കൾ ആ കഴ്ചയില്‍ വിസ്മയിച്ചു.
ഒരു ആനക്കൂട്ടം തങ്ങളുടെ കൂട്ടത്തിലെ ഇളമുറക്കാരന്‍റെ കുസൃതിത്തരങ്ങൾക്ക് സംരക്ഷണ കവചമൊരുക്കി നിലകൊള്ളുന്നതാണ് വീഡിയോയിലുള്ളത്. 'ആനക്കുടുംബം വെള്ളക്കെട്ടിൽ ഇടപെടുന്നത് കാണുന്നത് പ്രകൃതിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ്. തറവാട്ടയ്ക്കൊപ്പമാകും അമ്മായിമാരുണ്ടാവുക. എല്ലാവരും ഒന്നിച്ച് ഒരു കുടുംബം പോലെ കഴിയുന്നു. ഒപ്പം കുട്ടികളെ എല്ലാവരും നോക്കുന്നു.' ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അമൻഗഡ് ടൈഗർ റിസർവിൽ നിന്നുള്ള വീഡിയോ പങ്കുവച്ച് കൊണ്ട് സഞ്ജയ് കുമാർ ഐഎഎസ് 2022 -ല്‍ തന്‍റെ എക്സില്‍ എഴുതി.
അതേ വീഡിയോ പങ്കുവച്ച് കൊണ്ട് രമേശ് പാണ്ഡെ ഐഎഫ്എസ്, 2025 ല്‍ എഴുതിയത്, 'ആനകൾ കുഞ്ഞുങ്ങൾക്ക് നൽകുന്ന മറ്റൊരു തരം ഇസഡ് പ്ലസ് സുരക്ഷയാണിത്. വെള്ളത്തിൽ കളിക്കുന്ന ആനക്കുട്ടിയെ മുത്തശ്ശിയും അമ്മയും അമ്മായിമാരും വളഞ്ഞിട്ട് പരിപാലിക്കുന്നു.' മൂന്ന് വര്‍ഷങ്ങൾക്കിപ്പുറം ആ കുറിപ്പും വീഡിയോയും കാഴ്ചക്കാരെ ആകര്‍ഷിച്ചു. കാഴ്ചക്കാരില്‍ പലും 'ഇസഡ് പ്ലസ് സുരക്ഷ'യിൽ ആനന്ദം കണ്ടെത്തി. ഇന്തോ പാക് സംഘര്‍ഷത്തില്‍ ആവേശ ഭരിതനായ ഒരു കാഴ്ചക്കാരന്‍ എഴുതിയത്, 'ഇന്ത്യൻ എലിഫന്‍റ് ആര്‍മി, സ്നേഹത്തോടെയും കരുതലോടെയും വാത്സല്യത്തോടെയും' എന്നായിരുന്നു.
പർവീൺ കസ്വാൻ ഐഎഫ്എസ് നേരത്തെ പങ്കുവച്ച മറ്റൊരു വൈറൽ വീഡിയോയില്‍ അമ്മയാന കുട്ടിയാനയെ പുല്ല് തിന്നാന്‍ പഠിപ്പിക്കുന്നതായിരുന്നു. ഓരോ മർഗത്തിനും വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ വലിയ ശ്രദ്ധയും കരുതലും വേണം. ഒപ്പം ഏതൊക്കെ കഴിക്കാം. കഴിക്കാന്‍ പാടില്ലാത്തതെന്ത്. ഏതൊക്കെ വഴി പോകാം. പോകാന്‍ പാടില്ലാത്ത വഴിയേത്, ആരെയൊക്കെ ഭയക്കണം, ആരെയൊക്കെ ഭയപ്പെടുത്തണം, ആരെയൊക്കെ വേട്ടയാടാം തുടങ്ങിയ കാര്യങ്ങളിൽ ശിക്ഷണം നല്‍കുന്ന നിരവധി വീഡിയോകൾ ഇതിന് മുമ്പും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്.