അല്പം ഭയത്തോടെയല്ലാതെ വീഡിയോ കണ്ട് തീര്‍ക്കാനാകില്ല. വീടിന്‍റെ മച്ചിലേക്കുള്ള ഒരു ദ്വാരത്തില്‍ നിന്നും രണ്ട് കൂറ്റന്‍ പാമ്പുകളെ പിടികൂടുന്ന യുവതിയുടെ വീഡിയോ ഇതിനകം കണ്ടത് എട്ട് ലക്ഷം  പേരാണ്. 

ന്യമൃഗങ്ങളെ ഭയമുള്ളവരാണ് നമ്മളില്‍ മിക്കയാളുകളും. എന്നാല്‍, നാട്ടില്‍ കാണുന്ന പട്ടിയെയും പാമ്പിനെയും ഭയക്കുന്നവരും കുറവല്ല. അവ അകാരണമായി ഉപദ്രവിക്കുമോ എന്നത് തന്നെ ഭയത്തിന്‍റെ അടിസ്ഥാനം. അതുകൊണ്ട് തന്നെ വീട്ടിനുള്ളില്‍ ഒരു പാമ്പിനെ കണ്ടാല്‍ ഉടനെ വീട് വിട്ട് ഓടുന്നവരാണ് നമ്മളില്‍ പലരും. ആദ്യത്തെ ഓട്ടം കഴിഞ്ഞ ശേഷമാകും പാമ്പ് പിടിത്തക്കാരെ അന്വേഷിക്കുന്നത് തന്നെ. എന്നാല്‍, ഓസ്ട്രേലിയയിലുള്ള ഒരു സ്ത്രീ തന്‍റെ വീടിന്‍റെ മച്ചിന്‍ പുറത്ത് കയറിക്കൂടിയ രണ്ട് കൂറ്റന്‍ പാമ്പുകളെ വെറും കൈയുപയോഗിച്ച് പിടിക്കുന്ന വീഡിയോ കണ്ട ട്വിറ്റര്‍ (X) ഉപയോക്താക്കള്‍ അതിശയപ്പെട്ടു. 

Insane Reality Leaks എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. 'മറ്റൊരു സാധാരണമായ ഓസ്ട്രേലിയന്‍ ദിവസം' എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു യുവതി വീടിന്‍റെ മച്ചിലേക്ക് തുറക്കുന്ന ചതുരാകൃതിയിലുള്ള ഒരു ദ്വാരത്തിലൂടെ ഒരു വീണ്ട വടി കൊണ്ട് കുത്തുന്ന കാഴ്ചയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ ഒരു പാമ്പിന്‍റെ ഏതാണ്ട് മധ്യഭാഗം പുറത്തേക്ക് വരുന്നു. തുടര്‍ന്ന് യുവതി അതിനെ പിടിച്ച് വലിക്കുമ്പോള്‍ തല ഭാഗം പുറത്ത് നീളുന്നു. ഉടനെ അവര്‍ അതിന്‍റെ തലയില്‍ പിടിച്ച് വലിക്കുന്നു. പാമ്പ് ഏതാണ്ട് മുഴുവനായും പുറത്തേക്ക് എത്തിയപ്പോഴാണ് അതിനേക്കാള്‍ വലിയൊരു പാമ്പിന്‍റെ വാല് പുറത്ത് കാണുന്നത്. ആദ്യം പുറത്ത് വന്ന പാമ്പിനെ വലം കൈയില്‍ പിടിച്ച് ഇടം കൈ കൊണ്ട് രണ്ടാമത്തെ പാമ്പിനെ അവര്‍ പിടികൂടുന്നു. പിന്നെ ഏറെ നേരത്തെ പരിശ്രമത്തിന്‍റെ ഫലമായി രണ്ട് കൂറ്റന്‍ പാമ്പുകളെ രണ്ട് കൈയിലുമായി അവര്‍ പുറത്തെടുക്കുന്നു. പാമ്പുകളെ പിടിക്കൂടുന്ന സമയമത്രയും ഒപ്പമുള്ള ശബ്ദം കൊണ്ട് പ്രായം തോന്നിക്കുന്ന ഒരാളുമായി അവര്‍ തുടര്‍ച്ചയായി സംസാരിക്കുന്നത് കേള്‍ക്കാം. അല്പം ഭയമില്ലാതെ ഈ വീഡിയോ കണ്ടു തീര്‍ക്കാനാകില്ലെന്ന് ഉറപ്പ്. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഷ ഭീഷണിയുടേത്, കാലോചിതമായി മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Scroll to load tweet…

പരീക്ഷ പാസാക്കാന്‍ ടീച്ചര്‍ക്ക് നൂറും ഇരുനൂറും കൈക്കൂലി; വിചിത്രമായ പരീക്ഷ നടത്തിപ്പ് പങ്കുവച്ച് ഐപിഎസ് ഓഫീസർ!

ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. എട്ട് ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോയ്ക്ക് കമന്‍റെഴുതാനെത്തിയവര്‍ യുവതിയുടെ ധൈര്യത്തെ പുകഴ്ത്തി. ഒരു ട്വിറ്റര്‍ ഉപയോക്താവെഴുതിയത് 'പുതിയ ഉടമകള്‍ക്കായി താന്‍ വീട് വിട്ടിരിക്കും' എന്നായിരുന്നു. 'അവര്‍ വളരെ ശാന്തയാണ്.. അത് ചെയ്യുമ്പോഴും അവര്‍ സംസാരിക്കുന്നു.' മറ്റൊരാള്‍ എഴുതി. 'ഈ രാജ്യത്തിന് "ജുറാസിക് വേൾഡ്" എന്ന് പേരിടാനുള്ള പരാതി നല്‍കാ'നായിരുന്നു മറ്റൊരാള്‍ എഴുതിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക