വിവാഹ വേദിയിലേക്ക് നൃത്തം ചെയ്തു വരുന്ന വധുവിന്‍റെ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിലര്‍ വിവാഹത്തിന്‍റെ പവിത്രത കളങ്കപ്പെട്ടെന്ന് കുറിച്ചപ്പോള്‍, മറ്റ് ചിലര്‍ എല്ലാം മാറുന്നുവെന്ന് എഴുതി. 


ന്ത്യന്‍ സമൂഹിക സാഹചര്യത്തില്‍ വിവാഹമെന്നത് സ്ത്രീകളെ സംബന്ധിച്ച് ഏറെ വൈകാരികമായൊരു ചടങ്ങാണ്. അതുവരെ വളര്‍ന്നുവന്ന ചുറ്റുപാട് വിട്ട് തികച്ചും വ്യത്യസ്തമായ മറ്റൊരു ചുറ്റുപാടിലേക്കുള്ള കൂടുമാറ്റം. ഇത്തരമൊരു സാഹചര്യം മുന്നിലുള്ളത് കൊണ്ടാവണം വിവാഹ ശേഷം വരന്‍റെ വീട്ടിലേക്കുള്ള വധുവിന്‍റെ യാത്ര ഏറെ വൈകാരികത നിറഞ്ഞതായി തീരുന്നതും. എന്നാല്‍, പുതിയ തലമുറ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് എല്ലാം മാറുന്നുവെന്ന് സോഷ്യൽ മീഡിയയും. പറഞ്ഞു വരുന്നത് ഒരു വിവാഹ വൈറല്‍ വീഡിയോയെ കുറിച്ച്. 

വിവാഹ വേദിയിലേക്ക് വരുന്ന ഒരു വധു പാട്ടിനൊപ്പിച്ച് നൃത്തം ചെയ്തു കൊണ്ട് മുന്നോട്ട് നീങ്ങുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. സഹോദരനും സഹോദരിയും വധുവിന്‍റെ തലയ്ക്ക് മുകളിലായി ഒരു പട്ടു തുണി വിരിച്ച് പിടിച്ചിരിക്കുന്നത് കാണാം. വിവാഹ ഘോഷയാത്രയുടെ മുന്നില്‍ തന്നെ വധുവുമുണ്ട്. പശ്ചാത്തലത്തില്‍ സംഗീതം ഉയരുന്നതോടെ നിന്ന നില്‍പ്പില്‍ വധു നൃത്ത ചുവടുകള്‍ വയ്ക്കുന്നു. 'ഇത്തരക്കാരെയാണ് എനിക്ക് ഭയം, വിവാഹത്തെയല്ല...' എന്ന കുറിപ്പോടെ സിംപിള്‍ ആന്‍റ് കാം എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇതിനകം 20 ലക്ഷം പേരാണ് വീഡിയോ കണ്ടത്. 

യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ മോഷണം, പരാതി നൽകിയിട്ടും ഇൻഡിഗോ നടപടിയെടുത്തില്ലെന്ന യുവതിയുടെ കുറിപ്പ് വൈറൽ

View post on Instagram

'സ്വയം പരസ്യ ബോർഡുകളാകുന്ന മനുഷ്യര്‍'; ജീവിക്കാനായി എന്തൊക്കെ വേഷം കെട്ടണമെന്ന് സോഷ്യല്‍ മീഡിയ

വധുവിന്‍റെ നൃത്തം കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ചെന്ന് കുറിപ്പുകള്‍ വ്യക്തമാക്കുന്നു. വധു നൃത്തം ചെയ്യുന്നത് കണ്ട് തനിക്കാണ് ലജ്ജ തോന്നിയതെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. എവിടെ നിന്നാണ് ഇവര്‍ക്ക് ഇത്രയും ആത്മവിശ്വാസം ലഭിച്ചതെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ സംശയം. മറ്റ് ചിലര്‍ വധുവിന്‍റെ നൃത്തം കണ്ട് വരന് ഷോക്കായെന്ന് കുറിച്ചു. നടക്കുന്നിടത്ത് ഒരു ചുവന്ന പരവതാനി വിരിച്ചിരുന്നെങ്കില്‍ വധുവിന്‍റെ ലഹങ്ക വൃത്തിയായി കിടന്നേനെയെന്ന് മറ്റൊരു കാഴ്ചക്കാരന്‍ സൂചിപ്പിച്ചു. എല്ലാം ക്യാമറയ്ക്കും സമൂഹ മാധ്യമങ്ങള്‍ക്കും വേണ്ടിയെന്നായിരുന്നു ഒരു നീരീക്ഷണം. അതേസമയം, ചില കാഴ്ചക്കാർ നൃത്തം വിവാഹത്തിന്‍റെ പവിത്രതയെ കളങ്കപ്പെടുത്തിയെന്നായിരുന്നു എഴുതിയത്. 

'ഇത് ശുദ്ധഭ്രാന്ത്'; പെരുമ്പാമ്പിന്‍റെ വയറ്റിൽ തലവച്ച് കിടന്ന് പുസ്തകം വായിക്കുന്ന യുവാവിന്‍റെ വീഡിയോ, വിമർശനം