യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ മോഷണം, പരാതി നൽകിയിട്ടും ഇൻഡിഗോ നടപടിയെടുത്തില്ലെന്ന യുവതിയുടെ കുറിപ്പ് വൈറൽ

2024 -ലെ ഏറ്റവും മോശം എയർലൈനുകളുടെ പട്ടികയില്‍ ഇന്‍ഡിഗോ ഇടം പിടിച്ചത് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. പട്ടിക ഇന്‍ഡിഗോ തള്ളിയെങ്കിലും യാത്രക്കാരുടെ പരാതികള്‍ക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് ഉയരുന്ന പരാതികള്‍ ചൂണ്ടിക്കാണിക്കുന്നു. 
 

woman s note about the theft inside the IndiGo flight has gone viral


യർഹെൽപ് ഇൻകോപ്പറേറ്റ് പുറത്ത് വിട്ട 2024 -ലെ ഏറ്റവും മോശം എയർലൈനുകളുടെ പട്ടികയില്‍ ഇന്‍ഡിഗോ ഇടം പിടിച്ചത് അടുത്തിടെയാണ്. വിമാന സര്‍വ്വീസിലെ കെടുകാര്യസ്ഥതയാണ് ഇന്‍ഡിഗോയ്ക്ക് ഈ പട്ടം നേടിക്കൊടുത്തത്. അതേസമയം ഇന്‍ഡിഗോ എയര്‍ലൈന്‍ ഈ പട്ടികയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയെങ്കിലും യാത്രക്കാരില്‍ നിന്നും എയർലൈന് എതിരായുള്ള പരാതികള്‍ക്ക് ഒരു ശമനവുമില്ലെന്ന് പുതിയ പരാതികള്‍ ചൂണ്ടിക്കാട്ടുന്നു. 

ഏറ്റവും ഒടുവിലായി പരാതിയുമായി രംഗത്തെത്തിയത് ഷീസേയ്സ് സ്ഥാപക തൃഷ ഷെട്ടിയാണ്. വിമാനത്തിനുള്ളില്‍ വച്ച് യാത്രയ്ക്കിടെ തന്‍റെ അമ്മയുടെ ബാഗ് മറ്റൊരു യാത്രക്കാരന്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍, ഇത് സംബന്ധിച്ച് ഒരു പരാതി സ്വീകരിക്കാന്‍ പോലും ഇന്‍ഡിഗോ തയ്യാറായില്ലെന്നും തൃഷ ഷെട്ടി തന്‍റെ എക്സ് അക്കൌണ്ടില്‍ എഴുതി. കഴിഞ്ഞ ആറാം തിയതിയാണ് തൃഷ തന്‍റെ എക്സ് അക്കൌണ്ടില്‍ ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ വച്ച് തന്‍റെ അമ്മയ്ക്കുണ്ടായ അനുഭവം എഴുതിയത്. 

'സ്വയം പരസ്യ ബോർഡുകളാകുന്ന മനുഷ്യര്‍'; ജീവിക്കാനായി എന്തൊക്കെ വേഷം കെട്ടണമെന്ന് സോഷ്യല്‍ മീഡിയ

'ഇത് ശുദ്ധഭ്രാന്ത്'; പെരുമ്പാമ്പിന്‍റെ വയറ്റിൽ തലവച്ച് കിടന്ന് പുസ്തകം വായിക്കുന്ന യുവാവിന്‍റെ വീഡിയോ, വിമർശനം

ഇന്‍ഡിഗോയുടെ ഫ്ലൈറ്റ് 6ഇ 17 -ല്‍ യാത്ര ചെയ്യവേ തന്‍റെ അമ്മ ഉറങ്ങിപ്പോയെന്നും ഈ സമയം മറ്റൊരു യാത്രക്കാരന്‍ അമ്മയുടെ ഹാന്‍ഡ് ബാഗ് മോഷ്ടിക്കാന്‍ ശ്രമിച്ചെന്നും തൃഷ എഴുതി. എന്നാല്‍, പെട്ടെന്ന് അമ്മ ഉണര്‍ന്നതിനാല്‍ സംഭവം കണ്ടു. മോഷ്ടാവ് ഉടനെ തന്നെ ബാഗ് യഥാസ്ഥാനത്ത് വച്ചു. പക്ഷേ, ഇത് സംബന്ധിച്ച് ഒരു പരാതി നല്‍കാന്‍ പോലും ഇന്‍ഡിഗോയിലെ ക്രൂ അംഗങ്ങള്‍ തയ്യാറായില്ലെന്നും അവര്‍ ഒഴിവുകഴിവുകള്‍ പറഞ്ഞ് അമ്മയെ പിന്തിരിപ്പിക്കുകയായിരുന്നെന്നും അവര്‍ കുട്ടിച്ചേര്‍ത്തു. മറ്റൊരു കുറിപ്പില്‍ സഹയാത്രികർ അമ്മയ്ക്ക് പിന്തുണയുമായി എത്തിയത് കൊണ്ടാണ് ബാഗ് തിരികെ ലഭിച്ചതെന്നും ഇത്തരമൊരു സാഹചര്യം വിമാന കമ്പനി കൈകാര്യം ചെയ്ത രീതി വളരെ മോശമായ തരത്തിലാണെന്നും അവര്‍ കുറിച്ചു. നടുറോഡില്‍ കൊള്ളയടിക്കപ്പെട്ടത് ഏറെ വിഷമകരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

വിമാനത്തിന്‍റെ വിൻഡ്‌ഷീൽഡ് ഇടിച്ച് തകർത്ത് കോക്പിറ്റിലേക്ക് ചത്ത് വീണ് കഴുകൻ, ഒഴിവായത് വലിയ അപകടം; വീഡിയോ വൈറൽ

നടന്ന് പോകവെ പൊട്ടിത്തെറി, പിന്നാലെ നടപ്പാത തകർന്ന് യുവതി താഴേയ്ക്ക്; വീഡിയോ കണ്ടവർ ഞെട്ടി

കുറിപ്പ് വൈറലായതിന് പിന്നാലെ തങ്ങളുടെ ക്രൂ അംഗങ്ങള്‍ അവരെ സഹായിച്ചെന്ന് അവകാശപ്പെട്ട് ഇന്‍ഡിഗോയും രംഗത്തെത്തി. ബാഗില്‍ നിന്നും സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അവര്‍ അറിയിച്ചതായും ഇന്‍ഡിഗോ കുറിച്ചു. മറുപടി കുറിപ്പില്‍, ഇത്തരമൊരു പരാതി ഒരു ദിവസം മുഴുവനും പോലീസ് നടപടിക്കായി പോകുമെന്ന് ക്രൂ അംഗങ്ങള്‍ അമ്മയോട് പറയുകയും കണക്ഷന്‍ ഫ്ലൈറ്റ് നഷ്ടപ്പെടുമെന്ന് പറഞ്ഞ് അവരെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഏറെ ശ്രമിച്ചെന്നും തൃഷ കൂട്ടിച്ചേര്‍ത്തു. ഒപ്പം സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് താനെന്നും തൃഷ എഴുതി. ഇതിന് പിന്നാലെ തൃഷയ്ക്ക് പിന്തുണയുമായി നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളാണ് രംഗത്തെത്തിയത്. 

മനുഷ്യ ചരിത്രത്തിലേക്ക് ഏഷ്യയിൽ നിന്നുമൊരു പൂർവികൻ; മൂന്ന് ലക്ഷം വർഷം മുമ്പ് ജീവിച്ച 'ഹോമോ ജുലുഎൻസിസ്'
 

Latest Videos
Follow Us:
Download App:
  • android
  • ios