ഒരു വയസ്സുകാരനെയും 100 വയസ്സുകാരിയെയും ഒരേ വികാരത്തിൽ ഒന്നിപ്പിച്ച മെസി

Share this Video

ഒരു വയസ്സുകാരൻ കുഞ്ഞ്...നൂറ് വയസ്സുകാരി പോളിൻ കാന... അവർക്കിടയിൽ ഒരു നൂറ്റാണ്ടിന്റെ ദൂരമുണ്ട്. പക്ഷേ ഒരു രാത്രി, ഒരു ഫുട്ബോൾ മത്സരം, ഒരു മനുഷ്യൻ...അവരെ ഒരേ വികാരത്തിൽ ഒന്നിപ്പിച്ചു. ഓസ്ട്രിയക്കെതിരായ മത്സരത്തിൽ ഇരട്ട ഗോളുകളുമായി വീണ്ടും ചരിത്രം കുറിച്ച ലയണൽ മെസ്സിയുടെ കഥ മാത്രമല്ല ഇത്. ഒരു ഇതിഹാസം എങ്ങനെ തലമുറകളെ ബന്ധിപ്പിക്കുന്നു എന്നതിന്റെ കഥ കൂടിയാണ്. ജീവിതത്തിന്റെ തുടക്കത്തിൽ നിൽക്കുന്ന ഒരു കുഞ്ഞിനും...ഒരു നൂറ്റാണ്ട് ജീവിതം പിന്നിട്ട ഒരു മുത്തശ്ശിക്കും...ഒരേ സമയം ഹൃദയമിടിപ്പ് കൂട്ടാൻ കഴിയുന്ന ആ മനുഷ്യന്‍റെ പേര്... ലിയോണൽ മെസി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video