11 കാരിക്ക് നേരെ വാലന്‍റൈന്‍സ് ദിനത്തില്‍ അധ്യാപകന്‍ മോശമായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു.
സ്കുളില്‍ പഠിക്കുമ്പോൾ വിദ്യാര്‍ത്ഥികൾ തമ്മില്‍ പരസ്പരം പ്രണയം തോന്നുന്നത് സ്വാഭാവികം. എന്നാല്‍, അത് വിദ്യാര്‍ത്ഥിയും അധ്യാപകനും തമ്മിലായോലോ? അധ്യാപകരെ മാതാപിതാക്കൾക്കൊപ്പം ദൈവമായി കാണണമെന്നാണ് ഭാരതീയ പാരമ്പര്യം. എന്നാല്‍, അത്രയും പ്രാധാന്യം കല്പിക്കുന്നില്ലെങ്കിലും ലോകത്തിലെ ഏല്ലാ സമൂഹങ്ങളിലും അധ്യാപകര്‍ക്ക് ബഹുമാന്യമായ സ്ഥാനം തന്നെയാണ് നല്‍കിയിരിക്കുന്നതും. എന്നാല്‍, വിദ്യാര്‍ത്ഥിക്ക് അധ്യാപകരോടും അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥിയോടും തോന്നുന്ന പ്രണയമാണ് അടുത്ത കാലത്തായി വാര്‍ത്തയാകുന്നത്.
അങ്ങ് യുഎസിലെ ഫ്ലോറിഡയില്‍ ഒരു അധ്യാപകന്‍ അത്തരമൊരു പ്രണയത്തിന്‍റെ പേരില്‍ അന്വേഷണം നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. രഹസ്യ പ്രണയത്തിന് നിര്‍ബന്ധിക്കുന്ന കൈകൊണ്ട് എഴുതിയ അധ്യാപകന്‍റെ പ്രണയാതുരമായ രണ്ട് പേജ് കത്ത് പുറത്തായതോടെയാണ് വിവാദം ആരംഭിച്ചത്. ഫ്ലോറിഡയിലെ ബ്രാഡന്‍റണിലെ ബിഡി ഗുലെറ്റ് എലിമെന്‍റിറി സ്കൂളിലെ അഞാം ഗ്രേഡ് ടീച്ചറാണ് 11 വയസ് മാത്രമുള്ള ഒരു കുട്ടിക്ക് പ്രണയ ലേഖനം സമ്മാനിച്ചതിന്‍റെ പേരില്‍ അന്വേഷണം നേരിടുന്നത്.
Watch Video:'ടെസ്റ്റ് ഡ്രൈവാണ് സാറേ...'; വഴിയരികില്‍ നിർത്തിയിട്ട സ്ക്കൂട്ടർ 'മോഷ്ടിക്കുന്ന' പശുവിന്‍റെ വീഡിയോ വൈറൽ
Watch Video: പ്രതിമ ആണെന്ന് കരുതി സെൽഫിയ്ക്കായി മുതലയെ കെട്ടിപ്പിടിച്ചു, പിന്നാലെ കാലില്‍ അമ്പത് തുന്നിക്കെട്ട് !
കഴിഞ്ഞ വാലന്‍റൈന്‍സ് ദിനത്തിൽ മാനാറ്റി കൗണ്ടി സ്കൂളിൽ അദ്ധ്യാപകയായിരുന്ന ജാരറ്റ് വില്യംസ് തന്‍റെ മകൾക്ക് പ്രണയാതുരമായ കത്തെഴുതി എന്ന് കാണിച്ച് വിദ്യാര്‍ത്ഥിനിയുടെ അമ്മ രണ്ട് പേജുള്ള പരാതി ഏപ്രില്‍ 23 നാണ് പോലീസിന് നല്‍കിയത്. പോലീസില്‍ പരാതി ലഭിച്ച് ആഴ്ചകൾക്ക് ശേഷം അധ്യാപകൻ സ്കൂളില്‍ നിന്നും രാജിവച്ചു. തന്‍റെ പ്രവര്‍ത്തിക്ക് അധ്യാപകൻ ക്ഷമ ചോദിച്ചെങ്കിലും കുട്ടിയോട് തനിക്ക് ഇപ്പോഴും പ്രണയമാണെന്ന് അയാൾ ആവര്‍ത്തിച്ചു.
"ഞാൻ നിന്നെ ശരിക്കും സ്നേഹിക്കുന്നുവെന്ന് നിനക്കറിയാം. എന്തു തന്നെയായാലും അത് ഒരിക്കലും മാറില്ല," ക്ഷമാപണക്കുറിപ്പില്‍ അധ്യാപകൻ എഴുതി. ഞാന്‍ നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനാകാന്‍ ആഗ്രഹിക്കുന്നെന്നും നമ്മൾ തമ്മില്‍ അടുത്ത കാലത്തായി ഏറെ അടുത്തെന്നും പറയുന്ന കത്തില്‍ വിഷയം മാറ്റാരോടും പറയരുതെന്നും ആവശ്യപ്പെട്ടുന്നു. അതേസമയം വാലന്‍റൈന്‍സ് ദിനത്തില്‍ മറ്റ് കുട്ടികളെ ലൈബ്രറിയിലേക്ക് പറഞ്ഞ് വിട്ട അധ്യാപകന്‍ മകളെ 45 മിനിറ്റോളം പീഡിപ്പിച്ചെന്നും മകൾ ഇപ്പോൾ രാത്രിയില്‍ പേടി സ്വപ്നം കണ്ട് ഞെട്ടിയുണർന്ന് നിലവിളിക്കുകയാണെന്നും കുട്ടിയുടെ അമ്മ ആരോപിക്കുന്നു. ''ഗുരുതരവും അതിരുകടന്നതുമായ പെരുമാറ്റദൂഷ്യം' എന്നാണ് അധ്യാപകന്‍റെ പെരുമാറ്റത്തെ അമ്മ വിശേഷിപ്പിച്ചത്. അധ്യാപകനെതിരെ അന്വേഷണം നടക്കുകയാണെന്നും ഇയാൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സ്കൂൾ അധികൃതര്‍ പറഞ്ഞു.
Watch Video:വധുവിനെ കൈയിലെടുത്ത് അഗ്നിക്ക് വലം വച്ച് വരൻ; ആശുപത്രിക്കല്യാണം കണ്ട് കണ്ണ് നിറഞ്ഞ് സോഷ്യൽ മീഡിയ


