Asianet News MalayalamAsianet News Malayalam

ഒരു ഏഴാം ക്ലാസുകാരി പറയുന്നു; ഞാനും ഒരു കൊച്ചു ഫെമിനിസ്റ്റ്!

Alisha Amjad on the day i became feminist
Author
Thiruvananthapuram, First Published Feb 5, 2018, 7:29 PM IST

ലിംഗവിവേചനത്തിന്റെ ആദ്യപാഠങ്ങള്‍ എവിടെനിന്നുമാവാം. വീടകങ്ങള്‍ മുതല്‍ തൊഴിലിടങ്ങള്‍ വരെ. പൊതു ഇടങ്ങള്‍ മുതല്‍ സോഷ്യല്‍ മീഡിയാ ഇടങ്ങള്‍ വരെ. റിമ കല്ലിങ്കല്‍ തുടങ്ങിവെച്ച സംവാദത്തിലേക്ക് നിങ്ങള്‍ക്കും ചേരാം. നിങ്ങളുടെ കുറിപ്പുകള്‍ webteam@asianetnews.in എന്ന മെയില്‍ ഐഡിയിലേക്ക് ഫോട്ടോ സഹിതം അയക്കൂ. സബ് ജക്ട് ലൈനില്‍ 'ഞാന്‍ ഫെമിനിസ്റ്റായ ദിവസം!' എന്ന് എഴുതാന്‍ മറക്കരുത്.

Alisha Amjad on the day i became feminist

ഞാന്‍ അലിഷാ അംജദ്. ഷൊര്‍ണൂര്‍ കാര്‍മല്‍ സിഎംഐ സ്‌കൂളില്‍ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനി ആണ്. ഞാന്‍ ഫെമിനിസ്റ്റ് എന്ന വാക്കു ആദ്യം കേള്‍ക്കുന്നത് എന്റെ വീട്ടില്‍ നിന്ന് തന്നെ ആണ്. വാപ്പയും മാമമാരും എല്ലാം എന്റെ ഉമ്മാനെ ഫെമിനിസ്റ്റ് എന്ന് പറഞ്ഞു കളിയാക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.എന്നാല്‍ അതിന്റെ അര്‍ത്ഥം ഒന്നും എനിക്ക് അറിയില്ലായിരുന്നു. എന്റെ ഉമ്മ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ്. ഉമ്മ കോളേജിലെ കുട്ടികളുടെ കൂടെ പരിപാടികള്‍ നടത്തുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്നത് കണ്ടാണ് അവര്‍ ഉമ്മാനെ കളിയാക്കിയിരുന്നത്. പിന്നെ പിന്നെ ഉമ്മാടെ കോളേജിലെ സെമിനാര്‍ ഒക്കെ ആയി ഉമ്മ എപ്പോഴും ഫെമിനിസം, ദളിത്, ട്രാന്‍സ്ജന്‍ഡര്‍ എന്നൊക്കെ ഫോണിലൂടെ പറയണത് കേട്ട് എന്താന്നു ചോദിച്ചപ്പോഴാണ് ഉമ്മ എനിക്ക് അതൊക്കെ വിശദമായി പറഞ്ഞു തന്നത്.

എന്നാല്‍ ഇപ്പോള്‍ കുറെ ദിവസമായി റീമചേച്ചിക്കും പാര്‍വതിച്ചേച്ചിക്കും എതിരെ ഉള്ള ട്രോള്‍ കണ്ട് എനിക്കും അറിയാം ഫെമിനിസ്റ്റ് എന്താണെന്ന്. ഞാന്‍ ഒറ്റ കുട്ടിയാണ്. അതുകൊണ്ട്  എനിക്ക് റിമ ചേച്ചി പറഞ്ഞ പോലത്തെ അനുഭവം ഒന്നും ഇല്ല. എന്ത് ആവശ്യപ്പെട്ടാലും എനിക്ക് കിട്ടും. ഈ വിവേചനം എന്നൊക്കെ വെറുതെ പറയാണെന്നു ഞാന്‍ വിചാരിച്ചു. ഉമ്മ പറയണ പോലെ അങ്ങിനെ റെസ്ട്രിക്ഷന്‍സ് ഒന്നും ഇല്ലാന്ന് ഞാന്‍ കരുതി. എന്നാല്‍ ഇപ്പോള്‍ എനിക്ക് മനസിലായി തുടങ്ങി വലുതാകും തോറും ഞാന്‍ ഫെമിനിസ്റ്റ് ആകും എന്ന് അല്ലെങ്കില്‍ എല്ലാരും കൂടെ എന്നെ ഫെമിനിസ്റ്റ് ആക്കും ന്ന്.

വലുതാകുംതോറും ഉപദേശം ആണ്.  അങ്ങിനെ ഇരിക്ക്, ഇങ്ങനെ നടക്കു, ഷാള്‍ അങ്ങിനെ ഇട്, ഇങ്ങിനെ ഇട്. കേട്ട് കേട്ട് മടുത്തു

ആദ്യമൊക്കെ ഞാന്‍ എന്റെ ഉമ്മാന്റെ വീട്ടില്‍ പോകുമ്പോള്‍, സാധനങ്ങള്‍ മേടിക്കാന്‍ പോകുമ്പോള്‍, മാമന്‍ എന്നെ ബൈക്കില്‍ പുറത്തു കൊണ്ട് പോകുമായിരുന്നു. ഇപ്പോള്‍ പറയും പെണ്‍കുട്ടികള്‍ വീട്ടില്‍ ഇരുന്നാല്‍ മതി, പുറത്തൊന്നും പോകേണ്ട ഞങ്ങള്‍ വേടിച്ചു കൊണ്ട് വരുന്നത് എടുത്താ മതീന്ന്. അതെ സമയം ഞങ്ങളുടെ കുഞ്ഞു കസിനെ കൊണ്ട് പോകും. അവന്‍ ആണ്‍കുട്ടി അല്ലേ, അവന്‍ ആണ് പുറത്തു പോകേണ്ടത് എന്ന് വാദിക്കുകയും ചെയ്യും.

എപ്പോഴും എല്ലാരും പറയും, അവന്‍ ആണ് ഇവിടത്തെ കുട്ടി. നിങ്ങള്‍ പെണ്‍കുട്ടികള്‍ ഒക്കെ ആരാന്റെ വീട്ടില്‍ പോകേണ്ടവരാണ് എന്ന്. 

വലുതാകുംതോറും ഉപദേശം ആണ്.  അങ്ങിനെ ഇരിക്ക്, ഇങ്ങനെ നടക്കു, ഷാള്‍ അങ്ങിനെ ഇട്, ഇങ്ങിനെ ഇട്. കേട്ട് കേട്ട് മടുത്തു. ആണ്‍കുട്ടികളോട് ഒരു ഉപദേശവുമില്ല.

ആണ്‍പിള്ളേര് അടുക്കളയില്‍ കേറേണ്ട. എന്താ പെണ്‍കുട്ടികള്‍ മാത്രമാണോ ഭക്ഷണം കഴിക്കുന്നത്?

ഞങ്ങള്‍ ഭക്ഷണം കഴിച്ചു പാത്രം എടുക്കാഞ്ഞാല്‍ അപ്പോള്‍ തുടങ്ങും, ഇവിടെ വീട്ടില്‍ സഹായത്തിനു നിക്കണ അയിഷാത്ത വരെ. എന്താ പെങ്കുട്ട്യേ ഇതൊക്കെ ഒന്ന് ചെയ്തൂടെ. കെട്ടിച്ചു കൊടുക്കുമ്പോ ഇതൊന്നും അറിഞ്ഞില്ലെങ്കില്‍ പുതിയാപ്പ്‌ളെടെ ഉമ്മ ചീത്ത പറയില്ലേ എന്ന്. ഉറക്കെ സംസാരിച്ചാല്‍  തുടങ്ങും, പെങ്കുട്യോള്‍ടെ ശബ്ദം പുറത്തു കേക്കാന്‍ പാടില്ല എന്നൊക്കെ... വല്യ പെണ്‍കുട്ടി ആയി ഇനി എന്തേലും ഒക്കെ ഉണ്ടാക്കാന്‍ പഠിച്ചോ, ചൂലെടുത്തു അടിക്കാന്‍ ഒക്കെ തുടങ്ങിക്കോ. മര്യാദക്ക് പഠിച്ചില്ലെങ്കില്‍ വേഗം കെട്ടിച്ചു വിടും. ആണ്‍കുട്ടീ പഠിച്ചില്ലെങ്കില്‍ കെട്ടിച്ചു വിടും എന്ന് പറയാത്തതെന്താന്നു ചോദിച്ചാല്‍ പറയും, അവനാണ് കുടുംബം നോക്കേണ്ടവനെന്ന്. അപ്പോള്‍ ഞങ്ങളൊക്കെ കല്യാണം കഴിക്കുന്നത് ചൂലെടുക്കാനും പാത്രം കഴുകാനുമാണ്. അവന്‍മാരൊക്കെ പഠിക്കുന്നത് കല്യാണം കഴിക്കുന്നതും കുടുംബം നോക്കാനും. ഞാന്‍ അടുക്കളയില്‍ കയറി എന്തേലും റെസിപി പരീക്ഷിച്ചാല്‍ എല്ലാര്‍ക്കും ഭയങ്കര സന്തോഷാണ്. പെണ്‍കുട്ടികളായാല്‍ ഇങ്ങനെയൊക്കെ ചെയ്തു പഠിക്കണം എന്ന്. എന്റെ കസിന്‍ ചെയ്യുമ്പോള്‍, ആണ്‍പിള്ളേര് അടുക്കളയില്‍ കേറേണ്ട എന്നും. എന്താ പെണ്‍കുട്ടികള്‍ മാത്രമാണോ ഭക്ഷണം കഴിക്കുന്നത്? കഴിക്കുന്നവരൊക്കെ ഉണ്ടാക്കിയാല്‍ എന്താ പ്രശ്‌നം?

ഇതൊക്കെ പോട്ടെ..

എന്നെയും പേരന്റസിനെയും കാണുമ്പോള്‍ പലര്‍ക്കും ഒരു ചോദ്യമുണ്ട്. ഓ ഒരു പെണ്‍കുട്ടിയേ ഉള്ളൂ അല്ലെ? അവളങ്ങു കെട്ടിച്ചു പോകില്ലേ. വയസ്സുകാലത്ത് നോക്കാന്‍ ഒരു ആണ്‍കുട്ടി വേണ്ടേ? അവരുടെ സിംപതി കണ്ടാല്‍ തോന്നും പെങ്കുട്ട്യോള്‍ ഒന്നും പാരന്റ്‌സിനെ നോക്കില്ലന്നും ആണ്‍കുട്ടികള്‍ മാത്രേ നോക്കൂന്നും. അപ്പോള്‍ ഈ വൃദ്ധസദനത്തില്‍ ഉള്ള പാവം അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഒക്കെ പെണ്‍കുട്ടികള്‍ മാത്രം ഉള്ളവരായതു കൊണ്ടാണോ അവിടെ വന്നു കിടക്കുന്നത്?

ഇനി ഞാന്‍ ഫെമിനിസ്റ്റ് ആണെന്ന് എന്റെ വാപ്പ ഡിക്ലയര്‍ ചെയ്ത സംഭവം പറയാം

ഇനി എന്റെ വല്യ ഫെമിനിസ്റ്റ് ഉമ്മ ഉണ്ട്. അപ്പുറത്തെ കടേല്‍ ഞാന്‍ പോട്ടെ എന്ന് ചോദിച്ചാല്‍ പോണ്ടാന്ന് പറയും. അടുത്ത വീട്ടില്‍ കളിക്കാന്‍ പോട്ടെ എന്ന് ചോദിച്ചാല്‍ കണ്ണുരുട്ടും. ഒരു ദിവസം ഞാന്‍ പറഞ്ഞു, ഞാന്‍ എല്ലാരോടും പറയും ഉമ്മ തട്ടിപ്പാണെന്ന്. തുല്യത എന്നൊക്കെ വെറുതെ പറയാണെന്ന്. അപ്പോള്‍ ഉമ്മാക്ക് സങ്കടമായി.

എന്നെ കെട്ടിപിടിച്ചിട്ട് എന്നോട് പറഞ്ഞു, എനിക്ക് ആഗ്രഹമുണ്ട് നിന്നെ വിടാന്‍. പക്ഷെ നമ്മള്‍ ഫെമിനിസ്റ്റ്് ആയതു കൊണ്ട് മാത്രം കാര്യമില്ലല്ലോ. ചുറ്റും ഉള്ളവര്‍ കൂടെ മാറേണ്ടേ. എല്ലാരും മാറാന്‍ വേണ്ടിയാണ് പറയുന്നത്. പക്ഷെ ലോകം മാറിയില്ല എന്ന് അറിയുന്നത് കൊണ്ട് എന്റെ മോളെ കുറിച്ചു എനിക്ക് പേടിയുണ്ട്. എന്നാലും കുറെ ആളുകള്‍ ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ കുറെ കാലം കഴിഞ്ഞാല്‍ കുറച്ചൂടെ മാറ്റം വരും. അപ്പോള്‍ നിന്റെ മക്കള്‍ക്ക് ഇതുപോലെ തല്ലുകൂടേണ്ടി വരില്ല എന്ന്. 

ഇനി ഞാന്‍ ഫെമിനിസ്റ്റ് ആണെന്ന് എന്റെ വാപ്പ ഡിക്ലയര്‍ ചെയ്ത സംഭവം പറയാം. ഒരുദിവസം ഞാന്‍ സ്‌കൂള്‍ അസംബ്ലിയില്‍ പറയാനുള്ള മെസ്സേജിന് വേണ്ടി ഉമ്മാനോട്, ചൈല്‍ഡ് ഹുഡിനെ കുറിച്ചു ഒരു ക്വോട് വേണം എന്ന് പറഞ്ഞു. ഉമ്മ ഉടനെ രണ്ടെണ്ണം  പറഞ്ഞു. 1 - ദി ചൈല്‍ഡ്  ഈസ് ദി ഫാദര്‍ ഓഫ് മാന്‍. 2- .ചൈല്‍ഡ്ഹുഡ് ഷോസ് ദി മാന്‍ ആസ് മോര്‍ണിംഗ് ഷോസ് ദി ഡേ എന്ന്. ഉടനെ ഞാന്‍ പറഞ്ഞു ദിസ് ഈസ് ഡിസ്‌ക്രിമിനേഷന്‍. ഉമ്മ വല്യ ഇക്വാലിറ്റി പറഞ്ഞിട്ട് ഉമ്മ തന്നെ ഇങ്ങനെയുള്ള ക്വോട് പറയരുതെന്ന്.. അത് കേട്ട ഉടനെ വാപ്പ പറഞ്ഞു, ഇനി രണ്ട് ഫെമിനിസ്‌റ്റുകളെ ഞാന്‍ ഇവിടെ സഹിക്കണമല്ലോ എന്ന്.

അങ്ങിനെ ആണ് ഞാന്‍ എന്റെ വീട്ടിലെ ഒഫീഷ്യല്‍ ഫെമിനിസ്റ്റ് നമ്പര്‍ 2 ആയത്.

ഫെമിനിസ്റ്റ് എന്നും ഫെമിനിച്ചി എന്നും ഒക്കെ ചേട്ടന്മാര്‍ പെണ്ണുങ്ങളെ ഫേസ്ബുക്കില്‍ കളിയാക്കുന്നത് ഞാന്‍ കാണാറുണ്ട്. 

എത്ര കളിയാക്കിയാലും സാരമില്ല, ഞാനും പറയും ഞാനും ഒരു കൊച്ചു ഫെമിനിച്ചി ആണെന്ന്. 

 

ആഷാ സൂസന്‍: എന്റെ കുഞ്ഞുമകള്‍ ഫെമിനിസ്റ്റായ വിധം!

ഷെമി മരുതില്‍: വിവേചനമേ, നീയാണെന്നെ  ഫെമിനിസ്റ്റ് ആക്കിയത്!

നിജു ആന്‍ ഫിലിപ്പ്: ഞാന്‍ ജന്മനാ ഫെമിനിസ്റ്റാണ്!

ജുനൈദ് ടിപി തെന്നല: ഉമ്മയാണ് എന്നെ ഫെമിനിസ്റ്റാക്കിയത്

സുനിതാ ദേവദാസ്: ഫെമിനിച്ചി എന്ന് കേട്ടു തുടങ്ങിയപ്പോഴാണ്  ഞാന്‍ ഞാനായത്!

വാണി പ്രശാന്ത്: സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുകള്‍!

സൈറ മുഹമ്മദ്: 'നീയെന്താ ഫെമിനിസ്റ്റ് ആയോ?'

ഡോ. ഹസ്‌നത് സൈബിന്‍: നിലയ്ക്കാത്ത ഈ പെണ്‍വിലാപങ്ങള്‍ക്ക് എന്തുത്തരമുണ്ട്?

ജുനിയ ജമാല്‍: അവനായിരുന്നു ഞാന്‍ കണ്ട ആദ്യ ഫെമിനിസ്റ്റ്!

ചിത്രാ വിജയന്‍: സംരക്ഷിക്കേണ്ട, ഉപദ്രവിക്കാതിരുന്നാല്‍ മതി!

മിലി: വിവാഹം എന്നിലെ ഫെമിനിസ്റ്റിനെ ഉണര്‍ത്തി

അലീഷ അബ്ദുല്ല: കന്യകാത്വം ആണ്‍കുട്ടികള്‍ക്ക് വേണ്ടേ?
 

Follow Us:
Download App:
  • android
  • ios