Asianet News MalayalamAsianet News Malayalam

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

Deshantharam Shareef Thamarassery
Author
Thiruvananthapuram, First Published Nov 1, 2017, 11:52 AM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

Deshantharam Shareef Thamarassery
ഇന്‍ത അറഫ്‌നീ? (ഓര്‍ക്കുന്നോ എന്നെ?) 

എന്ന് ഒരു പ്രത്യേക  ഈണത്തില്‍, ഒരറേബ്യന്‍ താളത്തില്‍ ഉച്ചരിച്ച്  പുഞ്ചിരിച്ചുകൊണ്ടാണ് അയാള്‍ കടയിലേക്ക് വന്നത്. തലയില്‍ ധരിച്ച  കത്തറ ഇടക്കിടക്ക് നേരെയാക്കാന്‍ ശ്രമിക്കുന്നുണ്ട്. മുഖത്ത് കൃത്രിമമായി സ്ഥാപിച്ച പുഞ്ചിരിയുടെ ജാള്യം മറയ്ക്കാനുള്ള വൃഥാശ്രമമാണ് അപ്പോള്‍  നടത്തുന്നതെന്ന് അയാളുടെ അസ്വാഭാവികമായ മാനറിസത്തില്‍  നിന്ന് വ്യക്തമാണ്. സ്‌പോണ്‍സറുടെ ഏതെങ്കിലും അടുത്ത ബന്ധുക്കളോ, സുഹൃത്തുക്കളോ  ആയേക്കുമെന്ന് കരുതി ഉപചാര വാക്കുകള്‍ ഉച്ചരിച്ച് കൈ കൊടുത്ത് കസേര  നീക്കി കൊടുത്ത് ഇരിക്കാന്‍ പറഞ്ഞു.

'ഒരുപക്ഷേ നീ മറന്നതായിരിക്കും'. 

അയാള്‍ കണ്ണുകള്‍ വികസിപ്പിച്ച്, കത്തറ ഒരിക്കല്‍കൂടി ശരിപ്പെടുത്തി പറഞ്ഞു. മെലിഞ്ഞ ശരീര പ്രകൃതി, എന്നാല്‍ ഉറച്ച ശരീര ഘടന, സാമാന്യത്തിലധികം ഉയരം,  പേടിപ്പിക്കുന്ന ശരീര ഭാഷ, ഒന്ന് രണ്ട് സാധനങ്ങള്‍ക്ക് വില ചോദിച്ച് അയാള്‍ ഇറങ്ങിപ്പോയി. പിന്നീട് എവിടെയെല്ലാമാണ് അയാളെ കണ്ടു മുട്ടിയതെന്നറിയില്ല. വഴിയില്‍, കാര്‍ പാര്‍ക്കിങ്ങില്‍, നിത്യേനയെന്നോണം, എപ്പോഴും ഒരാചാരം പോലെ പരിചയം പുതുക്കി.

ഒരു രാത്രി ഷോപ്പില്‍ സമയം വൈകി ഇരിക്കുമ്പോള്‍  പുഞ്ചിരിയോടെ അയാള്‍ കയറിവന്നു. ഉപചാര വാക്കുകള്‍ ഒഴുക്കോടെ  പറഞ്ഞ് ദിഷ്ദാശയില്‍  നിന്ന് വലിയൊരു തുകയെടുത്ത് മേശപ്പുറത്ത് വെച്ചു.  കുറച്ചായിരുന്നില്ല. വലിയ തുക തന്നെയായിരുന്നു. 

ആശ്ചര്യം വിട്ട് മാറാതെ നോട്ട് കെട്ടിലേക്ക്  നോക്കിയിരിക്കുമ്പോള്‍ അയാള്‍ കുറച്ചകലം പുറകോട്ട് പോയി. 

തല താഴ്ത്തി കുറച്ച് പതുക്കെ എന്നാല്‍ വിനയത്തോടെ മൊഴിഞ്ഞു.

'അത് നിങ്ങളുടേതാണ്..'

എന്തിനുള്ള ക്യാഷാണ് ഇയാള്‍ തരുന്നതെന്ന് ആശ്ചര്യത്തില്‍ നില്‍ക്കുംമ്പോള്‍ അയാള്‍  പതിഞ്ഞ ശബ്ദത്തില്‍ മൊഴിഞ്ഞ് തുടങ്ങി. വിനയം ആ ശരീര ഘടനക്ക് ചേരാത്ത പോലെ .

'എനിക്ക് സാധനങ്ങള്‍ ഒന്നും വേണ്ട, ഈ പണം എടുക്കൂ. ദൈവത്തെ ഓര്‍ത്ത് ക്ഷമിച്ചെന്ന് പറയൂ'

ഞാന്‍ ഗൗരവത്തിലാണെന്ന് മനസ്സിലാക്കിയ അയാള്‍ അടുത്തേക്ക് വന്ന് ഒരു പഴയ വാലറ്റ് മേശപ്പുറത്ത് വെച്ചു. അതിലെന്റെ ഫോട്ടോയും ബിസിനസ്സ് കാര്‍ഡും മൂന്ന് ബാങ്ക് കാര്‍ഡുകളുമുണ്ടായിരുന്നു.. 

'എനിക്ക് സാധനങ്ങള്‍ ഒന്നും വേണ്ട, ഈ പണം എടുക്കൂ. ദൈവത്തെ ഓര്‍ത്ത് ക്ഷമിച്ചെന്ന് പറയൂ'

ഞാന്‍ ആ കണ്ണുകളിലേക്ക് സൂക്ഷിച്ച്  നോക്കി. അതെ, അത് അയാളായിരുന്നു. അതേ കണ്ണുകള്‍. അതെന്റെ വാലറ്റ് ആയിരുന്നു. അയാളും രണ്ട് കൂട്ടുകാരും ചേര്‍ന്ന് കത്തിമുനയില്‍ എന്നില്‍നിന്നും അപഹരിച്ച വാലറ്റ്. മരുഭൂമിയുടെ നിര്‍ദയ വിജനതയിലേക്ക് ചോരയില്‍ കുളിപ്പിച്ച് എന്നെ ഉപേക്ഷിച്ച് അവര്‍ പാഞ്ഞുപോയത് ആ വാലറ്റിനു വേണ്ടിയായിരുന്നു. 

ഞാനയാളെ ഒന്നുകൂടി നോക്കി. ഹിംസാത്മക മനുഷ്യരൂപത്തില്‍ നിന്ന് യാചനയുടെ ശരീരഘടനയിലേക്ക്ഉള്ള പരകായ പ്രവേശം അയാള്‍ക്ക് അത്ര ചേരുന്നില്ലായിരുന്നു. ഒരു മനുഷ്യന്റെ ജൈവ ഘടനയില്‍ നിന്നും മോചനം അസാധ്യമെന്നോണം പൈശാചികമായ ചില അസ്ത്രങ്ങള്‍ അയാളുടെ കണ്ണുകളില്‍ തങ്ങിക്കിടന്നു. 

ജീവിതത്തിന്റെ താളബോധം മാറ്റിയ നാലഞ്ച് മണിക്കൂറുകള്‍ എന്റെ ഉള്ളില്‍ തീപോലെ തെളിഞ്ഞുവന്നു. അഞ്ചാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിതത്തിനും മരണത്തിനുമിടയില്‍ ഞാന്‍ തനിച്ചായ നേരത്തിന്റെ പൊള്ളല്‍. മരുക്കാട്ടില്‍ ചോരയില്‍ കുളിച്ച് ഉപേക്ഷിക്:പ്പെട്ട വെറുമൊരു ജീവിയായിരുന്നു അന്നേരം ഞാന്‍. 

എല്ലാറ്റിനും തുടക്കം ഫ്‌ലാറ്റിന്റെ മുന്നില്‍ നിന്ന്ാണ്. വൃത്തിയില്‍ പരമ്പരാഗത വേഷം ധരിച്ച ഒരാളും മറ്റ് രണ്ടുപേരും കൂടി  പിടികൂടുമ്പോള്‍ ആവശ്യപ്പെട്ടത് ID കാര്‍ഡ് എന്ന ബതാക്ക ആയിരുന്നു. മോഷ്ടാക്കളാകുമോ എന്ന സംശയത്തില്‍ സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചതിലുള്ള അമര്‍ഷം പ്രകടിപ്പിച്ച് അവര്‍ ബലമായി വാനിനടുത്തേക്ക് പിടിച്ചുവലിച്ച് കൊണ്ട് പോയി. ബയോമെട്രിക്ക് പരിശോധന നടത്തണമെന്ന് പറഞ്ഞ് വലിയ GMC വാനില്‍  കയറാന്‍ പറഞ്ഞു. അപൂര്‍ണ്ണമായ അറബിയിലുള്ള എന്റെ വിശദീകരണമൊന്നും ആജാനുബാഹു ആയ ആ മനുഷ്യന് ഇഷ്ടമായില്ല. കമ്പനി  പ്രതിനിധികള്‍ ഡോക്യുമെന്റുമായി  ഓഫീസില്‍ എത്തിയാലേ  പുറത്ത് വിടുള്ളൂ  എന്ന് പറഞ്ഞ് അയാള്‍ ശക്തിയോടെ കാറിനുള്ളിലേക്ക് തള്ളി .

ഞാന്‍ ആ കണ്ണുകളിലേക്ക് സൂക്ഷിച്ച്  നോക്കി. അതെ, അത് അയാളായിരുന്നു.

ഇടവഴികളില്‍ നിന്ന് വാഹനം അതിവേഗം ഹൈവേയിലേക്ക് പ്രവേശിച്ചു. വാഹനം ദിശ മാറി സഞ്ചരിക്കാന്‍ തുടങ്ങിയപ്പോള്‍ എങ്ങോട്ടെന്ന നോട്ടത്തിന്ന് വാക്കിലായിരുന്നില്ല ഉത്തരം. ഡ്രൈവറെ കൂടാതെ വാനിനുള്ളില്‍  അവര്‍ രണ്ട് പേരുണ്ടായിരുന്നു. ഒരാള്‍ ശക്തിയായി എന്റെ പിരടിയില്‍ പിടിച്ച് തുടകള്‍ക്കിടയിലേക്ക് തല അമര്‍ത്തി വെച്ചു. വാഹനത്തിന്റെ അകത്തെ അരണ്ട വെളിച്ചത്തില്‍ മറുഭാഗത്തിരുന്ന മനുഷ്യന്റെ കയ്യിലുള്ള നീണ്ട് വീതികുറഞ്ഞ  കത്തി വെട്ടി തിളങ്ങി. അയാള്‍ പിരടിയില്‍ നിന്ന് താഴേക്ക് കത്തിയുടെ ചൂണ്ട കൊണ്ട് ഒരു വര വരച്ചു. രണ്ട് ഭാഗത്തേക്ക് പിളര്‍ന്ന ടീ ഷര്‍ട്ടിലേക്ക് നേര്‍ത്ത ഉറവ പോലെ ഒലിച്ചിറങ്ങിയ രക്തം വെളുത്ത പാന്റില്‍ രൂപവും ഭാവവും അര്‍ത്ഥവുമില്ലാത്ത ആധുനിക ചിത്രങ്ങളായി രൂപപ്പെട്ടു . എന്നാല്‍ അതിജീവനത്തിന്റെ സാധ്യതയിലേക്കുള്ള അന്വേഷണമായിരുന്നു അവക്കെല്ലാം ആകെകൂടി  പറയാനുള്ളത്. ഒരിക്കല്‍കൂടി അയാള്‍ പുറം ഭാഗത്തെ നേര്‍ത്ത തൊലിയില്‍ കത്തികൊണ്ട് കോറിയപ്പോള്‍  വേദനകൊണ്ട് കണ്ണില്‍ നിന്നും തീപാറി. ശക്തിയോടെ കുതറി എഴുനേല്‍ക്കാന്‍ ശ്രമിച്ചു, പക്ഷേ,  ടീഷര്‍ട്ട് കീറി വായില്‍ കുത്തി തിരുകി കൈകള്‍ പിറക് വശത്തേക്ക് കൂട്ടി കെട്ടി . 

പാന്റിന്റെ പിറകിലെ പോക്കറ്റില്‍ നിന്നും പഴ്‌സ് വലിച്ചെടുത്ത് നോട്ടുകള്‍ ആര്‍ത്തിയോടെ പോക്കറ്റിലാക്കി . വേദനകൊണ്ട് പുളയുന്നതിനിടയില്‍ വായില്‍ നിന്നും തുണി കഷണം വെളിയേ വന്നു. കിതച്ച് കൊണ്ട്  ബതാക്ക ബതാക്ക എന്ന് പറഞ്ഞപ്പോള്‍, അയാള്‍ പറഞ്ഞ് കൊണ്ടിരുന്നു:

'അന സീത, ഹബീബി, അന സീത.. അന മാ യെബി ബതാക്ക.. ബസ് ഫുലൂസ്..  (ഞാന്‍ വളച്ചുകെട്ടില്ലാത്തവനാണ് സുഹൃത്തെ, എനിക്ക് നിന്റെ ബതാക്ക വേണ്ട.. എനിക്ക് പണം മാത്രം മതി..)

പഴ്‌സില്‍ നിന്നും  ബാങ്ക് കാര്‍ഡ് കിട്ടിയപ്പോള്‍ അവര്‍ വേഗത്തില്‍ എന്തോ സംസാരിച്ചു. റോക്കറ്റു പോലെ കുതിച്ച വാഹനം നിമിഷനേരം കൊണ്ട് വശത്തിലേക്ക് ഒതുക്കി, വശത്തിലിരുന്ന മനുഷ്യന്‍ പുറത്തേക്ക് ചാടി ഇറങ്ങി. ബാങ്ക് കാര്‍ഡുകള്‍ അയാളുടെ കൈകളിലായിരുന്നു അപ്പോള്‍. നിയോണ്‍ വിളക്കുകാലുകളും കെട്ടിടങ്ങളേയും പിറകിലാക്കി വാഹനം മുന്നോട്ട് തന്നെ ചീറി പാഞ്ഞു. ആ മനുഷ്യനെ പിറകിലേക്കും. കൂര്‍ത്ത കത്തി കഴുത്തിനോട് ചേര്‍ത്ത് വെച്ച് വാനില്‍ അടുത്തിരുന്ന ആള്‍ മുരണ്ടു കൊണ്ടിരുന്നു.. വാഹനം പ്രധാന റോഡില്‍ നിന്നും വിജനമായ മരുഭൂമിയിലേക്ക് തിരിഞ്ഞു..

പൂര്‍ണ്ണ നിലാവിന്റെ വെളിച്ചത്തില്‍ കണ്ണെത്താദൂരത്തോളമുള്ള മരുഭൂമിയെ ഇത്ര സുന്ദരിയായി മുമ്പൊരിക്കലും കണ്ടിരുന്നില്ല.. നീണ്ട 15 വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ അങ്ങിനെ ഒരവസരമുണ്ടായിട്ടില്ല എന്നതാണ് വാസ്തവം. 

നൂറ്റാണ്ടുകളായുള്ള ജനപഥങ്ങളുടെ സഞ്ചാരത്തിനിടയില്‍ ദാഹജലം ലഭിക്കാതെ  മരുക്കാട്ടില്‍ അലിഞ്ഞ് ചേര്‍ന്നവരുടെ ആത്മാവുകള്‍ നിലാവത്ത്  തേടി വിളിക്കുന്നതായി തോന്നി. ഈ  മരുഭൂമിയില്‍ ഏതാനും ദിവസങ്ങള്‍ക്കകം ഞാനും മണല്‍ തരികളായി രൂപാന്തരം പ്രാപിക്കാനുള്ള അവസാനയാത്രയായിരിക്കുമെന്ന് മനസ്സില്‍ ഉറച്ച് വരുകയായിരുന്നു. ഹൈവേകളിലൂടെ ഇടതടവില്ലാതെ ഒഴുകുന്ന വാഹനങ്ങളുടെ ഞരക്കമോ മൂളലോ  മരുഭൂഗര്‍ത്തത്തിലേക്ക് കേള്‍ക്കുന്നില്ലായിരുന്നു.

നീണ്ട പിടിയുള്ള കത്തിയുടെ പിടിഭാഗം കൊണ്ടുള്ള ഇടിയില്‍ ചോരക്കൊപ്പം പുറത്ത് വന്നത് രണ്ട് പല്ലുകള്‍ ആയിരുന്നു

മരുക്കാറ്റില്‍ ത്രികോണം കണക്കെ ഉണ്ടായ  മൂന്ന് വലിയ മണല്‍ കുന്നുകള്‍ക്കിടയിലായിരുന്നു വാന്‍  നിര്‍ത്തിയത്. ഗുഹ പോലെ മൂന്ന് ഭാഗവും കുന്നുകളായ ഇടം. അവര്‍ രണ്ട് പേരും എനിക്ക് ഇരുവശത്തുമായി നിന്ന് നടക്കാന്‍ പറഞ്ഞു. വധ ശിക്ഷക്ക് വിധിക്കപ്പെട്ടവനെപ്പോലെ ഞാന്‍ നിശ്ശബ്ദനായി  നടന്നു. മരുഭൂമിയുടെ നിശ്ശബ്ദതയില്‍ പൂര്‍ണ്ണ നിലാവിന്റെ വെളിച്ചം മേഘങ്ങളാല്‍ ഏറിയും കുറഞ്ഞും രൗദ്ര  തിരമാലകളാകുന്നത്‌പോലെ. പേരറിയാത്ത ഏതോ ജീവിയുടെ അലര്‍ച്ച വളരെ അപൂര്‍വ്വമായി കേള്‍ക്കുന്നുണ്ട്. അതും മനുഷ്യന്‍ തന്നെ ആകുമോ? മറ്റേതോ ഒരിടത്ത്, എന്നെപ്പോലെ മരണത്തിന്റെ അവസാന തേട്ടമാകുമോ..? തന്റെയും അവസാന സമയം അടുക്കുകയാണ്. ഒരിക്കല്‍ കൂടി ചന്ദ്രനെയും നിലാവിനെയും നോക്കി. നിലാവത്ത് വജ്രം പോലെ തിളങ്ങുന്ന മണല്‍ കുന്നുകളെ നോക്കി..

മുട്ടില്‍ ഇരുന്ന് ദയനീയമായി കുറച്ച് വെള്ളം ചോദിച്ചു. നീണ്ട പിടിയുള്ള കത്തിയുടെ പിടിഭാഗം കൊണ്ടുള്ള ഇടിയില്‍ ചോരക്കൊപ്പം പുറത്ത് വന്നത് രണ്ട് പല്ലുകള്‍ ആയിരുന്നു .അയാള്‍ അലറിക്കൊണ്ടിരുന്നു..

'പറയൂ.. ബാങ്ക് കാര്‍ഡിന്റെ നമ്പര്‍ പറയൂ'

ഇടിയും തൊഴിയുമേറ്റ് ശരീരത്തിന്റെ അവസാന ശക്തിയും നഷ്ടപ്പെടുന്ന പോലെ. പുരാതന മസ്ജിദുകള്‍ക്ക് ചുറ്റുമുള്ള വലിയ ഈന്തപ്പനകളില്‍, കൊയ്‌തെടുക്കാത്ത കുലകളില്‍ നിന്ന്, ശക്തിയേറിയ കാറ്റില്‍ പൊഴിഞ്ഞ്‌വീഴുന്ന ഉണങ്ങി ചുളുങ്ങിയ ഈത്തപ്പഴം പോലെ  ഇളം ചൂടുള്ള മണലിലേക്ക് വീണ് ഉരുണ്ടു. മുറിവുകളില്‍ മണല്‍ തരികള്‍ ഉമ്മ വെച്ചു. അരിച്ചെത്തിയ വേദന ആര്‍ത്തട്ടഹസിച്ചെത്തുന്ന കര്‍ക്കിടാ മഴയായ് പെയ്തിറങ്ങി.

മൂന്ന് ബാങ്ക് കാര്‍ഡുകളുടെയും  പാസ്‌വേഡ് പറഞ്ഞ് കൊടുത്തിട്ടും  മുഖത്ത് നിന്ന്  ബൂട്‌സ് എടുക്കാതെ ഞെരുക്കികൊണ്ടിരുന്നു. രക്തവും മാംസവും  പല്ലിന്റെ അവശിഷ്ടങ്ങളും മണലും ചേര്‍ന്ന കുഴമ്പ് വായില്‍ നിറഞ്ഞു. അപ്രതീക്ഷിതമായിരുന്നു അയാളുടെ ഫോണ്‍ റിങ്  ചെയ്തത്. കൂടെ അങ്ങ് അകലെ ദൈവദൂതനെ പോലെ ഏതോ വാഹനത്തിന്റെ രണ്ട് ഹെഡ് ലൈറ്റുകള്‍ മിന്നാമിനുങ്ങിനെ പോലെ അടുത്തേക്ക് വരുന്നു. ക്ഷണ നേരം അവര്‍ രണ്ടുപേരും എന്നെ ഒറ്റയ്ക്കാക്കി  വാനില്‍ അപ്രത്യക്ഷരായി..

ഓര്‍മ്മകളില്‍ നിന്ന് ഇറങ്ങിയപ്പോഴും അയാള്‍ പ്രതിമ പോലെ മുന്നിലിരിക്കുകയായിരുന്നു. ഒന്നും പറയാതെ തല താഴ്ത്തി  പരവശനായി നടന്നകന്നു. അപ്പോള്‍ അവിടെ മണലിന്റെയും ചോരയുടെയും, ഉമിനീരിന്റെയും കൂടിക്കലര്‍ന്ന വാട ആയിരുന്നില്ല. ദയയുടെയും കാരുണ്യത്തിന്റെയും സുഗന്ധമായിരുന്നു..

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!
 

Follow Us:
Download App:
  • android
  • ios