തിരുവനന്തപുരത്തെ ബിജെപി നേതാവും കൗൺസിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവിൽ വി കെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു. ശാസ്തമംഗലത്തെ ഓഫീസാണ് എംഎൽഎ ഒഴിയുന്നത്. പകരം മരുതംകുഴിയിലാണ് പുതിയ ഓഫീസ്. ഇവിടേക്ക് പ്രവർത്തനം മാറ്റാനാണ് തീരുമാനം.

10:19 PM (IST) Jan 07
തിരുവനന്തപുരം നെടുമങ്ങാട് കരിപ്പൂർ വില്ലേജ് ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും മദ്യവും കണ്ടെത്തി
09:44 PM (IST) Jan 07
കണ്ണൂരിൽ രാസലഹരിയുമായി മലയാളിയും ഇതരസംസ്ഥാനക്കാരും പിടിയിൽ. കോട്ടയം പൊയിൽ സ്വദേശി സി എച്ച് അഷ്കര്‍, അസാം സ്വദേശികളായ സഹിദുൾ ഇസ്ലാം, മൊഗിബാർ അലി എന്നിവരാണ് പിടിയിലായത്.
09:28 PM (IST) Jan 07
കൊല്ലം കോർപറേഷനു കീഴിൽ ജോലി ചെയ്യുന്ന സേനാംഗങ്ങൾ ഇതിൽ പ്രതിഷേധിച്ച് പണി മുടക്കുകയും പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തിരുന്നു.
09:20 PM (IST) Jan 07
പൂഞ്ഞാർ മലയിഞ്ചിപ്പാറ സെന്‍റ്. ജോസഫ് യുപി സ്കൂളിൽ ഭക്ഷ്യ വിഷബാധ. 33 കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്
09:13 PM (IST) Jan 07
08:29 PM (IST) Jan 07
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോൺഗ്രസുകാരും ബിജെപിക്കാരും അതിജീവിതയെ പരിഹസിക്കുന്നു എന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി
08:00 PM (IST) Jan 07
2026 ഫെബ്രുവരി 1 ഞായറാഴ്ച ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഞായറാഴ്ചത്തെ ബജറ്റ് അവതരണം ഒരു അസാധാരണ നടപടിയാണ്. തുടർച്ചയായി ഒൻപതാമത്തെ ബജറ്റ് അവതരിപ്പിക്കുന്നതോടെ നിർമല പുതിയ ചരിത്രം കുറിക്കുകയും ചെയ്യും
07:20 PM (IST) Jan 07
ഇടുക്കി മാങ്കുളത്ത് കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്കേറ്റു. താളുകണ്ടംകുടി സ്വദേശി സതീശന്‍ പി കെയ്ക്കാണ് പരിക്കേറ്റത്
06:55 PM (IST) Jan 07
യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. സംസ്ഥാന കമ്മിറ്റി ഇടപെട്ടാണ് നടപടി
06:27 PM (IST) Jan 07
പാർട്ടി ചർച്ച ചെയ്യും മുൻപേ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം. സംസ്ഥാന സെന്റർ ആണ് രാജു എബ്രഹാമിനോട് ഇമെയിൽ വഴി വിശദീകരണം തേടിയത്.
06:18 PM (IST) Jan 07
ആറ്റിങ്ങൽ നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേർക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങൽ ദേശീയപാതയിൽ എൽ ഐ സി ഓഫീസിന് എതിർവശത്ത് ഇന്ന് വൈകുന്നേരം മൂന്നോടെയാണ് അപകടം ഉണ്ടായത്
05:56 PM (IST) Jan 07
ദില്ലിയിലെ തുർക്ക്മാൻ ഗേറ്റിനടുത്തെ സയിദ് ഫയിസ് ഇലാഹി മസ്ജിദിനോട് ചേർന്നുള്ള കൈയ്യേറ്റം ഒഴിപ്പിക്കാൻ നടന്ന നീക്കത്തിനിടെ സംഘർഷം. കല്ലേറിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു
05:53 PM (IST) Jan 07
ചിറ്റൂരിൽ വീണ്ടും സ്പിരിറ്റ് വേട്ട. നിയമവിരുദ്ധമായി കണ്ടെത്തിയ 30 ലിറ്റർ സ്പിരിറ്റും 550 ലിറ്റർ കള്ളും പിടിച്ചെടുത്തു
05:39 PM (IST) Jan 07
05:35 PM (IST) Jan 07
വൈപ്പിൻ മാലിപ്പുറത്ത് പതിനഞ്ചാം നിലയിലെ ഫ്ലാറ്റിൽ കുടുങ്ങിയ കുഞ്ഞുങ്ങൾക്ക് രക്ഷകരായി ഫയർഫോഴ്സ്.
05:35 PM (IST) Jan 07
സമൻസ് തുടർച്ചയായി അവഗണിച്ചതിന് കൊല്ലത്തെ കശുവണ്ടി വ്യവസായിക്കും അമ്മയ്ക്കും എതിരെ കോടതിയെ സമീപിച്ച് ഇഡി. കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് ബാബു, അമ്മ അനിത ബാബു എന്നിവർക്കെതിരെയാണ് ക്രമിനൽ കേസ് ഫയൽ ചെയ്തത്.
05:28 PM (IST) Jan 07
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞ് മരിച്ചു. താമരശ്ശേരിയിലാണ് സംഭവം. അടിവാരം, പൊട്ടികൈ ആഷിഖ് - ഷഹല ഷെറിൻ ദമ്പതികളുടെ കുഞ്ഞിനാണ് ജീവന്‍ നഷ്ടപ്പെട്ടത്
05:13 PM (IST) Jan 07
വെനസ്വേലയിലെ ഇടക്കാല ഭരണകൂടത്തിന് മുന്നിൽ കർശന നിബന്ധനകളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം അവസാനിപ്പിച്ച് എണ്ണ ഉത്പാദനത്തിലും വിതരണത്തിലും അമേരിക്കയുമായി മാത്രം സഹകരിക്കണം
05:02 PM (IST) Jan 07
സിനിമയിൽ 27 കട്ട് വരുത്തിയെന്ന് നിർമാതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ഇസി അംഗത്തിന് എങ്ങനെ പരാതി നൽകാനാകുമെന്നും നിർമാതാക്കൾ ചോദിക്കുന്നു.
04:46 PM (IST) Jan 07
24 വർഷമായി ഒളിവിൽ കഴിഞ്ഞ കളളൻ കല്‍പറ്റയില്‍ പിടിയിൽ. വയനാട് സ്വദേശി സൈനുദ്ദീൻ ആണ് കൽപറ്റയിൽ വെച്ച് തലശ്ശേരി പൊലീസിന്‍റെ പിടിയിലായത്
04:15 PM (IST) Jan 07
നൈപുണ്യ പരിശീലനം നേടുന്നവർക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1000 രൂപ സഹായധനം നൽകുന്ന മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
04:02 PM (IST) Jan 07
ശബരിമല ഹരിവരാസനം അവാർഡ് നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന്. പുരസ്കാരം മകരവിളക്ക് ദിവസം സന്നിധാനത്ത് വെച്ച് സമ്മാനിക്കും. മകരവിളക്ക് മുന്നൊരുക്കങ്ങൾ പൂർത്തിയായി വരുന്നതായി മന്ത്രി വിഎൻ വാസവൻ.
03:46 PM (IST) Jan 07
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ സ്ഥാനാർത്ഥിയാകണമെന്നാണ് കോൺഗ്രസിൻ്റെ നിലപാട്. പാലക്കാട് തങ്കപ്പനെ മത്സരിപ്പിക്കണമെന്ന് കോൺഗ്രസിൻ്റെ ജില്ലാ നേതൃയോഗത്തിൽ ആവശ്യം ഉയരുകയായിരുന്നു.
03:08 PM (IST) Jan 07
വിവാദ പരാമർശത്തെ തുടർന്ന് സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാനും വാർത്താസമ്മേളനം വിളിച്ച് പ്രസ്താവന പിൻവലിക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
02:52 PM (IST) Jan 07
തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ പിവി അൻവറിന് നോട്ടീസ് നൽകിയപ്പോൾ ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞ് സമയം നീട്ടിവാങ്ങുകയായിരുന്നു. ഇന്ന് ഹാജരാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അൻവർ എത്തിയില്ലെന്നാണ് വിവരം.
02:38 PM (IST) Jan 07
ടിവികെ അധ്യക്ഷന്‍ വിജയ്‌യെ പ്രശംസിച്ച് എഐസിസി നേതാവ് പ്രവീൺ ചക്രവർത്തി. വിജയ് രാഷ്ട്രീയ ശക്തി ആണെന്നും ആർക്കും അത് നിഷേധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
02:36 PM (IST) Jan 07
നിരോധിച്ച രണ്ടായിരത്തിന്‍റെ നോട്ടുകളും സൗദി റിയാലും ഉൾപ്പെടെയാണ് ആലപ്പുഴ നൂറനാടും പരിസരത്തും ചുറ്റിത്തിരിഞ്ഞു നടന്നിരുന്ന ഭിക്ഷാടകന്‍റെ സഞ്ചിയിൽ നിന്ന് കണ്ടെത്തിയത്.
02:11 PM (IST) Jan 07
തെരുവുനായ കേസ് പരിഗണിക്കവേ മൃഗസ്നേഹികള്‍ക്ക് നേരെ രൂക്ഷ പരിഹാസവുമായി സുപ്രീം കോടതി
01:52 PM (IST) Jan 07
ദേവസ്വം പാപ്പാൻ ജിതിൻ രാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
01:09 PM (IST) Jan 07
സിപിഎം നേതാവ് എകെ ബാലൻ നടത്തിയ പ്രസ്താവനകൾക്കെതിരെ വിമർശനവുമായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരിയും ജമാഅത്തെ ഇസ്ലാമി അമീർ മുജീബ് റഹ്മാനും. ബാലൻ പ്രസ്താവന പിൻവലിക്കണമെന്നാണ് ആവശ്യം.
12:33 PM (IST) Jan 07
കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി. പ്രിൻസിപ്പലിന് ഇമെയിലായിട്ടാണ് സന്ദേശമെത്തിയത്.
12:12 PM (IST) Jan 07
പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കുമെന്ന് സന്ദീപ് വാര്യർ ഏഷ്യാനെറ്റ് ന്യൂസിനോട്. തൃശൂർ വൈകാരികമായി അടുപ്പമുള്ള സ്ഥലമാണെന്നും അവിടെ ഒട്ടേറെ സുഹൃത്തുക്കളുണ്ടെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു.
11:41 AM (IST) Jan 07
കർണാടകത്തിലെ കാടൂരിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 16 കാരിയെ മംഗളൂരുവിൽ എത്തിച്ച് പലർക്കും കാഴ്ചവച്ചെന്നും ഇതിന് ഒത്താശ ചെയ്തത് പെൺകുട്ടിയുടെ അച്ഛന്റെ അമ്മയാണെന്നുമാണ് പുറത്തുവരുന്ന വിവരം. അച്ഛനുൾപ്പെടെ പത്ത് പേർ അറസ്റ്റിലായി
11:09 AM (IST) Jan 07
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെ നീട്ടിയതായി ഹൈക്കോടതി അറിയിച്ചു.
11:06 AM (IST) Jan 07
ഓഫീസ് വിവാദം പിആർ ഏജൻസികളുടെ ഇലക്ഷൻ സ്റ്റണ്ടാണെന്ന് കെ മുരളീധരൻ. അനധികൃതമായി കൈവശം വച്ച ഓഫീസ് പ്രശാന്ത് എംഎൽഎ ഒഴിഞ്ഞത് നന്നായെന്നും വട്ടിയൂർകാവിലെ വികസനമാണ് വോട്ടർമാർ വിലയിരുത്തുകയെന്നും മുരളീധരൻ
10:56 AM (IST) Jan 07
: ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയുന്ന സംഭവവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദീകരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്.
10:31 AM (IST) Jan 07
യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരം ജമാഅത്തെ ഇസ്ലാമി ഭരിക്കുമെന്ന എകെ ബാലൻ്റെ പ്രസ്താവന അപകടകരമാണെന്ന് വിഡി സതീശൻ. ബാലന്റേത് വർഗീയ പ്രസ്താവനയാണെന്നും സിപിഐ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും വിഡി സതീശൻ.
10:08 AM (IST) Jan 07
തൃശ്ശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തി. ശിൽപ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.
10:07 AM (IST) Jan 07
വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ സംസ്കാരം രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെ. 9 മണി വരെ ആലുവയിലെ വീട്ടിൽ പൊതുദർശനം. 3 ദിവസത്തെ പൊതുപരിപാടികൾ മാറ്റിവെച്ച് മുസ്ലിം ലീഗ്.
10:07 AM (IST) Jan 07
മുകേഷിനെ ഇത്തവണ കൊല്ലത്ത് മത്സരിപ്പിച്ചേക്കില്ല. മുകേഷിന് പകരമാരെന്ന ചര്‍ച്ച സിപിഎമ്മില്‍ സജീവമാണ്. സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എസ് ജയമോഹനാണ് മുൻതൂക്കം. സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി കെ ഗോപനും പരിഗണനയിലുണ്ട്.