
രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.
രാത്രി എന്ന വാക്കിനു പേടി എന്നൊരു പര്യായം കൂടി ചേര്‍ക്കേണ്ടിയിരിക്കുന്നു, നമ്മള്‍ സ്ത്രീകള്‍. എഴു
തപ്പെടാത്ത ആ അര്‍ത്ഥം എവിടെ നിന്നുണ്ടായി? ഒരു സംശയവുമില്ല, നമ്മുടെ വീട്ടില്‍ നിന്ന് തന്നെ. അമ്മയും അമ്മൂമ്മാരും പറഞ്ഞു പഠിപ്പിച്ച ശീലിപ്പിച്ച പാഠം. സന്ധ്യക്കു മുമ്പ് വീട്ടിലെത്താന്‍, ഇരുട്ട് തുടങ്ങിയാല്‍ പുറത്തിറങ്ങാതിരിക്കാന്‍ നമ്മള്‍ കുഞ്ഞുനാള്‍ തൊട്ട് ശീലിച്ചു. സ്ത്രീകളെ കൊത്തിത്തിന്നാന്‍ പാകത്തില്‍ രാത്രികളില്‍ കഴുകന്‍ കണ്ണുകള്‍ ഉണ്ടെന്നു പണ്ടുതൊട്ടേ ഒരു ധാരണയുള്ളതിനാല്‍ രാത്രി സഞ്ചാരം നമുക്കു പറഞ്ഞിട്ടില്ല, എന്തിനു അച്ഛനോ ആങ്ങളയോ കൂടെ ഉണ്ടെങ്കില്‍ കൂടി സന്തോഷത്തോടെയോ സമാധാനത്തോടെയോ രാത്രികളില്‍ പുറത്തിറങ്ങി നടക്കാന്‍ മനസ്സനുവദിക്കാറില്ല. അപ്പോഴാ ഒറ്റയ്ക്ക്. എന്നാല്‍ ആ സുഖമറിയാന്‍ ആ സ്വാതന്ത്ര്യം വേണ്ടുവോളം ആസ്വദിക്കുവാന്‍ ഓരോ പെണ്‍മനസ്സും ഒരിക്കല്‍ എങ്കിലും ആഗ്രഹിക്കും.
അതിനായി വരൂ, ഇവിടെ, ഈ ഗള്‍ഫ്‌നാടുകളില്‍. ഈ മണ്‍തരികള്‍ സാധിപ്പിച്ചുതരും നിങ്ങളുടെ ആ മോഹങ്ങള്‍. ഒരു പെണ്ണിനു ഏത് പാതിരാത്രിയിലും ഏത് വേഷത്തിലും സുരക്ഷിതത്വത്തോടെ നടക്കുവാനുള്ള ഒരു പാതയുണ്ടിവിടം.
ഏഴ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടേക്ക് വരുമ്പോള്‍ ഞാനും അതേ പേടിയുള്ള ഒരു സാധാരണ പെണ്‍കുട്ടി മാത്രമായിരുന്നു എന്നാല്‍ ഭര്‍ത്താവിന് സുഖമില്ലാതെ കിടന്ന ഒരു രാത്രി പുറത്തു സാധനം വാങ്ങാന്‍ പോകണ്ട അവസ്ഥ വന്നപ്പോള്‍ ആ ജനല്‍ വഴി എന്നെ ഒന്ന് നോക്കികൊള്ളണേ എന്ന് പറഞ്ഞുകൊണ്ട് പുറത്തിറങ്ങിയ ഞാന്‍ ചുറ്റിലും കണ്ടതു സുരക്ഷിത നോട്ടങ്ങള്‍ മാത്രം. എന്റെ ഉള്ളില്‍ക്കിടന്ന് ഞാന്‍ തന്നെയായിരുന്നു എന്റെ പേടികളെ തുറിച്ചുനോക്കിയത്. മറ്റുള്ളവര്‍ക്ക് അതു കാണാന്‍ പോലും നേരമില്ല. എന്നെപോലെ ഒരായിരം പേര്‍ ആ പാതിരാത്രിയില്‍ പകലെന്നപോല്‍ ഓടിനടക്കുന്നു. അതും അതിനേക്കാള്‍ ഇരട്ടി പുരുഷന്മാര്‍ക്കിടയില്‍ . അതാണ് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ആണെന്നോ പെണ്ണെന്നോ ഇല്ലാതെ രാത്രി സൗന്ദര്യം ആസ്വദിക്കുവാനുള്ള ആ സ്വാതന്ത്ര്യം. അതു നമുക്കു തരുന്ന സുരക്ഷിതത്വത്തിന്റെ പത്തിലൊരു ശതമാനം എങ്കിലും നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നെങ്കില്‍!
എല്ലാ പുരുഷന്മാരും ഒരു സ്ത്രീയുടെ അച്ഛനോ മകനോ ഭര്‍ത്താവോ സഹോദരനോ ആയിരിക്കാം. അവരെല്ലാരെയും അങ്ങനെ അടച്ചാക്ഷേപിക്കുവാന്‍ പറ്റില്ല. സ്ത്രീയെ തനിച്ചു രാത്രിയില്‍ കണ്ടാല്‍ സ്വന്തം അമ്മയെ മറക്കുന്ന ഒരു വിഭാഗത്തെ എവിടെ ആരൊക്കെ എന്ന് കണ്ടെത്തുവാന്‍ പ്രയാസമാണ്. അപകടങ്ങള്‍ അതൊരുപക്ഷേ ഒരു സ്ത്രീയുടെ രൂപത്തില്‍ തന്നെ ആവാം. ഇന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ അങ്ങനെയാണ്.
ഇവിടുത്തെ ചുട്ടുപൊള്ളുന്ന മണ്‍തരികള്‍ നിങ്ങളുടെ കാലടികളെ പൊള്ളിച്ചേക്കാം. എന്നാല്‍ അവ ആ കാലടികളെ തടുക്കുകയില്ല. അവ ചിറകുകള്‍ കരിക്കുകയില്ല.
ഷംന കോളക്കോടന്‍: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?
മഞ്ജു വര്‍ഗീസ്: കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി
ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!
ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?
അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!
സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!
ആനി പാലിയത്ത്: അല്ല പെണ്ണുങ്ങളേ, നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത്?
ദീപ പ്രവീണ്‍: സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ്!
രാധികാ മേനോന്‍: 'എനിക്ക് അടുത്ത ജന്‍മത്തില്‍ ആണ്‍കുട്ടിയാവണം'
ശരണ്യ മുകുന്ദന്‍: പകലിനെക്കാള്‍ ഇന്നെനിക്ക് ഇഷ്ടം രാത്രികളെ!
ദീപ്തി പ്രശാന്ത്: ബാംഗ്ലൂരിലെ പെണ്‍രാവുകള്‍!
അലീഷ അബ്ദുല്ല: രാത്രിയുടെ പൂക്കള്‍
എസ് ഉഷ: അന്നൊന്നും രാത്രി ഇത്ര അകലെയായിരുന്നില്ല!
ഷബ്‌ന ഷഫീഖ്: അതിമനോഹരമായ ഒരു രാത്രി!
വീണ എസ് നാഥ്: ഇരുട്ടിനെന്തൊരു വെളിച്ചം!
സൂര്യ സുരേഷ്: രാത്രിയോ സദാചാരമോ അല്ല മാറേണ്ടത്, ഭയമാണ്!
നജ്മുന്നീസ സി: രാത്രി നടത്തങ്ങള്‍ക്ക് വേഗത കൂടുന്നത് ഇങ്ങനെയാണ്
അഞ്ജലി അമൃത്: ഇരുട്ടല്ല വില്ലന്‍, മനസ്സാണ്
ഷഹ്‌സാദി കെ: 'മൂന്നുവര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്'
രാരിമ ശങ്കരന്‍കുട്ടി: അഞ്ച് പെണ്ണുങ്ങള്‍, അഞ്ച് സൈക്കിളുകള്‍, ഒരു ആലപ്പുഴ രാത്രി!
ഷെമി മരുതില്‍: ഹിമാലയത്തിലേക്ക് ഒരിക്കല്‍ ആ ബുള്ളറ്റ് പറക്കും!
സുതാര്യ സി: രാത്രി, മറ്റൊരു നേരം മാത്രം!
ശ്രുതി രാജന്‍: രാത്രി നല്‍കിയ സ്വാതന്ത്ര്യം
അപര്‍ണ എസ്: ചെന്നെയിലെ ആ രാത്രി!
ആന്‍വിയ ജോര്‍ജ്: 'നീയൊരു പെണ്‍കുട്ടി ആണെന്ന് ഓര്‍മിക്കണം'
കാവ്യ പി ഭാസ്‌ക്കര്‍: ആണുങ്ങളേ നിങ്ങളോടെനിക്ക് കട്ട അസൂയ!
നമിത സുധാകര്‍: ഇരുട്ട് മാത്രമല്ല, രാത്രി!
രഞ്ജിനി സുകുമാരന്‍: ഇരുള്‍ ബോട്ടിലെ രാത്രി!
ഉമൈമ ഉമ്മര്‍: മഴയ്ക്കെന്ന പോലെ രാത്രിയ്ക്കും വശ്യമായ ഒരു രാഗമുണ്ട്
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.