Asianet News MalayalamAsianet News Malayalam

ഇരുട്ട് മാത്രമല്ല, രാത്രി!

  • നമിത സുധാകര്‍ എഴുതുന്നു
Women Nights Namitha Sudhakar

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ ഭയക്കുന്നൊരു നാട്ടില്‍ ഒരു സ്ത്രീ എങ്ങനെയാവും രാത്രി ജീവിതം അറിയുക? രാത്രിയുടെ മനോഹരിതയും നിലാനേരങ്ങളും വായിച്ചും സ്വപ്‌നം കണ്ടും മാത്രമറിയുന്നവരുടെ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാവും? രാത്രി എന്ന അനുഭവം എന്തായിരിക്കും? നിങ്ങള്‍ക്കും ആ സ്വപ്‌നവും അനുഭവവും പങ്കുവെക്കാം. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം അയക്കൂ. സബ്ജക്ട് ലൈനില്‍ സ്ത്രീകള്‍, രാത്രികള്‍ എന്നെഴുതാന്‍ മറക്കരുത്.

Women Nights Namitha Sudhakar

നിലാവ്  കാണാന്‍ പൂര്‍ണ ചന്ദ്രനില്‍ ഇത്തിരി നേരം മേല്‍പോട്ടു നോക്കി, അവിടെയും ഒരു ലോകമുണ്ടെന്ന് ചിന്തിച്ചിരിക്കാന്‍ വല്ലപ്പോഴും പുറത്തിറങ്ങുന്നതല്ലാതെ, ഇരുട്ടാണെന്നു മാത്രമേ എന്റെ രാത്രികള്‍ക്ക് അര്‍ത്ഥമുണ്ടായിരുന്നുള്ളു. 

അമ്മ പറഞ്ഞിട്ടുണ്ട് നേരം ഇരുട്ടും മുന്‍പേ വീട്ടിലെത്തണമെന്ന്.കോളേജുകളിലെ രാത്രി പരിപാടികള്‍ അടുത്ത ദിവസം ആണ്‍കുട്ടികള്‍ പോസ്‌റ്ു ചെയ്യുന്ന പോസ്റ്റുകളില്‍ മാത്രം ഒതുങ്ങുന്നവയായിരുന്നു. ഒരിക്കല്‍ പോലും രാത്രിയില്‍ പുറത്തിറങ്ങാന്‍ അമ്മ സമ്മതിച്ചിരുന്നില്ല. എന്റെ ശരീരത്തെ അമ്മയ്ക്ക് ഇരുട്ടിനേക്കാള്‍ പേടിയായിരുന്നിരിക്കണം. 

പരീക്ഷ വേളകളില്‍ പുലര്‍ച്ചെവരെ കണ്ണെടുക്കാതെ വായിച്ചു തളരുമ്പോള്‍ അമ്മ ഉണ്ടാക്കാറുള്ള കട്ടന്‍ ചായ ആയിരുന്നു എന്റെ വേറിട്ട രാത്രികളുടെ സുഖം. അല്ലെങ്കില്‍ എവിടെയെങ്കിലും നൃത്ത പരിപാടികള്‍ കഴിഞ്ഞു അച്ഛനൊപ്പം തിരിച്ചു വരുന്നത്. അന്നും അമ്മ നിര്‍ബന്ധപൂര്‍വം അച്ഛനോട് കൂടെ വരാന്‍ പറയുമായിരുന്നു. വൈകിയ രാത്രികളില്‍ സെക്കന്‍ഡ് ഷോ കഴിഞ്ഞു വരുന്ന അനിയന് വാതില്‍ തുറന്നു കൊടുക്കുമ്പോള്‍ ഏറെ തവണ ആലോചിച്ചിട്ടുണ്ട് ആണായാല്‍ മതി ആയിരുന്നുവെന്ന്. 

ഈ രാത്രികളുടെ കൊതിപ്പിക്കുന്ന സൗന്ദര്യം ഒറ്റയ്ക്ക് നട്ടപ്പാതിരയ്ക്ക് നടന്ന് ആസ്വദിക്കാന്‍. അല്ലെങ്കില്‍ അമ്പലപ്പറമ്പുകളിലെ ഗാനമേളകള്‍ കാണാന്‍. റോഡരികില്‍ വെറുതെ നിന്ന് ചായ  കുടിക്കാന്‍. രാത്രിയുടെ നൈലോണ്‍ വെളിച്ചങ്ങളുടെ ആകര്‍ഷിപ്പിക്കുന്ന  വര്‍ണങ്ങളെ ആസ്വദിക്കാന്‍. കൊതി ആയിരുന്നു രാത്രികളോട്. 

അന്ധകാരത്തിന്റെ ആരുമറിയാത്ത മുഖങ്ങളെ ഭയക്കാനാണ് ജനിച്ച നാടും ചുറ്റുമുള്ളവരും പഠിപ്പിച്ചത്. കേരളത്തിലെ എന്റെ വീടിനേക്കാള്‍ ഏറെ വ്യത്യസ്തമാണ്  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ രാത്രികള്‍. ഉറങ്ങാത്ത ലൈബ്രറികള്‍. ഉണര്‍ന്നിരിക്കുന്ന ക്യാമ്പസ്. രാത്രികളില്‍ പ്രണയം പൂക്കുന്ന നീണ്ട  പാതകള്‍. പാതിരാ വരെ ഉണര്‍ന്നിരിക്കുന്ന പാനിപൂരി കച്ചവടങ്ങള്‍. 

എന്നാലും രാത്രി പേടിയാണെന്ന് ആരോ പറയാതെ പഠിപ്പിച്ചിരിക്കുന്നു. ആസ്വദിക്കണമെന്ന് ആഗ്രഹിച്ചാലും മനസ്സില്‍ പതിഞ്ഞിരിക്കുന്ന ഇരുട്ടിന്റെ മുഖം ഇപ്പോഴും ലൈബ്രറികള്‍ കഴിഞ്ഞാല്‍ എന്നെ ഹോസ്റ്റല്‍ മുറികളില്‍ ഒതുക്കുന്നു. ഇഷ്ടമാണ്, ഉറങ്ങാതെ ഒരുരാത്രി മുഴുവന്‍ ഇരുട്ടിന്റെ വശ്യമായ മുഖങ്ങളെ കാണാന്‍. 

ഞാന്‍ കാത്തിരിക്കുന്നത് അവനെയാണ്. അമ്മ പഠിപ്പിച്ച ഒറ്റയ്ക്ക് പുറത്തു ഇറങ്ങരുതെന്ന ആപ്തവാക്യം തിരുത്തി എഴുതാന്‍, ഒരുമിച്ച് കൈപിടിച്ചു രാത്രികാണാന്‍, ഞാന്‍ കാണാത്ത മനോഹാരിതകള്‍ ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കാന്‍, നീ വരുമല്ലോ അല്ലേ. എനിക്ക് കാണണം, സ്‌നേഹം പൂക്കുന്ന രാത്രിയുടെ, മോഹിപ്പിക്കുന്ന  സൗന്ദര്യം.

ഷംന കോളക്കോടന്‍​: രാത്രി എങ്ങനെ പെണ്ണിന്റെ ശത്രുവായി?

മഞ്ജു വര്‍ഗീസ്കൊത്തിപ്പറിക്കുന്ന കണ്ണുകളുടെ രാത്രി

ജില്‍ന ജന്നത്ത് കെ.വി: പാതിരാവില്‍ ഒരു സ്ത്രീ!

ആമി അലവി: എന്റെ പെണ്ണുങ്ങളേ, ചില  രാവോര്‍മ്മകള്‍ നമുക്കും വേണ്ടേ?

അര്‍ഷിക സുരേഷ്: ഒറ്റയ്‌ക്കൊരു രാത്രി!

സന്ധ്യ എല്‍ ശശിധരന്‍: സേഫ്റ്റി പിന്‍ എന്ന ആയുധം!

ആനി പാലിയത്ത്: അല്ല പെണ്ണുങ്ങളേ, നിങ്ങളെന്തിനാണ് രാത്രികളെ ഭയക്കുന്നത്?

ദീപ പ്രവീണ്‍: സ്ത്രീകള്‍ രാത്രികളെ ഭയക്കുന്നത് ഇക്കാരണങ്ങളാലാണ്!

രാധികാ മേനോന്‍: 'എനിക്ക് അടുത്ത ജന്‍മത്തില്‍ ആണ്‍കുട്ടിയാവണം'

ശരണ്യ മുകുന്ദന്‍: പകലിനെക്കാള്‍ ഇന്നെനിക്ക് ഇഷ്ടം രാത്രികളെ!

ദീപ്തി പ്രശാന്ത്: ബാംഗ്ലൂരിലെ പെണ്‍രാവുകള്‍!

അലീഷ അബ്ദുല്ല: രാത്രിയുടെ പൂക്കള്‍

എസ് ഉഷ: അന്നൊന്നും രാത്രി ഇത്ര അകലെയായിരുന്നില്ല!

ഷബ്‌ന ഷഫീഖ്: അതിമനോഹരമായ ഒരു രാത്രി!

വീണ എസ് നാഥ്: ഇരുട്ടിനെന്തൊരു വെളിച്ചം!

സൂര്യ സുരേഷ്: രാത്രിയോ സദാചാരമോ അല്ല മാറേണ്ടത്, ഭയമാണ്!

നജ്മുന്നീസ സി: രാത്രി നടത്തങ്ങള്‍ക്ക് വേഗത കൂടുന്നത് ഇങ്ങനെയാണ്

അഞ്ജലി അമൃത്: ഇരുട്ടല്ല വില്ലന്‍, മനസ്സാണ്

ഷഹ്‌സാദി കെ: 'മൂന്നുവര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്'

രാരിമ ശങ്കരന്‍കുട്ടി: അഞ്ച് പെണ്ണുങ്ങള്‍, അഞ്ച് സൈക്കിളുകള്‍, ഒരു ആലപ്പുഴ രാത്രി!

ഷെമി മരുതില്‍: ഹിമാലയത്തിലേക്ക് ഒരിക്കല്‍  ആ ബുള്ളറ്റ് പറക്കും!

സുതാര്യ സി: രാത്രി, മറ്റൊരു നേരം മാത്രം!

ശ്രുതി രാജന്‍: രാത്രി നല്‍കിയ സ്വാതന്ത്ര്യം

അപര്‍ണ എസ്: ചെന്നെയിലെ ആ രാത്രി!

ആന്‍വിയ ജോര്‍ജ്: 'നീയൊരു പെണ്‍കുട്ടി ആണെന്ന്  ഓര്‍മിക്കണം'

കാവ്യ പി ഭാസ്‌ക്കര്‍: ആണുങ്ങളേ നിങ്ങളോടെനിക്ക് കട്ട അസൂയ!
 

Follow Us:
Download App:
  • android
  • ios