Asianet News MalayalamAsianet News Malayalam

സ്‍കൂട്ടര്‍ റിവേഴ്‌സ് മോഡില്‍ പാഞ്ഞു, 65കാരന് പരിക്ക്; വീണ്ടും പുലിവാല് പിടിച്ച് ഒല!

ഇപ്പോഴിതാ സോഫ്‌റ്റ്‌വെയർ ബഗ് കാരണം സ്‍കൂട്ടര്‍ ഫുൾ സ്‌പീഡിൽ പിന്നോട്ടോടിയതായി പരാതിയുമായി എത്തിയിരിക്കുകയാണ് ഒരു ഒല ഉടമ. ജബല്‍പൂരില്‍ ആണ് സംഭവം നടന്നതെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമയുടെ പിതാവായ 65 കാരനാണ് പരിക്കേറ്റത് എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

Ola scooter goes full speed at reverse mode, 65-year-old injured
Author
Mumbai, First Published May 13, 2022, 3:53 PM IST

നിരത്തിലും വിപണയിലും വമ്പന്‍ തരംഗം സൃഷ്‍ടിച്ചുകൊണ്ടാണ് ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കളായ ഒല ഇന്ത്യയിലെ ഇലക്ട്രിക്ക് ഇരുചക്ര വാഹന വിപണിയിലേക്കെത്തിയത്. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കമ്പനി വാര്‍ത്തകളില്‍ നിറയുന്നത് അത്ര നല്ല കഥകളിലൂടെ അല്ല. ആദ്യഘട്ടത്തില്‍ ഇലക്ട്രിക്ക് വാഹന മേഖലയില്‍ വിപ്ലവം തീര്‍ക്കുന്ന ഒല എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറുകളുടെ അപദാനങ്ങളാണ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ വിവിധ ഒല ഉടമകളുടെ സങ്കടകഥകളാണ് വൈറലാകുന്നത്.

ഈ സ്‍കൂട്ടറുകളിലെ തീപിടിത്തം, ഇതാണ് കാരണമെന്ന് അന്വേഷണ സംഘം, അല്ലെന്ന് കമ്പനി!

ഒലയുടെ ഉപഭോക്തൃ പിന്തുണാ സേവനങ്ങളെക്കുറിച്ച് പരാതിപ്പെടുന്ന ഉപഭോക്താക്കളുടെ നിരവധി വീഡിയോകളും ഒല സ്‌കൂട്ടർ ശരിയായി പ്രവർത്തിക്കാത്തതിന്റെ വീഡിയോകളും കൂടാതെ, റോഡ് സൈഡ് അസിസ്റ്റൻസിനായി ഒല ഏറെ നേരം കാത്തിരിക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന്  ഒരു ഉടമ തന്റെ സ്‌കൂട്ടർ കത്തിച്ചതിന്റെ വീഡിയോയും ചാർജ് തീര്‍ന്ന ശേഷം ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോകുന്ന ഒരു ഒല എസ്1 പ്രോ ഇലക്ട്രിക് സ്‍കൂട്ടറിന്റെ വീഡിയോയും , യാത്രാസംബന്ധിയായ വിവരങ്ങള്‍ പരസ്യമാക്കിയതിന് ഒല ഇലക്ട്രിക്കിനെതിരെ ഒരു ഉടമ നിയമ നടപടിക്ക് തയ്യാറെടുത്തതുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. 

ഒലയുടെ കഷ്‍ടകാലം തീരുന്നില്ല, അപകടവിവരങ്ങള്‍ പരസ്യമാക്കിയതിന് നിയമനടപടിക്ക് യുവാവ്!

ഇപ്പോഴിതാ സോഫ്‌റ്റ്‌വെയർ ബഗ് കാരണം സ്‍കൂട്ടര്‍ ഫുൾ സ്‌പീഡിൽ പിന്നോട്ടോടിയതായി പരാതിയുമായി എത്തിയിരിക്കുകയാണ് ഒരു ഒല ഉടമ. ജബല്‍പൂരില്‍ ആണ് സംഭവം നടന്നതെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമയുടെ പിതാവായ 65 കാരനാണ് പരിക്കേറ്റത് എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീണ്ടുമൊരു 'ഒല കദനകഥ'; കസ്റ്റമര്‍കെയര്‍ പറ്റിച്ചു, സ്‍കൂട്ടറുമായി ഓട്ടോയില്‍ കയറി യുവാവ്..

പല്ലവ് മഹേശ്വരി എന്ന ഉടമയാണ് ഒലയെയും അതിന്റെ സിഇഒ ഭവിഷ് അഗർവാളിനെയും ടാഗ് ചെയ്‍തുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒരു പോസ്റ്റിട്ടത്. തന്റെ പിതാവ് എസ് 1 സ്‍കൂട്ടർ വീട്ടിൽ പാർക്ക് ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പല്ലവ് മഹേശ്വരി പറയുന്നു. ഇലക്ട്രിക് സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടര്‍ 50 കിലോമീറ്ററിലധികം വേഗതയില്‍ പിന്നോട്ട് പായുകയും, പിന്നാലെ മറിയുകയും ചെയ്‍തു. പിതാവിന് ഗുരുതരമായി പരിക്കേറ്റതായി ഉടമ അവകാശപ്പെടുന്നു. സംഭവം ലിങ്ക്ഡ്ഇനില്‍ ഉടമ പങ്കുവെക്കുകയും സ്‌കൂട്ടറിന്റെ സേഫ്റ്റ്‌വെയറിനെതിരെ പോസ്റ്റ് ഇടുകയും ചെയ്‍തതോടെയാണ് സംഭവം വൈറലാകുന്നത്.

തന്‍റെ ഒല സ്‍കൂട്ടര്‍ കത്തിച്ച് ഉടമ പറയുന്നു: "ആരോടും ഇങ്ങനൊന്നും ചെയ്യരുത് സാറേ.."!

ഇലക്ട്രിക് സ്‌കൂട്ടറിലെ സോഫ്റ്റ്‌വെയർ തകരാറാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി പരാതിക്കാരൻ പറയുന്നു. ഈ വർഷം ആദ്യം എസ്1 ഇ-സ്കൂട്ടർ ഡെലിവറി ചെയ്‍ത് ദിവസങ്ങൾക്ക് ശേഷം സമാനമായ ഒരു സംഭവം നടന്നതായും ഒല ഇലക്ട്രിക്കിന്റെ മെയിന്റനൻസ് ടീം പരാതികളോട് പ്രതികരിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തിയെന്നും ഉടമ പറയുന്നു.  അതേസമയം ഈ പരാതിയോട് ഒല ഇലക്ട്രിക് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പങ്കുവെച്ചിട്ടില്ല.   ഓലയുടെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടറായ S1 പ്രോ ഉള്‍പ്പെടുന്ന മൂന്നാമത്തെ സംഭവമാണിത്. 

'ഈ തട്ടിപ്പ് കമ്പനിയെ സൂക്ഷിക്കുക'; ബോര്‍ഡും തൂക്കി സ്‍കൂട്ടര്‍ കഴുതയെക്കൊണ്ട് വലിപ്പിച്ച് ഉടമ!

നേരത്തെ, ബല്‍വന്ത് സിംഗ് എന്ന ഓല ഉപയോക്താവിന്റെ മകനും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹം പറയുന്നതനുസരിച്ച്, 'റിജനറേറ്റീവ് ബ്രേക്കിംഗിലെ തകരാര്‍ കാരണമാണ് സംഭവമുണ്ടായത്, സ്‌കൂട്ടര്‍ വേഗത കുറയ്ക്കുന്നതിന് പകരം സ്പീഡ് ബ്രേക്കറില്‍ ത്വരിതപ്പെടുത്തിയെന്നാണ് അദ്ദേഹം പറയുന്നത്.

Ola : തീപിടിക്കുന്ന സംഭവം; ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിച്ച് ഒല

റീജനറേറ്റീവ് ബ്രേക്കിംഗിലെ തകരാർ മൂലം സ്‌കൂട്ടർ ഓടിക്കുന്നതിനിടെ തന്റെ മകൻ മാർച്ച് 26 ന് അപകടത്തിൽ പെട്ടതായി ഏപ്രില്‍ 15ന് ബൽവന്ത് സിംഗ് ട്വീറ്റ് ചെയ്തു. വഴിയിൽ ഒരു സ്പീഡ് ബ്രേക്കറിനടുത്തെത്തിയപ്പോൾ, തന്റെ മകൻ ബ്രേക്ക് ചവിട്ടി, എന്നാൽ സ്കൂട്ടർ വേഗത കുറയ്ക്കുന്നതിനുപകരം, പെട്ടെന്ന് തനിയെ വേഗത കൂടിയെന്നും തൽഫലമായി, റൈഡർ സ്കൂട്ടറിൽ നിന്ന് വീഴുകയും ഇടതു കൈയ്യിൽ പൊട്ടലും വലതു കൈയിൽ 16 തുന്നലുകളും സംഭവിക്കുകയും ചെയ്‍തു എന്നും ബൽവന്ത് സിംഗ് പറയുന്നു. 

ഈ ന്യൂജന്‍ വാഹനങ്ങളെ തീ വിഴുങ്ങുന്നത് പതിവാകുന്നു, ഇരുളടയുമോ ഈ കമ്പനികളുടെ ഭാവി?

ഒല ഇലക്ട്രിക് ഈ വിഷയത്തിൽ പെട്ടെന്ന് പ്രതികരിക്കുകയും കുറച്ച് ദിവസത്തെ അന്വേഷണത്തിന് ശേഷം അതിന്റെ ഫലം അതിന്റെ ട്വിറ്റർ ഹാൻഡിൽ പരസ്യമായി പ്രസിദ്ധീകരിക്കുകയും ചെയ്‍തു. ഒല സ്‌കൂട്ടര്‍ അപകടം നടന്ന സമയത്ത് അമിത വേഗതയിലായിരുന്നുവെന്ന് തെളിയിക്കുന്ന ടെലിമെട്രി വിവരങ്ങളാണ് കമ്പനി പരസ്യമാക്കിയത്. മണിക്കൂറില്‍ 95 മുതല്‍ 115 കിലോമീറ്റര്‍ വരെ വേഗതയിലായിരുന്നു ഈ സമയം സ്‌കൂട്ടറെന്നാണ് ഒല ഇലക്ട്രിക് പറയുന്നത്. അമിത വേഗത്തില്‍ പോകുമ്പോള്‍ പെട്ടെന്ന് സ്പീഡ് ബ്രേക്കര്‍ കണ്ടതോടെ രണ്ട് ബ്രേക്കും ഒരുമിച്ച് പിടിക്കാന്‍ ശ്രമിച്ചതും തുടര്‍ന്ന് നിയന്ത്രണം നഷ്ടമായതുമാണ് വാഹനം അപകടത്തില്‍ പെടാന്‍ കാരണമെന്നും ഒല വിശദീകരിക്കുന്നു. 

ചാ‍ർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചു, അച്ഛനും മകൾക്കും ദാരുണാന്ത്യം

എന്നാല്‍ തന്റെ സമ്മതമില്ലാതെ ടെലിമെട്രി ഡാറ്റ ഒല ഇലക്ട്രിക് പ്രസിദ്ധീകരിച്ചതിൽ ബൽവന്ത് സിംഗ് പ്രകോപിതനായി. പുതിയൊരു ട്വീറ്റില്‍ സ്വകാര്യതാ നിയമങ്ങൾ ലംഘിക്കുന്നതിനാൽ ടെലിമെട്രി ഡാറ്റ വേഗത്തിൽ നീക്കംചെയ്യാൻ ഒല ഇലക്ട്രിക്കിന് വക്കീല്‍ നോട്ടീസ് അയച്ചതായി അദ്ദേഹം വ്യക്തമാക്കി. ഒല ഇലക്ട്രിക് പുറത്തുവിട്ട ടെലിമെട്രി ഡാറ്റയുടെ ആധികാരികത ഏതെങ്കിലും നിയമ ഏജൻസിയോ താനോ പരിശോധിച്ചിട്ടില്ലാത്തതിനാൽ വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു. നോട്ടീസ് ലഭിച്ചിട്ടും നടപടി സ്വീകരിക്കാനോ ട്വീറ്റ് പിന്‍വലിക്കാനോ തയ്യാറായില്ലെങ്കില്‍ ഒല ഇലക്ട്രിക്ക് തലവന്‍ ബവീഷ് അഗര്‍വാളിനെതിരെ നടപടി സ്വീകരിക്കുമെന്നും ബല്‍വന്ത് സിങ് പറയുന്നു. 

'ഈ തട്ടിപ്പ് കമ്പനിയെ സൂക്ഷിക്കുക'; ബോര്‍ഡും തൂക്കി സ്‍കൂട്ടര്‍ കഴുതയെക്കൊണ്ട് വലിപ്പിച്ച് ഉടമ!

 

Follow Us:
Download App:
  • android
  • ios