എട്ട് ആഴ്ചത്തേക്ക് ദിവസേന ചെറിയ അളവിൽ കരിഞ്ചീരകപ്പൊടി കഴിച്ചവരിൽ എൽഡിഎൽ അഥവാ മോശം കൊളസ്ട്രോൾ കുറഞ്ഞതായി കണ്ടെത്തി. എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോൾ കൂട്ടാൻ കരിഞ്ചീരക വെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. 

പണ്ട് മുതൽക്കേ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് കരിഞ്ചീരകം. കാഴ്‌ചയിൽ തീരെ ചെറുതാണെങ്കിലും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ വളരെ മുന്നിലാണ് കരിഞ്ചീരകത്തിൻറെ സ്ഥാനം. നിരവധി പോഷകങ്ങളും ഔഷധ ഗുണങ്ങളും അടങ്ങിയിട്ടുള്ള കരിഞ്ചീരകം ഒട്ടുമിക്ക ആരോഗ്യ പ്രശ്‌നങ്ങൾ തടയാനുള്ള ഒരു മരുന്നാണ്.

ദിവസവും കരിഞ്ചീരകം കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്നും, മികച്ച ഹൃദയാരോഗ്യത്തിനും സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. എട്ട് ആഴ്ചത്തേക്ക് ദിവസേന ചെറിയ അളവിൽ കരിഞ്ചീരകപ്പൊടി കഴിച്ചവരിൽ എൽഡിഎൽ അഥവാ മോശം കൊളസ്ട്രോൾ കുറഞ്ഞതായി കണ്ടെത്തി. എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോൾ കൂട്ടാൻ കരിഞ്ചീരക വെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണ്.

മരുന്നുകൾക്കൊപ്പം കരിഞ്ചീരകം കഴിക്കുന്നത് ശ്വാസതടസ്സം, ചുമ, മറ്റ് ശ്വസന പ്രശ്നങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കും. ആസ്ത്മയുടെയും ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസിന്റെയും (സിഒപിഡി) തീവ്രത കുറവായിരിക്കുമ്പോൾ അവയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ കരിഞ്ചീരകം സഹായിക്കുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. മറ്റ് മരുന്നുകളോടൊപ്പം കരിഞ്ചീരകം കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചേക്കാം.

കരിഞ്ചീരകത്തിലെ ഒരു അവശ്യ ഘടകമായ തൈമോക്വിനോൺ, പാൻക്രിയാറ്റിക് കാൻസറിൽ വീക്കം ഉണ്ടാക്കുന്ന സംയുക്തങ്ങളുടെ അളവ് ഗണ്യമായി കുറയ്ക്കുന്നു. ഇരുമ്പിന്റെയും കാൽസ്യത്തിന്റെയും മികച്ച ഉറവിടമാണ് കറുത്ത ജീരകം, അതിനാൽ മുലയൂട്ടുന്ന സ്ത്രീകൾക്കും, ഗർഭിണികൾക്കും, ആർത്തവമുള്ള സ്ത്രീകൾക്കും ഇത് ഗുണം ചെയ്യും.

കരിഞ്ചീരകം കഴിക്കുന്നത് പുരുഷന്മാരിലെ വന്ധ്യത മെച്ചപ്പെടുത്തും. കറുത്ത ജീരകം കഴിക്കുന്നത് പുരുഷന്മാരിൽ ബീജങ്ങളുടെ എണ്ണവും ചലനശേഷിയും വർദ്ധിപ്പിക്കുന്നതായി പഠനം പറയുന്നു.

ദഹന പ്രശ്‌നങ്ങൾ അകറ്റാൻ സഹായിക്കുന്ന ഒന്നാണ് കരിഞ്ചീരകം. ഗ്യാസ്, അസിഡിറ്റി, വയർ വീർക്കുക, അൾസർ എന്നീ പ്രശ്‌നങ്ങൾക്ക് മികച്ച മരുന്നാണിത്. ആന്‍റി ഓക്‌സിഡന്‍റുകൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കരിഞ്ചീരകം. പ്രതിരോധ ശേഷി വർധിപ്പിക്കാനും പല തരത്തിലുള്ള അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കാനും ഇത് സഹായിക്കും.