50-മെഗാപിക്‌സലിന്‍റെ പ്രൈമറി ക്യാമറ, 2എംപിയുടെ ലൈറ്റ് ഫ്യൂഷന്‍ 400 സെക്കന്‍ഡറി സെന്‍സര്‍, സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 20-മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് പോക്കോ എം8 5ജി സ്മാര്‍ട്ട്‌ഫോണിലുള്ളത്.

ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ പോക്കോ 5,520 എംഎഎച്ച് ബാറ്ററിയും 50-മെഗാപിക്‌സല്‍ ക്യാമറയും സഹിതം പോക്കോ എം8 5ജി (Poco M8 5G) ഇന്ത്യയില്‍ പുറത്തിറക്കി. 6.77 ഇഞ്ച് 3ഡി കര്‍വ്‌ഡ് ഡിസ്‌പ്ലെ, സ്‌നാപ്‌ഡ്രാഗണ്‍ 6 സീരീസ് ചിപ്പ്‌സെറ്റ് എന്നിവ സഹിതമുള്ള പോക്കോ എം8 5ജി ഫോണിന്‍റെ വില ഇന്ത്യയില്‍ ആരംഭിക്കുന്നത് 21,999 രൂപയിലാണ്.

പോക്കോ എം8 5ജി സവിശേഷതകള്‍

ഷവോമിയുടെ ഹൈപ്പര്‍ഒഎസ് 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌മാര്‍ട്ട്‌ഫോണാണ് പോക്കോ എം5 5ജി. നാല് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റുകളും ആറ് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും പോക്കോ ഈ ഫോണിന് നല്‍കുന്നു. 1,080x2,392 പിക്‌സലും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 3,200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും വരുന്ന പോക്കോ എം8 5ജി ക്വാല്‍കോമിന്‍റെ സ്‌നാപ്‌ഡ്രാഗണ്‍ 6 ജെന്‍ 3 ചിപ്‌സെറ്റിലുള്ള ഫോണ്‍ കൂടിയാണ്. 8 ജിബി വരെ റാമിലും 256 ജിബി വരെ യുഎഫ്എസ് 2.2 ഇന്‍റേണല്‍ സ്റ്റോറേജിലും ഫോണ്‍ ലഭ്യമാകും. ഐപി65, ഐപി66 റേറ്റിംഗാണ് പോക്കോ എം8 5ജി ഫോണിന് ലഭിച്ചിരിക്കുന്നത്. 50-മെഗാപിക്‌സലിന്‍റെ പ്രൈമറി ക്യാമറ, 2എംപിയുടെ ലൈറ്റ് ഫ്യൂഷന്‍ 400 സെന്‍സര്‍ എന്നിവയും റിയര്‍ ഭാഗത്ത് അടങ്ങിയിരിക്കുന്ന പോക്കോ എം8 5ജി സ്മാര്‍ട്ട്‌ഫോണില്‍ സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ളത് 20-മെഗാപിക്‌സല്‍ സെന്‍സറാണ്. 4കെ വീഡിയോ ചിത്രീകരിക്കാനുള്ള ശേഷം ഈ ഫോണിനുണ്ട്. സുരക്ഷയ്‌ക്കായി പോക്കോ എം8-ല്‍ ഫിംഗര്‍പ്രിന്‍റ് സെന്‍സറും നല്‍കിയിരിക്കുന്നു.

പോക്കോ എം8 5ജി വില

പോക്കോ എം8 5ജി ഫോണിലെ 5,520 എംഎഎച്ച് ബാറ്ററി 45 വാട്‌സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ്, 18 വാട്‌സ് വയേര്‍ഡ് റിവേഴ്‌സ് ചാര്‍ജിംഗ് പിന്തുണകള്‍ നല്‍കുന്നു. 5ജി, 4ജി, എല്‍ടിഇ, ബ്ലൂടൂത്ത് 5.1, വൈ-ഫൈ 5, യുഎസ്‌ബി ടൈപ്പ്-സി എന്നിവയാണ് കണക്റ്റിവിറ്റി സൗകര്യങ്ങള്‍. പോക്കോ എം8 5ജി മൊബൈല്‍ ഫോണിന്‍റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് അടിസ്ഥാന വേരിയന്‍റിന് 21,999 രൂപയാണ് വില. 8 ജിബി + 128 ജിബി വേരിയന്‍റിന് 22,999 രൂപയും 8 ജിബി + 256 ജിബി വേരിയന്‍റിന് 24,999 രൂപയുമാണ് ലോഞ്ച് വില. ജനുവരി 13 മുതല്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ട് വഴി മൂന്ന് നിറങ്ങളില്‍ പോക്കോ എം8 5ജി ഫോണ്‍ ലഭ്യമായിരിക്കും.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്