റിയല്‍മി 16 പ്രോ+, റിയല്‍മി 16 പ്രോ സ്‌മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകളും ഇന്ത്യയിലെ വിലയും വിശദമായി അറിയാം. ഇരു ഫോണുകളിലും 200എംപി പ്രധാന ക്യാമറ, 50എംപി സെല്‍ഫി ക്യാമറ, 7,000 എംഎഎച്ച് ബാറ്ററി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി അവരുടെ ഏറ്റവും പുതിയ 16 പ്രോ സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. റിയല്‍മി 16 പ്രോ+ (Realme 16 Pro+), റിയല്‍മി 16 പ്രോ (Realme 16 Pro) എന്നീ മോഡലുകളാണ് ഈ സീരീസിലുള്ളത്. 200എംപി മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 50എംപി സെല്‍ഫി ക്യാമറ, 80 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സഹിതമുള്ള 7,000 എംഎഎച്ച് ബാറ്ററി, 144 ഹെര്‍ട്‌സ് ഡിസ്‌പ്ലെ എന്നിവ സഹിതമാണ് റിയല്‍മി 16 പ്രോ+, റിയല്‍മി 16 പ്രോ എന്നീ മൊബൈല്‍ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്.
റിയല്‍മി 16 പ്രോ+ സവിശേഷതകളും വിലയും
റിയല്‍മി 16 പ്രോ സീരീസിലെ ഏറ്റവും മുന്തിയ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലാണ് റിയല്‍മി 16 പ്രോ+. 6.8 ഇഞ്ച് അമോലെഡ് ഹൈപ്പര്‍ഗ്ലോ 4ഡി കര്‍വ് ഡിസ്‌പ്ലെ (1280 × 2800 പിക്‌സല്‍), 6,500 നിറ്റ്‌സ്, ക്വാല്‍കോമിന്‍റെ മിഡ്-റേഞ്ച് SoC ആയ സ്‌നാപ്‌ഡ്രാഗണ്‍ 7 ജെന്‍ 4 ചിപ്‌സെറ്റ്, റിയല്‍മി എയര്‍ഫ്ലോ വിസി കൂളിംഗ് സവിധാനം, എഐ ഗെയിമിംഗ് കോച്ച്, 200എംപി സാംസങ് എച്ച്‌പി5 പ്രധാന സെന്‍സര്‍, 3.5എക്‌സ് ഒപ്റ്റിക്കല്‍ സൂമും 120എക്‌സ് ഡിജിറ്റല്‍ സൂമും സഹിതം 50-മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സ്, 50-മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, എഐ എഡിറ്റിംഗ് ടൂളുകള്‍, ലൂമ കളര്‍എഞ്ചിന്‍ ടെക്‌നോളജി, 80 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സഹിതം 7,000 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 7.0 എന്നിവയാണ് റിയല്‍മി 16 പ്രോ+ സ്‌മാര്‍ട്ട്‌ഫോണിന്‍റെ പ്രധാന സവിശേഷതകള്‍.
റിയല്‍മി 16 പ്രോ+ ഫോണിന്‍റെ 8 ജിബി + 128 ജിബി അടിസ്ഥാന വേരിയന്‍റിന് 39,999 രൂപയാണ് വില. 12 ജിബി + 256 ജിബി മുന്തിയ വേരിയന്‍റിന് 44,999 രൂപയാകും. 41,999 രൂപ വിലയില്‍ 8 ജിബി + 256 ജിബിയുടെ ഒരു വേരിയന്‍റ് കൂടി റിയല്‍മി 16 പ്രോ+ ഫോണിനുണ്ട്.
റിയല്‍മി 16 പ്രോ സവിശേഷതകളും വിലയും
റിയല്‍മി 16 പ്രോ+ ഫോണിന്‍റെ പല സവിശേഷതകളും റിയല്‍മി 16 പ്രോ നിലനിര്‍ത്തിയിട്ടുണ്ട്. 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ (1272 × 2772 പിക്‌സല്‍, 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 1,500 നിറ്റ്‌സ് എച്ച്‌ബിഎം), മീഡിയടെക് ഡൈമന്‍സിറ്റി 7300 മാക്‌സ് 5ജി ചിപ്‌സെറ്റ്, 200എംപി പ്രധാന സെന്‍സര്‍, 8-മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ലെന്‍സ്, 50എംപി സെല്‍ഫി ക്യാമറ, 80 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സഹിതം 7,000 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 7.0, ഐപി66, ഐപി68, ഐപി69, ഐപി69കെ എന്നിവയാണ് റിയല്‍മി 16 പ്രോയുടെ പ്രധാന പ്രത്യേകതകള്‍.
റിയല്‍മി 16 പ്രോയുടെ വില ആരംഭിക്കുന്നത് 31,999 രൂപയിലാണ് (8 ജിബി + 128 ജിബി). 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് വില 33,999 രൂപയും, 12 ജിബി + 256 ജിബിക്ക് വില 36,999 രൂപയുമാണ്. ഇരു ഫോണുകളും ജനുവരി 9 മുതല്‍ റിയല്‍മി ഡോട് കോം, റിടെയ്‌ല്‍ സ്റ്റോറുകള്‍, ഫ്ലിപ്‌കാര്‍ട്ട് എന്നിവ വഴി ലഭ്യമാകും. വില്‍പ്പനയുടെ തുടക്കത്തില്‍ 3,000 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ടും 5,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും റിയല്‍മി നല്‍കും.



