Asianet News MalayalamAsianet News Malayalam
pilot ran out of fuel and crashed the plane on an Orlando highway
Gallery Icon

ഇന്ധനം തീര്‍ന്നെന്ന് തെറ്റിദ്ധരിച്ചു; പൈലറ്റ്, ചെറു വിമാനം ഹൈവേയില്‍ ഇടിച്ചിറക്കി

ഴിഞ്ഞ ദിവസം പ്രദേശിക സമയം വൈകീട്ട് ഫോറിഡ - ഒര്‍ലാന്‍ഡ ഹൈവേയ്ക്ക് മുകളിലൂടെ പറക്കുകയായിരുന്ന ചെറു വിമാനം പെട്ടെന്ന് ഹൈവേയിലെ ഡ്രൈവേയിലേക്ക് ഇടിച്ചിറക്കി. ഈ സമയം ഹൈവേയില്‍ നിരവധി വാഹനങ്ങള്‍ പോകുന്നുണ്ടായിരുന്നു. ഒരു ഹോളിവുണ്ട് ആക്ഷന്‍ സിനിമയ്ക്ക് സമാനമായ സംഭവമായിരുന്നു ഫോറിഡ - ഒര്‍ലാന്‍ഡ ഹൈവേയില്‍ നടന്നത്. എന്നാല്‍, സംഭവം ആക്ഷന്‍ സിനിമയുടെ ഭാഗമായി നടന്നതല്ല. മറിച്ച് പൈലറ്റിന്‍റെ ചെറിയൊരു അശ്രദ്ധമൂലമായിരുന്നു ആ ചെറുവിമാനം ഹൈവേയിലേക്ക് ഇടിച്ചിറക്കേണ്ടിവന്നത്.