രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്ന ശീലമുണ്ടോ?
നമ്മുടെ അടുക്കളയിലുള്ള പ്രധാനപ്പെട്ട ചേരുവകയാണ് വെളുത്തുള്ളി. കറികൾക്ക് മണവും രുചിയുും കൂട്ടാൻ മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും വെളുത്തുള്ളിയ്ക്കുണ്ട്. eating garlic on an empty stomach

രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്ന ശീലമുണ്ടോ?
അടുക്കളയിലുള്ള പ്രധാനപ്പെട്ട ചേരുവകയാണ് വെളുത്തുള്ളി. കറികൾക്ക് മണവും രുചിയുും കൂട്ടാൻ മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും വെളുത്തുള്ളിയ്ക്കുണ്ട്. ബാക്ടീരിയകളെ ചെറുക്കാനും വീക്കം കുറയ്ക്കാനും, ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കാനുമുള്ള കഴിവ് ഉൾപ്പെടെയുള്ള പ്രകൃതിദത്ത ഗുണങ്ങൾ വെളുത്തുള്ളിയ്ക്കുണ്ട്.
കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് കുറയ്ക്കാനും ഇതിന് കഴിവുണ്ട്.
രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കും.
കൊളസ്ട്രോൾ നില നിയന്ത്രണത്തിലാക്കുന്നത് ആരോഗ്യകരമായ ഹൃദയത്തിന് പ്രധാനമാണ്.
മോശം കൊളസ്ട്രോൾ എന്നറിയപ്പെടുന്ന ഉയർന്ന എൽഡിഎൽ (ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) കൊളസ്ട്രോൾ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു.
വെളുത്തുള്ളി സത്ത് കൊളസ്ട്രോൾ അളവ് 7% വരെ കുറയ്ക്കുമെന്ന് ജേണൽ ഓഫ് ന്യൂട്രീഷനിൽ നടത്തിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നു .
വെളുത്തുള്ളി കഴിച്ച ആളുകൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ അവരുടെ എൽഡിഎൽ കൊളസ്ട്രോൾ 10 ശതമാൻം കുറച്ചു. നിങ്ങളുടെ പ്രഭാത ദിനചര്യയിൽ പച്ച വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും.
വെളുത്തുള്ളി നല്ല കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കുമെന്നതിന് സഹായിക്കുന്നു.
ഒന്നോ രണ്ടോ അല്ലി പച്ച വെളുത്തുള്ളി കഴിക്കുന്നത് ശരീരത്തിന് പോഷകങ്ങൾ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു.
പച്ച വെളുത്തുള്ളിയിൽ അലിസിൻ അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ മണവും നിരവധി ആരോഗ്യ ഗുണങ്ങളും നൽകുന്നു.
പച്ച വെളുത്തുള്ളി പതിവായി കഴിക്കുന്നത് പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റിൽ, ഹൃദ്രോഗത്തിൽ നിന്നും മറ്റ് വിട്ടുമാറാത്ത അവസ്ഥകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കും. വെളുത്തുള്ളിയിലെ ഒരു സംയുക്തമായ അല്ലിസിൻ, രുചി കൂട്ടുക മാത്രമല്ല, ഓക്സിഡേറ്റീവ് സമ്മർദ്ദത്തെയും വീക്കത്തെയും ചെറുക്കാനും സഹായിക്കുന്നു.
വെളുത്തുള്ളി കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
വെളുത്തുള്ളി കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിലെ അലിസിൻ, സൾഫർ തുടങ്ങിയ സംയുക്തങ്ങൾ മൂലമുണ്ടാകുന്ന കരൾ എൻസൈം പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. പതിവായി കഴിക്കുന്നത് കരളിലെ കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

