വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ.
ബദാം
ബദാമിൽ പ്രോട്ടീൻ, നാരുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. അഞ്ച് ബദാമിൽ ഒന്നര ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.
സോയാ ബീൻ
100 ഗ്രാം സോയാബീനില്‍ 36 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കൂടാതെ കാത്സ്യവും അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
നിലക്കടല
100 ഗ്രാം നിലക്കടലയില്‍ 25 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
മുട്ട
ഒരു മുട്ടയില്‍ ആറ് ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കൂടാതെ ഇവയില്‍ കാത്സ്യവും ഉണ്ട്.
മത്തങ്ങാ വിത്ത്
100 ഗ്രാം മത്തങ്ങാ വിത്തില്‍ 19 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിനാല്‍ പ്രോട്ടീനിന്‍റെ കുറവുള്ളവര്‍ക്ക് മത്തങ്ങാ വിത്തും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
തെെര്
100 ഗ്രാം തൈരില്‍ 11 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിനാല്‍ തെെരും ഡയറ്റിൽ ഉൾപ്പെടുത്താം.
ഓട്സ്
100 ഗ്രാം ഓട്സില്‍ 26 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിനാല്‍ പ്രോട്ടീനിന്‍റെ കുറവുള്ളവര്‍ക്ക് ഓട്സ് മികച്ചൊരു ഭക്ഷണമാണ്.

