ഈ നട്സ് ശീലമാക്കൂ, മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും
രക്തത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിനും ഹൃദ്രോഗം, പക്ഷാഘാതം, മറ്റ് ഹൃദയ സംബന്ധമായ അവസ്ഥകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകും.

ചീത്ത കൊളസ്ട്രോൾ ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു
രക്തത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിനും ഹൃദ്രോഗം, പക്ഷാഘാതം, മറ്റ് ഹൃദയ സംബന്ധമായ അവസ്ഥകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകും.
എൽഡിഎൽ കൊളസ്ട്രോളിൻ്റെ പ്രധാന കാരണങ്ങൾ മോശം ഭക്ഷണക്രമവും ജീവിതശൈലിയും
ഉയർന്ന എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് ആതെറോസ്ക്ലീറോസിസ് (ധമനികളുടെ കാഠിന്യം) ഉണ്ടാക്കും. അതേസമയം എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയുന്നത് രക്തപ്രവാഹത്തിൽ നിന്ന് കൊളസ്ട്രോൾ നീക്കം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തും.
ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത്
വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണക്രമം, പൊണ്ണത്തടി, പുകവലി എന്നിവയെല്ലാം മോശം കൊളസ്ട്രോൾ കൂട്ടുന്നതിന് ഇടയാക്കും. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണ് ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത്.
കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണമാണ് ബദാം
ചില ഭക്ഷണങ്ങൾക്ക് എൽഡിഎൽ അളവ് വർദ്ധിപ്പിക്കാൻ കഴിയുമെങ്കിലും പല ഭക്ഷണങ്ങളിലും സ്വാഭാവികമായും ആരോഗ്യകരമായ കൊളസ്ട്രോൾ അളവ് പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന ഗുണങ്ങളുണ്ട്. ഹൃദയാരോഗ്യത്തിന് മാത്രമല്ല കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണമാണ് ബദാം.
വിറ്റാമിൻ ഇ, പ്രോട്ടീൻ, ഫൈബർ എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ബദാം
വിറ്റാമിൻ ഇ, പ്രോട്ടീൻ, ഫൈബർ, മഗ്നീഷ്യം, മാംഗനീസ്, മറ്റ് പ്രധാന പോഷകങ്ങൾ എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ബദാം. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിലും മൊത്തത്തിലുള്ള ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിലും ബദാം സഹായകമാണ്.
ബദാമിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അവ ഹൃദയത്തിന് നല്ലതാണ്
ബദാമിൽ നല്ല അളവിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. എല്ലാ കൊഴുപ്പുകളും മോശമല്ല. ശരീരത്തിന് ദിവസവും കുറച്ച് ആരോഗ്യകരമായ കൊഴുപ്പുകൾ ആവശ്യമാണ്. ബദാമിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അവ ഹൃദയത്തിന് നല്ലതാണ്.
ബദാം കഴിക്കുന്നത് മോശം കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കും
അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾക്ക് പകരം ഒരുപിടി ബദാം കഴിക്കുന്നത് മോശം കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ബദാം കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാനും സഹായിക്കുമെന്ന് ദില്ലിയിലെ മാക്സ് ഹെൽത്ത്കെയറിലെ ഡയറ്ററ്റിക്സ് റീജിയണൽ ഹെഡ്, പോഷകാഹാര വിദഗ്ദ്ധ റിതിക സമദ്ദർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

