- Home
- Onam Fest
- Home Decor Styling Malayalam, ഗൃഹാലങ്കാര വഴികൾ, Interior Design Tips Kerala, Space Styling Ideas, Kerala Home Decor, Living Room Design, വീടിന്റെ അലങ്കാര ശൈലികൾ
- വീട്ടിലെ പാറ്റശല്യം അകറ്റാൻ ഇതാ 6 വഴികൾ
വീട്ടിലെ പാറ്റശല്യം അകറ്റാൻ ഇതാ 6 വഴികൾ
പാറ്റകള്‍ ഉണ്ടാക്കുന്ന ശല്യവും ബുദ്ധിമുട്ടുകളും ചില്ലറയല്ല. വീട്ടമ്മമാരുടെ മുഖ്യശത്രുവാണ് പാറ്റകള്‍. അതുകൊണ്ട് തന്നെ പാറ്റയെ ഇല്ലാതാക്കുക എന്നത് വീട്ടമ്മമാര്‍ക്ക് ഒരു തലവേദനയാണ്. How to get rid of cockroaches control at home

വീട്ടിലെ പാറ്റശല്യം അകറ്റാൻ ഇതാ 6 വഴികൾ
പാറ്റകള്‍ ഉണ്ടാക്കുന്ന ശല്യവും ബുദ്ധിമുട്ടുകളും ചില്ലറയല്ല. വീട്ടമ്മമാരുടെ മുഖ്യശത്രുവാണ് പാറ്റകള്‍. അതുകൊണ്ട് തന്നെ പാറ്റയെ ഇല്ലാതാക്കുക എന്നത് വീട്ടമ്മമാര്‍ക്ക് ഒരു തലവേദനയാണ്. വീട്ടിൽ പാറ്റ ശല്യം അകറ്റാൻ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ബേ ലീഫ്
ബേ ലീഫിന്റെ മണം പാറ്റകൾക്ക് ഇഷ്ടമല്ല. അടുക്കളയിലെ കോർണറുകൾ, ബൗത്ത് റൂം പോലുള്ള ഇടങ്ങളിലെല്ലാം ബേ ലീഫ് കീറിയിടുക. ഇത് ഒരു പരിധി വരെ പാറ്റ ശല്യം അകറ്റാൻ സഹായിക്കും.
ബേക്കിംഗ് സോഡയും അൽപം പഞ്ചസാരയും പാറ്റ ശല്യം എളുപ്പം അകറ്റും
ബേക്കിംഗ് സോഡയും അൽപം പഞ്ചസാരയും മിക്സ് ചെയ്ത് പാറ്റ വരാൻ സാധ്യതയുള്ളയിടങ്ങളിൽ വിതറുക. ഇത് പാറ്റ ശല്യത്ത അകറ്റും.
ലെമൺ ഗ്രാസ് ഓയിൽ പാറ്റ ശല്യത്ത അകറ്റും.
ലെമൺ ഗ്രാസ് ഓയിൽ അൽപം വെള്ളം ചേർത്ത് പാറ്റ വരാൻ സാധ്യതയുള്ള ഇടങ്ങളിൽ സ്പ്രേ ചെയ്യുക.
ആര്യവേപ്പിന്റെ വെള്ളം പാറ്റ ശല്യം അകറ്റും
ആര്യവേപ്പിന്റെ വെള്ളം ഒരു ബോട്ടിലാക്കിയ ശേഷം എല്ലായിടത്തും സ്പ്രേ ചെയ്യുക. ഇത് പാറ്റ ശല്യം അകറ്റും. കാരണം ഇതിലെ ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളാണ് പാറ്റ ശല്യത്തിനെതിരെ പ്രവർത്തിക്കുന്നത്.
വെള്ളരിക്കയുടെ കുറച്ച് കഷ്ണങ്ങൾ വയ്ക്കുന്നത് അടുക്കളയിൽ നിന്ന് അവയെ അകറ്റി നിർത്താൻ സഹായിക്കും.
പാറ്റകൾ വരുന്ന സ്ഥലങ്ങളിൽ വെള്ളരിക്കയുടെ കുറച്ച് കഷ്ണങ്ങൾ വയ്ക്കുന്നത് അടുക്കളയിൽ നിന്ന് അവയെ അകറ്റി നിർത്താൻ തീർച്ചയായും സഹായിക്കും.
കറുവപ്പട്ട ഗന്ധം പാറ്റ ശല്യത്ത അകറ്റും
കറുവപ്പട്ടയുടെ ശക്തമായ ഗന്ധം അടുക്കള സ്ലാബുകളിലും ക്യാബിനറ്റുകളിലും കയറുന്നതിൽ നിന്ന് ഈ പ്രാണികളെയും പാറ്റകളെയും തടയുന്നു. അടുക്കളയ്ക്ക് ചുറ്റും ശുദ്ധമായ കറുവപ്പട്ട പൊടി വിതറുക.

