11:15 PM (IST) Aug 21

Malayalam News live:'രാഹുലിന്‍റെ പ്രവർത്തികൾ വർഷങ്ങൾക്ക് മുമ്പേ സതീശന് അറിയാം, മെന്‍റർ ഉത്തരവാദിത്വം ഏറ്റെടുക്കണം'; രാഹുൽ എംഎൽഎ സ്ഥാനവും രാജിവക്കണം - സുരേന്ദ്രൻ

രാഹുലിന്റെ പ്രവർത്തികൾ രാഷ്ട്രീയ മര്യാദയ്ക്ക് എതിരാണെന്നും, എം എൽ എ സ്ഥാനം രാജിവെക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു

Read Full Story
11:08 PM (IST) Aug 21

Malayalam News live:രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിന് അപമാനകരം, വി മുരളീധരൻ

പാലക്കാട് ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടെന്ന് വി മുരളീധരൻ

Read Full Story
10:47 PM (IST) Aug 21

Malayalam News live:റഷ്യ ഉറപ്പിച്ച് തന്നെ! ട്രംപിന്‍റെ താരിഫ് ഭീഷണികൾക്കിടെ നേരിട്ടെത്തി പുടിൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

റഷ്യൻ സന്ദർശനത്തിനിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.
Read Full Story
10:22 PM (IST) Aug 21

Malayalam News live:പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കൽ - അംഗീകൃത നിരക്കുകൾ പ്രസിദ്ധീകരിച്ച് കോൺസുലേറ്റ്, വൻതുക വാങ്ങുന്നവർക്കെതിരെ മുന്നറിയിപ്പ്

മൃതദേഹം നാട്ടിലെത്തിക്കാൻ ഓരോ നടപടിക്കും ചെലവാകുന്ന തുക സഹിതമാണ് കോൺസുലേറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

Read Full Story
09:59 PM (IST) Aug 21

Malayalam News live:രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എ സ്ഥാനം രാജിവെക്കാത്തത് ജനാധിപത്യ സമൂഹത്തിന്‌ അപമാനകരം, ടിപി രാമകൃഷ്‌ണന്‍

ഏതൊരാള്‍ക്കും സുരക്ഷിതമായി കാണാനും പരാതി പറയാനും പറ്റാവുന്ന സ്വഭാവ വിശേഷങ്ങള്‍ ജനപ്രതിനിധികള്‍ക്ക്‌ അനിവാര്യമാണെന്നും ടിപി രാമകൃഷ്‌ണന്‍

Read Full Story
08:35 PM (IST) Aug 21

Malayalam News live:കോതമം​ഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു, ഒരാൾക്ക് ദാരുണാന്ത്യം

നെല്ലിക്കുഴി സ്വദേശി മുഹമ്മദ് (48) ആണ് മരിച്ചത്

Read Full Story
08:34 PM (IST) Aug 21

Malayalam News live:ഗുരുവായൂര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് ഇനി പോലീസ് ക്ലിയറന്‍സ് നിര്‍ബന്ധം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. വധശ്രമ കേസില്‍ ഉള്‍പ്പെട്ടയാള്‍ ക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്ന സാഹചര്യത്തിലാണ് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് നടപടി.
Read Full Story
08:15 PM (IST) Aug 21

Malayalam News live:കെഎസ്ആർടിസി ബസിന്റെ സൈഡ് മിറർ തകർത്തു, ഡ്രൈവറെ ആക്രമിച്ചു; 2 യുവാക്കൾ അറസ്റ്റിൽ. സംഭവം നടന്നത് ഇന്നലെ

എറണാകുളം മുളന്തുരുത്തിയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം നടത്തുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്ത രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Full Story
08:14 PM (IST) Aug 21

Malayalam News live:`വമ്പൻ ആൾക്കൂട്ടം, ജനകീയ പ്രസം​ഗം', വിജയ്‍യെ പ്രശംസിച്ച് നടി കസ്തൂരി

കഴിഞ്ഞയാഴ്ചയാണ് കസ്തൂരി ബിജെപിയിൽ ചേർന്നത്

Read Full Story
07:57 PM (IST) Aug 21

Malayalam News live:അമ്മയിലെ മെമ്മറി കാർഡ് വിവാദം - ആഭ്യന്തര അന്വേഷണത്തിന് 5 അം​ഗ സമിതി, 60 ദിവസത്തിനുള്ളിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

താരസംഘടന അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തിൽ ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ചു

Read Full Story
07:49 PM (IST) Aug 21

Malayalam News live:വിനായകനെ തള്ളി 'അമ്മ'; പരസ്യ പ്രതിഷേധം രേഖപ്പെടുത്തി താര സംഘടനയുടെ വാർത്താക്കുറിപ്പ്; അടൂരിനെയും യേശുദാസിനേയും അധിക്ഷേപിച്ചതിൽ വിമർശനം

മഹനീയ വ്യക്തിത്വങ്ങളെ സമൂഹമധ്യത്തിൽ അപകീർത്തിപരമായ ഭാഷകൊണ്ട് അധിക്ഷേപിച്ച വിനായകന്റെ ചെയ്തികളിൽ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അമർഷം

Read Full Story
07:38 PM (IST) Aug 21

Malayalam News live:മരുന്നുകൾ, പാക്കേജ്ഡ് ഭക്ഷണം, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ; വിലകുറയും, പുതിയ ജിഎസ്ടി നിരക്കുകൾക്ക് കേന്ദ്രമന്ത്രിതല സമിതി അംഗീകാരം

പുതിയ ജിഎസ്ടി നിരക്കുകൾക്ക് കേന്ദ്രമന്ത്രിതല സമിതി അംഗീകാരം നൽകി. 12%, 28% സ്ലാബുകൾ ഒഴിവാക്കി 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകൾ മാത്രമാക്കി. ഈ മാറ്റം കുടുംബങ്ങൾക്കും കർഷകർക്കും സാധാരണക്കാർക്കും വലിയ ആശ്വാസം നൽകുമെന്നാണ് വിലയിരുത്തൽ.
Read Full Story
07:07 PM (IST) Aug 21

Malayalam News live:ജയിലിലാകുന്ന മന്ത്രിമാരെ പുറത്താക്കാനുള്ള ബിൽ; രാജ്യസഭയിലും കീറിയെറിഞ്ഞ് പ്രതിപക്ഷം, വൻ പ്രതിഷേധം

ബില്ല് സംയുക്ത പാർലമെൻററി സമിതിക്ക് വിടാനുള്ള പ്രമേയം വലിയ ബഹളത്തിനിടെ രാജ്യസഭയും അംഗീകരിച്ചു.

Read Full Story
07:03 PM (IST) Aug 21

Malayalam News live:യൂണിയൻ തെരഞ്ഞെടുപ്പ്, കോട്ടയം സിഎംഎസ് കോളേജിൽ കെ എസ് യു - എസ്എഫ്ഐ സംഘർഷം

ക്യാമ്പസിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് പൊലീസ് ലാത്തി വീശി

Read Full Story
06:40 PM (IST) Aug 21

Malayalam News live:പാർലമെന്‍റിൽ പോയില്ല, രാവിലെ മുതൽ ഫ്ലാറ്റിൽ, കാത്തുനിന്ന മാധ്യമങ്ങളെ കാണാതെ ബിഹാറിലേക്ക് ഷാഫി പോയി? സമ്പൂർണ മൗനം

രാഹുലിനെ എല്ലാക്കാലത്തും സംരക്ഷിച്ചത് ഷാഫിയെന്ന ആരോപണത്തിന്‍റെയടക്കം പശ്ചാത്തലത്തിലായിരുന്നു ഷാഫിയുടെ പ്രതികരണത്തിനായി മാധ്യമങ്ങൾ ശ്രമിച്ചത്

Read Full Story
06:36 PM (IST) Aug 21

Malayalam News live:വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ച് പൊട്ടിച്ച സംഭവം; സ്കൂൾ ഹെഡ്മാസ്റ്ററിനെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ്

സ്കൂൾ ഹെഡ്മാസ്റ്റർ എം അശോകനെയാണ് സ്ഥലം മാറ്റിയത്

Read Full Story
05:40 PM (IST) Aug 21

Malayalam News live:`സിംഹം പുറത്തിറങ്ങുന്നത് വേട്ടയ്ക്ക്, 234 സീറ്റിലും ഞാൻ സ്ഥാനാർഥി, മത്സരം ഡിഎംകയും ടിവികെയും തമ്മിൽ', വിജയ്

മോദിയെയും സ്റ്റാലിനെയും പേരെടുത്ത് വിമർശിച്ചു

Read Full Story
05:27 PM (IST) Aug 21

Malayalam News live:റഷ്യൻ എണ്ണയുടെ വലിയ ഉപഭോക്താക്കൾ ചൈന, എൽഎൻജി ഇറക്കുമതിയിൽ യൂറോപ്യൻ യൂണിയൻ, പിന്നെ ഇന്ത്യക്കെതിരെ എന്തിന് പിഴ താരിഫ് ? ജയശങ്കർ

അമേരിക്ക ഇന്ത്യക്കെതിരെ അധിക തീരുവ നടപ്പാക്കാനിരിക്കെ റഷ്യൻ വിദേശകാര്യ മന്ത്രിയുമായി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി. റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിനെതിരെ അമേരിക്ക ചുമത്തിയ പിഴ താരിഫ് അതിശയിപ്പിച്ചുവെന്ന് ജയശങ്കർ

Read Full Story
05:19 PM (IST) Aug 21

Malayalam News live:'റിയൽ കേരള സ്റ്റോറി', 105 വയസുള്ള അബ്ദുള്ള മൗലവിയുമായി മുഖ്യമന്ത്രിയുടെ വീഡിയോ കോൾ, ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി കേരളം

900 സേവനങ്ങൾ ഓൺലൈനായി ജനങ്ങൾക്ക് ലഭ്യമാകുന്നു. സർക്കാർ സേവനങ്ങൾക്കായി ഒരാൾക്കും ഓഫീസുകൾ കയറി ഇറങ്ങേണ്ടി വരുന്നില്ല. ഈ മാറ്റമാണ് റിയൽ കേരള സ്റ്റോറിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു

Read Full Story
05:11 PM (IST) Aug 21

Malayalam News live:'ബോംബ് വെച്ചിട്ടുണ്ട്'; 5 സ്കൂളുകൾക്ക് ഇമെയിൽ വഴി ഭീഷണി സന്ദേശം, വിദ്യാർത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ച് പരിശോധന

ദില്ലിയിൽ വീണ്ടും സ്കൂളുകൾക്ക് ബോംബ് ഭീഷണി. അഞ്ച് സ്കൂളുകൾക്കാണ് ഇന്ന് ഈ മെയിൽ വഴി ഭീഷണി സന്ദേശം എത്തിയത്.

Read Full Story