10:20 PM (IST) Jul 25

Malayalam News Live:സമര വിജയത്തിൽ കേക്ക് മുറിച്ച് ആഘോഷം, ജന്തർമന്തറിലെ സമരപ്പന്തൽ പൊളിച്ച് പ്രവർത്തകർ മടങ്ങി

ധർമേന്ദ്ര പ്രധാൻ രാജിവച്ചതിലെ സന്തോഷം കേക്ക് മുറിച്ച് ആഘോഷിച്ച ശേഷം ജന്തർമന്തറിലെ സമരപ്പന്തൽ പൊളിച്ച ശേഷമാണ് സി ജെ പി പ്രവർത്തകർ മടങ്ങിയത്. സി ജെ പിയുടെ സമര വോളന്റീർമാർ ചേർന്നാണ് സമരപന്തൽ പൊളിച്ചത്.

Read Full Story
10:12 PM (IST) Jul 25

Malayalam News Live:പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ അതിവേഗ നടപടി, ജനം ടിവിയും ജന്മഭൂമിയും അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു

സിപിഎം നേതാവ് പി കെ ശ്രീമതിക്കെതിരെ ഫാമിലി പെൻഷൻ സംബന്ധിച്ച് വ്യാജ വാർത്ത നൽകിയതിന് ജനം ടിവി, ജന്മഭൂമി അടക്കമുള്ള മാധ്യമങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. കുന്നംകുളം മുൻ എംഎൽഎയുടെ ഭാര്യയുടെ പെൻഷൻ ശ്രീമതി വാങ്ങിയെന്നായിരുന്നു വ്യാജ പ്രചാരണം

Read Full Story
10:02 PM (IST) Jul 25

Malayalam News Live:പരാതി നല്‍കി ബാങ്ക് മാനേജർ, മുൻ കേന്ദ്ര മന്ത്രിയുടെ മകൾ മുഖത്തടിച്ചു, കേസെടുത്ത് പൊലീസ്

മുൻ കേന്ദ്രമന്ത്രി എംകെ അഴഗിരിയുടെ മകൾ കയൽവിഴിക്കെതിരെ ചെന്നൈ അഡയാർ പൊലീസ് കേസെടുത്തു

Read Full Story
09:43 PM (IST) Jul 25

Malayalam News Live:കെഎസ്ഇബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്, ആഭ്യന്തര വിജിലൻസ് അന്വേഷണത്തില്‍ എല്ലാം പുറത്ത്; ഉൾപ്പെടെ 3 പേർക്ക് സസ്പെൻഷൻ

കെഎസ്ഇബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. സംഭവത്തില്‍ അസിസ്റ്റന്‍റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ

Read Full Story
09:35 PM (IST) Jul 25

Malayalam News Live:വിവരമറിഞ്ഞ ഭർത്താവ് നാട്ടിലെത്തി, വേഷം മാറിയത് ആളെ തിരിച്ചറിയാതിരിക്കാൻ; വയോധികയുടെ തല ചുമരിൽ ഇടിച്ച് മാല കവർന്ന യുവതി പിടിയിൽ

വേഷം മാറിയെത്തി വയോധികയുടെ തല ചുമരിൽ ഇടിച്ച് മാല കവർന്ന സംഭവത്തിൽ അയൽവാസിയായ യുവതി അറസ്റ്റിൽ

Read Full Story
09:14 PM (IST) Jul 25

Malayalam News Live:വ്യാപക അഴിമതിയാരോപണം; മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ടു

വിവിധ പരാതികളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നടപടിയെന്ന് ക്ഷീര വികസന വകുപ്പ് വ്യക്തമാക്കി. എൽ.ഡി.എഫ് ഭരണസമിതിക്ക് കീഴിലായിരുന്നു ഇത്രയും നാൾ തിരുവനന്തപുരം മേഖല യൂണിയൻ പ്രവർത്തിച്ചിരുന്നത്.

Read Full Story
08:56 PM (IST) Jul 25

Malayalam News Live:'ജയിച്ചത് മോദിയും ധര്‍മേന്ദ്ര പ്രധാനുമാണ്', രാജിക്ക് പിന്നാലെ പ്രതികരിച്ച് കഴക്കൂട്ടം എംഎല്‍എ, 'ഈ നിലപാട് ഒരു യഥാര്‍ഥ രാജ്യസ്നേഹിയുടേത്'

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് കഴക്കൂട്ടം എംഎല്‍എ വി മുരളീധരൻ

Read Full Story
08:46 PM (IST) Jul 25

Malayalam News Live:ആറളത്ത് ഭീതി പരത്തിയ മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവ്; റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിലേക്ക് മാറ്റും

കഴിഞ്ഞ ദിവസങ്ങളിൽ ആന ജനവാസ മേഖലയിൽ ഇറങ്ങുകയും വിവിധയിടങ്ങളിലായി വ്യാപക നഷ്ടങ്ങൾ വരുത്തിയിരുന്നു. ആനയെ മയക്കുവെടി വച്ച് പിടികൂടിയ ശേഷം ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിച്ച് ഉൾവനത്തിലേക്ക് തുറന്നുവിടാനാണ് തീരുമാനം.

Read Full Story
08:35 PM (IST) Jul 25

Malayalam News Live:അമിത് ഷായെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി, 'ആക്രമണങ്ങളിൽ നേരിട്ടുത്തരവാദി'; പ്രധാനെ സംരക്ഷിച്ച പ്രധാനമന്ത്രി മാപ്പ് പറയണം, രാജി ആഘോഷിച്ച് കോൺഗ്രസ്

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആഘോഷമാക്കി കോൺഗ്രസ്. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഉത്തരവാദിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Read Full Story
07:53 PM (IST) Jul 25

Malayalam News Live:ധർമ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും വിജയം, സന്തോഷം പങ്കിട്ട് സോനം വാങ്ചുക്; വിദ്യാർഥികൾക്ക് അഭിനന്ദനം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് സോനം വാങ്ചുക്. ജനാധിപത്യത്തിൻ്റെയും സമാധാനത്തിൻ്റെയും വിജയമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വിദ്യാർത്ഥികളെയും പൗരന്മാരെയും അഭിനന്ദിച്ചു

Read Full Story
07:33 PM (IST) Jul 25

Malayalam News Live:'മികച്ച മന്ത്രിയായിരുന്നു', പ്രധാനെ പുകഴ്ത്തി കേന്ദ്രമന്ത്രിമാരും ബിജെപി അധ്യക്ഷനും, വിദ്യാഭ്യാസ മേഖലയിൽ പരിഷ്ക്കാരം വരുത്തിയ നേതാവെന്ന് നിതിൻ നവീൻ

രാജിവെച്ച ധർമ്മേന്ദ്ര പ്രധാനെ പുകഴ്ത്തി ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും. പ്രധാൻ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും അദ്ദേഹത്തിന്റെ രാജി ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്നും നിതിൻ നവീൻ അഭിപ്രായപ്പെട്ടു

Read Full Story
07:03 PM (IST) Jul 25

Malayalam News Live:കൊറിയർ വഴി കോളജ് ഹോസ്റ്റലുകളിലേക്ക് ലഹരി വിൽപ്പന; ഫിറ്റ്നസ് ട്രെയിനറും സഹായിയും അറസ്റ്റിൽ

അരക്കിലോയോളം ഹൈബ്രിഡ് കഞ്ചാവും മൂന്ന് ഗ്രാം എംഡിഎംഎയും കൊറിയർ വഴി കോളജ് ഹോസ്റ്റലുകളിലേക്കും മറ്റും കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് കൊറിയർ സ്ഥാപനത്തിൽ വെച്ച് പ്രതികൾ പിടിയിലായത്. ലഹരിക്കടത്തിന് നാലു തവണ പിടിക്കപ്പെട്ട ജിം ട്രെയിനറാണ് പ്രതി വിഷ്ണു.

Read Full Story
06:21 PM (IST) Jul 25

Malayalam News Live:ധർമേന്ദ്ര പ്രധാന്റെ രാജി രാജ്യചരിത്രത്തിലെ നിർണായക നിമിഷമെന്ന് പ്രിയങ്ക ഗാന്ധി, 'ഒരടി പിന്നോട്ട് പോകാത്ത യുവാക്കളുടെ പോരാട്ടവീര്യത്തിൻ്റെ വലിയ വിജയം'

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ ചരിത്ര വിജയമെന്ന് പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചു. അടിച്ചമർത്തലുകൾക്കിടയിലും പിന്നോട്ട് പോകാതെ പോരാടിയ യുവാക്കളുടെ വിജയമാണിതെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു

Read Full Story
05:57 PM (IST) Jul 25

Malayalam News Live:പ്രധാന്റെ രാജി തെരുവിലിറങ്ങിയ വിദ്യാർഥികളുടെ ഐതിഹാസിക വിജയം, അഭിവാദ്യം ചെയ്ത് പിണറായി; 'ഈ സംവിധാനം പിഴുതെറിയും വരെ ഒന്നിച്ച് പോരാട്ടം തുടരാം'

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിദ്യാർഥികളുടെ ഐതിഹാസിക വിജയമെന്ന് പിണറായി. വിശ്വാസ്യത തകർന്ന എൻടിഎയെ ഒഴിവാക്കി പുതിയ പരീക്ഷാ സംവിധാനം വേണം. അഴിമതി നിറഞ്ഞ കേന്ദ്രീകൃത സംവിധാനത്തെ പിഴുതെറിയും വരെ പോരാട്ടം തുടരാമെന്നും പിണറായി ആഹ്വാനം ചെയ്തു

Read Full Story
05:44 PM (IST) Jul 25

Malayalam News Live:പ്രധാന്റെ രാജി ഇന്ത്യൻ രാഷ്ട്രീയത്തിലെ വിലമതിക്കാനാകാത്ത ഏട്, സിജെപി മുന്നേറ്റത്തിൽ സിപിഎമ്മിന് ആശങ്കയില്ല, സമരങ്ങൾ സജീവമാകട്ടെ - എംവി ഗോവിന്ദൻ

നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്നുള്ള വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വിലമതിക്കാനാകാത്ത ഏടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു

Read Full Story
05:06 PM (IST) Jul 25

Malayalam News Live:പ്രധാന്റെ രാജിയിൽ ഒതുങ്ങില്ല, പ്രധാനമന്ത്രി മാപ്പ് പറയണം; കേന്ദ്രത്തെ മുട്ടുക്കുത്തിച്ച പ്രക്ഷോഭത്തിൽ അണിനിരന്നവരെ ഓർത്ത് അഭിമാനമെന്നും രാഹുൽ ഗാന്ധി

ധർമേന്ദ്ര പ്രധാന്റെ രാജിയെ സ്വാഗതം ചെയ്ത രാഹുൽ ഗാന്ധി, ഇതൊരു വലിയ ചുവടുവെപ്പാണെന്ന് അഭിപ്രായപ്പെട്ടു. വിദ്യാർത്ഥി പ്രക്ഷോഭത്തെ അഭിനന്ദിച്ച അദ്ദേഹം, പ്രധാനമന്ത്രി മാപ്പ് പറയണമെന്നും വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടു

Read Full Story
05:02 PM (IST) Jul 25

Malayalam News Live:ഹോസ്റ്റലുകളിലേക്ക് സ്ഥിരമായി ഡ്രസ് കൊറിയർ ചെയ്യും, ഇന്നയച്ചത് തമ്പാനൂരിലേക്ക്, സ്ഥാപനം തൃശ്ശൂരിൽ, ലഹരി വില്‍പനയില്‍ 2 പേര്‍ പിടിയില്‍

ആവശ്യക്കാർ നൽകുന്ന മേൽവിലാസത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവും എംടിഎംഎയും ഉൾപ്പെടെ ലഹരി വസ്തുക്കൾ എത്തിച്ചു നൽകും. കേരളത്തിലെ വിവിധയിടങ്ങളിലെ ഹോസ്റ്റലുകളിലേക്കാണ് പ്രധാനമായി ഇയാൾ ലഹരി അയച്ചിരുന്നത്.

Read Full Story
04:53 PM (IST) Jul 25

Malayalam News Live:ധർമേന്ദ്ര പ്രധാന്റെ രാജി രാജ്യത്തെ പുതിയ അധ്യായം, അവസാന നിമിഷം വരെ മോദി സംരക്ഷിക്കാൻ നോക്കി; രാഹുലിൻ്റെ ഇടപെടലും സ്വാഗതം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ 'പ്രതിഷേധ ചരിത്രത്തിലെ പുതിയ അധ്യായം' എന്ന് എം എ ബേബി. മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ച പ്രധാനമന്ത്രിയെ അദ്ദേഹം വിമർശിക്കുകയും, പോലീസ് അതിക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു

Read Full Story
04:31 PM (IST) Jul 25

Malayalam News Live:രാജ്യത്തിന്‍റെ പ്രതിപക്ഷ നേതാവിനെ തെരുവില്‍ വലിച്ചിഴച്ചവര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു, ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ

Read Full Story
03:57 PM (IST) Jul 25

Malayalam News Live:ആശുപത്രി കിടക്കയിലും ആവേശം അടക്കാനാവാതെ വാങ്ചുക്ക്, 'ഇത് ജനാധിപത്യത്തിന്‍റ വിജയം', പ്രതിഷേധക്കാർക്ക് നന്ദിയറിയിച്ച് കുറിപ്പ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്ക്

Read Full Story