11:27 PM (IST) Jun 06

Malayalam News LIVEഇന്ന് നഷ്ടമായത് ആറ് ജീവൻ, കാലവർഷം കലിതുള്ളിയെത്തിയപ്പോൾ കേരളത്തിൽ കനത്ത നഷ്ടം; വരും ദിവസങ്ങളിലും അതിശക്ത മഴ ജാഗ്രത, ഓറഞ്ച് അലർട്ട്

കേരളത്തിൽ കാലവർഷം അതിശക്തമായി തുടരുന്നു. കനത്ത മഴയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിലായി സംസ്ഥാനത്ത് ഇന്ന് ആറ് പേർ മരിച്ചു. വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്

Read Full Story
10:42 PM (IST) Jun 06

Malayalam News LIVEകല്ലിട്ട് നൂറാം നാൾ തുറന്നുപറഞ്ഞ് സിദ്ദിഖ്, വയനാട് കോൺഗ്രസ് വീട് നിർമാണത്തിൽ കാലതാമസമുണ്ടായി; 'അനുമതികൾ ലഭിക്കാൻ വൈകിയതാണ് കാരണം'

വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമാണത്തിൽ കാലതാമസമുണ്ടായെന്ന് ടി സിദ്ദിഖ് സമ്മതിച്ചു. അനുമതികൾ ലഭിക്കാൻ വൈകുന്നതാണ് ഇതിന് കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. കല്ലിട്ട് 100 ദിവസമാണ് സിദ്ദിഖിന്‍റെ പ്രതികരണം

Read Full Story
10:08 PM (IST) Jun 06

Malayalam News LIVEസെനറ്റിൽ സർവ്വം ബിജെപി മയം! എംജി സർവകലാശാലയിൽ ചാൻസലർ ബിജെപി അനുഭാവികളെ കുത്തിനിറച്ചെന്ന് ആക്ഷേപം; 30 ൽ 17 പേരും ബിജെപി പശ്ചാത്തലമുള്ളവർ

എംജി സർവകലാശാല സെനറ്റിലേക്ക് ചാൻസലറായ ഗവർണർ നാമനിർദ്ദേശം ചെയ്ത 30 പേരിൽ 17 പേരും ബിജെപി പശ്ചാത്തലമുള്ളവരാണെന്ന് ആരോപണം. സർവകലാശാലകളെ കാവിവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് ആക്ഷേപം

Read Full Story
09:54 PM (IST) Jun 06

Malayalam News LIVEകോഴിക്കോട് ഷി​ഗല്ല ബാധിച്ച് നാലരവയസുകാരി മരിച്ചു, രോ​ഗം സ്ഥിരീകരിച്ചത് ഇന്നലെ, ചികിത്സയിലിരിക്കേ മരണം

ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

Read Full Story
09:40 PM (IST) Jun 06

Malayalam News LIVEകുറ്റ്യാടി പുഴയിൽ ഒഴുക്കിൽപെട്ട അമ്മയും മകനും മരിച്ചു, 7 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

രമ്യയെ നാട്ടുകാരെത്തി രക്ഷിച്ചെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ശിവനന്ദിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

Read Full Story
09:24 PM (IST) Jun 06

Malayalam News LIVEകേന്ദ്ര സർക്കാരിന് 7 ദിവസം സമയം പ്രഖ്യാപിച്ച് സിജെപി, അതിനകം വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ പുറത്താക്കിയില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) കേന്ദ്ര സർക്കാരിന് ഏഴു ദിവസത്തെ സമയപരിധി നൽകി. മന്ത്രി രാജിവെക്കുകയോ പുറത്താക്കുകയോ ചെയ്തില്ലെങ്കിൽ സമാധാനപരമായ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി

Read Full Story
09:12 PM (IST) Jun 06

Malayalam News LIVEജാതി പറ‍ഞ്ഞ് അധിക്ഷേപിച്ചെന്ന പരാതിയുമായി യുവതി, ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിനെതിരെ പരാതി, നിഷേധിച്ച് സ്കൂൾ അധികൃതർ

അയ്യങ്കാളി വിദ്യാലയത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോയ പഞ്ചമിയുടെ നാലാം തലമുറക്കാരിക്കാണ് ഈ ദുരനുഭവം. ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിനെതിരെയാണ് മണ്ണടിക്കോണം സ്വദേശിയായ ജയശ്രീ പരാതി ഉന്നയിച്ചിരിക്കുന്നത്.

Read Full Story
08:32 PM (IST) Jun 06

Malayalam News LIVEഅർജുൻ ആയങ്കിയുടെ A1 Crime Number 665/2026 കൊലവിളിയിൽ പൊലീസ് നടപടി, കോതമംഗലം സിഐക്കെതിരായ പരസ്യ ഭീഷണിയിലും അധിക്ഷേപത്തിലും കേസെടുത്തു

കോതമംഗലം സിഐക്കെതിരെ ഫേസ്ബുക്കിലൂടെ പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ പൊലീസ് പുതിയ കേസെടുത്തു. മുൻപ് റിസോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് ആയങ്കി ഭീഷണി മുഴക്കിയത്

Read Full Story
07:50 PM (IST) Jun 06

Malayalam News LIVEകുറ്റ്യാടി പുഴയിൽ അമ്മയും മകനും ഒഴുക്കിൽപെട്ടു, അമ്മ മരിച്ചു; 7 വയസുകാരനായി തെരച്ചിൽ, തുണിയലക്കാൻ പോയപ്പോൾ അപകടം

എന്നാൽ താലൂക്ക് ആശുപത്രിയിൽ എത്തും മുൻപ് രമ്യയുടെ മരണം സ്ഥിരീകരിച്ചിരുന്നു. ഏഴ് വയസുള്ള മകനായി പുഴയിൽ തെരച്ചിൽ പുരോ​ഗമിക്കുകയാണ്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.

Read Full Story
07:13 PM (IST) Jun 06

Malayalam News LIVE'ഇപ്പോൾ എന്തേ ഒന്നും മിണ്ടുന്നില്ല', യുഡിഎഫ് മൗനത്തിൽ ചോദ്യങ്ങളുമായി എംവി ഗോവിന്ദൻ, പിഎം ശ്രീയിലും സണ്ണി ജോസഫിൻ്റെ ബന്ധു നിയമനത്തിലും രൂക്ഷ വിമർശനം

പിഎം ശ്രീ പദ്ധതി, ബന്ധു നിയമനം എന്നീ വിഷയങ്ങളിൽ യുഡിഎഫിന്റെ നിലപാട് ചോദ്യം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബന്ധു കഴിവുള്ള ആളാണെന്ന സണ്ണി ജോസഫിന്റെ ന്യായീകരണത്തെ രൂക്ഷിമായി വിമർശിച്ചു. പിഎം ശ്രീയിലെ നിലപാട് എന്തെന്നും അദ്ദേഹം ചോദിച്ചു

Read Full Story
06:45 PM (IST) Jun 06

Malayalam News LIVEമിനിറ്റുകൾ മാത്രം! കമന്റ് ബോക്സ് മാസങ്ങൾക്ക് ശേഷം തുറന്ന ജി സുധാകരന് രക്ഷയില്ല, രൂക്ഷ തെറിവിളിയും സൈബർ ആക്രമണവും; വീണ്ടും പൂട്ടി

മാസങ്ങൾക്ക് ശേഷം ഫേസ്ബുക്ക് കമന്റ് ബോക്സ് തുറന്ന ജി സുധാകരന് നേരെ രൂക്ഷമായ സൈബർ ആക്രമണം. തന്റെ എം എൽ എ ഓഫീസ് ഉദ്ഘാടനത്തെക്കുറിച്ചുള്ള പോസ്റ്റിന് താഴെ തെറിവിളികൾ നിറഞ്ഞതോടെ അദ്ദേഹം മിനിറ്റുകൾക്കകം കമന്റ് ബോക്സ് വീണ്ടും അടച്ചു

Read Full Story
06:26 PM (IST) Jun 06

Malayalam News LIVEകാസർകോട് വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു, ഒരു കുട്ടിക്ക് പരിക്കേറ്റു

അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റു. അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (14), മുൻസീർ (10) എന്നിവരാണ് മരിച്ചത്.

Read Full Story
05:37 PM (IST) Jun 06

Malayalam News LIVEമാസപ്പടി കേസിൽ സുപ്രീം കോടതിയിൽ തടസ്സ ഹർജി; ഹർജി സമർപ്പിച്ചത് എം ആർ അജയൻ, തന്റെ വാദവും കേൾക്കണമെന്ന് ആവശ്യം

ഇഡി അന്വേഷണത്തിന് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സിഎംആർ എൽ അപ്പീൽ നൽകുമെന്നത് കണക്കിലെടുത്താണ് നീക്കം. അഭിഭാഷക അശ്വതി എം കെ ആണ് ഹർജി സമർപ്പിച്ചത്.

Read Full Story
05:23 PM (IST) Jun 06

Malayalam News LIVEവിനോദിനിയുടെ വെളിപ്പെടുത്തലിന് എംവി ഗോവിന്ദൻ്റെ മറുപടി, 'കോടിയേരിയുടെ കുടുംബത്തെ ആരും അവഗണിച്ചിട്ടില്ല, ആരോപണം ആരെക്കുറിച്ചെന്ന് അവർ വ്യക്തമാക്കട്ടെ'

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ പാർട്ടി അവഗണിക്കുന്നുവെന്ന ഭാര്യ വിനോദിനിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എംവി ഗോവിന്ദൻ. പാർട്ടി ആരെയും അവഗണിച്ചിട്ടില്ലെന്നും വിനോദിനി ആർക്കെതിരെയാണ് ആരോപണം ഉന്നയിച്ചതെന്ന് അവർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു

Read Full Story
05:08 PM (IST) Jun 06

Malayalam News LIVE`സർക്കാരിനെ ഭയന്ന് എത്രകാലം ജീവിക്കും?' ധർമ്മേന്ദ്രപ്രദാൻ രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കേ

ധർമ്മേന്ദ്രപ്രദാൻ രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കേ. പ്രതിഷേധ സ്ഥലത്തുനിന്നും അഭിജിത് മടങ്ങി.

Read Full Story
04:23 PM (IST) Jun 06

Malayalam News LIVEഎൻ പ്രശാന്തിന്റെയും ബി അശോകിന്റെയും സസ്പെൻഷൻ പിൻവലിച്ചു; പ്രശാന്ത് 2 വർഷമായി സസ്പെൻഷനിൽ

ബി അശോക് സസ്പെൻഷനിലായിട്ട് ഒന്നരമാസമായി. ‌സസ്പെൻഷൻ പിൻവലിച്ചതോടെ ഇരുവരും സർവ്വീസിലേക്ക് തിരിച്ചെത്തുകയാണ്.

Read Full Story
04:21 PM (IST) Jun 06

Malayalam News LIVEഅനുനയനീക്കങ്ങൾ ഫലം കണ്ടു, കർണാടകയിൽ രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും; രാജി പിൻവലിച്ചെന്ന് രൺദീപ് സിംഗ് സുർജേവാല

കർണാടകയിൽ രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും. രാജി പിൻവലിച്ചെന്ന് കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അറിയിച്ചു.

Read Full Story
04:00 PM (IST) Jun 06

Malayalam News LIVEഅടുക്കളയിലെ കുക്കർ വിസിലടിച്ചപ്പോൾ ചോറിന്റേതിന് പകരം മറ്റൊരു മണം, പരിശോധിച്ച് ഉദ്യോ​ഗസ്ഥർ, ചോറിൽ ഒളിപ്പിച്ച് കഞ്ചാവ്, 40 കാരൻ പിടിയിൽ

‍കുന്നംകുളം സബ് ഇൻസ്പെക്ടർ രാകേഷിന് കുന്നംകുളം അടുപ്പൂട്ടിയിലെ ഒരു വീട്ടിൽ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. വിവരമനുസരിച്ച് ഉടൻതന്നെ വീട്ടിലെത്തിയ അന്വേഷണ സംഘം വീട്ടിലെ വിവിധയിടങ്ങളിൽ പരിശോധിച്ചു.

Read Full Story
03:41 PM (IST) Jun 06

Malayalam News LIVEലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് കവർച്ച ചെയ്ത പ്രതി അറസ്റ്റിൽ; പിടികൂടിയത് അഗളി പൊലീസ്

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് കവർച്ച ചെയ്ത പ്രതി അറസ്റ്റിൽ. മെയ് 31ന് വൈകിട്ട് പാലക്കാട് വടക്കുംമുറി ടികെവി നഗറിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം.

Read Full Story
02:54 PM (IST) Jun 06

Malayalam News LIVEകെപിസിസി അധ്യക്ഷപദം ഒഴിയും; സന്നദ്ധത അറിയിച്ച് സണ്ണി ജോസഫ്, തീരുമാനം ഹൈക്കമാൻഡിനെ അറിയിച്ചു

ഇന്ന് ചേർന്ന വിശാലയോ​ഗത്തിലാണ് സ്ഥാനമൊഴിയാനുള്ള സന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ച കാര്യം ഭാരവാഹികളെയും എംഎൽഎമാരെയും അടക്കമുള്ളവരെ അറിയിച്ചത്.

Read Full Story