11:59 PM (IST) May 08

സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം; നിലപാട് ആവർത്തിച്ച് കേന്ദ്രം, പാക്കിസ്ഥാനിൽ ഡ്രോൺ ആക്രമണമെന്ന് പാക് മാധ്യമങ്ങൾ

അതേസമയം, പാക്കിസ്ഥാനിൽ ഡ്രോൺ ആക്രമണമെന്ന് പാക് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു തുടങ്ങി. 

കൂടുതൽ വായിക്കൂ
11:57 PM (IST) May 08

പാക് പ്രധാനമന്ത്രിയുടെ വീടിന്‍റെ 20 കി.മീറ്ററിനരികെ സ്ഫോടനം; പാകിസ്ഥാനെ വിറപ്പിച്ച് ഇസ്ലാമാബാദിലും മിസൈൽ വർഷം

ഇസ്ലാമാബാദിനെ വിറപ്പിച്ച് ഇന്ത്യ മിസൈൽ വർഷം നടത്തി. സിയാൽകോട്ടിവും കറാച്ചിയിലും തുടർ സ്ഫോടനങ്ങളുണ്ടായി.

കൂടുതൽ വായിക്കൂ
11:56 PM (IST) May 08

2 പാക് പൈലറ്റുമാർ ഇന്ത്യൻ കസ്റ്റഡിയിൽ, പിടിയിലായത് ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നെന്ന് വിവരം

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ, അഖ്നൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ പിടിയിലായതെന്നാണ് വിവരം.

കൂടുതൽ വായിക്കൂ
11:31 PM (IST) May 08

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളങ്ങളിൽ എത്തണം, എയർ ഇന്ത്യയുടെ അറിയിപ്പ്

ഇന്ത്യ - പാക് സംഘർഷ സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ചതാണ് കാരണം.

കൂടുതൽ വായിക്കൂ
11:27 PM (IST) May 08

ഇന്റിഗോ വിമാനത്തിൽ കയറാനെത്തിയ യുവാവിന്റെ ലഗേജിലും പോക്കറ്റിലും വെടിയുണ്ടകൾ; പിടികൂടി പൊലീസിന് കൈമാറി

0.2 എംഎം വെടിയുണ്ടയാണ് യാത്രക്കാരന്റെ പോക്കറ്റിൽ നിന്നും ബാഗിൽ നിന്നും കണ്ടെത്തിയത്. 

കൂടുതൽ വായിക്കൂ
11:12 PM (IST) May 08

'തക്ക തിരിച്ചടി' അമേരിക്കയും ഇറ്റലിയും അടക്കമുള്ള രാജ്യങ്ങളെ അറിയിച്ചതായി വിദേശകാര്യ മന്ത്രി

വിവിധ രാജ്യങ്ങളുടെ വിദേശകാര്യ പ്രതിനിധികളുമായി ചർച്ച നടത്തി

കൂടുതൽ വായിക്കൂ
11:12 PM (IST) May 08

പാക് ആക്രമണം നടക്കുന്നതിനിടെ രാജസ്ഥാനിൽ വെച്ച് പാകിസ്ഥാനി പൈലറ്റ് ഇന്ത്യയിൽ പിടിയിൽ

എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നും ആളപായമില്ലെന്നും എന്തിനും സജ്ജമെന്നും പ്രതിരോധ മന്ത്രാലം അറിയിച്ചു.

കൂടുതൽ വായിക്കൂ
11:04 PM (IST) May 08

റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ

ആദ്യത്തെ അമേരിക്കൻ മാർപാപ്പ എന്ന ഖ്യാതി ഇതോടെ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന് സ്വന്തം.

കൂടുതൽ വായിക്കൂ
11:00 PM (IST) May 08

വീറോടെ ഇന്ത്യൻ പ്രത്യാക്രമണം; പാകിസ്ഥാനിലെ പ്രധാന ന​ഗരങ്ങളിൽ വ്യോമാക്രമണം; പാക് മണ്ണിൽ ഇന്ത്യൻ പ്രഹരം

ലാഹോറിലും സിയാൽ കോട്ടിലും ഇസ്ലാമാബാദിലും ഇന്ത്യ തിരിച്ചടിക്കുകയാണ്. മൂന്നിടങ്ങളിലും ശക്തമായ മിസൈൽ ആക്രമണമാണ് നടത്തുന്നത്.

കൂടുതൽ വായിക്കൂ
10:51 PM (IST) May 08

അയല്‍വാസികളായ യുവാക്കള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; ഒരുമിച്ച് പോകുന്നത് കണ്ടെന്ന് പരിസരവാസികൾ

വ്യാഴാഴ്ച രാവിലെ കോണ്‍വെന്റ് വകസ്ഥലത്തെ കിണറ്റിലെ മോട്ടറിന്റെ ഫുട് വാല്‍വില്‍ വെള്ളം നിറക്കുന്നതിനായി എത്തിയ വികാരി ഫാ. ബെന്നിയാണ് കിണറ്റില്‍ മൃതദേഹം കണ്ടത്.

കൂടുതൽ വായിക്കൂ
10:27 PM (IST) May 08

റാംപിൽ വിപ്ലവം തീർത്ത് ലുലു ഫാഷൻ വേദി; ചുവടുവെച്ചത് അടിമാലി ആദിവാസി ഊരിൽ നിന്നുള്ള കൗമാരക്കാർ, ഒപ്പം എംപിയും

റ്റൈലിസ്റ്റും മോഡലുമായ ഡാലു കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ലുലുവില്‍ നിന്നുള്ള പ്രതിനിധികള്‍ അടിമാലി ഊരിലെത്തിയാണ് യുവതി - യുവാക്കളെ ഫാഷൻ ഷോയിലേക്ക് ക്ഷണിച്ചത്. 

കൂടുതൽ വായിക്കൂ
10:26 PM (IST) May 08

ദില്ലിയിൽ നിർണായക ചർച്ചകൾ; അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ടു, അടിയന്തര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ്

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ടു. നിലവിലെ സാഹചര്യം വിശദീകരിച്ചു. 

കൂടുതൽ വായിക്കൂ
10:04 PM (IST) May 08

കനത്ത ഡ്രോൺ ആക്രമണത്തിലും ആളപായമില്ലെന്ന് സർക്കാർ; ഹമാസ് മാതൃകയിലുള്ള ആക്രമണമെന്ന് കരസേന, തിരിച്ചടി

മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. നിലവിൽ ജമ്മുവിൽ നിന്ന് യുദ്ധവിമാനങ്ങൾ പറന്നുയർന്നിട്ടുണ്ട്. ജമ്മു വിമാനത്താവളത്തിൽ നിന്നാണ് യുദ്ധ വിമാനങ്ങൾ പറന്നത്. 

കൂടുതൽ വായിക്കൂ
10:01 PM (IST) May 08

രണ്ടാം നാൾ വെള്ളപ്പുക; കത്തോലിക്കാ സഭ പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുത്തു

രണ്ടാം ദിനം ആദ്യം വെള്ളപ്പുക ഉയര്‍ന്നതോടെ സിസ്റ്റൈൻ ചാപ്പലിൽ നടന്നുന്ന കോണ്‍ക്ലേവിന് സമാപനമായി. 

കൂടുതൽ വായിക്കൂ
09:53 PM (IST) May 08

പ്രത്യാക്രമണത്തിന് ഇന്ത്യ; ജമ്മുവിൽ നിന്ന് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു, പാകിസ്ഥാനെ നിലം തൊടീക്കാതെ ഇന്ത്യ

പഞ്ചാബ്, ജമ്മു കശ്മീർ, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്.

കൂടുതൽ വായിക്കൂ
09:38 PM (IST) May 08

ഓടിവന്ന് കടിച്ച നായ എന്ത് ചെയ്തിട്ടും കടി വിടുന്നില്ല; ഒടുവിൽ പാന്റ്സ് ഊരിയെറിഞ്ഞ് രക്ഷപ്പെട്ട് യുവാവ്

വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. സമീപത്തെ കടയിൽ നിന്ന് ഒരു യുവാവും യുവതിയും ഇറങ്ങിവന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നായ കടി വിട്ടില്ല.

കൂടുതൽ വായിക്കൂ
09:00 PM (IST) May 08

'ജോലിക്ക് പകരം ഭൂമി' അഴിമതി കേസിൽ ലാലു പ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാൻ രാഷ്ട്രപതി അനുമതി നൽകി

2004 മുതൽ 2009 വരെ റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് റെയിൽവെയിലെ ഗ്രൂപ്പ് ഡി തസ്തികകളിൽ നിയമനം നടത്തിയതിന് പകരമായി ഭൂമി സ്വീകരിച്ചു എന്നാണ് ലാലു പ്രസാദ് യാദവിനെതിരെയുള്ള ആരോപണം.

കൂടുതൽ വായിക്കൂ
08:59 PM (IST) May 08

രാത്രിയിലും ആക്രമണം തുടർന്ന് പാകിസ്ഥാൻ; ജമ്മു വിമാനത്താവളത്തിനോട് ഡ്രോൺ ആക്രമണം, ഇൻ്റർനെറ്റ് റദ്ദാക്കി

വിമാനത്താവളം ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കുകയായിരുന്നു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ജമ്മുവിൽ ഇൻ്റർനെറ്റ് റദ്ദാക്കി. 

കൂടുതൽ വായിക്കൂ
08:41 PM (IST) May 08

'സണ്ണി എന്റെ സ്വന്തം', അദ്ദേഹം വന്നതിൽ സന്തോഷം മാത്രമെന്ന് സുധാകരൻ; സുധാകരന് പകരക്കാരനാകാൻ ആവില്ലെന്ന് സണ്ണി

കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ തെര‍ഞ്ഞെടുത്ത സാഹചര്യത്തിലാണ് സുധാകരൻ്റെ പ്രതികരണം. സുധാകരനൊപ്പം കണ്ണൂരിൽ സണ്ണി ജോസഫും വാ‍ർത്താസമ്മേളനത്തിന് എത്തിയിരുന്നു. 

കൂടുതൽ വായിക്കൂ
08:34 PM (IST) May 08

കെ സുധാകരനെ മാറ്റുകയല്ല ഉയർത്തുകയാണ് ചെയ്തതെന്ന് കെ.സി വേണുഗോപാൽ; പ്രവർത്തകർക്ക് സ്നേഹമുണ്ടാകുന്നത് സ്വാഭാവികം

കോൺഗ്രസ് പാർട്ടിയിൽ ജനാധിപത്യമുണ്ട്. പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും ചർച്ചകളുണ്ടാകും. മറ്റു പാർട്ടികളിൽ അതുണ്ടാകില്ലെന്ന് വേണുഗോപാൽ

കൂടുതൽ വായിക്കൂ