10:09 PM (IST) May 31

Asianet News Liveമുന്‍വൈരാഗ്യത്തിന്‍റെ പേരില്‍ യുവാവിനെ കുത്തിക്കൊന്നു, ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്നു, പിന്നാലെ അറസ്റ്റ്

കൊലപാതക കേസില്‍ ജാമ്യമെടുത്ത ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Read Full Story
09:14 PM (IST) May 31

Asianet News Liveലക്ഷ്യം വിദ്യാർത്ഥികളുൾപ്പെടെ, ക്ഷേത്രത്തിനടുത്ത് വച്ച് ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

വിൽപ്പനയ്ക്കായി സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി നിരവധി കേസുകളിലെപ്രതിയായ യുവാവ് പൊലീസ് പിടിയിൽ

Read Full Story
08:44 PM (IST) May 31

Asianet News Liveഡിമാന്‍റ് കുറഞ്ഞോ? രാജ്യത്ത് സ്വര്‍ണത്തിന്‍റെ ആവശ്യകത കുത്തനെ താഴോട്ട്, 70 ശതമാനത്തിന്‍റെ ഇടിവ്

കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ ഇരട്ടിയിലധികമായി വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ രാജ്യത്ത് സ്വര്‍ണത്തിന്‍റെ ആവശ്യകതയില്‍ കുത്തനെ ഇടിവ്

Read Full Story
08:19 PM (IST) May 31

Asianet News Liveയാത്രക്കാര്‍ ശ്രദ്ധിക്കുക, ചുരത്തില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം; പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ശ്രമം തുടരുന്നു

ശക്തമായ മഴയില്‍ താമരശ്ശേരി ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയില്‍ റോഡിലേക്ക് മരങ്ങള്‍ മുറിഞ്ഞുവീണു

Read Full Story
07:39 PM (IST) May 31

Asianet News Liveപ്രദേശവാസികൾ സമയോചിതമായി ഇടപെട്ടു, പൊട്ടക്കിണറ്റിൽ വീണ പട്ടിക്കുട്ടി ഹാപ്പി

പ്രദേശവാസികളുടെയും രക്ഷാപ്രവർത്തകരുടെയും സമയോചിത ഇടപെടലിനെ തുടർന്ന് പൊട്ടക്കിണറ്റിൽ വീണ പട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് രക്ഷപ്പെടുത്തി

Read Full Story
07:25 PM (IST) May 31

Asianet News Liveസ്മിത ആശുപത്രിയിലെ നഴ്സിന്‍റെ ആത്മഹത്യാ ശ്രമം; പ്രതിഷേധം ശക്തം, ആരോപണ വിധേയരായ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

തൊടുപുഴ സ്മിതാ ആശുപത്രിയിലെ നഴ്സ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍ ആരോപണ വിധേയരായ മൂന്ന് ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിച്ചു

Read Full Story
06:17 PM (IST) May 31

Asianet News Liveകറണ്ട് പോയ സമയത്ത് പെണ്‍കുട്ടിയെ കടന്ന് പിടിച്ചു; പോക്‌സോ കേസില്‍ വയോധികന് തടവ് ശിക്ഷ

ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ വയോധികനെ ശിക്ഷിച്ച് കോടതി

Read Full Story
05:28 PM (IST) May 31

Asianet News Liveമുഖ്യമന്ത്രിക്ക് കയ്യടിക്കാൻ നിർദേശിച്ച് ഉപരാഷ്ട്രപതി, കൂടെ ജന്മദിനാശംസകളും; വിഡി സതീശനും സിപി രാധാകൃഷ്ണനും ദീപിക പത്രത്തിന്‍റെ ജുബിലി ആഘോഷത്തിൽ

ദീപിക പത്രത്തിന്‍റെ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ തന്‍റെ പ്രസംഗം തുടങ്ങും മുൻപ് മുഖ്യമന്ത്രി വി ഡി സതീശനെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ

Read Full Story
04:02 PM (IST) May 31

Asianet News Liveകടുപ്പിച്ച് ജി സുധാകരൻ, അറിയിപ്പ് ഇല്ലാതെ എന്‍റെ മണ്ഡലത്തിൽ വന്നതെന്തിന്? കുട്ടനാട് എംഎൽഎ റെജി ചെറിയാന് രൂക്ഷ വിമർശനം, ബാറിന്‍റെ പേരിലും പരിഹാസം

അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ, തന്റെ മണ്ഡലത്തിൽ അറിയിക്കാതെ സന്ദർശനം നടത്തിയ കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.റെജി ചെറിയാന്റെ ബാർ ഹോട്ടലിനെക്കുറിച്ചും സുധാകരൻ പരിഹാസ രൂപേണ പരാമർശിച്ചു

Read Full Story
04:00 PM (IST) May 31

Asianet News Live'നാട്ടിൽ മാധ്യമ സ്വാതന്ത്ര്യം ഉണ്ടാകണം, ഞാൻ അടക്കം ഭരണകർത്താക്കൾ വിമർശിക്കപ്പെടണം'; ദീപിക പത്രത്തിന്‍റെ ജുബിലി ആഘോഷത്തിൽ മുഖ്യമന്ത്രി

സംസ്ഥാനത്തെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതാകും സർക്കാരിന്‍റെ പ്രധാന പരിഗണന എന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ദീപിക പത്രത്തിന്‍റെ ജുബിലി ആഘോഷത്തിൽ ആണ് മുഖ്യമന്ത്രിയുടെ പ്രസംഗം

Read Full Story
03:32 PM (IST) May 31

Asianet News Liveസ്കൂൾ തുറക്കുമ്പോൾ പെരുമഴ, ജൂൺ ആദ്യ വാരം അതിശക്തമഴ; 2 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് 6 ജില്ലകളിലും നാളെ 9 ജില്ലകളിലും യെല്ലോ അലർട്ട്

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ജൂൺ ആദ്യവാരം പെരുമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ജൂൺ 3, 4 തീയതികളിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ അടുത്ത 5 ദിവസവും മഴ ശക്തമാകുമെന്നും വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്

Read Full Story
03:28 PM (IST) May 31

Asianet News Liveകോടതിയുടെ സംരക്ഷണ ഉത്തരവ് ലംഘിച്ചു, വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയേയും മകളെയും മർദിച്ചു; പ്രതി പിടിയിൽ

കോടതിയുടെ സംരക്ഷണ ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ചുകയറി ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ക്രൂരമായി മർദിച്ചയാൾ തുമ്പ പൊലീസിന്‍റെ പിടിയില്‍

Read Full Story
02:49 PM (IST) May 31

Asianet News Liveകട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി

നൃത്ത പരിശീലനത്തിന് പോകവെ പാമ്പ് കടിയേറ്റ നിയ ലെനിൻ ചികിത്സയിലിരിക്കെ മരിച്ചു. കട്ടുറുമ്പ് കടിച്ചതാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് ബോധം നഷ്ടപ്പെട്ടതോടെയാണ് പാമ്പ് കടിയേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. 24 ദിവസത്തെ ചികിത്സക്കൊടുവിലാണ് മരണം സംഭവിച്ചത്

Read Full Story
02:14 PM (IST) May 31

Asianet News Liveമുഖ്യമന്ത്രിയുടെ നിർദ്ദേശം ഒറ്റ ദിവസത്തിൽ നടപ്പായി, സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറങ്ങി; വിവാദ എഫ്ബി പോസ്റ്റിട്ട പ്രിൻസിപ്പലിന് വിരമിക്കൽ ദിവസം ആശ്വാസം

മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് സസ്പെൻഷനിലായ ആറ്റിങ്ങല്‍ സ്കൂൾ പ്രിൻസിപ്പല്‍ എസ് ജവാദിന്റെ സസ്പെൻഷൻ പിൻവലിച്ചു. വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മുഖ്യമന്ത്രിയുടെ തന്നെ നിർദ്ദേശപ്രകാരം മാനുഷിക പരിഗണന നൽകിയാണ് നടപടി പിൻവലിച്ചത്. ഇത് പ്രിൻസിപ്പലിന് വിരമിക്കൽ ദിവസം വലിയ ആശ്വാസമായി

Read Full Story
01:17 PM (IST) May 31

Asianet News Liveസ്കൂൾ കുട്ടികൾക്ക് 3 ദിവസം ആർത്തവ അവധി - നിർണായക പ്രതികരണവുമായി മന്ത്രി തുളസി; 'വിവാദമാക്കരുത്, ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് അവധി നൽകേണ്ടത് അനിവാര്യം'

സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകാനുള്ള സർക്കാർ തീരുമാനത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി കെ എ തുളസി. ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് അവധി അനിവാര്യമാണെന്നും വിഷയം വിവാദമാക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. എന്നാൽ, അവധി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്ന ആശങ്കയുമായി ആർ ശ്രീലേഖയും നൂർബിന റഷീദും രംഗത്തെത്തിയിരുന്നു.
Read Full Story
11:59 AM (IST) May 31

Asianet News Live'ഇത്ര വേഗം സിബിഐ അന്വേഷണത്തിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചില്ല'; സർക്കാർ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് നവീൻ ബാബുവിന്റെ ഭാര്യ

പത്തനംതിട്ട എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐക്ക് വിട്ട സർക്കാർ തീരുമാനത്തെ അദ്ദേഹത്തിന്റെ കുടുംബം സ്വാഗതം ചെയ്തു. ഇത്ര വേഗത്തിൽ ഒരു തീരുമാനം പ്രതീക്ഷിച്ചിരുന്നില്ലെന്നും സിബിഐ അന്വേഷണത്തിൽ പൂർണ പ്രതീക്ഷയുണ്ടെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു.

Read Full Story
08:17 AM (IST) May 31

Asianet News Liveതൃശൂരിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; അപകടം ബൈക്ക് പിക്കപ്പ് വാനിൽ ഇടിച്ച്

ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.

Read Full Story