ഇറാന്റെ ആക്രമണത്തിൽ കനത്ത നാശനഷ്ടം സംഭവിച്ച എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം പ്രവർത്തനം നിർത്തി
- Home
- News
- Kerala News
- കഴിഞ്ഞ വർഷം മത്രം ഉത്പാദിപ്പിച്ചത് 24 ലക്ഷം ടൻ അലുമിനിയം, ഇറാന്റെ ആക്രമണത്തിൽ കനത്ത നാശനഷ്ടം, പിന്നാലെ എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം പ്രവർത്തനം നിർത്തി
കഴിഞ്ഞ വർഷം മത്രം ഉത്പാദിപ്പിച്ചത് 24 ലക്ഷം ടൻ അലുമിനിയം, ഇറാന്റെ ആക്രമണത്തിൽ കനത്ത നാശനഷ്ടം, പിന്നാലെ എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം പ്രവർത്തനം നിർത്തി

ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയുമുണ്ടാകും. പാളയത്ത് രാവിലെ 6.30ന് സംയുക്ത കുരിശിന്റെ വഴിയിൽ കർദിനാൾ ക്ലിമിസ് കാതോലിക്കാ ബാവയും തോമസ് ജെ നെറ്റോയും തോമസ് തറയിലും പങ്കെടുക്കും.
Malayalam News Live : കഴിഞ്ഞ വർഷം മത്രം ഉത്പാദിപ്പിച്ചത് 24 ലക്ഷം ടൻ അലുമിനിയം, ഇറാന്റെ ആക്രമണത്തിൽ കനത്ത നാശനഷ്ടം, പിന്നാലെ എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം പ്രവർത്തനം നിർത്തി
Malayalam News Live : പാൻട്രി കോച്ചിൽ പരിശോധിച്ചപ്പോൾ കിട്ടിയത് കുപ്പി, മാനേജർ കുടുങ്ങി, സംഭവം നേത്രാവതി എക്സ്പ്രസിൽ
അനധികൃതമായി വിദേശമദ്യം കടത്തിയതിന് നേത്രാവതി എക്സ്പ്രസിലെ പാൻട്രി കാർ മാനേജർ അറസ്റ്റിൽ
Malayalam News Live : ഹോണടിച്ചതിൽ പ്രകോപിതരായി, ശശി തരൂരിന്റെ ഗൺമാന് നേരെ കയ്യേറ്റ ശ്രമം, മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്
ശശിതരൂർ എംപിയുടെ ഗൺമാന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. വണ്ടൂർ ചെള്ളിത്തോട് വെച്ചാണ് സംഭവം. എംപിയുടെ കാറിന് മുന്നിലെ വാഹനത്തിൽ ഉണ്ടായിരുന്നവരാണ് കയ്യേറ്റത്തിന് ശ്രമിച്ചത്
Malayalam News Live : എഫ്സിആർഎ നിയമഭേദഗതി - ക്രൈസ്തവ സഭകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് കിരൺ റിജിജു, വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളുമായി ചർച്ച നടത്തി
എഫ്സിആർഎ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജു.
Malayalam News Live : മഴ - ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം, വീടിന്റെ മേൽക്കൂര തകർന്ന് അമ്പൂരിയിൽ വയോധികയും മരിച്ചു
ഇടിമിന്നലേറ്റ് 13 കാരി മരിച്ചു. പെരുമ്പാവൂർ സ്വദേശി നഫീസത്ത് മിസ്രിയയാണ് മരിച്ചത്. കനത്ത കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്ന് വയോധിക മരിച്ചു. അമ്പൂരി തട്ടാമുക്ക് സ്വദേശി രാജമ്മ ബേബിയാണ് മരിച്ചത്.
Malayalam News Live : പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്തത് ഫേസ്ബുക്കിലൂടെ പ്രദർശിപ്പിച്ചു; അടൂർ സ്വദേശിക്കെതിരെ കേസെടുക്കാൻ നിർദേശം
പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്തത് ഫേസ്ബുക്കിലൂടെ പ്രദർശിപ്പിച്ചയാൾക്കെതിരെ കേസെടുക്കാൻ നിർദേശം. അടൂർ സ്വദേശി രാജീവ് തെങ്ങമത്തിനെതിരെയാണ് കേസെടുക്കാൻ നിർദേശം
Malayalam News Live : ഹോർമുസ് പ്രതിസന്ധിയിൽ ഇന്ത്യയുടെ ചടുല നീക്കം, റഷ്യയുമായി കൈകോർത്ത് ഊർജ്ജ പ്രതിസന്ധി മറികടക്കാൻ നീക്കം; എണ്ണ കാര്യത്തിലടക്കം ചർച്ച നടത്തി മോദി
ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കത്തിൽ പങ്കാളിയാവില്ലെന്ന് ഇന്ത്യ നിലപാടെടുത്തു. ഊർജ്ജ പ്രതിസന്ധി മറികടക്കുന്നതിനായി റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചർച്ചകൾ ആരംഭിച്ചു. നയതന്ത്ര നീക്കത്തിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം
Malayalam News Live : തിരുവനന്തപുരത്തെ 9 സീറ്റിൽ സ്വാധീനം, സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറിയെ തമിഴ്നാട്ടിൽ സ്ഥാനാർഥിയാക്കിയത് കോൺഗ്രസിന് ഗുണമാകുമോ?
സി എസ് ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണിനെ തമിഴ്നാട്ടിലെ വിളവങ്കോട് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയതിലൂടെ തിരുവനന്തപുരത്തെ 9 സീറ്റുകളിലെ സഭാ വോട്ടുകളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. സഭയ്ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഈ നീക്കം ഗുണം ചെയ്യുമെന്നും, സഭയെ പരിഗണിക്കുന്ന പാർട്ടിയെ കൈവിടില്ലെന്നും പ്രവീൺ വ്യക്തമാക്കി
Malayalam News Live : അത്യപൂർവ്വ ചിത്രം, 53 വർഷങ്ങൾ ശേഷം ഭൂമി ഒരൊറ്റ ഫ്രെയിമിൽ; ചിത്രം പങ്കുവെച്ച് ആർട്ടെമിസ് 2 സംഘം
53 വർഷങ്ങൾക്ക് ശേഷം ഭൂമിയെ ഒരൊറ്റ ഫ്രെയിമിൽ പകർത്തി ആർട്ടെമിസ് - 2 സംഘം. 54 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്. നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നാണ് കുതിച്ചുയർന്നത്.
Malayalam News Live : അരിധമൻ ഒരു വാക്ക് മാത്രമല്ല, ശക്തി; ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തർവാഹിനി ഐഎൻഎസ് അരിധമൻ രാജ്യത്തിന് സമർപ്പിച്ച് പ്രതിരോധമന്ത്രി
ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തർവാഹിനി ഐഎൻഎസ് അരിധമൻ നാവികസേനയുടെ ഭാഗമായി. വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അന്തർവാഹിനി രാജ്യത്തിന് സമർപ്പിച്ചു.
Malayalam News Live : 'ഇവിടെ ആര് പരിശ്രമിച്ചാലും ഒരു ചുക്കും സംഭവിക്കില്ല', കുഞ്ഞികൃഷ്ണന്‍റെ പേര് പോലും പറയാതെ മുഖ്യമന്ത്രി; 'പയ്യന്നൂരിൽ വിള്ളലുണ്ടാക്കാൻ കഴിയില്ല'
പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ, രക്തസാക്ഷി ഫണ്ട് വിവാദത്തിൽ സി പി എം വിട്ട വി കുഞ്ഞിക്കൃഷ്ണന്റെ പേര് പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷവിമർശനം ഉന്നയിച്ചു. പയ്യന്നൂരിലെ ഇടതുപക്ഷ കോട്ടയിൽ ഒരു വിള്ളലും വീഴ്ത്താൻ ആർക്കും കഴിയില്ലെന്നും, എൽ ഡി എഫ് സ്ഥാനാർത്ഥി ടി ഐ മധുസൂദനന്റെ വിജയത്തിനായി ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു
Malayalam News Live : തമിഴ്നാട്ടിൽ കോൺഗ്രസിൽ പൊട്ടിത്തെറി, രാഹുൽ ഗാന്ധിയുടെ സാമൂഹ്യനീതി തത്വം അട്ടിമറിക്കപ്പെട്ടെന്ന് കരൂർ എംപി; സ്ഥാനാർഥി പട്ടികയിൽ രൂക്ഷ വിമർശനം
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി പാർട്ടിയിൽ രൂക്ഷമായ ആഭ്യന്തര കലഹം. രാഹുൽ ഗാന്ധിയുടെ സാമൂഹ്യനീതി തത്വം അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ച് കരൂർ എംപി ജ്യോതിമണി രംഗത്തെത്തി, വിജയസാധ്യതയുള്ളവരെ തഴഞ്ഞെന്നും അവർ കുറ്റപ്പെടുത്തി
Malayalam News Live : `ഒരു സ്ത്രീക്ക് എതിരെ ഉണ്ടാകാൻ പാടില്ലാത്ത നീക്കം'; സൈബർ ആക്രമണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വീണ ജോർജ്
തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നുവെന്നും ഒരു സ്ത്രീക്ക് എതിരെ ഉണ്ടാകാൻ പാടില്ലാത്ത നീക്കമാണിതെന്നും വീണ ജോർജ്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
Malayalam News Live : ഇറാൻ യുദ്ധത്തിൽ ലോകം ഏറ്റവും ഭയപ്പെടേണ്ട കാര്യം, മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ; 'ഭക്ഷ്യവില കുതിച്ചുയരുന്നു, ആഗോള ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകും'
ഇറാൻ യുദ്ധം ആഗോള ഭക്ഷ്യപ്രതിസന്ധി രൂക്ഷമാക്കുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകുന്നു. യുദ്ധം കാരണം ഭക്ഷ്യവിലകൾ ഇതിനകം കുതിച്ചുയരുകയാണ്, ഇത് തുടർന്നാൽ പല രാജ്യങ്ങളും കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുമെന്ന് യുഎൻ ആശങ്ക പ്രകടിപ്പിച്ചു
Malayalam News Live : മെസ്സിയെ വിളിച്ചു, കേരളത്തിലെത്തിയാൽ ബാലൺ ഡി ഓർ പുരസ്കാരങ്ങൾ സഖാക്കൾ മോഷ്ടിക്കുമെന്ന് ഭയം; പരിഹാസ കഥയുമായി നടൻ സലിം കുമാർ
മെസ്സിയെ കൊണ്ടുവരാൻ മന്ത്രി വി അബ്ദുറഹ്മാന് സാധിക്കാത്തതിൽ പരിഹാസ കഥയുമായി നടൻ സലിം കുമാർ. വരാത്തന്തെന്ന് അന്വേഷിക്കാൻ താൻ മെസ്സിയെ വിളിച്ചെന്നും കേരളത്തിൽ വന്നാൽ സഖാക്കൾ തൻ്റെ ബാലൺ ഡി ഓർ പുരസ്കാരങ്ങൾ മോഷ്ടിക്കുമെന്നും മെസ്സി പറഞ്ഞെന്നാണ് സലീം കുമാറിൻ്റെ പരിഹാസം.
Malayalam News Live : തർക്കബുദ്ധിയിൽ ആത്മരതി അനുഭവിക്കുന്ന സ്വരാജ്, ശവംതൂക്കികളെ വെളുപ്പിക്കാനാണ് പയ്യന്നൂർ ഫണ്ട് വിവാദത്തിൽ ചെയ്യുന്നത്; വിമർശിച്ച് കുഞ്ഞികൃഷ്ണൻ
പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ് വിവാദത്തിൽ സി പി എം നേതാവ് എം സ്വരാജിനെതിരെ രൂക്ഷ വിമർശനവുമായി വി കുഞ്ഞിക്കൃഷ്ണൻ രംഗത്ത്. തർക്കബുദ്ധിയിൽ ആത്മരതി കൊള്ളുന്ന സ്വരാജ്, പയ്യന്നൂരിലെ ശവംതൂക്കികളെ വെളുപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കുഞ്ഞിക്കൃഷ്ണൻ ആരോപിച്ചു. പ്രസ്ഥാനത്തിനുണ്ടായ മൂല്യശോഷണത്തിനെതിരായ തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി
Malayalam News Live : ആർജെഡി മുൻ സംസ്ഥാന സെക്രട്ടറി പി കിഷൻ ചന്ദ് മുസ്ലീം ലീഗിൽ; പാണക്കാട് എത്തി അംഗത്വം സ്വീകരിച്ചു
ആർജെഡി മുൻ സംസ്ഥാന സെക്രട്ടറി പി കിഷൻ ചന്ദ് മുസ്ലീം ലീഗിൽ ചേർന്നു. പാണക്കാട് എത്തി അംഗത്വം സ്വീകരിച്ചു.
Malayalam News Live : ജിംനേഷ്യത്തിൽ എസി ഘടിപ്പിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കൊച്ചി ഇടപ്പള്ളിയിൽ
ജിംനേഷ്യത്തിൽ എസി ഘടിപ്പിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. പാലക്കാട് പട്ടാഞ്ചേരി കരിപ്പള്ളി റഹ്മത്ത് മൻസിലിൽ അബ്ദുൽ റസൂൽ (23)ആണ് മരിച്ചത്. എസി ഘടിപ്പിക്കുന്നതിനിടെയാണ് യുവാവിന് ഷോക്കേറ്റത്.
Malayalam News Live : തെലങ്കാനയിൽ നിന്ന് ഒന്നും പഠിക്കാനില്ല, ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് വരൂ; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
വികസനം കാണാൻ തെലങ്കാനയിലേക്ക് ക്ഷണിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി വിജയൻ. രേവന്ത് റെഡ്ഡിയെ ആരോ കാര്യമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
Malayalam News Live : തർക്കങ്ങൾക്കൊടുവിൽ തമിഴ്നാട്ടിലെ കോൺഗ്രസ്സ് പട്ടിക പ്രഖ്യാപിച്ചു; വിളവങ്കോട്, ടിടി പ്രവീൺ സ്ഥാനാർഥി, 50000 ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്ന് പ്രതികരണം
27 സീറ്റിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. വിളവങ്കോട്, ടിടി പ്രവീൺ സ്ഥാനാർഥിയായി മത്സരിക്കും. അതേസമയം, തർക്കം മുറുകിയതോടെ മേലൂർ സീറ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല.