12:02 AM (IST) Mar 31

Malayalam News Liveകാമുകിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് നാവികസേന ജീവനക്കാരൻ; സ്ഥിരമായി പണം ചോദിച്ചത് പ്രകോപനം

ചോദിക്കുന്ന പണം തന്നില്ലെങ്കിൽ ഭാര്യയോട് അവിഹിതബന്ധത്തെ കുറിച്ച് പറയുമെന്ന് ഭീഷണിപ്പെടുത്തിയതോടെ രവീന്ദ്രൻ ക്ഷുഭിതനായി. നേരത്തെ കരുതി വച്ചിരുന്ന കത്തി ഉപയോഗിച്ച് രവീന്ദ്രൻ മൌനീകയെ കുത്തിക്കൊലപ്പെടുത്തി.

Read Full Story
11:44 PM (IST) Mar 30

Malayalam News Liveമെഡിക്കൽ കോളേജ് ബാറിനു മുന്നിൽ സംഘർഷം; യുവാവിന് കുത്തേറ്റു, പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

സനോജിന് വയറ്റിലാണ് പരിക്കേറ്റത്. അതേസമയം, സനോജിനെ മർദ്ദിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. സനോജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Full Story
11:16 PM (IST) Mar 30

Malayalam News Liveവിവാഹവാ​ഗ്ദാനം നൽകി യുവതിയെ പീഡ‍ിപ്പിച്ചു; ഡ്രൈവിം​ഗ് സ്കൂൾ ന‌ടത്തിപ്പുകാരനായ യുവാവ് അറസ്റ്റിൽ

യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. യുവതിയു‌ടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു.

Read Full Story
10:25 PM (IST) Mar 30

Malayalam News Liveനെടുമങ്ങാട് പത്താംകല്ലിൽ എൽഡിഎഫ്- യുഡിഎഫ് സംഘർഷം; വനിതകൾ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്

കോൺഗ്രസിന്റെ ബൂത്ത് ഓഫീസിൽ കയറി സിപിഎം പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതായാണ് പരാതി. കോൺഗ്രസ് പാർട്ടി ഓഫീസ് കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ രണ്ട് വനിതകൾ ഉൾപ്പെടെ നാല് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.

Read Full Story
09:48 PM (IST) Mar 30

Malayalam News Liveപട്ടിക തയ്യാറാക്കിയതിനെതിരെ പരാതി; അസി. ഇൻഫർമേഷൻ ഓഫീസർ നിയമന പട്ടിക മരവിപ്പിച്ചു

പിആർഡിയിലെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറുടെ നിയമന പട്ടിക അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ആണ് മരവിപ്പിച്ചത്. പട്ടിക തയ്യാറാക്കിയതിനെതിരായ പരാതിയിലാണ് നടപടി. റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ച പ്രിസം ജീവനക്കാരുടെ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റിന്റെ സാധുത ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് സ്റ്റേ.

Read Full Story
08:58 PM (IST) Mar 30

Malayalam News Liveനടൻ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൻപിആർഡി

സലിംകുമാറിനെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

Read Full Story
08:53 PM (IST) Mar 30

Malayalam News Liveസംസ്ഥാനത്ത് ഇന്ന് 10,922 പേർ ഹോം വോട്ടിംഗ് ചെയ്തു; അപേക്ഷിച്ചത് രണ്ടുലക്ഷത്തിലധികം പേർ

ഇന്ന് 8 മണി വരെ 10,922 പേര് ഹോം വോട്ടിംഗ് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക് പ്രകാരം 85 വയസ്സിന് മുകളിലുള്ള 7561 പേരും ശാരീരിക പരിമിതിയുള്ള 3361 പേരും വോട്ട് ചെയ്തു.

Read Full Story
08:45 PM (IST) Mar 30

Malayalam News Liveഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാഹനങ്ങളിൽ നിന്ന് മോഷണം; യുപി സ്വദേശിയെ ആലുവയിൽ പിടികൂടി

ബൈക്കുകളുടെ ഡിക്കി തുറന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ഈ മാസം പതിനാലിന് പരീക്ഷയ്ക്കെത്തിയ ഉദ്യോഗാര്‍ത്ഥിയുടെ പേഴ്സും എടിഎമ്മും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ആലുവ, കൊല്ലം, തൃശ്ശൂര്‍ എന്നിവിടങ്ങളിൽ ഇയാൾ സമാന മോഷണം നടത്തിയെന്ന് കണ്ടെത്തുകയായിരുന്നു.

Read Full Story
07:49 PM (IST) Mar 30

Malayalam News Liveപ്രധാനമന്ത്രി മോദി ഏപ്രിൽ 4 ന് കേരളത്തിൽ, പാലായിലും തിരുവനന്തപുരത്തും റോഡ് ഷോ

പാലായിലും തിരുവനന്തപുരതും റോഡ് ഷോയൽ പങ്കെടുക്കും. തിരുവല്ലയിലെ പൊതുപരിപാടിയിലും മോദി പങ്കെടുക്കുമെന്നാണ് വിവരം.

Read Full Story
07:20 PM (IST) Mar 30

Malayalam News Liveസിപിഎം- എസ്ഡിപിഐ ഡീൽ ഉണ്ടെന്ന് കള്ള പ്രചരണം നടത്തുന്നുവെന്ന് എംവി ഗോവിന്ദൻ; 'വിഡി സതീശൻ രാവിലെ മുതൽ നുണ പറയുന്നു'

സിപിഎം- എസ്ഡിപിഐ ഡീൽ ഉണ്ടെന്ന് കള്ള പ്രചരണം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. വിഡി സതീശൻ രാവിലെ എഴുന്നേൽക്കുന്നത് മുതൽ നുണ പറയുന്നുവെന്നും ഇത് ഓരോന്നായി എൽഡിഎഫ് പൊളിച്ചു കൊണ്ടിരിക്കുകയാണെന്നും എംവി ​ഗോവിന്ദൻ

Read Full Story
07:20 PM (IST) Mar 30

Malayalam News Live'രാജ്യം നക്സൽ മുക്തമാക്കിയത് നരേന്ദ്രമോദി, ആയുധം കയ്യിലെടുക്കുന്നവരെ വെറുതെ വിടില്ല, മാവോയിസ്റ്റുകളെ ഇല്ലാതാക്കിയത് മോദി സർക്കാർ' - അമിത് ഷാ

ബസ്തർ നിലവിൽ നക്സൽ ഭീഷണിയിൽ നിന്ന് ഏറെക്കുറെ മുക്തമായിട്ടുണ്ട്. വികസനമാണ് നിലവിൽ ഇവിടെയുള്ളത്. വികസനം എത്താതിരുന്നത് കൊണ്ടാണ് ഈ മേഖലകളിൽ നക്സലിസം വളർന്നതെന്നും അമിത് ഷാ പറഞ്ഞു. 

Read Full Story
06:31 PM (IST) Mar 30

Malayalam News Liveവിജയ്ക്ക് 515.73 കോടി സ്വത്ത്, ഭാര്യ സം​ഗീതയുടെ പേരിൽ 18 കോ‌ടിയുടെ സ്വത്ത്; തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പുറത്ത്

അതേ സമയം ആൾക്കൂട്ടം നിയന്ത്രണാതീതം ആകുമെന്ന് വ്യക്തമായതോടെ വിജയ്‍യുടെ ചെന്നൈയിലെ ഇന്നത്തെ പ്രചാരണയോഗം റദ്ദാക്കിയിരിക്കുകയാണ്.

Read Full Story
06:31 PM (IST) Mar 30

Malayalam News Liveസംസ്ഥാനത്ത് ഹോം വോട്ടിംഗ് തുടങ്ങി; ഒന്നരലക്ഷത്തോളം വോട്ടർമാർ, ഈ മാസം നാലുവരെ ഹോം വോട്ടിം​ഗ്

85 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാർക്കും 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കുമായാണ് ഹോം വോട്ടിംഗ്. ഒരു ലക്ഷത്തി നാൽപത്തയ്യായിരത്തിൽ അധികം വോട്ടർമാർ കേരളത്തിൽ ഹോം വോട്ടിംഗ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Full Story
05:43 PM (IST) Mar 30

Malayalam News Liveന്യൂനപക്ഷങ്ങൾക്കും വിവിധ മതങ്ങളുടെ ധർമ്മസ്ഥാപനങ്ങൾക്കും കടുത്ത ആശങ്ക, എഫ്‌സിആർഎ ഭേദഗതിയിൽ നിന്ന് പിന്മാറണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

എഫ്‌സിആർഎ ഭേദഗതിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. സാങ്കേതിക കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ വന്നാൽ പോലും സ്ഥാപനങ്ങളുടെ ആസ്തികൾ സർക്കാരിന് ഏറ്റെടുക്കാമെന്ന വ്യവസ്ഥ ന്യൂനപക്ഷങ്ങൾക്കും ധർമ്മസ്ഥാപനങ്ങൾക്കും കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി

Read Full Story
05:24 PM (IST) Mar 30

Malayalam News Liveഎസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോ? നിലപാട് വ്യക്തമാക്കി പിവി അൻവർ, 'ആരുടെ വോട്ടും സ്വീകരിക്കുമെന്ന് പ്രതികരണം'

എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോ എന്നതിൽ നിലപാട് വ്യക്തമാക്കി പിവി അൻവർ. ആരുടെ വോട്ടും സ്വീകരിക്കുമെന്ന് അൻവർ പ്രതികരിച്ചു

Read Full Story
05:13 PM (IST) Mar 30

Malayalam News Liveഎസ്‍ഡിപിഐ പിന്തുണ സിപിഎം തേടിയിട്ടില്ലെന്ന് ജനറൽ സെക്രട്ടറി, പ്രവർത്തന ശൈലിയിൽ വിമർശനമുണ്ട്, എസ്‍ഡിപിഐ ശൈലിമാറ്റണമെന്നും ബേബി

എസ് ഡി പി ഐയുടെ പിന്തുണ സി പി എം തേടിയിട്ടില്ലെന്നും അവരുടെ പ്രവർത്തന ശൈലിയെ വിമർശിക്കുന്നുവെന്നും ജനറൽ സെക്രട്ടറി എം എ ബേബി. എന്നാൽ എസ് ഡി പി ഐ വോട്ട് വേണ്ടെന്ന് പറയേണ്ട ആവശ്യമില്ലെന്നും വികസനത്തെ പിന്തുണയ്ക്കുന്ന ആരുടെ വോട്ടും സ്വീകരിക്കുമെന്നും എ വിജയരാഘവനും തോമസ് ഐസക്കും പ്രതികരിച്ചു

Read Full Story
04:47 PM (IST) Mar 30

Malayalam News Liveഎസ്ഡിപിഐ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് എ വിജയരാഘവൻ; 'എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല'

എസ്ഡിപിഐ വോട്ട് വാങ്ങുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി എ വിജയരാഘവൻ. എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് സിപിഎം ഇതിനുമുമ്പ് പറഞ്ഞിട്ടില്ലെന്നും വിജയരാഘവൻ. 

Read Full Story
04:43 PM (IST) Mar 30

Malayalam News Liveഇത്തവണത്തെ സമ്മർ ബംപർ ഒന്നാം സമ്മാനം 10 കോടി രൂപ പരപ്പനങ്ങാടി സ്വദേശിക്ക്!

ജോലിക്ക് പോകുന്നതിനിടെ പാലക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ടിക്കറ്റ് എടുത്തത്.

Read Full Story
04:22 PM (IST) Mar 30

Malayalam News Liveകേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി, സ്വപ്നം പങ്കുവച്ച് രാഹുൽ ഗാന്ധി; പുരുഷ പ്രവർത്തകരുടെ കയ്യടിക്ക് ആവേശമില്ലാത്തതും ചൂണ്ടിക്കാട്ടി പ്രസംഗം

കോട്ടയം പുതുപ്പള്ളിയിലെ പ്രചാരണത്തിനിടെ, കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നത് തന്‍റെ സ്വപ്നമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് പറഞ്ഞപ്പോൾ പുരുഷ പ്രവർത്തകർ കാര്യമായി കയ്യടിച്ചില്ലെന്നും സ്ത്രീകൾ ആവേശത്തോടെ സ്വീകരിച്ചെന്നും പ്രസംഗത്തിനിടെ രാഹുൽ ചൂണ്ടിക്കാട്ടി

Read Full Story
03:46 PM (IST) Mar 30

Malayalam News Liveയുഡിഎഫ് അധികാരത്തിലേറിയാൽ ആദ്യ തീരുമാനം പ്രഖ്യാപിച്ച് രാഹുൽ, റബറിന്‍റെ താങ്ങുവില 250 ആക്കും; ഉമ്മൻചാണ്ടിയുടെ തട്ടകത്തിൽ ആവേശം വിതറി പ്രചരണം

കോട്ടയത്ത് നടന്ന യുഡിഎഫ് പൊതുയോഗത്തിൽ, തങ്ങൾ അധികാരത്തിൽ വന്നാൽ റബറിന്‍റെ താങ്ങുവില 250 രൂപയാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ഇത് യുഡിഎഫ് സർക്കാരിന്റെ ആദ്യ തീരുമാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും രാഹുൽ ആരോപിച്ചു

Read Full Story