11:17 PM (IST) May 09

Malayalam news liveവ്യാജരേഖ ചമച്ച് അവയവ കൈമാറ്റം - മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റിൽ; നജീബിനെ കണ്ടെത്താനുളള ശ്രമം ഊർജിതമാക്കി പൊലീസ്

അവയവ കൈമാറ്റ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റിൽ. കുന്നത്തുനാട് സ്വദേശി റഷീദ ആണ് അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതിയായ നജീബ് ഒളിവിലാണ്.

Read Full Story
10:24 PM (IST) May 09

Malayalam news live1967ന് ശേഷം ഇതാദ്യം, വിജയ് സർക്കാരിൽ കോൺഗ്രസിനും മന്ത്രിമാർ; സത്യപ്രതി‍ജ്ഞാ ചടങ്ങിൽ രാഹുൽ ​ഗാന്ധിയും പങ്കെടുക്കും

വിജയ് സർക്കാരിൽ കോൺഗ്രസിനും മന്ത്രിമാർ. പി വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവ‍ർ മന്ത്രിമാരാകും. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ​ഗാന്ധിയും എത്തും.

Read Full Story
10:20 PM (IST) May 09

Malayalam news liveസിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രതിയായ ബലാത്സംഗക്കേസിൽ ഒരു യുവതി കൂടി അറസ്റ്റിൽ, സ്പായിലേക്ക് പരാക്കാരിയെ എത്തിച്ചത് ജോലി വാഗ്ദാനം ചെയ്ത്

ഒറ്റപ്പാലം സ്വദേശിനിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് കഴക്കൂട്ടത്തെ സ്പായില്‍ എത്തിച്ച് പീഡനത്തിനിരയാക്കിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെക്കൂടാതെ ഒരു യുവതി കൂടി അറസ്റ്റിൽ‌

Read Full Story
09:36 PM (IST) May 09

Malayalam news liveസ്വർണം നൽകിയില്ലെങ്കിൽ ബന്ധത്തിൽ നിന്ന് പിന്മാറുമെന്ന് ഭീഷണി, യുവതിയിൽ നിന്ന് കൈക്കലാക്കിയത് 6 പവനോളം സ്വർണം; പ്രതി പിടിയിൽ

സൗഹൃദം നടിച്ച് യുവതിയില്‍ നിന്നും 6,80,000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യുവാവ് പിടിയിൽ. യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു തട്ടിപ്പ്

Read Full Story
09:34 PM (IST) May 09

Malayalam news liveമൂന്ന് പേരും മുഖ്യമന്ത്രി പദവിക്കർഹരെന്ന് രാഹുൽ ​ഗാന്ധി; പ്രഖ്യാപനം സോണിയാ ഗാന്ധിയുമായുള്ള ചർച്ചക്ക് ശേഷം, മെറിറ്റടക്കം പരിഗണിച്ച് തീരുമാനം

കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം സോണിയാ ഗാന്ധിയുമായി കൂടി ചർച്ച നടത്തിയ ശേഷമെന്ന് രാഹുൽ ​ഗാന്ധി. മൂന്ന് പേരും മുഖ്യമന്ത്രി പദവിക്ക് അർഹരാണെന്നും രാഹുൽ ​ഗാന്ധി അറിയിച്ചു 

Read Full Story
09:12 PM (IST) May 09

Malayalam news liveഇവിടെ വിസിലടിച്ച് ആഘോഷം, അവിടെ കലാപം, ഇപിഎസിനെതിരെ കുറ്റപത്രം പുറത്തിറക്കി നേതാക്കൾ; '11 തോൽവി ആയി, എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണം'

എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ രാജി ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ രംഗത്ത്. ഇപിഎസിന്റെ നേതൃത്വത്തിൽ പാർട്ടി തുടർച്ചയായി 11 തോൽവികൾ നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മുൻ മന്ത്രി എസ് പി വേലുമണിയാണ് രാജി ആവശ്യപ്പെട്ടത്. നേതൃത്വത്തിന്റെ കഴിവുകേടാണ് പരാജയത്തിന് കാരണമെന്ന് ആരോപിച്ച് നേതാക്കൾ ഇപിഎസിനെതിരെ കുറ്റപത്രവും പുറത്തിറക്കി

Read Full Story
08:48 PM (IST) May 09

Malayalam news liveവിവാഹ സൽക്കാരത്തിനിടെ വരൻ്റെ ബന്ധുക്കളും കേറ്ററിംഗ് ജീവനക്കാരും തമ്മിൽ കൂട്ടയടി; എട്ട് പേർക്ക് പരിക്ക്, സംഭവം ഇടുക്കിയിൽ

വണ്ടിപ്പെരിയാറിൽ വിവാഹ സൽക്കാരത്തിനിടെ വരൻ്റെ ബന്ധുക്കളും കേറ്ററിംഗ് ജീവനക്കാരും തമ്മിൽ കൂട്ടയടി. വരൻ്റെ സഹോദരിയുടെ ഭർത്താവും മൂന്ന് കേറ്ററിംഗ് ജീവനക്കാരും ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു.

Read Full Story
08:45 PM (IST) May 09

Malayalam news live118 അല്ല, 120 എംഎൽഎമാരുടെ പിന്തുണയിൽ മാസ് ആയി ഗവർണറെ കണ്ട് ദളപതി; 'ജനനായകന്‍റെ' സത്യപ്രതിജ്ഞ നാളെ 10 മണിക്ക്

വിജയ് തമിഴ്നാട്‌ മുഖ്യമന്ത്രിയാവും. നാളെ 10 മണിക്ക് സത്യപ്രതിജ്ഞ നടക്കും. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ നടക്കുക

Read Full Story
08:12 PM (IST) May 09

Malayalam news liveജ്വല്ലറിയിലെ ആഭരണം വാങ്ങിയത് പേര് മാറ്റിപ്പറഞ്ഞ്, അഭിഷേക് സ്വയം പരിചയപ്പെടുത്തിയത് സങ്കീര്‍ത്ഥ് എന്ന്, യുവാവ് പിടിയിൽ

ജ്വല്ലറിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണം നല്‍കാതെ കടന്നുകളഞ്ഞ കണ്ണൂര്‍ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി

Read Full Story
08:10 PM (IST) May 09

Malayalam news liveനേതാക്കളെ നിർത്തിപ്പൊരിച്ച് രാഹുൽ ഗാന്ധി, മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഇപ്പോഴത്തെ അന്തരീക്ഷത്തിൽ സാധിക്കില്ല, ശക്തി പ്രകടനങ്ങൾക്ക് രൂക്ഷ വിമർശനം

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ രാഹുൽ ഗാന്ധി നേതാക്കൾക്ക് കർശന താക്കീത് നൽകി. ഇപ്പോഴത്തെ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കമാൻഡ്, ശക്തിപ്രകടനങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ പ്രവർത്തകരോട് ഐക്യത്തിന് ആഹ്വാനം ചെയ്തു

Read Full Story
07:42 PM (IST) May 09

Malayalam news live'പ്രവർത്തകരെ വേദനിപ്പിക്കരുത്', ഒന്നിച്ച് ഐക്യത്തിന് ആഹ്വാനം ചെയ്ത് കെസി, ആർസി, വിഡി; 'ഇനി പ്രകടനങ്ങൾ പാടില്ല, ഇന്ന് തന്നെ എല്ലാ ഫ്ലക്സുകൾ നീക്കണം'

കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തെരുവിലേക്ക് പടർന്നതോടെ, കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സംയുക്തമായി രംഗത്തെത്തി. പ്രവർത്തകർ പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്നും ഇത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും നേതാക്കൾ ആവശ്യപ്പെട്ടു

Read Full Story
07:34 PM (IST) May 09

Malayalam news liveവല്ലാത്ത സ്നേഹം! വിഡിക്കുവേണ്ടി ഇരിട്ടി ടൗണിലെ റോഡിലുരുണ്ട് കോണ്‍ഗ്രസ് പ്രവർത്തകൻ, മുഖ്യമന്ത്രിയാവട്ടെ എന്ന പ്ലക്കാർഡുമായി ശയനപ്രദർശനം

വി ഡി സതീശൻ മുഖ്യമന്ത്രിയാകാൻ ഇരിട്ടി ടൗണിൽ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവർത്തകൻ. പട നയിച്ചവൻ മുഖ്യമന്ത്രിയാവട്ടെ എന്ന പ്ലക്കാർഡുമായാണ് കോൺഗ്രസ് പ്രവർത്തകനായ പി വി രാജൻ ടൗണിൽ ശയനപ്രദക്ഷിണം നടത്തിയത്

Read Full Story
07:11 PM (IST) May 09

Malayalam news liveമുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; കെ സി വേണു​ഗോപാലിനെ ഹൈക്കമാൻഡ് നിർദേശിച്ചേക്കും, മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച പൂർത്തിയായി

ദില്ലിയിൽ നടക്കുന്ന കൂടിക്കാഴ്ച പൂർത്തിയായി. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചകൾക്ക് ശേഷം നേതാക്കൾ പുറത്തേക്ക് ഇറങ്ങി. പ്രഖ്യാപനം ഉടനെന്നാണ് സൂചന.

Read Full Story
06:52 PM (IST) May 09

Malayalam news liveവരന്‍റെ ബന്ധുക്കൾ പാത്രമെടുത്ത് അടിച്ചത് കേറ്ററിങ്ങുകാരുടെ തലയ്ക്ക്, പിന്നാലെ കൂട്ടയടി, പരാതി നൽകാത്തതിനാൽ കേസില്ല

ഇടുക്കി വണ്ടിപ്പെരിയാറിൽ വിവാഹ സൽക്കാരത്തിനിടെ വരന്‍റെ ബന്ധുക്കളും കേറ്ററിംഗ് ജീവനക്കാരും തമ്മിൽ കൂട്ടയടി

Read Full Story
06:46 PM (IST) May 09

Malayalam news liveറോഷി അഗസ്റ്റിനും പ്രമോദ് നാരായണനെുമെതിരെ കേരള കോൺഗ്രസ് (എം) സ്റ്റിയറിങ്ങ് കമ്മിറ്റി; മുന്നണി മാറ്റ സാധ്യത ഉണ്ടായിട്ടും അതിനെ തടഞ്ഞെന്ന് വിമർശനം

റോഷി അഗസ്റ്റിനും പ്രമോദ് നാരായണനെുമെതിരെ കേരള കോൺഗ്രസ് (എം) സ്റ്റിയറിങ്ങ് കമ്മിറ്റി. തെരഞ്ഞെടുപ്പിന് മുൻപ് മുന്നണി മാറ്റ സാധ്യത ഉണ്ടായിട്ടും അതിനെ തടഞ്ഞതാണ് പാർട്ടിയുടെ നാശത്തിന് കാരണം എന്നാണ് വിമർശനം.

Read Full Story
06:39 PM (IST) May 09

Malayalam news liveഒടുവിൽ ആശ്വാസം, 'ജനനായകന്' ഗവർണർ സമയം അനുവദിച്ചു, ലോക്ഭവനിൽ കൂടിക്കാഴ്ചക്കായി വിജയ്, സത്യപ്രതിജ്ഞയുടെ സ്ഥലവും സമയവും ഉടൻ തീരുമാനിക്കും

120 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയ വിജയ്, ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. കോൺഗ്രസ്, ഇടതുപാർട്ടികൾ, വിസികെ, മുസ്ലിം ലീഗ് എന്നിവരുടെ പിന്തുണയോടെയാണ് വിജയുടെ ടിവികെ പാർട്ടി കേവലഭൂരിപക്ഷം മറികടന്നത്

Read Full Story
06:18 PM (IST) May 09

Malayalam news liveവിജയ് ഭരണം ഉറപ്പിച്ചതിന് പിന്നാലെ സ്റ്റാലിന്‍റെ ആദ്യ പ്രതികരണം; 'നന്ദി പറയാൻ കോൺഗ്രസുകാർ എത്തിയില്ല', ഒപ്പം നിന്നവ‍ർക്ക് നന്ദി

കോൺഗ്രസിനെ വിമർശിച്ചും ഒപ്പം നിന്ന പാർട്ടികൾക്ക് നന്ദി പറഞ്ഞും തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

Read Full Story
06:17 PM (IST) May 09

Malayalam news liveതീരാത്ത സസ്പെൻസ്! പാതി വഴിയിൽ യൂ ടേൺ എടുത്ത് വിജയ്, 120 ഉറപ്പിച്ചതിന് പിന്നാലെ ലോക്ഭവനിലേക്ക് തിരിച്ചെങ്കിലും മടങ്ങി; ഗവർണറുടെ മനസിലെന്ത്?

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ 120 എംഎൽഎമാരുടെ പിന്തുണ ഉറപ്പിച്ചെങ്കിലും വിജയ്ക്ക് മുന്നിൽ ഗവർണർ തടസമായി തുടരുന്നു. കൂടിക്കാഴ്ചക്ക് ഗവർണർ സമയം നൽകാത്തതിനെ തുടർന്ന് ലോക്ഭവനിലേക്കുള്ള വഴിമധ്യേ വിജയ് യാത്ര റദ്ദാക്കി മടങ്ങി

Read Full Story
05:43 PM (IST) May 09

Malayalam news live'ആരാധക വൃന്ദം ശാന്തരാകണം, ഒരു പൊടിക്ക് അടങ്ങണം', മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുന്നേ പ്രതികരണവുമായി എം ലിജു; പ്രതിഷേധങ്ങൾ എല്ലാ സീമകളും ലംഘിച്ചു'

കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ പ്രവർത്തകർ തെരുവിലിറങ്ങിയതിനെതിരെ രൂക്ഷ വിമർശനവുമായി എം ലിജു. ആരാധക വൃന്ദം ശാന്തരാകണമെന്നും ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാനമായ രീതിയിൽ മുതിർന്ന നേതാവ് കെ സി ജോസഫും പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞു.
Read Full Story
05:25 PM (IST) May 09

Malayalam news liveഎഐഎഡിഎംകെ പിളർപ്പിലേക്ക്? വിമത യോ​ഗം ചേർന്ന് മുപ്പതിലേറെ എംഎൽഎമാർ; വിജയ്ക്ക് പിന്തുണ നൽകുമെന്ന് സൂചന

എഐഎഡിഎംകെയിൽ കലാപം. പാർട്ടിയിലെ ഒരു വിഭാ​ഗം എംഎൽഎമാർ യോഗം ചേരുകയാണ്. എഐഎഡിഎംകെ പിളർപ്പിലേക്കെന്നാണ് ലഭ്യമാകുന്ന സൂചന.

Read Full Story