10:02 PM (IST) May 04

Kerala Assembly Election Results LIVE| മണലൂർ തപാൽ വോട്ട് ക്രമക്കേടിൽ റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്

മണലൂർ നിയോജക മണ്ഡലത്തിലെ തപാൽ വോട്ട് ക്രമക്കേടിൽ റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്. ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജി നൽകും. മണലൂർ നിയമസഭാ മണ്ഡലത്തിലെ തപാൽ വോട്ടുകൾ ക്രമാതീതമായി അസാധുവാക്കപ്പെട്ട നടപടിയിൽ അസ്വാഭാവികതയുണ്ടെന്നും ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന്റെ ചീഫ് ഇലക്ഷൻ ഏജന്റ് സി.സി. ശ്രീകുമാർ പറഞ്ഞു.

Read Full Story
10:01 PM (IST) May 04

Kerala Assembly Election Results LIVE| ഹൃദയം കൊണ്ട് നന്ദി പറഞ്ഞ് രാഹുലും പ്രിയങ്കയും

കേരളത്തിലെ യു ഡി എഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കേരളത്തിലെ സഹോദരീ സഹോദരന്മാർ നൽകിയ നിർണ്ണായകമായ ജനവിധിക്ക് ഹൃദയം കൊണ്ട് നന്ദി പറയുന്നതായി രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. കഠിനാധ്വാനത്തിലൂടെ മികച്ച പ്രചാരണം നടത്തിയ ഓരോ യു ഡി എഫ് പ്രവർത്തകരെയും നേതാക്കളെയും അഭിനന്ദിക്കുന്നതായും രാഹുൽ വ്യക്തമാക്കി.

Read Full Story
10:00 PM (IST) May 04

Kerala Assembly Election Results LIVE| പരാജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി എം കെ സ്റ്റാലിൻ

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. തനിക്ക്‌ വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് ഭരിച്ചതെന്ന് എം കെ സ്റ്റാലിൻ കുറിപ്പിൽ പറയുന്നു. മനസാക്ഷിയോട് നീതി പുലർത്തി.

Read Full Story
09:59 PM (IST) May 04

Kerala Assembly Election Results LIVE| കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ഹൈക്കമാന്‍ഡ് നടപടികള്‍ തുടങ്ങി

മുതിര്‍ന്ന നേതാക്കളായ നിരീക്ഷകര്‍ ഉടന്‍ സംസ്ഥാനത്തെത്തി നിയുക്ത എംഎല്‍എമാരുടെ മനസറിയും. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുകയെന്നതാണ് സ്വാഭാവിക നടപടിയെങ്കിലും സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും പിന്നോട്ടില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നടപടികൾ വേ​ഗത്തിലാക്കിയത്.

Read Full Story
08:46 PM (IST) May 04

Kerala Assembly Election Results LIVE| ഇത് ചരിത്ര ദിനമെന്ന് നരേന്ദ്ര മോദി

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ചരിത്ര ദിനമെന്നും വർഷങ്ങളായി നീണ്ട സാധനയിലൂടെ ലഭിച്ച സിദ്ധിയെന്നും നരേന്ദ്ര മോദി പറഞ്ഞു. ഈ മുഖങ്ങളിലെ പ്രസന്നത രാജ്യ വ്യാപകമായി താൻ ബിജെപി പ്രവർത്തകരിൽ കാണുന്നു. ഇത് രാജ്യത്തിൻ്റെ മികച്ച ഭാവിക്കായുള്ള പ്രഖ്യാപനമാണ്. മികച്ച രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ്.

Read Full Story
08:46 PM (IST) May 04

Kerala Assembly Election Results LIVE| അതിവേഗം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു പിണറായി വിജയൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അതിവേഗം രാജിവെച്ചു. കണ്ണൂരിലെ വസതിയിൽ കഴിയുന്ന മുഖ്യമന്ത്രി തലസ്ഥാനത്തെത്താതെ, പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

Read Full Story
07:12 PM (IST) May 04

Kerala Assembly Election Results LIVE| പാർട്ടികളിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് ലീഗിന്

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഇത്തവണ മത്സരിച്ച വലിയ പാർട്ടികളിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് മുസ്ലിം ലീഗിനാണ്. 81.48 ആണ് മുസ്ലിം ലീ​ഗിൻ്റെ വിജയശതമാനം. സിപിഎം മൂക്കു കുത്തി വീണതോടെ സ്വന്തമായി വോട്ട് ബാങ്കും കേഡർ സ്വഭാവവുമുള്ള ഒരേയൊരു പാർട്ടിയായി മാറിയിരിക്കുകയാണ് ലീഗ്.

Read Full Story
06:30 PM (IST) May 04

Kerala Assembly Election Results LIVE| തോൽവിക്ക് ശേഷം മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി

മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് പിണറായിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല. എംഎൽഎ ഓഫീസിൽ എത്തും എന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ ഫലം മോശമായതിനെ തുടർന്ന് ഓഫീസിൽ വന്നില്ല.

Read Full Story
06:29 PM (IST) May 04

Kerala Assembly Election Results LIVE| പറവൂരിൽ വിജയക്കൊടി പാറിച്ച് വിഡി സതീശൻ

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പറവൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി വിഡി സതീശന് വിജയം. 20600 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിഡി സതീശൻ വിജയിച്ചത്. ആകെ 78658 വോട്ടുകളാണ് വിഡി സതീശൻ നേടിയത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി ഇടി ടൈസൺ മാസ്റ്റർ 58058 വോട്ടുകൾ നേടിയപ്പോൾ എൻഡിഎ സ്ഥാനാര്‍ഥി വസ്‌ഥല പ്രസന്നകുമാരി 20377 വോട്ടുകളും നേടി.

Read Full Story
06:03 PM (IST) May 04

Kerala Assembly Election Results LIVE| പെരിന്തൽമണ്ണയില്‍ ഭൂരിപക്ഷം ഉയര്‍ത്തി നജീബ് കാന്തപുരം

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന് തകര്‍പ്പന്‍ വിജയം. 32431 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് നജീബ് കാന്തപുരം വിജയിച്ചത്. നജീബ് കാന്തപുരം 104888 വോട്ടുകളും, എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. പി. മുഹമ്മദ് ഹനീഫ 72457 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. കെ. പി. ബാബുരാജ് 7240 വോട്ടുകളും നേടി.

Read Full Story
06:01 PM (IST) May 04

Kerala Assembly Election Results LIVE| ആ 21,444 പേർക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്ന് അഖിൽ മാരാർ

തൃക്കാക്കരയിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിനെ അഭിനന്ദിച്ച് എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ. പിണറായി വിജയനെ തൂത്തെറിയാൻ ജനങ്ങൾ ഒന്നടങ്കം തീരുമാനിച്ച ഈ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ എൻഡിഎയെ വിശ്വസിച്ച 21444 പേർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്ന് അഖിൽ മാരാർ കുറിച്ചു.

Read Full Story
06:00 PM (IST) May 04

Kerala Assembly Election Results LIVE| ചിറ്റൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സുമേഷ് അച്യുതന് വിജയം

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂർ നിയോജക മണ്ഡലത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്‍റെ കരുത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി സുമേഷ് അച്യുതന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുരുഗദാസിനെ 6510 വോട്ടുകള്‍ക്കാണ് സുമേഷ് അച്യുതന്‍ തോല്‍പിച്ചത്. മുരുഗദാസിന്‍റെ അപരനായി മത്സരിച്ച പി എസ് മുരുഗദാസ് 6984 വോട്ടുകള്‍ പിടിച്ചത് സുമേഷിന്‍റെ വിജയത്തില്‍ നിര്‍ണായകമായി.

Read Full Story
05:59 PM (IST) May 04

Kerala Assembly Election Results LIVE| വാമനപുരത്ത് സുധീർഷാ പാലോടിന് മിന്നും ജയം

വാമനപുരം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി സുധീർഷാ പാലോടിന് മിന്നും ജയം. 12185 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 73590 വോട്ടുകള്‍ ആണ് സുധീർഷ നേടിയത്. പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ എൽഡിഎഫ് സ്ഥാനാർത്ഥി മുരളീധരൻ നായർ 61405 വോട്ടുകളും എൻഡിഎയിലെ വേണു 12093 വോട്ടുകളും നേടി.

Read Full Story
05:58 PM (IST) May 04

Kerala Assembly Election Results LIVE| കോട്ടക്കലില്‍ ഹാട്രിക് നേടി കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍

2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടക്കലില്‍ മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് വിജയം. 51,781 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ആബിദ് ഹുസൈന്‍ തങ്ങള്‍ വിജയിച്ചത്. ആബിദ് ഹുസൈന്‍ തങ്ങള്‍ 96,174 വോട്ടുകളും രണ്ടാം സ്ഥാനത്തുള്ള സിപിഎം സ്ഥാനാര്‍ഥി പ്രീതി കൊഞ്ചത്ത് 48,234 വോട്ടുകളും മൂന്നാം സ്ഥാനത്തുള്ള ബിജെപിയുടെ സുബ്രഹ്‍മണ്യന്‍ സി 8952 വോട്ടുകളും നേടി.

Read Full Story
05:57 PM (IST) May 04

Kerala Assembly Election Results LIVE| കെ കരുണാകരൻ പാർട്ടിവിട്ട 2005-ന് ശേഷം കോൺഗ്രസിൻ്റെ വൻ തിരിച്ചുവരവ്

നാല് നിയമസഭാ തെരഞ്ഞെടുപ്പുകൾ - 2006, 2011, 2016, 2021 - മൂന്ന് തവണയും ജയിച്ചത് എൽഡിഎഫ്. ഒരു തവണ ഭരണം പിടിച്ചെങ്കിലും കോൺഗ്രസിനോ, യുഡിഎഫിനോ അതൊരു വമ്പിച്ച വിജയമാക്കാനായില്ല. ഒരുകാലത്ത് മലബാറിലും മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഇടതുപക്ഷത്തോളമോ, അവരേക്കാളുമോ ജനസ്വാധീനമുണ്ടായിരുന്ന കോൺഗ്രസ് പാർട്ടിക്ക് വലിയ തിരിച്ചടി നേരിട്ട രണ്ട് പതിറ്റാണ്ടാണ് കടന്നുപോയത്.

Read Full Story
05:56 PM (IST) May 04

Kerala Assembly Election Results LIVE| കൊയിലാണ്ടിയിൽ യുഡിഎഫ് സ്ഥാനാർഥി കെ പ്രവീൺ കുമാറിന് ജയം

കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ പ്രവീൺ കുമാറിന് ജയം. 12070 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 79913 വോട്ടുകള്‍ കെ പ്രവീൺ കുമാർ നേടി. പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ എൽഡിഎഫിലെ കെ ദാസൻ 67843 വോട്ടുകളും എൻഡിഎയിലെ സിആർ പ്രഫുൽകൃഷ്‍ണൻ 23545 വോട്ടുകളും നേടി.

Read Full Story
05:54 PM (IST) May 04

Kerala Assembly Election Results LIVE| കളമശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർഥി വി.ഇ അബ്ദുൾ ഗഫൂറിന് വിജയം

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കളമശ്ശേരി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി വി.ഇ അബ്ദുൾ ഗഫൂറിന് വിജയം. 16312 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വി.ഇ അബ്ദുൾ ഗഫൂർ വിജയിച്ചത്. 80606 വോട്ടുകളാണ് അബ്ദുൾ ഗഫൂർ നേടിയത്. എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന് 64294 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. എൻഡിഎ സ്ഥാനാര്‍ഥി ബിനു 14130 വോട്ടുകളും നേടി.

Read Full Story
05:53 PM (IST) May 04

Kerala Assembly Election Results LIVE| കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന് വിജയം

026 നിയമസഭ തെരഞ്ഞെടുപ്പിൽ കുട്ടനാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന് വിജയം. 56594 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് റെജി ചെറിയാൻ വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ. തോമസ് 35994 വോട്ടുകളും ബിജെപി സ്ഥാനാർഥി 16932 വോട്ടുകളും നേടി.

Read Full Story
05:52 PM (IST) May 04

Kerala Assembly Election Results LIVE| വിജയ ഫോർമുല തുറന്നുപറഞ്ഞ് വി ഡി സതീശൻ

മുഖ്യമന്ത്രി പോസ്റ്റിൽ അവകാശ വാദം വെക്കുന്നത് ശരിയല്ലെന്നും പാർട്ടി തീരുമാനിക്കട്ടെയെന്നും കോൺ​ഗ്രസ് നേതാവ് വിഡി സതീശൻ. ജനത്തിന്റ പ്രതീക്ഷ വളരെ വലുതാണ്. വരട്ടേയെന്നും ഇത്രയും എത്തിയില്ലേയെന്നും വിഡി സതീശൻ പറഞ്ഞു. വിജയത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ ആദ്യ അഭിമുഖത്തിലാണ് വിഡി സതീശൻ്റെ തുറന്നുപറച്ചിൽ.

Read Full Story
05:50 PM (IST) May 04

Kerala Assembly Election Results LIVE| കണ്ണൂരിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി ഒ മോഹനൻ വിജയിച്ചു

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂർ നിയോജക മണ്ഡലത്തിൽ കോണ്‍ഗ്രസ്. സ്ഥാനാര്‍ഥി ടി ഒ മോഹനന് വിജയം. 18,551 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് ടി ഒ മോഹനന്‍റെ വിജയം. കോണ്‍ഗ്രസ് സെക്യുലർ സ്ഥാനാർത്ഥിയായും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി 52,069 വോട്ടുകൾ നേടിയപ്പോൾ ബിജെപി സ്ഥാനാർത്ഥി സി രഘുനാഥിന് 16,144 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.

Read Full Story