11:43 PM (IST) Feb 28

എറണാകുളം കുണ്ടന്നൂരിൽ ഹോട്ടലിൽ തീപിടുത്തം; ആർക്കും അപായമില്ല, അഗ്നിരക്ഷാ സേന തീ പൂർണമായും അണച്ചു

കൊച്ചി കുണ്ടന്നൂരിൽ സ്വകാര്യ ഹോട്ടലിൽ തീപിടിത്തമുണ്ടായി. നാല് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു

കൂടുതൽ വായിക്കൂ
11:35 PM (IST) Feb 28

കാഞ്ഞങ്ങാട് നിന്ന് ബംഗ്ലാദേശ് പൗരനെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു; പിടിയിലായത് 20 വയസുകാരൻ

മതിയായ രേഖകളില്ലാതെ താമസിക്കുകയായിരുന്ന ബംഗ്ലാദേശ് പൗരനെ കാഞ്ഞങ്ങാട് നിന്ന് പിടികൂടി

കൂടുതൽ വായിക്കൂ
11:05 PM (IST) Feb 28

ജോലി ഗ്രേഡ് എസ്ഐ, പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ വന്ന സ്ത്രീയോട് കൈക്കൂലിയായി ചോദിച്ചത് മദ്യക്കുപ്പി; അറസ്റ്റിൽ

കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കൈക്കൂലി കേസിൽ പിടിയിൽ

കൂടുതൽ വായിക്കൂ
10:43 PM (IST) Feb 28

എത്ര മെസേജ് അയച്ചിട്ടും പോകുന്നില്ല, വാട്സ്അപ് വ്യാപകമായി പണിമുടക്കിയെന്ന് റിപ്പോർട്ട്; വെബ്ബിനും പ്രശ്നം

എത്ര മെസേജുകൾ അയച്ചിട്ടും അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നില്ലായിരുന്നു എന്ന് നിരവധിപ്പേർ പരാതിപ്പെട്ടപ്പോൾ പലർക്കും ആപ്ലിക്കേഷൻ തുറക്കാൻ പോലും കഴിയാത്ത അവസ്ഥയുമുണ്ടായി

കൂടുതൽ വായിക്കൂ
10:33 PM (IST) Feb 28

അഫ്ഗാനിസ്ഥാനുമായിട്ടുള്ള മത്സരം മഴയെടുത്തു! ഓസ്‌ട്രേലിയ ചാംപ്യന്‍സ് ട്രോഫി സെമിയില്‍

മറുപടി ബാറ്റിംഗില്‍ മാത്യൂ ഷോര്‍ട്ടിന്റെ (20) വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്.

കൂടുതൽ വായിക്കൂ
10:17 PM (IST) Feb 28

തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന 2 മാസം പ്രായമായ കുഞ്ഞ് പനി ബാധിച്ച് മരിച്ചു

തിരുവനന്തപുരം ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന കുഞ്ഞ് പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ മരിച്ചു

കൂടുതൽ വായിക്കൂ
10:11 PM (IST) Feb 28

ആശ പ്രവർത്തകരുടെ സമരം പൊളിക്കാൻ സർക്കാരിൻ്റെ തന്ത്രം; ഹെൽത്ത് വോളണ്ടിയർമാരെ കണ്ടെത്തി പരിശീലനം നൽകും

സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നിൽ ആശ പ്രവർത്തകർ സമരം ചെയ്യുന്നതിനിടെ നാഷണൽ ഹെൽത്ത് മിഷൻ പുതിയ ആരോഗ്യ പ്രവർത്തകരെ കണ്ടെത്താൻ ശ്രമം തുടങ്ങി

കൂടുതൽ വായിക്കൂ
10:04 PM (IST) Feb 28

'പാര്‍ട്ടിയെ ഒറ്റകെട്ടായി കൊണ്ടുപോകും'; തോമസ് കെ തോമസ് എംഎല്‍എ എന്‍സിപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍

പാര്‍ട്ടിക്കുള്ളില്‍ മൂന്നേമുക്കാല്‍ വര്‍ഷം ഇതിനായി പലതരം ചരടുവലികൾ നടത്തി. പാര്‍ട്ടിയിലെ സ്വാധീനക്കുറവില്‍ ആ നീക്കം പാളി

കൂടുതൽ വായിക്കൂ
10:04 PM (IST) Feb 28

സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു; 8 അവാർഡുകൾ ഏറ്റുവാങ്ങി ഏഷ്യാനെറ്റ് ന്യൂസ്

2022 ലെയും 2023 ലെയും സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾക്ക് അർഹരായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു

കൂടുതൽ വായിക്കൂ
10:03 PM (IST) Feb 28

ചാംപ്യന്‍സ് ലീഗില്‍ നിന്ന് ഇംഗ്ലണ്ട് പുറത്തായതിന് പിന്നാലെ നായകസ്ഥാനമൊഴിഞ്ഞ് ജോസ് ബട്‌ലര്‍

ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളോട് ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു.

കൂടുതൽ വായിക്കൂ
09:04 PM (IST) Feb 28

കോഴിക്കോട് വീണ്ടും അമീബിക് ‌മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം: 38കാരിയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു

കൂടുതൽ വായിക്കൂ
09:03 PM (IST) Feb 28

3 വയസുള്ള അതിജീവിതയെ അധിക്ഷേപിച്ച് കളക്ടർ; പീഡിപ്പിക്കപ്പെട്ടതിൽ പഴിചാരി, പിന്നാലെ പണി, ചുമതലയിൽ നിന്ന് നീക്കി

തമിഴ്നാട് മയിലാടുതുറൈയിലെ അങ്കണവാടി മൂന്നു വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിൽ ഞെട്ടിക്കുന്ന പ്രസ്താവനയുമായി ജില്ലാ കളക്ടര്‍. മൂന്ന് വയസുകാരി ലൈംഗികാതിക്രമം നേരിട്ടത് സ്വന്തം തെറ്റ്‌ കാരണമാണെന്നാണ് ജില്ലാ കളക്ടര്‍ എപി മഹാഭാരതി അധിക്ഷേപിച്ചത്. പരാമര്‍ശം വിവാദമായതോടെ കളക്ടറെ സ്ഥാനത്തുനിന്നും മാറ്റി.

കൂടുതൽ വായിക്കൂ
09:01 PM (IST) Feb 28

സ്വർണ്ണാഭരണം പണയം വെച്ചുള്ള വായ്പകൾ കൂടി, പേഴ്സണൽ ലോണിൻ്റെ ഡിമാൻഡ് കുറഞ്ഞു, റിപ്പോർട്ട് പുറത്തുവിട്ട് ആർബിഐ

സ്വ‍ർണവില റെക്കോ‍ഡുകൾ പിന്നിട്ടതോടെയാണ് സ്വർണ പണയ വായ്പ കുത്തനെ ഉയർന്നതെന്നാണ് നി​ഗമനം

കൂടുതൽ വായിക്കൂ
08:43 PM (IST) Feb 28

യുവ ദന്ത ഡോക്ടർ കോഴിക്കോട് അറസ്റ്റിൽ, പിടിയിലായത് താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന്; കണ്ടെത്തിയത് 15 ഗ്രാം എംഡിഎംഎ

കോഴിക്കോട് ദന്ത ഡോക്ട‌റെയും മലപ്പുറത്ത് ഓട്ടോറിക്ഷാ ‍ഡ്രൈവറെയും പൊലീസ് എംഡിഎംഎയുമായി പിടികൂടി

കൂടുതൽ വായിക്കൂ
08:25 PM (IST) Feb 28

അഫ്ഗാന്‍-ഓസീസ് മത്സരത്തില്‍ മഴയുടെ കളി! ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ഓസീസിന് മികച്ച തുടക്കം

മറുപടി ബാറ്റിംഗില്‍ മാത്യൂ ഷോര്‍ട്ടിന്റെ (20) വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്.

കൂടുതൽ വായിക്കൂ
08:17 PM (IST) Feb 28

75 ലക്ഷത്തിന് മുകളിൽ വായ്പ എടുക്കാൻ പ്ലാനുണ്ടോ? ബാങ്കുകളുടെ പുതിയ പലിശ നിരക്കുകൾ അറിയാം

പുതുതായി വായ്പ എടുക്കാൻ പോകുന്നവർ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്ത് അനുയോജ്യമായ ബാങ്കുകൾ തെരഞ്ഞെടുക്കുന്നതായിരിക്കും ഗുണം ചെയ്യുക 

കൂടുതൽ വായിക്കൂ
07:31 PM (IST) Feb 28

കേരളത്തിൽ നേതൃമാറ്റമില്ല, ഹൈക്കമാന്‍ഡ് യോഗത്തിൽ വികാരാധീനനായി സുധാകരൻ; 'തന്നെ ഒറ്റപ്പെടുത്താൻ നീക്കം നടന്നു'

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ഹൈക്കമാന്‍ഡ് ചര്‍ച്ചയിൽ നേതൃമാറ്റം ചര്‍ച്ചയായില്ല. കെപിസിസി അധ്യക്ഷനായി കെ സുധാകരൻ തൽക്കാലം തുടരും. യോഗത്തിൽ വികാരാധീനനായാണ് സുധാകരൻ സംസാരിച്ചത്. നേതൃതലത്തിൽ തന്നെ ഒറ്റപ്പെടുത്താൻ നീക്കം നടന്നുവെന്നും താൻ ദുർബലനായെന്ന പ്രചാരണത്തെ ആരും പ്രതിരോധിച്ചില്ലെന്നും സുധാകരൻ തുറന്നടിച്ചു. 

കൂടുതൽ വായിക്കൂ
06:57 PM (IST) Feb 28

ആശ്വാസം ഉറപ്പ്, ദേ എത്തി മഴ, കേരളത്തിൽ വീണ്ടും യെല്ലോ അലർട്ട്; വരും മണിക്കൂറിൽ ഇടിമിന്നൽ മഴ സാധ്യത 2 ജില്ലകളിൽ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നാളെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്

കൂടുതൽ വായിക്കൂ
06:48 PM (IST) Feb 28

സുപ്രധാന കരാർ ഒപ്പിട്ട് ചൈനയും പാക്കിസ്ഥാനും; പാക് പൗരൻ ചൈനയുടെ ബഹിരാകാശ നിലയത്തിലേക്ക് പോകും

പാക്കിസ്ഥാനിലെ ബഹിരാകാശ ഗവേഷകരെ ചൈന സ്വന്തം നിലയിൽ പരിശീലനം നൽകി ബഹിരാകാശത്തേ് അയക്കും

കൂടുതൽ വായിക്കൂ
06:37 PM (IST) Feb 28

നാല് കഞ്ചാവ് കേസ്, ഏഴു പ്രതികൾ, ഒരാൾ വിചാരണക്കിടെ മരിച്ചു; എല്ലാവര്‍ക്കും ഒരേദിവസം ശിക്ഷ വിധിച്ച് കോടതി

കഞ്ചാവ് കടത്ത് കേസുകളിലെ പ്രതികൾക്ക് ഒരേ ദിവസം ശിക്ഷ വിധിച്ച് കോടതി. പാലക്കാട് സെക്കൻഡ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഡി. സുധീർ ഡേവിഡാണ് എക്സൈസിന്‍റെ നാലു കേസുകളിൽ ശിക്ഷ വിധിച്ചത്

കൂടുതൽ വായിക്കൂ