07:57 PM (IST) May 19

Malayalam News Live:രാഹുൽ 129, മോദി പൂജ്യം, കണക്ക് പുറത്തുവിട്ട് കോൺഗ്രസ്; നോർവീജിയൻ മാധ്യമ പ്രവർത്തകയുടെ ചോദ്യം ആയുധമാക്കി വാർത്താ സമ്മേളനങ്ങളെ ഭയമെന്ന് വിമർശനം

പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താ സമ്മേളനങ്ങൾ നടത്താത്തതിനെതിരെ കോൺഗ്രസ് രംഗത്ത്. കഴിഞ്ഞ 12 വർഷത്തിനിടെ രാഹുൽ ഗാന്ധി 129 വാർത്താ സമ്മേളനങ്ങൾ നടത്തിയപ്പോൾ മോദി ഒന്നുപോലും നടത്തിയില്ലെന്ന് കോൺഗ്രസ് കണക്കുകൾ നിരത്തി. നോർവീജിയൻ മാധ്യമപ്രവർത്തകയുടെ ചോദ്യം മോദി അവഗണിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്

Read Full Story
07:24 PM (IST) May 19

Malayalam News Live:കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും? വകുപ്പിന്‍റെ ചുമതലയേറ്റ ശേഷം പ്രതികരിക്കാമെന്ന് മന്ത്രി സിപി ജോൺ

ഗതാഗത വകുപ്പ് മന്ത്രിയായി ചുമതലയേൽക്കുമെന്ന സൂചന നൽകി സിപി ജോൺ. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിനെക്കുറിച്ചും സ്വകാര്യ ബസ് വ്യവസായത്തെക്കുറിച്ചും പഠിച്ച ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ സർക്കാർ സ്ത്രീകൾക്ക് വലിയ ആനുകൂല്യങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Read Full Story
07:07 PM (IST) May 19

Malayalam News Live:സത്യപ്രതിജ്ഞക്ക് പിന്നാലെ കോൺഗ്രസിൽ വെടിപൊട്ടിച്ച് പഴകുളം മധു, 'പത്തനംതിട്ടക്ക് മന്ത്രി വേണമായിരുന്നു, സോഷ്യൽ മീഡിയയിലെ അധിക്ഷേപം വേദനിപ്പിച്ചു'

പുതിയ മന്ത്രിസഭയിൽ പത്തനംതിട്ടക്ക് മന്ത്രിസ്ഥാനം വേണമായിരുന്നുവെന്ന് നിയുക്ത എംഎൽഎ പഴകുളം മധു. കെസി വേണുഗോപാലിനെതിരായ ആക്രമണത്തിൽ പ്രതികരിച്ചതിന് പിന്നാലെ കോൺഗ്രസിലെ ഉന്നതരുടെ അറിവോടെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം നടന്നതായും അദ്ദേഹം ആരോപിച്ചു

Read Full Story
06:41 PM (IST) May 19

Malayalam News Live:സത്യപ്രതിജ്ഞ ചടങ്ങിലെ 'വന്ദേമാതര'ത്തിൽ കടുപ്പിച്ച് സിപിഎം, പൂർണ്ണമായും പാടിയത് തെറ്റ്, ബഹു സ്വര സമൂഹത്തിന് നിരക്കാത്ത നടപടിയെന്നും വിമർശനം

സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനെതിരെ സിപിഎം രൂക്ഷ വിമർശനവുമായി രംഗത്ത്. ഇത് ബഹുസ്വര സമൂഹത്തിന് നിരക്കാത്തതും തെറ്റായ നടപടിയുമാണെന്ന് പാർട്ടി കുറ്റപ്പെടുത്തി. ഭരണഘടനാ നിർമ്മാണ സഭയുടെയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെയും മുൻ തീരുമാനങ്ങളെ അട്ടിമറിച്ചാണ് ഇത് ചെയ്തതെന്നും സിപിഎം പ്രസ്താവനയിൽ ആരോപിച്ചു

Read Full Story
06:29 PM (IST) May 19

Malayalam News Live:59 വർഷങ്ങൾക്ക് ശേഷം കോൺഗ്രസിന് സ്വപ്ന സാഫല്യം, വിജയ് തീരുമാനിച്ചു, മന്ത്രിസഭ വിപുലീകരണം വ്യാഴാഴ്ച; എഐഎഡിഎംകെ വിമതർക്കും കസേര കിട്ടുമോ?

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് മന്ത്രിസഭ വിപുലീകരിക്കുന്നു. 59 വർഷങ്ങൾക്ക് ശേഷം കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാൻ സാധ്യത, എഐഎഡിഎംകെ വിമതരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും

Read Full Story
05:21 PM (IST) May 19

Malayalam News Live:എൽഡിഎഫിൻ്റേയോ സിപിഎമ്മിൻ്റേയോ അവസാനമായി ആരും കാണേണ്ടെന്ന് പിണറായി; 'ശക്തമായി തിരിച്ച് വരും'

കഴിഞ്ഞ പത്ത് വർഷക്കാലം എൽഡിഎഫിൻ്റെ നേതൃത്വത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അത് നല്ല നിലയിൽ നടപ്പിലാക്കിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Read Full Story
04:55 PM (IST) May 19

Malayalam News Live:കുളിപ്പിക്കുന്നതിനിടെ കൊമ്പുകോർത്തു; ദുബാരെ ആനത്താവളത്തിൽ കുത്തേറ്റ് വീണ കൊമ്പൻ ചരിഞ്ഞു

മാർത്താണ്ഡ എന്ന കൊമ്പനാണ് ചരിഞ്ഞത്. മാർത്താണ്ഡയെയാണ് ഇന്നലെയാണ് 'കാഞ്ചൻ' എന്നയാന കുത്തിവീഴ്ത്തിയത്. പുഴയിൽ വീണ മാർത്താണ്ഡയുടെ അടിയിൽപ്പെട്ട സ്ത്രീ ഇന്നലെ മരിച്ചിരുന്നു.

Read Full Story
04:53 PM (IST) May 19

Malayalam News Live:'5 സഹോദരിമാർ വീട്ടിലില്ലേ, വാപ്പയും ഉമ്മയ്ക്കൊപ്പമല്ലേ', ഉമ്മയുടെ ശസ്ത്രക്രിയക്ക് ഇടക്കാല ജാമ്യം തേടിയ ഉമർ ഖാലിദിന്‍റെ അപേക്ഷ തള്ളി കോടതി

അമ്മയുടെ ശസ്ത്രക്രിയക്ക് ഇടക്കാല ജാമ്യം തേടിയുള്ള ഉമർ ഖാലിദിന്‍റെ അപേക്ഷ ദില്ലിയിലെ വിചാരണക്കോടതി തള്ളി. ഉമറിന് 5 സഹോദരിമാരുണ്ടെന്നും പിതാവും ഉമ്മയ്ക്കൊപ്പമുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി

Read Full Story
04:00 PM (IST) May 19

Malayalam News Live:അംബാനിയും അദാനിയും തകർന്നടിയും, രാജ്യത്തിന് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി; 'കഠിനകാലം വരുന്നു, വൻ സാമ്പത്തിക പ്രതിസന്ധിയുടെ കൊടുങ്കാറ്റ് വീശും'

രാജ്യത്ത് വൻ സാമ്പത്തിക പ്രതിസന്ധി വരുമെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. ഇന്ധനവില വർധനവിനെയും കേന്ദ്ര സർക്കാരിന്റെ നയങ്ങളെയും വിമർശിച്ച അദ്ദേഹം, അദാനിയും അംബാനിയും ഉൾപ്പെടെയുള്ളവർ തകരുമെന്നും പ്രവചിച്ചു. അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില വർധിപ്പിച്ച സാഹചര്യത്തിലാണ് ഈ വിമർശനം

Read Full Story
03:36 PM (IST) May 19

Malayalam News Live:കേരള പൊലീസ് ഉത്തരവിറക്കി, ഗൺമാന്‍മാരുടെ 'രക്ഷാപ്രവർത്തനം' അന്വേഷിക്കാൻ 6 അംഗ സംഘം, ഷൗക്കത്തലി നയിക്കും, ബൈജു പൗലോസ് അന്വേഷണ ഉദ്യോഗസ്ഥൻ

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ, ബൈജു പൗലോസ് അന്വേഷണ ഉദ്യോഗസ്ഥനായ 6 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. പിണറായി 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ച ഈ സംഭവത്തിൽ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്

Read Full Story
03:18 PM (IST) May 19

Malayalam News Live:'മധ്യപ്രദേശ് പൊലീസ് സ്വൈര്യജീവിതം അനുവദിക്കുന്നില്ല'; കുംഭമേള വൈറൽ താരവും ഭർത്താവും കോടതിയിൽ

സർക്കാർ രേഖകൾ വ്യാജമായി തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചതിന് പിന്നിലെ ഉദ്യോഗസ്ഥ ഗൂഢാലോചന അന്വേഷിക്കണം. വർഗീയ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Full Story
02:32 PM (IST) May 19

Malayalam News Live:'വടശേരി ദാമോദരൻ മേനോൻ സതീശൻ' സത്യപ്രതിജ്ഞ, 'പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്തതാണ് നല്ലത്'; മുഖ്യമന്ത്രിക്ക് പരോക്ഷ വിമർശനം

മുഖ്യമന്ത്രി വിഡി സതീശനെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ്‌ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌

Read Full Story
02:18 PM (IST) May 19

Malayalam News Live:വയലില്‍ കളിക്കുകയായിരുന്ന കുട്ടിക്കും റോഡരികില്‍ നിന്നിരുന്ന യുവാവിനും പാമ്പുകടിയേറ്റു; സംഭവം താമരശ്ശേരിയില്‍

താമരശ്ശേരിയില്‍ ഒരു ദിവസത്തെ ഇടവേളയില്‍ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു. പത്ത് വയസ്സുള്ള കുട്ടിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവുമാണ് ചികിത്സയിലുള്ളത്

Read Full Story
02:07 PM (IST) May 19

Malayalam News Live:ഗൺമാന്‍റെ 'രക്ഷാപ്രവർത്തനം'; എസ്പി ഷൗക്കത്തലി അന്വേഷിക്കും, 15 ദിവസത്തിനകം റിപ്പോർട്ട് നൽകും

15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും തീരുമാനിച്ചു. മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റതിന് പിന്നാലെയാണ് സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

Read Full Story
01:09 PM (IST) May 19

Malayalam News Live:പൂർണ്ണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്ന് എകെ ആന്റണി; 'എന്നിട്ടും വാഗ്ദാനങ്ങൾ നടപ്പാക്കിയ സതീശനും ടീമിനും അഭിനന്ദനങ്ങൾ'

പൂർണ്ണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്നും എന്നിട്ടും ആദ്യ ക്യാബിനറ്റിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പാക്കിയ സതീശനും ടീമിനും അഭിനന്ദനങ്ങൾ നേരുകയാണെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണി

Read Full Story
12:49 PM (IST) May 19

Malayalam News Live:'നേതാക്കളുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടി, ഉൾപാർട്ടി ജനാധിപത്യവും ചർച്ചയും കുറയുന്നു'; സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയിലും രൂക്ഷ വിമർശനം

വൻ പരാജയം നേതാക്കളുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടി. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയിലും രൂക്ഷ വിമർശനം

Read Full Story
12:36 PM (IST) May 19

Malayalam News Live:സെക്രട്ടറിയേറ്റിന്റെ 'സമര കവാടം' 10 വർഷത്തിനുശേഷം തുറന്നു; ബാരിക്കേടുകൾ നീക്കി, കോൺഗ്രസ് അനുകൂല സംഘടനകൾ ആവേശത്തിൽ

കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ഗേറ്റ് തുറന്നത്. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ ഒരു വശത്തേക്ക് നീക്കുകയായിരുന്നു. സമര കവാടമെന്നാണ് ഈ കവാടം അറിയപ്പെടുന്നത്.

Read Full Story
12:25 PM (IST) May 19

Malayalam News Live:തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ കലഹം; എംവി ഗോവിന്ദനെ മാറ്റണം, പിണറായിക്കെതിരെ രൂക്ഷവിമർശനം, കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം

ഓരോ ജില്ലകളിലേയും കമ്മിറ്റി യോ​ഗങ്ങളിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയിലും, ആലപ്പുഴയിലും സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമർശനം ഉണ്ടായി.

Read Full Story
12:16 PM (IST) May 19

Malayalam News Live:ദുബാരെ ആനത്താവളത്തിൽ സന്ദർശന നിയന്ത്രണം, തീരുമാനം യുവതി ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ

കർണാടകത്തിലെ കുടഗിൽ ദുബാരെ ആനത്താവളത്തിൽ സന്ദർശന നിയന്ത്രണം ഏ‍ർപ്പെടുത്തി

Read Full Story
11:57 AM (IST) May 19

Malayalam News Live:സൗജന്യ യാത്ര കെഎസ്ആർടിസിക്ക് അധിക ബാധ്യതയെന്ന് ടി പി രാമകൃഷ്ണൻ, 'വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കും എന്ന് സർക്കാർ വ്യക്തമാക്കണം'

സ്ത്രീകളുടെ സൗജന്യ യാത്ര കെഎസ്ആർടിസിക്ക് അധിക ബാധ്യത വരുത്തും എന്ന് എല്‍ഡിഎഫ് കണ്‍വീന‍ർ ടി പി രാമകൃഷ്ണൻ. വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കും എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യം

Read Full Story