കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി. നരേഷ് പാൽ ആണ് പുതിയ സെക്രട്ടറി. വിനീത് ജോഷിയെ പഞ്ചായത്തീ രാജ് മന്ത്രാലയത്തിലേക്കാണ് മാറ്റിയത്.
- Home
- News
- Kerala News
- Malayalam News Live: പുതിയ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍; ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി, നരേഷ് പാൽ പുതിയ സെക്രട്ടറി
Malayalam News Live: പുതിയ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍; ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി, നരേഷ് പാൽ പുതിയ സെക്രട്ടറി

സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്ത് വന്നതും കടുത്ത ജാമ്യവ്യവസ്ഥകൾ നിലനിൽക്കുന്നതും കാരണം രാജീവർക്ക് തന്ത്രിസ്ഥാനത്ത് തുടരാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പകരക്കാരനായി മകൻ ബ്രഹ്മദത്തനെ ചുമതലയേൽപ്പിക്കാൻ ആലോചിക്കുന്നത്. തനിക്ക് പകരം ബ്രഹ്മദത്തന് തന്ത്രിസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് രാജീവർ ദേവസ്വം ബോർഡിന് കത്ത് നൽകിയിട്ടുണ്ട്.തന്ത്രിസ്ഥാന സംബന്ധിച്ച ദേവസ്വം ബോർഡിന് തീരുമാനമെടുക്കാം എന്നാണ് ഹൈക്കോടതി നിർദ്ദേശം.
Malayalam News Live:പുതിയ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍; ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി, നരേഷ് പാൽ പുതിയ സെക്രട്ടറി
Malayalam News Live:ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു, പിന്നാലെ ബ്ലാക്ക്‌മെയിലിംഗും പീഡനവും - പഞ്ചാബിൽ പൊലീസുകാരൻ കനാലിലേക്ക് ചാടി
ഭാര്യ പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കടുത്ത ബ്ലാക്ക്‌മെയിലിംഗും മാനസിക പീഡനവും നേരിട്ടതായി ആരോപിച്ച് പഞ്ചാബ് പൊലീസിലെ അസിസ്റ്റന്‍റെ സബ് ഇൻസ്പെക്ടർ കനാലിലേക്ക് ചാടി
Malayalam News Live:ദില്ലി സമരത്തിൽ സർക്കാരിനെതിരെ ബിജെപി നേതാവ് മുരളീമനോഹർ ജോഷി; `വിദ്യാർത്ഥികളുടെ ആവശ്യം ന്യായം, അനുഭാവ പൂർണമായ നിലപാട് സ്വീകരിക്കണം'
ദില്ലിയിൽ നടക്കുന്ന പ്രതിഷേധത്തിൽ കേന്ദ്രസർക്കാരിനെതിരെ മുതിർന്ന ബിജെപി നേതാവ് മുരളീമനോഹർ ജോഷി രംഗത്ത്. വിദ്യാർത്ഥികളുടെ ആവശ്യം ന്യായമാണെന്നും ഇതിനോട് അനുഭാവ പൂർണമായ നിലപാട് സ്വീകരിക്കണമെന്നും മുരളീമനോഹർ ജോഷി ആവശ്യപ്പെട്ടു.
Malayalam News Live:സ്വന്തം പാർട്ടിക്കാരും കൂറുമാറി, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് കനത്ത തിരിച്ചടി; ജനപ്രതിനിധി സഭ ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ പ്രമേയം പാസാക്കി
ഇറാന് എതിരെയുള്ള അമേരിക്കൻ സൈനിക നടപടികൾ അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് നിർദേശം നൽകുന്ന പ്രമേയം യു.എസ് ജനപ്രതിനിധി സഭ പാസാക്കി
Malayalam News Live:വാഹന പരിശോധന കണ്ട് കഞ്ചാവ് ഉപേക്ഷിച്ച് കടന്നു, കാർ നമ്പർ പിന്തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്
വാഹന പരിശോധനക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് കടന്ന പ്രതികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു
Malayalam News Live:വെമ്പായത്തെ ബാറിലെ സംഘർഷം; 2 പേർ മരിച്ചതിന് പിന്നാലെ മറ്റൊരാൾ ആത്മഹത്യ ചെയ്തു, ജീവനൊടുക്കിയത് പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ
തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് പോലീസ് മൊഴി എടുത്തയാൾ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Malayalam News Live:നിതിന്‍ രാജിന്‍റെ മരണം - ഡോ. എംകെ റാമിനെ റിമാൻഡ് ചെയ്ത് കോടതി; കണ്ണൂര്‍ സബ് ജയിലിലേക്ക് മാറ്റി
നിതിന്‍ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഡോ. എം കെ റാമിനെ കോടതി റിമാൻഡ് ചെയ്തു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
Malayalam News Live:തെരഞ്ഞെടുപ്പ് തോൽവി - സംസ്ഥാന നേതൃത്വത്തിന് വിമർശനം; പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്
തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന് വിമർശനം. പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച എണ്ണിയായിരുന്നു കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്.
Malayalam News Live:പിഎസ് പ്രശാന്തിന് ജയിൽവാസം, ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റിനെയടക്കം റിമാൻഡ് ചെയ്തു
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്തും അംഗം അജികുമാറും ജയിലിലേക്ക്. ഹൈക്കോടതി അനുമതിയില്ലാതെ ദ്വാരപാലക പാളികൾ സ്വർണ്ണം പൂശാൻ കൊണ്ടുപോയതാണ് കുരുക്കായത്
Malayalam News Live:ജനപ്രവാഹം ഒഴുകിയെത്തി, ഒറ്റക്കെട്ടായി പ്രതിപക്ഷം; ബാരിക്കേഡുകള്‍ തള്ളിമാറ്റി ഗാന്ധി സ്മൃതിയിലേക്ക് പ്രതിഷേധം
ഗാന്ധി സ്മൃതിയിലേക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധിക്കുന്നു. നീറ്റ് വിഷയത്തിൽ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് മാർച്ച് നടത്തുന്നത്.
Malayalam News Live:വ്യാജ രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ചു, കാലാവധി കഴിഞ്ഞിട്ടും ഉടമയ്ക്ക് ജെസിബി തിരികെ നൽകിയില്ല; പ്രതികൾ പിടിയിൽ
വാടകയ്ക്ക് വാങ്ങിയ മണ്ണുമാന്തിയന്ത്രം കരാർ കാലാവധി കഴിഞ്ഞിട്ടും ഉടമയ്ക്ക് തിരികെ നൽകാതെ വ്യാജ നമ്പർ പതിപ്പിച്ച് മറച്ചുവെച്ച് ഉപയോഗിച്ച രണ്ടു പേർ പിടിയിൽ
Malayalam News Live:'കണ്ണിന് പകരം കണ്ണ് അല്ല, ഇനി കണ്ണിന് പകരം തല', പുതിയ ഭീഷണിയുമായി അമേരിക്ക, കരയുദ്ധം പ്രതീക്ഷിച്ച് ഇറാൻ; 'സമാധാന'മില്ലാതെ പശ്ചിമേഷ്യ
'കണ്ണിന് പകരം കണ്ണ്' എന്ന ഇറാന്റെ നയത്തിന് 'കണ്ണിന് പകരം തല' എന്ന മറുപടിയുമായി അമേരിക്ക രംഗത്തെത്തിയതോടെ യുദ്ധഭീതി വർധിച്ചു. അമേരിക്കൻ താല്പര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് ഇറാൻ കനത്ത വില നൽകേണ്ടി വരുമെന്ന് മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി
Malayalam News Live:അബ്രഹാം കരാറിലും ഒപ്പ് വയ്ക്കണം, അമേരിക്കയുമായി ആണവ കരാർ ഉറപ്പിച്ച സൗദിക്ക് മുന്നിൽ പുതിയ നിബന്ധനയുമായി ട്രംപ്; 'ഇസ്രയേലുമായി സാധാരണ ബന്ധം വേണം'
അമേരിക്കയുമായി ചരിത്രപരമായ ആണവ കരാറിൽ സൗദി അറേബ്യ ഒപ്പുവെച്ചു. എന്നാൽ, കരാർ പൂർണ്ണമായി നടപ്പാക്കണമെങ്കിൽ ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്ന അബ്രഹാം കരാറിൽ സൗദി പങ്കുചേരണമെന്ന് ഡോണൾഡ് ട്രംപ് പുതിയ നിബന്ധന വെച്ചിരിക്കുകയാണ്
Malayalam News Live:ദില്ലിയിൽ രാഹുലിൻ്റെ വീടിന് മുന്നിൽ നാടകീയ രംഗങ്ങൾ; വസതിക്ക് ഇരുവശവും റോഡുകൾ അടച്ച് പൊലീസ്, ഇരച്ചെത്തി പ്രവർത്തകർ
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിക്ക് ഇരുവശവും റോഡുകൾ അടച്ച് പൊലീസ്. റോഡിന് കുറുകെ ബസും സ്ഥാപിച്ചു. സ്ഥലത്ത് കൂടുതൽ സുരക്ഷാ സേനയേയും പൊലീസ് വിന്യസിച്ചു.
Malayalam News Live:ചോദ്യപേപ്പർ മാറി നൽകി; മാറ്റി വെച്ച പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22 ന് നടക്കും, രാവിലെ 10 - 30 മുതൽ ഉച്ചക്ക് 12 - 05 വരെ പരീക്ഷ
ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് മാറ്റി വെച്ച പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22 ന് നടത്തും
Malayalam News Live:ശബരിമല തന്ത്രി നിയമനത്തിൽ നിർണായക നീക്കം; അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉൾപ്പെടെയുള്ളവരുടെ വിദഗ്ധ സമിതിയെ നിയോഗിച്ചു, നാളെ ബോർഡ് അധ്യക്ഷനുമായി കൂടിക്കാഴ്ച
ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്ന ആവശ്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി ദേവസ്വം ബോർഡ് മൂന്ന് അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അടക്കം താന്ത്രികാചാര്യർ ഉള്ള സമിതിയുമായി നാളെ ബോർഡ് അധ്യക്ഷൻ കൂടിക്കാഴ്ച നടത്തും.
Malayalam News Live:മുന്നറിയിപ്പുമായി കെഎസ്ഇബി; ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 300 മെഗാവാട്ട് ഉപയോഗം വര്‍ധിക്കാം. പുറത്ത് നിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ നിയന്ത്രണമുണ്ടാകുമെന്നാണ് അറിയിപ്പ്.
Malayalam News Live:നിതിൻ രാജിന്റെ മരണം - മുഖ്യപ്രതി ഡോ. എം കെ റാം വീണ്ടും അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് കോടതി അനുമതിക്ക് പിന്നാലെ
നിതിൻ രാജിന്റെ മരണത്തിൽ മുഖ്യപ്രതി ഡോ. റാം വീണ്ടും അറസ്റ്റിലായി. തലശ്ശേരി എസ് സി എസ് ടി പ്രത്യേക കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് അറസ്റ്റ്.
Malayalam News Live:ശാരീരികവും മാനസികവുമായ പീഢനമുണ്ടായി, മര്‍ദിച്ച കായിക അധ്യാപകനെതിരെ മൊഴി നല്‍കി വിദ്യാർത്ഥികൾ
പാലക്കാട് കഞ്ചിക്കോട് ഗവൺമെന്‍റ് എച്ച്എസ്എസിൽ കായികാധ്യാപകന്‍ കുട്ടികളെ മര്‍ദിച്ച പരാതിയുമായി ബന്ധപ്പെട്ട് സ്‌കൂൾ സന്ദർശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ തെളിവെടുപ്പ് നടത്തി
Malayalam News Live:'3 മാസം മുന്നേയുള്ള തീരുമാനം', സിജെപി പ്രതിഷേധവുമായി എന്‍എസ്എ ഉത്തരവിന് ബന്ധമില്ലെന്ന് ദില്ലി പൊലീസ്; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അറിയിപ്പ്
സി ജെ പി പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് എൻ എസ് എ അധികാരം നൽകിയതെന്ന റിപ്പോർട്ടുകൾ ദില്ലി പൊലീസ് നിഷേധിച്ചു. മൂന്ന് മാസത്തിലൊരിക്കൽ പുതുക്കുന്ന പതിവ് ഭരണപരമായ നടപടി മാത്രമാണെന്ന് പോലീസ് വ്യക്തമാക്കി