11:50 PM (IST) Dec 02

Malayalam News live:ഒപിഎസ് എൻഡിഎയിൽ തിരിച്ചെത്തിയേക്കും; ബിജെപി നേതാക്കളുമായി ചർച്ച നടത്തി, 2 ദിവസം കൂടി ദില്ലിയിൽ തുടരും

തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർ സെൽവം ദില്ലിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തി. ടി.ടി.വി.ദിനകരനും ഒപിഎസ്സും ഒപ്പം നിൽക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Read Full Story
11:40 PM (IST) Dec 02

Malayalam News live:രാഹുലിനെതിരെ കടുത്ത നടപടിക്ക് കോൺ​ഗ്രസ്; ചർച്ചകൾ സജീവമാക്കി നേതാക്കൾ, പുറത്താക്കണമെന്ന ആവശ്യം ശക്തം

വിഷയത്തിൽ ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് നേതാക്കൾ. രാഹുലിനെ പുറത്താക്കണം എന്ന ആവശ്യമാണ് ഉയരുന്നത്.

Read Full Story
11:19 PM (IST) Dec 02

Malayalam News live:അമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത് തടഞ്ഞു, യുവാവിനെ കുത്തിപ്പരിക്കേൽപിച്ച് അയൽവാസി, കസ്റ്റഡിയിലെടുത്ത് പൊലീസ്

ഇരുവരും അയൽവാസികളാണെന്നും ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇതിനെ തുടർന്നാണ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് വിശാഖ് പ്രദീപിനെ കുത്തിയത്.

Read Full Story
10:47 PM (IST) Dec 02

Malayalam News live:പുടിന്റെ ഇന്ത്യ സന്ദർശനം; ആയുധകരാറുകൾ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്; സുഖോയ് 5, എസ് 400 എന്നിവയിൽ ചർച്ച നടക്കും

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തീരുമാനിക്കുന്നത് കമ്പനികൾ ആണെന്നിരിക്കെ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയുണ്ടാവില്ല.

Read Full Story
09:03 PM (IST) Dec 02

Malayalam News live:അട്ടപ്പാടിയിൽ കടുവ സെൻസസിന് പോയ ‌അഞ്ചം​ഗ വനപാലക സംഘം വനത്തിൽ കുടുങ്ങി; പുതൂർ ആർആർടി സംഘം വനത്തിലേക്ക് തിരിച്ചു

സുനിത, മണികണ്ഠൻ, രാജൻ, ലക്ഷ്മി, സതീഷ് എന്നിവരാണ് വനത്തിൽ വഴി തെറ്റിയത്. പുതുർ ആർആർടി സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Read Full Story
07:03 PM (IST) Dec 02

Malayalam News live:വോട്ടർ പട്ടിക പരിഷ്കരണം - പാർലമെന്റിൽ ചർച്ച നിശ്ചയിച്ച് കേന്ദ്രം; ചൊവ്വ, ബുധൻ ദിവസങ്ങളിൽ 10 മണിക്കൂർ ചർച്ച

പ്രതിപക്ഷം ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തിന് പിന്നാലെ എസ്ഐആറില്‍ ചര്‍ച്ചക്ക് തയ്യാറായി സര്‍ക്കാര്‍. വോട്ടര്‍ പട്ടിക പരിഷ്ക്കരണമെന്ന പേരിലല്ല മറിച്ച് തെരഞ്ഞെടുപ്പ് പരിഷ്ക്കാരമെന്ന പേരിലാകും ചര്‍ച്ച നടത്തുക.

Read Full Story
06:50 PM (IST) Dec 02

Malayalam News live:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതി; ​'ഗൂഢാലോചന, പരാതി പച്ചക്കള്ളം, പരാതിക്കാരിയെ അറിയില്ല' - ഫെന്നി നൈനാൻ

യുവതി നൽകിയ ബലാത്സം​ഗ പരാതിയിൽ കൊണ്ടുപോയതും തിരികെ കൊണ്ടുവന്നതും ഫെന്നിയാണെന്ന് ആരോപിച്ചിരുന്നു.

Read Full Story
05:48 PM (IST) Dec 02

Malayalam News live:ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമാധാനവും സ്ഥിരതയും ലക്ഷ്യം; തിരുവനന്തപുരത്ത് ഇന്ത്യ- മാലിദ്വീപ് സംയുക്ത സൈനികാഭ്യാസത്തിന് തുടക്കം

എക്സസൈസ് ഇകെയുവിഇആർഐഎൻ (EKUVERIN) എന്ന് പേരിട്ടിരിക്കുന്ന സൈനിക അഭ്യാസത്തിന്റെ പതിനാലാം പതിപ്പാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഈ മാസം 14 വരെയാണ് പരിപാടി. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമാധാനവും സ്ഥിരതയും ലക്ഷ്യം വെച്ചുള്ള പരിപാടിയാണിത്.

Read Full Story
05:27 PM (IST) Dec 02

Malayalam News live:'രാഹുൽ രാജി വെയ്ക്കണം, സ്ത്രീയെ ഉപഭോഗവസ്തുവായി ആര് കണ്ടാലും തെറ്റാണ്' - ബിനോയ് വിശ്വം

മനുഷ്യബന്ധങ്ങൾക്ക് പാവനമായൊരു തലമുണ്ടെന്നും സ്നേഹബന്ധങ്ങളിലും അത് വേണമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. പ്രണയത്തിൽ മാന്യത വേണം.

Read Full Story
05:01 PM (IST) Dec 02

Malayalam News live:കൊല്ലത്ത് ബാറിന് മുന്നിൽ സംഘർഷം; രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് കഴിഞ്ഞ മാസം 28 ന്, ദൃശ്യങ്ങൾ പുറത്ത്

ക്രിമിനൽ കേസ് പ്രതികൾ ഉൾപ്പെടെയാണ് ഏറ്റുമുട്ടിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഘർഷത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

Read Full Story
04:47 PM (IST) Dec 02

Malayalam News live:രാഹുലിനെതിരെ ലഭിച്ച പരാതി പൊലീസ് മേധാവിക്ക് കൈമാറി കെപിസിസി നേതൃത്വം; നടപടി യുവതിയെ അറിയിച്ച് കോൺ​ഗ്രസ്

ബെം​ഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് രാഹുലിനെതിരെ ബലാത്സം​ഗ പരാതിയുമായി രം​ഗത്തെത്തിയത്. കെപിസിസി നേതൃത്വത്തിനാണ് യുവതി പരാതി നൽകിയത്. നിയമപരമായി നേരിടാൻ യുവതിയ്ക്ക് താൽപ്പര്യമില്ലാത്തതിനാലായിരുന്നു കോൺ​ഗ്രസ് നേതൃത്വത്തിന് പെൺകുട്ടി പരാതി നൽകിയത്.

Read Full Story
03:32 PM (IST) Dec 02

Malayalam News live:രാഹുൽമാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; ബലാൽസംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രം​ഗത്ത്, സോണിയാഗാന്ധിക്കും കെപിസിസി പ്രസിസൻ്റിനും പരാതി

ബെം​ഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. വളരെനാൾ മുമ്പ് നടന്ന സംഭവമാണ്. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചും വിവരം ശേഖരിച്ചിരുന്നു. എന്നാൽ നിയമനടപടിക്ക് പെൺകുട്ടി തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു.

Read Full Story
03:24 PM (IST) Dec 02

Malayalam News live:സുനാമിക്ക് ശേഷമുള്ള മഹാദുരന്തം, 3 രാജ്യങ്ങളിലായി നഷ്ടമായത് ആയിരത്തിലധികം മനുഷ്യജീവൻ; ലോകത്തെ കണ്ണീരിലാഴ്ത്തി 2 ചുഴലിക്കാറ്റുകൾ

‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ റെക്കോർഡ് മഴയാണ് അനുഭവപ്പെട്ടത്. എല്ലാ നദികളിലും ജലനിരപ്പ് ഉയർന്നതോടെ സുനാമിക്ക് ശേഷമുള്ള മഹാദുരന്തമായി മാറി. ഇതിനകം 400 ഓളം മരണം സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്

Read Full Story
02:59 PM (IST) Dec 02

Malayalam News live:കേരളത്തിന്‌ മുകളിൽ കിഴക്കൻ കാറ്റിന് അനുകൂലമായ സാഹചര്യം, ഇടി മിന്നലോടെയുള്ള മഴ തിരിച്ചെത്തുന്നു; വിവിധ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലർട്ട്

Read Full Story
02:47 PM (IST) Dec 02

Malayalam News live:താൻ നിരാഹര സമരത്തിലാണെന്ന് സൂപ്രണ്ടിന് എഴുതി നൽകി രാഹുൽ ഈശ്വർ; സെൻട്രൽ ജയിലിലേക്ക് മാറ്റി, ഡോക്ടറുടെ സേവനം ലഭിക്കും

നിരാഹാരം തുടരുന്ന സാഹചര്യത്തിൽ രാഹുലിനെ നിരീക്ഷിക്കണമെന്ന് ജയിൽ വകുപ്പ് തീരുമാനിക്കുകയും പൂജപ്പുര ജില്ലാ ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ ഡോക്ടറുടെ സേവനവും രാഹുൽ ഈശ്വറിന് ലഭിക്കുമെന്നാണ് റിപ്പോർട്ട്. 

Read Full Story
02:27 PM (IST) Dec 02

Malayalam News live:'സഞ്ചാർ സാഥി' ആപ്പിൽ കേന്ദ്രത്തിനെതിരെ കടുപ്പിച്ച് ആപ്പിൾ, ലോകത്തൊരിടത്തും ഇത്തരം നിർദ്ദേശം അംഗീകരിക്കില്ല; ഉടൻ നിലപാട് അറിയിക്കുമെന്നും റോയിട്ടേഴ്സ്

ഐ ഒ എസ് ഇക്കോസിസ്റ്റത്തിന്‍റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയതായി ആപ്പിൾ അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു

Read Full Story
01:39 PM (IST) Dec 02

Malayalam News live:സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്പർദ്ധ പ്രചരിപ്പിക്കുന്നുവെന്ന് പരാതി; കെഎം ഷാജഹാന്റെ വീട്ടിൽ പൊലീസ് പരിശോധന

ഷാജഹാനും കുടുംബവും വീട്ടിലില്ലാത്ത സമയത്താണ് പരിശോധന നടക്കുന്നത്. പൊലീസ് സംഘം എത്തിയപ്പോൾ വീട്ടിൽ ജോലിക്കുള്ള സ്ത്രീ തടഞ്ഞുവെങ്കിലും പൊലീസ് അകത്ത് കടക്കുകയായിരുന്നു. കോടതിയുടെ സേർച്ച്‌ വാറണ്ടിൻറെ അടിസ്ഥാനത്തിലാണ് അന്വേഷണം.

Read Full Story
01:37 PM (IST) Dec 02

Malayalam News live:ശബരിമല സ്വർണകൊള്ള കേസിൽ നാളെ നിര്‍ണായകം, അന്വേഷണ റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിക്ക് കൈമാറും, പത്മകുമാറിന്‍റെ ജാമ്യാപേക്ഷ നീട്ടി

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറി‍ന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റി. അതേസമയം, കേസിൽ മൂന്നാംഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിക്കും

Read Full Story
01:15 PM (IST) Dec 02

Malayalam News live:രാഹുൽ തമിഴ്നാട്- കർണാടക അതിർത്തിയിൽ, സഞ്ചാരപാതയെ കുറിച്ച് നിർണായക വിവരം; അന്വേഷണ സംഘം തമിഴ്നാട്ടിൽ

ഇന്നലെ രാവിലെ വരെ രാഹുൽ ഇവിടെയായിരുന്നു. അതിന് ശേഷം കർണാടകയിലേക്ക് കടന്നതായാണ് സംശയം. ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവടങ്ങളിലും താമസിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

Read Full Story
01:12 PM (IST) Dec 02

Malayalam News live:സ്വർണ ഖനന കേന്ദ്രത്തിലെ ബാരിക്കേഡിനടുത്തെത്തി സ്വയം പൊട്ടിത്തെറിച്ചു, 6 സൈനികർ കൊല്ലപ്പെട്ടു; ഇതാദ്യമായി വനിതാ ചാവേറിനെ ഉപയോഗിച്ച് ബിഎൽഎഫ്

സ്വാതന്ത്ര്യ സമരമെന്ന് ബലൂച് വിശേഷിപ്പിക്കുന്ന ആക്രമണങ്ങളിൽ ഇതുവരെ വനിതാ ചാവേർ ആക്രമണം ബലൂച് ലിബറേഷൻ ഫ്രണ്ട് നടത്തിയിട്ടില്ലായിരുന്നു, സറീന റഫീഖ് എന്ന ട്രാംഗ് മഹൂ എന്ന യുവതിയാണ് വാഹനത്തിലെത്തി ബാരിക്കേഡിനടുത്തുവച്ച് സ്വയം പൊട്ടിത്തെറിച്ചത്

Read Full Story