07:21 PM (IST) Jun 03

Malayalam News Live:ഇറാനെതിരെ കടുത്ത നടപടിയുമായി കുവൈത്ത്, 24 മണിക്കൂറിൽ ഇറാനിയൻ നയതന്ത്രജ്ഞർ രാജ്യം വിടണമെന്ന് ഉത്തരവിട്ടു; ഇറാൻ ആക്രമണത്തെ അപലപിച്ച് ജിസിസി

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഇറാനെതിരെ കടുത്ത നടപടിയുമായി കുവൈത്ത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞരോട് 24 മണിക്കൂറിനകം രാജ്യം വിടാൻ ഉത്തരവിട്ടു. ജിസിസി രാജ്യങ്ങളും ഇറാനെതിരെ രംഗത്തെത്തിയിട്ടുണ്ട്

Read Full Story
06:46 PM (IST) Jun 03

Malayalam News Live:പാർലമെന്‍റ് അംഗത്വം വേണ്ടെന്ന് വച്ച് വിജയിന്‍റെ ടിവികെയുടെ സുപ്രധാന പ്രഖ്യാപനം, രാജ്യസഭ എംപി സ്ഥാനം കോൺഗ്രസിന്, പ്രവീൺ ചക്രവർത്തിക്ക് സാധ്യത

തമിഴ്നാട്ടിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ലഭിക്കേണ്ട സീറ്റ് സഖ്യകക്ഷിയായ കോൺഗ്രസിന് വിട്ടുനൽകാൻ വിജയിന്‍റെ ടിവികെ തീരുമാനിച്ചു. എഐസിസി നേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ഇതോടെ പ്രവീൺ ചക്രവർത്തി രാജ്യസഭ എംപിയാകാനാണ് സാധ്യത

Read Full Story
05:16 PM (IST) Jun 03

Malayalam News Live:വമ്പൻ പ്രഖ്യാപനവുമായി ട്രംപ്, 'ഇറാൻ പരമോന്നത നേതാവ് അമേരിക്കയുമായുള്ള ചർച്ചകളിൽ ഇടപെടുന്നുണ്ട്, ആണവായുധം ഉണ്ടാക്കില്ലെന്ന് ഇറാൻ സമ്മതിച്ചു'

ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായും പരമോന്നത നേതാവ് ചർച്ചകളിൽ ഇടപെടുന്നുണ്ടെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. അതേസമയം, സമാധാന ചർച്ചകൾക്കിടയിലും അമേരിക്ക-ഇറാൻ സംഘർഷം ഗൾഫ് മേഖലയിൽ രൂക്ഷമാകുകയാണ്

Read Full Story
03:45 PM (IST) Jun 03

Malayalam News Live:'കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്', സിദ്ദിഖിന്‍റെ വാർത്താസമ്മേളനത്തിൽ പ്രതിഷേധമുയർത്തി മാധ്യമ പ്രവർത്തകർ; ശ്രീറാം വെങ്കിട്ടരാമൻ പുറത്തിറങ്ങി

കൃഷിമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പാടില്ലെന്ന പ്രതിഷേധം കാരണം ശ്രീറാം വെങ്കിട്ടരാമൻ പുറത്തുപോയി

Read Full Story
03:02 PM (IST) Jun 03

Malayalam News Live:സിപിഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു; പാർട്ടി വിട്ടത് രീതികളിലെ മടുപ്പ് കാരണമെന്ന് എസ് എസ് ബിജു

സിപിഎം മുൻ ഏരിയ സെക്രട്ടറി എസ് എസ് ബിജു സിപിഎം വിട്ട് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സൈനിക് സ്കൂൾ വാർഡിലെ സ്ഥാനാർത്ഥിയായിരുന്നു. രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് എസ് എസ് ബിജു അംഗത്വം സ്വീകരിച്ചത്.

Read Full Story
02:59 PM (IST) Jun 03

Malayalam News Live:തൃണമൂൽ കോൺഗ്രസിന്‍റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു, ഞെട്ടിക്കുന്ന നടപടിയുമായി നേതൃത്വം; പിളർപ്പ് ഒഴിവാക്കാൻ രക്ഷാ തന്ത്രം മെനഞ്ഞ് പാർട്ടി

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് പിളർപ്പ് ഭീഷണി നേരിടുകയാണ്. ഇതിനെത്തുടർന്ന്, പിളർപ്പ് ഒഴിവാക്കാനുള്ള രക്ഷാ തന്ത്രമെന്ന നിലയിൽ പാർട്ടിയുടെ എല്ലാ കമ്മിറ്റികളും നേതൃത്വം പിരിച്ചുവിട്ടു

Read Full Story
01:55 PM (IST) Jun 03

Malayalam News Live:രക്ഷയുണ്ടാകില്ല! കാലവർഷം എത്തും മുന്നേ അതിശക്ത മഴ, കേരളത്തിൽ 5 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇന്ന് 3 ജില്ലകളിൽ; 11 ജില്ലകളിൽ യെല്ലോ അലർട്ടും

കാലവർഷം എത്തുന്നതിന് മുന്നോടിയായി കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും വരും ദിവസങ്ങളിൽ വിവിധ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Read Full Story
01:32 PM (IST) Jun 03

Malayalam News Live:കൊല്ലത്ത് പത്തു വയസ്സുകാരന് ശരീരമാസകലം പൊള്ളലേറ്റു; പൊളളലേൽപ്പിച്ചത് അച്ഛനെന്ന് കുട്ടിയുടെ മൊഴി, ചൂട് വെള്ളം വീണതെന്ന് ബന്ധുക്കൾ

പത്ത് വയസ്സുകാരന് ശരീരമാസകലം പൊള്ളലേറ്റു. അച്ഛനാണ് പൊളളലേൽപ്പിച്ചതെന്നാണ് കുട്ടിയുടെ മൊഴി. എന്നാൽ, ചൂട് വെള്ളം വീണതെന്നാണ് ബന്ധുക്കളുടെ വാദം.

Read Full Story
12:50 PM (IST) Jun 03

Malayalam News Live:ഐപിസി 308 ൽ രൂക്ഷവാദം, മരണം സംഭവിക്കാവുന്ന മർദ്ദനമെന്ന് ഡോക്ടർ ആദ്യ റിപ്പോർട്ടിൽ കുറിച്ചില്ലല്ലോ? ഗൺമാൻ കേസിൽ സുപ്രധാന ചോദ്യങ്ങളുമായി കോടതി

നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വിശദമായ വാദം കേട്ടു. ഔദ്യോഗിക കൃത്യനിർവഹണമാണ് നടത്തിയതെന്ന് പ്രതിഭാഗം വാദിച്ചപ്പോൾ, കേസിൽ നരഹത്യശ്രമം (ഐപിസി 308) ചുമത്തിയതിനെയും ആദ്യ മെഡിക്കൽ റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങളെയും കോടതി ചോദ്യം ചെയ്തു

Read Full Story
12:09 PM (IST) Jun 03

Malayalam News Live:`ആഹാരം കഴിക്കാത്തതിന് കുഞ്ഞിനെ അഷ്കർ ചവിട്ടാറുണ്ട്'; നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ പ്രതികൾക്കെതിരെ അഷ്കറിന്റെ ഉമ്മ

അഷ്കറും അഖിലയും കുഞ്ഞിനെ ക്രൂരമായി മർദിക്കുന്നത് കണ്ടിട്ടുണ്ടെന്നും കുട്ടിയുടെ കൈ ഒടിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അഷ്കറിന്റെ ഉമ്മ.

Read Full Story
11:49 AM (IST) Jun 03

Malayalam News Live:കർണാടകയിൽ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരുടെ പട്ടിക ഉടൻ

കർണാടകയിൽ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരുടെ പട്ടിക ഉടൻ പുറത്തിറക്കും. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിസഭായോഗവും ചേരും.

Read Full Story
11:27 AM (IST) Jun 03

Malayalam News Live:ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചത് ബിജെപി സ്ഥാനാർത്ഥി, അന്വേഷണത്തിനൊടുവിൽ പ്രതി പിടിയിൽ

ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി ബിജെപി സ്ഥാനാർത്ഥി. നെന്മാറ പഞ്ചായത്തിലെ 17ാം വാർഡ് ബിജെപി സ്ഥാനാർത്ഥി ആയിരുന്ന പ്രഭാവതിയെ ആണ് പൊലീസ് പിടികൂടിയത്.

Read Full Story
10:43 AM (IST) Jun 03

Malayalam News Live:വൈറൽ പെൺകുട്ടിയുടെ വിവാഹം - മുഹമ്മദ് ഫർമാന്‍റെ അറസ്റ്റ് ഒരു മാസത്തക്ക് തടഞ്ഞ് ഹൈക്കോടതി; മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മുഹമ്മദ് ഫർമാൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു. മുഹമ്മദ് ഫർമാന് അധികാര പരിധിയിലുള്ള കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Read Full Story
10:29 AM (IST) Jun 03

Malayalam News Live:`ചട്ടം പഠിപ്പിക്കാൻ', നിയമസഭയിൽ പ്രത്യേക റൂളിം​ഗുമായി സ്പീക്കർ; പുതിയ അംഗങ്ങൾക്കായി 17ന് സെമിനാർ, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുക്കും

നിയമസഭയിൽ പ്രത്യേക റൂളിംഗ് നൽകി സ്പീക്കർ. പുതിയ അംഗങ്ങൾക്കായി 17ന് സെമിനാർ നടത്തും. സെമിനാറിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പങ്കെടുക്കും.

Read Full Story
09:54 AM (IST) Jun 03

Malayalam News Live:കൊല്ലം നഗര മധ്യത്തിലെ കൊലപാതകം - പ്രതി സീരിയൽ കില്ലറെന്ന് സംശയം; പിടികൂടാനാകാതെ പൊലീസ്

കൊല്ലം നഗര മധ്യത്തിലെ കൊലപാതകത്തിലെ പ്രതി സീരിയൽ കില്ലറെന്ന് സംശയം. മുണ്ടയ്ക്കൽ സ്വദേശി രാജേന്ദ്രനെ കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശി ആണെന്ന് തിരിച്ചറിഞ്ഞു.

Read Full Story
09:38 AM (IST) Jun 03

Malayalam News Live:പയ്യന്നൂർ സിപിഎമ്മിൽ വീണ്ടും പ്രശ്നം

സിപിഎം ലോക്കൽ കമ്മിറ്റി യോഗത്തിനിടെ വനിതാ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിച്ചതായി പരാതി. സിപിഎം പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റി യോഗത്തിലാണ് സംഭവം. ഏരിയ കമ്മിറ്റി അംഗം കൂടിയായ വനിതാ നേതാവിനെതിരെയാണ് ലോക്കൽ കമ്മിറ്റി അംഗം മോശം പരാമർശം നടത്തിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.

Read Full Story
09:37 AM (IST) Jun 03

Malayalam News Live:പെരിയ കേസ്; പരോൾ വ്യവസ്ഥ ലംഘിച്ച് പ്രതിയുടെ റീൽസ് ഷൂട്ട്

പരോൾ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ റീൽ ഷൂട്ട്. ഏഴാം പ്രതി അശ്വിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അശ്വിൻ തന്നെയാണ് റീൽ പങ്കുവച്ചത്. നിലവിൽ പരോളിലാണ് അശ്വിൻ. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുത് എന്നായിരുന്നു പരോൾ വ്യവസ്ഥയിലൊന്ന്.

Read Full Story
09:36 AM (IST) Jun 03

Malayalam News Live:ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഗൂഢാലോചനയിലേക്കും എസ്ഐടി അന്വേഷണം

മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഗൂഢാലോചനയിലേക്കും എസ്ഐടി അന്വേഷണം. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുടെ ഫോൺ രേഖകൾ പരിശോധിക്കും. ഇവരുടെ മൊബൈൽ സന്ദേശങ്ങളും പരിശോധിക്കും.

Read Full Story
09:36 AM (IST) Jun 03

Malayalam News Live:തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

തിരുവനന്തപുരം നാലാഞ്ചിറയിൽ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തികൊന്നു. ഹസീന ആണ് കൊല്ലപ്പെട്ടത്. ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കൊലക്ക് ശേഷം ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെട്ടു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം.

Read Full Story
09:35 AM (IST) Jun 03

Malayalam News Live:ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്

കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. മലയാളികളായ കെ ജെ ജോർജും യു ടി ഖാദറും അടക്കം 11 മന്ത്രിമാർ കർണാടകയിൽ ഇന്ന് അധികാരമേൽക്കും. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയും മന്ത്രിസഭയിയിലുണ്ട്.

Read Full Story