വൻ പാൻമസാല ശേഖരവുമായി യുവാവ് അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന 36,626 പാക്കറ്റ് നിരോധിത പാൻമസാലയാണ് കാസർകോട് പോലീസ് പിടിച്ചെടുത്തത്
- Home
- News
- Kerala News
- malayalam news live: കാറിന്‍റെ പിൻസീറ്റിലും ഡിക്കിയിലുമായി 11 ചാക്ക് കെട്ടുകൾ, കാറിൽ കടത്താൻ ശ്രമിച്ച 36,000ലധികം പാക്കറ്റ് നിരോധിത പാൻമസാല പിടികൂടി
malayalam news live: കാറിന്‍റെ പിൻസീറ്റിലും ഡിക്കിയിലുമായി 11 ചാക്ക് കെട്ടുകൾ, കാറിൽ കടത്താൻ ശ്രമിച്ച 36,000ലധികം പാക്കറ്റ് നിരോധിത പാൻമസാല പിടികൂടി

യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ പരസ്യപ്രസ്തവനയോടെ പ്രതിസന്ധി ഒഴിയാതെ കോൺഗ്രസ്. ഒറ്റക്കുള്ള വിമർശനം എന്ന അടൂർ പ്രകാശിന്റെ വാദം തള്ളുകയാണ് സതീശൻ ചേരി. അടൂർ പ്രകാശിൻ്റെ വിമർശനത്തിന് പിന്നിൽ ഉന്നത നേതൃത്വത്തിന്റ പിന്തുണയുണ്ടെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ സതീശൻ ചേരിക്ക് ദീപ ദാസ് മുൻഷിയെ അടക്കം സംശയമുണ്ട്. പുനഃസംഘടന നീട്ടുന്നത് അടക്കം ബോധപൂർവ്വമാണെന്നും സതീശൻ ചേരി കരുതുന്നു. അടൂർ പ്രകാശ് പരാതി നൽകിയാൽ അച്ചടക്ക ലംഘന പ്രശ്നം ഉയർത്താനാണ് സതീശൻ പക്ഷത്തിൻ്റെ നീക്കം.
malayalam news live കാറിന്‍റെ പിൻസീറ്റിലും ഡിക്കിയിലുമായി 11 ചാക്ക് കെട്ടുകൾ, കാറിൽ കടത്താൻ ശ്രമിച്ച 36,000ലധികം പാക്കറ്റ് നിരോധിത പാൻമസാല പിടികൂടി
malayalam news live അംഗസംഖ്യ 49 ആകും, ശ്രീലേഖ രാജിയിൽ ഉറച്ചാൽ തലസ്ഥാന നഗരഭരണം ബിജെപിക്ക് വെല്ലുവിളിയാകും, അനുനയത്തിന് വഴങ്ങിയാൽ നാണക്കേട്; മേയറുടെ രാജിക്കായി പ്രതിപക്ഷം
കൗൺസിലർ ശ്രീലേഖയുടെ അപ്രതീക്ഷിത രാജിയോടെ തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം കടുത്ത പ്രതിസന്ധിയിലായി. അംഗസംഖ്യ 49 ആയി ചുരുങ്ങുമെന്നതിനാൽ മേയർ വി വി രാജേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്
malayalam news live 'മതമൗലിക വർഗീയ വാദികളുടെ കൂട്', സിപിഎം വേദിയിലെ മുൻ എംഎൽഎയുടെ വിവാദ പരാമർശം, അപമാനിക്കരുതെന്ന് എസ്‌വൈഎസ്
സിപിഎം മലപ്പുറത്തിനെ അപമാനിക്കരുതെന്ന് സുന്നി യുവജന സംഘടനയായ എസ്‌വൈഎസ്
malayalam news live റാന്നിയിൽ ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
പത്തനംതിട്ട റാന്നിയിൽ പെയ്ത ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
malayalam news live കരിങ്കൊടി പ്രതിഷേധം - `മന്ത്രിമാർ സമരക്കാരോട് പ്രശ്നമുണ്ടാക്കുന്ന രീതി ശരിയല്ല'; താൻ സമരക്കാരെ അടിക്കണം എന്നാണോയെന്ന് കെ എം ഷാജി
കരിങ്കൊടി പ്രതിഷേധത്തിൽ പ്രതികരണവുമായി മന്ത്രി കെ എം ഷാജി. മന്ത്രിമാർ സമരക്കാരോട് പ്രശ്നമുണ്ടാക്കുന്ന രീതി ശരിയല്ലെന്നും താൻ സമരക്കാരെ അടിക്കണം എന്നാണോയെന്നും മന്ത്രി ചോദിച്ചു.
malayalam news live മലപ്പുറം മതേതരവാദികളുടെ പറുദീസ; മലപ്പുറത്തിന്റെ രാഷ്ട്രീയം എല്ലാം നിറങ്ങളും ചേർന്നതെന്ന് കെ ടി ജലീൽ
മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ. മലപ്പുറത്തിന്റെ രാഷ്ട്രീയം എല്ലാം നിറങ്ങളും ചേർന്നതാണെന്നും 2006ൽ ചെങ്കൊടി പാറിയ മണ്ണാണ് മലപ്പുറം എന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
malayalam news live ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്
ഹോർമൂസിൽ വീണ്ടും രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം. കുവൈത്ത് പതാക വഹിക്കുന്ന കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷിച്ചു. സൗദിയിലെ അസീറിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്കേറ്റു.
malayalam news live 'പി എം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ട', വിദ്യാഭ്യാസ മന്ത്രിക്ക് ലീഗ് നേതൃത്വത്തിന്‍റെ നിർദേശം, വിവാദങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം'
പി എം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയോട് നിർദേശിച്ച് ലീഗ് നേതൃത്വം
malayalam news live നെടുങ്കണ്ടത്ത് കെ എസ് യു പ്രവർത്തകർക്ക് മർദനമേറ്റ സംഭവം - പഞ്ചായത്ത് ജീവനക്കാരന് സസ്പെൻഷൻ; ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം
നെടുങ്കണ്ടത്ത് കെ എസ് യു പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ പഞ്ചായത്ത് ജീവനക്കാരന് സസ്പെൻഷൻ. പാമ്പാടുംപാറ പഞ്ചായത്തിലെ അക്കൗണ്ടന്റ് എം എസ് ശരത്തിനെയാണ് സസ്പെൻഡ് ചെയ്തത്.
malayalam news live സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി പുനഃസംഘടന, ഷാനവാസ് ജില്ലാ സെക്രട്ടേറിയേറ്റിൽ, ഡിവൈഎഫ്ഐ നേതാക്കൾ ക്ഷണിതാക്കൾ; വായ്പകൾ തിരിച്ചടക്കാൻ കർശന നിർദ്ദേശം
സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ നിർണായക അഴിച്ചുപണി. പി ഷാനവാസിനെ ജില്ലാ സെക്രട്ടേറിയറ്റിലും ഡിവൈഎഫ്ഐ നേതാക്കളെ കമ്മിറ്റിയിൽ ക്ഷണിതാക്കളായും ഉൾപ്പെടുത്തി. സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത നേതാക്കൾ വേഗം തിരിച്ചടയ്ക്കണമെന്ന് കർശന നിർദേശവും നൽകി
malayalam news live കന്റോൺമെന്റ് എസ്ഐ ഗോകുലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്ഐ, 'പാർട്ടി ഓഫീസിൽ കയറി പൊക്കും' ഭീഷണിയിൽ ഡിജിപിക്ക് പരാതി നൽകി
എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചെന്നാരോപിച്ച് കന്റോൺമെന്റ് എസ്ഐ ഗോകുലിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നിരുന്നു
malayalam news live സിജെപി പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പങ്കെടുപ്പിച്ചു; കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
സിജെപി പ്രതിഷേധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പങ്കെടുപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കുട്ടികളെ സമരത്തിൽ പങ്കെടുപ്പിക്കുന്നത് നേരത്തെ തീരുമാനിച്ചത് പ്രകാരമാണെന്നും പരാതിയിൽ ആരോപിക്കുന്നു.
malayalam news live 'ആർഎസ്എസിനും മോദിക്കുമെതിരായ പോരാട്ടവും ഇനി ശ്രദ്ധേയമാകും' വിജയ്യുടെ ടിവികെയുടെ ഇന്ത്യ മുന്നണി പ്രവേശത്തെ സ്വാഗതം ചെയ്ത് മാണിക്കം ടാഗോർ
വിജയുടെ ടിവികെ ഇന്ത്യ സഖ്യത്തിൽ ചേർന്നതിനെ സ്വാഗതം ചെയ്ത് മാണിക്കം ടാഗോർ. ടി വി കെയുടെ വരവോടെ തമിഴ്‌നാട്ടിൽ ഇന്ത്യ മുന്നണി കൂടുതൽ ശക്തമായി. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ഒക്ടോബർ 15 ന് ഇന്ത്യ സഖ്യത്തിന്റെ സംയുക്ത പ്രക്ഷോഭം നടക്കും
malayalam news live എംഡിഎംഎയുമായി ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിൽ; കാറിൽ നിന്ന് 15 ലക്ഷം രൂപയും കണ്ടെടുത്തു
കാക്കനാട് എംഡിഎംഎയുമായി ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിൽ. കോട്ടയം സ്വദേശി അരുൺ കെ നായരാണ് എക്സൈസിന്‍റെ പിടിയിലായത്. 15 ലക്ഷം രൂപയും ഹോണ്ട സിറ്റി കാറിൽ നിന്ന് കണ്ടെടുത്തു.
malayalam news live 'സ്വയം പ്രഖ്യാപിത ലിബറലുകള്‍, ബിജെപിയെക്കാൾ വിഷം, വിഡ്ഢികളുടെ കൂട്ടം', കോൺഗ്രസിനെ പേര് പറയാതെ വിമർശിച്ച് സിജെപി; 'ആപ്പ് മോഡൽ ഹൈജാക്കെ'ന്ന് തിരിച്ചടി
പരീക്ഷാ ക്രമക്കേടുകൾക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കുമെതിരായ സമരങ്ങളെച്ചൊല്ലി കോൺഗ്രസും സിജെപിയും തമ്മിലുള്ള പോര് മുറുകുന്നു. ബിജെപിയേക്കാൾ വിഷമെന്ന് സിജെപി വിമർശിച്ചപ്പോൾ, സിജെപി സമരങ്ങളെ ഹൈജാക്ക് ചെയ്യുകയാണെന്ന് കോൺഗ്രസും തിരിച്ചടിച്ചു
malayalam news live മന്ത്രിമാർക്കും ജനപ്രതിനിധികൾക്ക് വിവാദങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുന്നറിയിപ്പുമായി പാണക്കാട് തങ്ങൾ, 'സംസാരിക്കുമ്പോൾ ശ്രദ്ധ വേണം'
മന്ത്രിമാരും ജനപ്രതിനിധികളും മാധ്യമങ്ങളോടും പൊതുസമൂഹത്തോടും സംസാരിക്കുമ്പോൾ ശ്രദ്ധ പുലർത്തണമെന്ന് പാണക്കാട് തങ്ങൾ. കെ എം ഷാജിയുടെ ആഡംബര കാർ വിവാദത്തിന്റെ പശ്ചാത്തലത്തിലടക്കം മലപ്പുറത്ത് നടന്ന അവലോകന യോഗത്തിലാണ് ഈ മുന്നറിയിപ്പ്
malayalam news live മലപ്പുറത്തിനെതിരായ വിദ്വേഷ പരാമർശം; 'കേരളത്തിന്‍റെ മതസൗഹാർദ അന്തരീക്ഷം തകർക്കുന്നത്', മുൻ എംഎൽഎ പി നന്ദകുമാറിനെതിരെ പരാതി നൽകി യൂത്ത് ലീഗ്
മലപ്പുറത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ മുൻ എംഎൽഎ പി നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകി യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി
malayalam news live തെരഞ്ഞെടുപ്പുകളിൽ നടന്നത് വലിയ അട്ടിമറി, ലോക്‌സഭയും എല്ലാ നിയമസഭകളും പിരിച്ചുവിട്ട് ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നടത്തണം - മല്ലികാർജുൻ ഖാർഗെ
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ വലിയ അട്ടിമറി നടന്നതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. അതിനാൽ ലോക്‌സഭയും നിയമസഭകളും പിരിച്ചുവിട്ട് ബാലറ്റ് പേപ്പറിലൂടെ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
malayalam news live പാലക്കാട് സിപിഎമ്മിൽ രൂക്ഷമായ വിഭാഗീയതയും റിയൽ എസ്റ്റേറ്റ് ബന്ധവും, വിശാല ജില്ലാ കമ്മറ്റി യോഗത്തിൽ സെക്രട്ടറിയുടെ റിപ്പോർട്ട്; വിമർശിച്ച് ഗോവിന്ദനും
പാലക്കാട് സിപിഎമ്മിൽ രൂക്ഷമായ വിഭാഗീയതയും റിയൽ എസ്റ്റേറ്റ് മാഫിയാ ബന്ധവുമുണ്ടെന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിഭാഗീയതയാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിമർശിച്ചു
malayalam news live `ശ്രീലേഖ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് ബിജെപിയിൽ പോയവർ'; ഭരണപ്രതിസന്ധി ഉണ്ടായാൽ സിപിഎം വേണ്ട വിധത്തിൽ ഉപയോഗിക്കുമെന്ന് എം വി ഗോവിന്ദൻ
ഓഫറുകൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോയ ആളാണ് ശ്രീലേഖയെന്ന് എം വി ഗോവിന്ദൻ. ഇവർക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും എങ്ങോട്ട് വേണമെങ്കിലും പോകാം എന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.