12:49 PM (IST) Dec 09

Malayalam News Live:ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധം; ഫെഫ്കയിൽ നിന്ന് രാജിവെച്ച് ഭാ​ഗ്യലക്ഷ്മി

നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി.

Read Full Story
12:15 PM (IST) Dec 09

Malayalam News Live:താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'

വിധി വന്നത് വിധി ശരിയാണോ തെറ്റാണോ എന്ന് പറയാൻ താൻ ആളല്ലെന്ന് ലാൽ. വിധി എന്തുകൊണ്ട് ഇങ്ങനെയായി എന്നും തനിക്കറിയില്ല. വിധി പകർപ്പ് പുറത്തുവരാതെ കൂടുതൽ പറയാൻ കഴിയില്ല. കുറ്റക്കാരൻ അല്ല എന്നാണോ മതിയായ തെളിവ് ഇല്ല എന്നാണോ കോടതി പറഞ്ഞതെന്ന കാര്യം അറിയില്ല.

Read Full Story
12:12 PM (IST) Dec 09

Malayalam News Live:ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'

ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ലെന്ന് മുകേഷ് എംഎൽഎ. ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്‍റെ പകര്‍പ്പു ലഭിച്ചശേഷമെ കൂടുതൽ കാര്യം പറയാനാകുവെന്നും അപ്പീൽ പോകുന്നതിലൊക്കെ സര്‍ക്കാര്‍ തന്നെ തീരുമാനം പറയുമെന്നും മുകേഷ് പറഞ്ഞു

Read Full Story
12:00 PM (IST) Dec 09

Malayalam News Live:മലക്കം മറിഞ്ഞ് അടൂർ പ്രകാശ്; 'മാധ്യമങ്ങൾ നൽകിയത് ഒരുവശം മാത്രം, താൻ എന്നും അതിജീവിതയ്ക്ക് ഒപ്പം'

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പിന്തുണച്ച് നടത്തിയ പരാമർശത്തിൽ മലക്കം മറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.

Read Full Story
11:47 AM (IST) Dec 09

Malayalam News Live:അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സർക്കാർ നൽകി, ഇനിയും അത് തുടരുമെന്ന് മുഖ്യമന്ത്രി; 'അടൂർ പ്രകാശിന്റെ പ്രസ്താവന യുഡിഎഫ് നിലപാട്'

അടൂർ പ്രകാശിന്റെ പ്രസ്താവന യുഡിഎഫ് നിലപാടാണ്. പൊതുസമൂഹം അങ്ങനെ ചിന്തിക്കുന്നില്ല. അപ്പീൽ സംബന്ധിച്ചും യുഡിഎഫ് കൺവീനർ വിചിത്രമായ മറുപടിയാണ് നൽകിയത്. നാടിന്റെ പൊതു വികാരത്തിനു എതിരായ പ്രസ്താവനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Full Story
11:46 AM (IST) Dec 09

Malayalam News Live:'നീതി കിട്ടിയിട്ടില്ലെന്ന് നടിയ്ക്ക് തോന്നുന്നുണ്ടാകും, സർക്കാർ അപ്പീലിന് പോകുന്നതാണ് ശരി'; അതിജീവിതക്ക് ഒപ്പമെന്ന് ശശി തരൂർ

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ താൻ അതിജീവിതയ്ക്ക് ഒപ്പമാണെന്നും സർക്കാർ അപ്പീലിന് പോകുന്നതാണ് ശരിയെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.

Read Full Story
11:28 AM (IST) Dec 09

Malayalam News Live:ആർ ശ്രീലേഖയുടെ പോസ്റ്റ്‌ വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ, പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു

പോസ്റ്റിനെതിരെ നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി. സൈബർ പൊലീസിന് റിപ്പോർട്ട്‌ ചെയ്തെന്നും പോസ്റ്റ് ഗൗരവമായി കാണുന്നുവെന്നും കമ്മീഷൻ അറിയിച്ചു. അതേസമയം, വിവാദമായതോടെ ശ്രീലേഖ പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു. 

Read Full Story
11:10 AM (IST) Dec 09

Malayalam News Live:അടൂർ പ്രകാശിനെ തള്ളി കെപിസിസി; കോൺ​ഗ്രസ് അതിജീവിതക്കൊപ്പമെന്ന് സണ്ണി ജോസഫ്, മുന്നണിയുടെ പേരിൽ അഭിപ്രായം വേണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള യുഡിഎഫ് കൺവീന‍ർ അടൂർ പ്രകാശിന്റെ പ്രതികരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് നേതാക്കൾ.

Read Full Story
10:47 AM (IST) Dec 09

Malayalam News Live:യുഡിഎഫ് അതിജീവിതയ്ക്കൊപ്പം അല്ലെന്ന് വ്യക്തമായി; അടൂര്‍ പ്രകാശിന്‍റെ പ്രസ്താവനക്കെതിരെ മന്ത്രി പി രാജീവ്

അടൂര്‍ പ്രകാശിന്‍റെ പ്രസ്താവനയോടെ യുഡിഎഫ് അതിജീവിതക്കൊപ്പം അല്ലെന്ന് വ്യക്തമായെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.കേസിലെ വ്യക്തികള്‍ ആരെന്നത് സര്‍ക്കാരിന് പ്രധാനമല്ല. സര്‍ക്കാര്‍ തുടക്കം മുതൽ അതിജീവിതക്കൊപ്പമാണെന്നും പി രാജീവ് പറഞ്ഞു

Read Full Story
10:43 AM (IST) Dec 09

Malayalam News Live:അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമെന്ന് ‌മന്ത്രി വീണാ ജോർജ്; 'അവൾക്കൊപ്പം തുടർന്നും ഉണ്ടാകും'

അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അവൾക്കൊപ്പം തുടർന്നും ഉണ്ടാകും. അടൂർ പ്രകാശിന്റെ പ്രസ്ഥാനത്തിൻ്റെ സ്ത്രീവിരുദ്ധതയാണ് കണ്ടത്. കോൺഗ്രസിന്റെ സ്ത്രീവിരുദ്ധതയാണ് വാക്കുകളിലൂടെ വ്യക്തമാകുന്നത്.

Read Full Story
09:37 AM (IST) Dec 09

Malayalam News Live:തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്

തിരുവനന്തപുരം കോർപ്പറേഷനിൽ 13.1ശതമാനവും കൊല്ലം കോർപ്പറേഷനിൽ 13.4ശതമാനവും കൊച്ചി കോർപ്പറേഷനിൽ 14.1ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യ മണിക്കൂറുകളിൽ മെച്ചപ്പെട്ട പോളിം​ഗ് ആണ് രേഖപ്പെടുത്തിയത്. 

Read Full Story
09:17 AM (IST) Dec 09

Malayalam News Live:കോടതിവിധിയെ മാനിക്കുന്നുവെന്ന് ആസിഫ് അലി; 'അതിജീവിതക്ക് ഒപ്പമെന്നാണ് നിലപാട്, അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല'

അതിജീവിതക്ക് ഒപ്പമാണെന്നും കോടതിവിധിയെ മാനിക്കുന്നുവെന്നും ആസിഫ് അലി പറഞ്ഞു. അതിജീവിതക്ക് നീതി ലഭിക്കണം എന്നായിരുന്നു തൻറെ നിലപാട്. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല. വിധിയെ കുറിച്ച് ഏതെങ്കിലും പറഞാൽ കോടതി നിന്ദ ആകുമെന്നും ആസിഫ് അലി പറഞ്ഞു.

Read Full Story
07:01 AM (IST) Dec 09

Malayalam News Live:വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു, പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

വോട്ടെടുപ്പ് ദിനത്തിൽ സ്ഥാനാര്‍ത്ഥി അന്തരിച്ചു. എറണാകുളം മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിഎസ് ബാബുവാണ് അന്തരിച്ചത്. പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.

Read Full Story
06:38 AM (IST) Dec 09

Malayalam News Live:വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു

ഒരാഴ്ചയ്ക്കുശേഷം ഇൻഡിഗോ വിമാന സർവീസുകൾ സാധാരണ നിലയിലെക്കടുക്കുന്നു. കഴിഞ്ഞദിവസം 1800 ൽ അധികം വിമാന സർവീസുകൾ ഇൻഡിഗോ നടത്തി. റദ്ദാക്കുന്ന വിമാന സർവീസുകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി

Read Full Story
06:27 AM (IST) Dec 09

Malayalam News Live:കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ലോക്സഭയിൽ ഇന്ന് ചര്‍ച്ച

കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികളുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരി​ഗണിക്കുക. അതേസമയം, രാജ്യത്തെ വോട്ടർപട്ടിക പരിഷ്കരണത്തിൽ പാർലമെന്‍റിൽ ഇന്ന് ചർച്ച നടക്കും.

Read Full Story
06:15 AM (IST) Dec 09

Malayalam News Live:സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു

ചലച്ചിത്ര സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ വനിതാ ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ രഹസ്യ മൊഴി രേഖപ്പെടുത്താൻ പൊലീസ്. പരാതിക്കാരിയുടെ മൊഴി വിശദമായി എടുക്കാനാണ് തീരുമാനം. പരാതിയിൽ പറയുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു

Read Full Story