11:59 PM (IST) Oct 15

Malayalam News live updates:വീടിനകത്ത് കനത്ത പുക - പുറത്തിറങ്ങിയപ്പോൾ കണ്ടത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തുന്നത്, സംഭവം പാലക്കാട് തൃത്താലയിൽ

ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വീടിനകത്ത് കനത്ത പുകയും ചൂടും നിറഞ്ഞതോടെ പുറത്തിറങ്ങിയ വീട്ടുകാരാണ് മുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തുന്നത് കാണുന്നത്. വീട്ടുകാർ വെള്ളം പമ്പ് ചെയ് തീ അണക്കാൻ ശ്രമിച്ചുവെങ്കിലും വാഹനം കത്തി നശിച്ചു

Read Full Story
11:34 PM (IST) Oct 15

Malayalam News live updates:മലപ്പുറം ജില്ലാ സ്കൂൾ വാട്ടർപോളോ മത്സരത്തിനിടെ താരങ്ങളുടെ കൂട്ടത്തല്ല്; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തെറ്റുകൾ ചില താരങ്ങൾ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പിന്നാലെ ഒഫീഷ്യൽസും മത്സരാർത്ഥികളും തമ്മിൽ തർക്കമായി. ഇത് കയ്യാങ്കളിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് വിവരം

Read Full Story
11:11 PM (IST) Oct 15

Malayalam News live updates:ആർമിയിൽ നിന്ന് അവധിക്ക് എത്തുമ്പോൾ കഞ്ചാവുമായി നാട്ടിലെത്തും, സുഹൃത്തുക്കൾക്കൊപ്പം ചില്ലറ വിൽപ്പന - സൈനികൻ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

ഇയാളുടെ കിടപ്പുമുറിയിൽ നിന്നാണ് ഒന്നരക്കിലോ കഞ്ചാവുമായി നാലു പേരെ പിടികൂടിയത്. ആർമിയിൽ നിന്ന് അവധിക്ക് എത്തുമ്പോൾ കഞ്ചാവുമായാണ് നാട്ടിലെത്തിയിരുന്നതെന്നും സുഹൃത്തുക്കളുമായി ചേർന്ന് ചില്ലറ വില്പന നടത്തുകയായിരുന്നെന്നും പൊലീസ്

Read Full Story
10:47 PM (IST) Oct 15

Malayalam News live updates:'ലാവ്ലിൻ കാലത്ത് ആ കുട്ടിക്ക് 10 വയസ് മാത്രം പ്രായം', ഇഡി ആർക്കാണ് നോട്ടീസ് അയച്ചത്? ആര് വാങ്ങി? മുഖ്യമന്ത്രിയുടെ മകനെതിരായ സമൻസിൽ ഇപി; 'വേട്ടയാടൽ'

മുഖ്യമന്ത്രിയുടെ മകൻ ആയത് കൊണ്ട് ആ അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിക്കാൻ പോലും ആ മകന് സാധിച്ചിരുന്നില്ല. ഇ ഡി ആർക്കാണ് നോട്ടീസ് അയച്ചത്. ആരാണ് ആ നോട്ടീസ് വാങ്ങിയത്. ആ നോട്ടീസ് അയച്ചതിന് എന്തെങ്കിലും തെളിവുണ്ടോയെന്നും ഇ പി ജയരാജൻ ചോദിച്ചു

Read Full Story
10:40 PM (IST) Oct 15

Malayalam News live updates:ദുൽഖർ സൽമാന്‍റെ നിർമാണ കമ്പനിയുടെ പേരിൽ കാസ്റ്റിങ് കൗച്ച്; അസോസിയേറ്റ് ഡയറക്ടര്‍ക്കെതിരെ പരാതി, പൊലീസ് കേസെടുത്തു

പരാതിയെ തുടർന്ന് വേഫെറര്‍ ഫിലിംസ് ദിനില്‍ ബാബുവിനെതിരെ തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയ്ക്കും പരാതി നൽകി. ദിനില്‍ ബാബുവുമായി യാതൊരു ബന്ധവും ഇല്ലെന്നും വേഫെററിന്‍റെ ഒരു ചിത്രത്തിലും ദിനിൽ ഭാഗമല്ലെന്നും ‌വേഫെറര്‍ ഫിലിംസ് വ്യക്തമാക്കി.

Read Full Story
10:12 PM (IST) Oct 15

Malayalam News live updates:അധ്യാപികയുടെ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചു; തൂൺ പൊട്ടി, മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്

നിയന്ത്രണം തെറ്റിയ കാറിടിച്ച് ആണ് വൈദ്യുതിതൂൺ പൊട്ടിയത്. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. ആലത്തൂർ ഉപജില്ലാ ശാസ്ത്രോത്സവം നടക്കുന്ന വണ്ടാഴി സിവിഎം ഹയർ സെക്കൻഡറി സ്കൂളിന് സമീപം ബുധനാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടം.

Read Full Story
10:11 PM (IST) Oct 15

Malayalam News live updates:'കണ്ടക്ടറെ കള്ളക്കേസിൽ കുടുക്കി', സംയുക്ത തൊഴിലാളി യൂണിയൻ നാളെ സ്വകാര്യ ബസ് സമരം വടക്കാഞ്ചേരി-കുന്നംകുളം റൂട്ടിൽ പ്രഖ്യാപിച്ചു

ലൈംഗിക അതിക്രമം നടത്തി എന്ന പരാതിയിൽ ​എരുമപ്പെട്ടിയിൽ നിന്നും വടക്കാഞ്ചേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ ജീവനക്കാരനായ അനൂപിനെതിരെ വടക്കാഞ്ചേരി പൊലീസ് കേസെടുത്തിരുന്നു. ഇതാണ് തൊഴിലാളി യൂണിയനുകളെ പ്രകോപിപ്പിച്ചത്

Read Full Story
09:39 PM (IST) Oct 15

Malayalam News live updates:ആഴമില്ലാത്ത കുളത്തിൽ നീന്തൽ അറിയുന്ന പ്രജുൽ എങ്ങനെ മുങ്ങി മരിച്ചു? പൊലീസിൻ്റെ അന്വേഷണം എത്തിയത് സുഹൃത്തുക്കളിലേക്ക്, അറസ്റ്റ്

നടുവിൽ സ്വദേശി പ്രജുലാണ് മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രജുലിന്റെ സുഹൃത്തുക്കളായ മിഥിലാജ്, ഷാക്കിർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 25 ന് നടന്നൊരു മുങ്ങിമരണമാണ് ഇപ്പോൾ കൊലപാതകമെന്ന് സ്ഥിരീകരിക്കുന്നത്.

Read Full Story
07:33 PM (IST) Oct 15

Malayalam News live updates:'മൂന്നു വയസ്സ് മുതൽ ലൈം​ഗിക ചൂഷണത്തിന് ഇരയായി, ആർഎസ്എസ് ക്യാമ്പുകളിൽ ലൈംഗിക ചൂഷണം'; അനന്തു അജിയുടെ വീഡിയോ പുറത്ത്

മരണമൊഴി എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വളരെ ​ഗുരുതരമായ ലൈം​ഗിക ആരോപണങ്ങളാണ് വീഡിയോയിലുള്ളത്. മൂന്നു വയസ്സ് മുതൽ വീടിനടുത്തുള്ള ഒരാൾ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് അനന്തു

Read Full Story
07:10 PM (IST) Oct 15

Malayalam News live updates:'വിദൂഷകരുടെ കൂട്ടത്തിലുള്ള രാഷ്ട്രീയ നേതാവല്ല ജി സുധാകരൻ', വാഴ്ത്തി സതീശൻ; 'മുതിർന്ന നേതാവിനെതിരെ സൈബർ ആക്രമണം നടത്തും പാർട്ടിയായി സിപിഎം അധഃപതിച്ചു'

ഞങ്ങളെല്ലാം ബഹുമാനിക്കുന്ന ആളാണ് ജി സുധാകരൻ. അദ്ദേഹം നീതിമാനായ രാഷ്ട്രീയ പ്രവർത്തകനായിരുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി. വിദൂഷകരുടെ കൂട്ടത്തിൽ ഉള്ള രാഷ്ട്രീയ നേതാവല്ല ജി സുധാകരൻ എന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു

Read Full Story
07:08 PM (IST) Oct 15

Malayalam News live updates:ബ്രഹ്മഗിരിയിലെ ബ്രഹ്മാണ്ഡ തട്ടിപ്പ് - വഞ്ചിക്കപ്പെട്ട മൂന്ന് പേർക്ക് പലിശയടക്കം പണം തിരികെ നല്‍കാൻ കോടതി ഉത്തരവ്

പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട മൂന്ന് പേർക്ക് പലിശയടക്കം പണം തിരികെ നല്‍കാൻ ബത്തേരി കോടതി ഉത്തരവ്. . കോടതി വ്യവഹാരത്തിന് ചെലവായ തുകയും ബ്രഹ്മഗിരി നിക്ഷേപകർക്ക് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

Read Full Story
07:03 PM (IST) Oct 15

Malayalam News live updates:ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ചാഞ്ചാട്ടമെന്ന് സിപിഎം നേതാവ് ടിപി രാമകൃഷ്ണൻ; 'ഷാഫി പറമ്പിലിനു പരിക്ക് പറ്റിയെങ്കിൽ ഉത്തരവാദി യുഡിഎഫ് '

എല്ലാ തെളിവുകളും പൊലീസ് പരിശോധിക്കണം.‌ ഷാഫി അക്രമികളോടൊപ്പം ചേർന്ന് പൊലീസിനെ ആക്രമിക്കാൻ നേതൃത്വം നൽകി. പൊലീസിന് നേരെ സ്ഫോടക വസ്തു ആക്രമി സംഘം എറിഞ്ഞു. കൊല്ലാനും അതുവഴി കലാപം ഉണ്ടാക്കാനും ആയിരുന്നു യുഡിഎഫ് ശ്രമമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

Read Full Story
06:50 PM (IST) Oct 15

Malayalam News live updates:ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പള്ളിയുടെ കുരിശടിയും മതിലും പൊളിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, നേരിയ സംഘർഷം

ചേപ്പാട് സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയാണ് പൊളിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി വിശ്വാസികൾ രം​ഗത്തെത്തി. മുന്നറിയിപ്പില്ലാതെ പൊളിച്ചെന്നാണ് വിശ്വാസികൾ പറയുന്നത്

Read Full Story
06:31 PM (IST) Oct 15

Malayalam News live updates:`പരാതി തുറന്നു വായിക്കാൻ പോലും തയാറായില്ല', പ്രിൻസിപ്പാളിനെയും അധ്യാപകരെയും തടഞ്ഞുവെച്ച് കെഎസ്‌യു പ്രതിഷേധം

ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ പ്രിൻസിപ്പാളിനെയും അധ്യാപകരെയും തടഞ്ഞുവെച്ച് കെഎസ്‌യു പ്രതിഷേധം. പ്രിൻസിപ്പാളിന്റെ മുറിയിലാണ് അധ്യാപകരെ മൂന്നര മണിക്കൂറോളം നേരം തടഞ്ഞു വെച്ചത്. 

Read Full Story
06:20 PM (IST) Oct 15

Malayalam News live updates:1000 മിസൈലുകളെ ഒന്നിച്ച് തകർത്തെറിയും! കര, കടൽ, ആകാശം, ബഹിരാകാശം, എവിടുന്നുള്ള ആക്രമണവും നേരിടാം, ട്രംപിൻ്റെ 'ഗോൾഡൻ ഡോമി'ന് ചൈനയുടെ മറുമരുന്ന് റെഡി?

'ഡിസ്ട്രിബ്യൂട്ടഡ് എർലി വാണിങ് ഡിറ്റക്ഷൻ ബിഗ് ഡാറ്റ പ്ലാറ്റ്‌ഫോം' (DEWDBDP) എന്ന് നാമകരണം ചെയ്യപ്പെട്ട ഈ സംവിധാനം, യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 'ഗോൾഡൻ ഡോം' സ്വപ്ന പദ്ധതിയെ അനുസ്മരിക്കുന്നതാണ്

Read Full Story
06:20 PM (IST) Oct 15

Malayalam News live updates:വീടിൻ്റെ മുമ്പിൽ നിർത്തിയിട്ട ഓട്ടോറിക്ഷ അടിച്ചുമാറ്റി; യുവാവ് അറസ്റ്റിൽ, സംഭവം പുതുപ്പള്ളി തെരുവിൽ

കുതിരം പറമ്പ് മണപ്പാടം സ്വദേശിയായ ഷിജു എന്ന രാജിയെ ആണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. നിരവധി അടിപിടി, ബൈക്ക് മോഷണം, പിടിച്ചുപറി, കഞ്ചാവ് തുടങ്ങിയ കേസുകളിലും പ്രതിയാണ് ഷിജു

Read Full Story
05:25 PM (IST) Oct 15

Malayalam News live updates:പൊറോട്ട നിര്‍മിച്ച് അടുത്തുള്ള ഹോട്ടലുകളില്‍ വിതരണം ചെയ്യും; വാങ്ങിക്കാനെത്തുന്നവർക്ക് എംഡിഎംഎയും, യുവാവ് പിടിയില്‍

30 ഗ്രാം എംഡിഎംഎയും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. പൊറോട്ട നിര്‍മിച്ച് അടുത്തുള്ള ഹോട്ടലുകളില്‍ വിതരണം ചെയ്യലായിരുന്നു ഇയാളുടെ ജോലി. പൊറോട്ട വാങ്ങിക്കാനെന്ന് പറഞ്ഞ് ആവശ്യക്കാരെത്തിയാല്‍ അവര്‍ക്ക് എംഡിഎംഎയും വിതരണം ചെയ്യും.

Read Full Story
05:14 PM (IST) Oct 15

Malayalam News live updates:സംഘടനാ വിരുദ്ധ പ്രവർത്തനം, മീനാങ്കൽ കുമാറിനെ സിപിഐ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

സിപിഐ മുൻ തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം മീനാങ്കൽ കുമാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് ഇന്ന് ചേർന്ന ജില്ലാ കൗൺസിൽ നടപടി എടുത്തത്

Read Full Story
05:07 PM (IST) Oct 15

Malayalam News live updates:പള്ളുരുത്തിയിലെ ഹിജാബ് വിവാദം - പിന്നിൽ എസ്ഡിപിഐ ആണെന്ന് ഷോൺ ജോർജ്, 'പൊളിറ്റിക്കൽ ഇസ്ലാം അജണ്ട നടപ്പാക്കാൻ ശ്രമം'

രക്ഷിതാവിനൊപ്പം എസ്ഡിപിഐ നേതാക്കൾ സെന്റ് റീത്താസ് സ്കൂളിൽ എത്തി അധികൃതരെ ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ട്. പൊളിറ്റിക്കൽ ഇസ്ലാം അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും പത്ത് വോട്ടിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി ഇതിന് ചൂട്ട് പിടിക്കുകയാണെന്നും ഷോൺ

Read Full Story
04:48 PM (IST) Oct 15

Malayalam News live updates:മഞ്ചേശ്വരം കോഴക്കേസ് - ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ

വിചാരണ കൂടാതെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ സമർപ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് നടപടി.

Read Full Story