നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി. പഞ്ചാബിൽ നിന്നുള്ള ആര്യൻ ഗുപ്ത, ഹരിയാനയിൽ നിന്നുള്ള പൻഷുൽ ബെൻസാൽ എന്നിവർ 715 മാർക്ക് നേടി ടോപ് സ്കോറർമാരായി.
- Home
- News
- Kerala News
- നീറ്റ് പുന - പരീക്ഷ ഫലം പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ
നീറ്റ് പുന - പരീക്ഷ ഫലം പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ

കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്ഐടി നൽകിയ ഹർജിയിൽ വടകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കേസിൽ ജാമ്യത്തിലിറങ്ങിയതിന് ശേഷം വ്യവസ്ഥകൾ ലംഘിച്ച് ജിതിൻ ഫെയ്സ്ബുക്കിലൂടെ അന്വേഷണ സംഘത്തെ വെല്ലുവിളിച്ചെന്നും, നാട്ടിൽ ലഹള ഉണ്ടാക്കാൻ ശ്രമിച്ചെന്നുമാണ് പ്രോസിക്യൂഷൻ വാദം.
malayalam news liveനീറ്റ് പുന - പരീക്ഷ ഫലം പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ
malayalam news liveആലപ്പുഴ രക്ഷാപ്രവർത്തനം - എംആർ അജിത് കുമാറിൻ്റെ പങ്ക് കൂടുതൽ വ്യക്തമാക്കി എസ്ഐടി; തുടരന്വേഷണ റിപ്പോർട്ട് നൽകി
ഡിജിപി എംആർ അജിത് കുമാറിൻ്റെ പങ്ക് കൂടുതൽ വ്യക്തമാക്കി എസ്ഐടി. അജിത് കുമാറിൻ്റെ പേര് എടുത്തു പറഞ്ഞുള്ള തുടരന്വേഷണ റിപ്പോർട്ട് നൽകി.
malayalam news liveപൊലീസ് വാഹനം പിടികൂടി പിഴയിട്ട സംഭവം - വെഹിക്കിൾ ഇൻസ്പെക്ടർ വി ബിജുവിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
പൊലീസിന്റെ വാഹനം പിടികൂടി പിഴയിട്ട സംഭവത്തിൽ എംവിഐ വി ബിജുവിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഒളിവിൽ ആയിരുന്ന എംവിഐ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വടക്കാഞ്ചേരി സ്റ്റേഷനിൽ ഹാജരായത്.
malayalam news liveഇന്ത്യൻ വിദ്യാർഥികൾക്ക് വൻ തിരിച്ചടി; വിസ നിയന്ത്രണം കർശനമാക്കി ട്രംപ് ഭരണകൂടം, സ്റ്റുഡന്റ് വിസയ്ക്ക് നാല് വർഷ പരിധി
അമേരിക്കയിൽ സ്റ്റുഡന്റ് വിസയുടെയും എക്സ്ചേഞ്ച് വിസയുടെയും കാലാവധി നാല് വർഷമാക്കി. ഈ തീരുമാനം ഇന്ത്യൻ വിദ്യാർഥികൾക്കടക്കം വൻ തിരിച്ചടിയാണ്. നിലവിൽ പഠന കാലാവധി തീരുന്നത് വരെയായിരുന്നു വിസ കാലാവധി.
malayalam news live`പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലം'; മുഖ്യമന്ത്രി വിഡി സതീശനെതിരെ വീണ്ടും വിമർശനവുമായി ജിൻ്റോ ജോൺ
വിഡി സതീശനെതിരെ വിമർശനവുമായി ജിൻ്റോ ജോൺ. പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണെന്ന് ജിൻ്റോ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
malayalam news liveമുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്; പൊലീസ് കേസെടുത്തു
മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്ത് പൊലീസ്. പുത്തൻവേലിക്കര സ്വദേശി രാജുവിനെതിരെയാണ് കേസെടുത്തത്.
malayalam news liveമൃതദേഹത്തിൽ നിന്നും അണുബാധയേറ്റ സോമൻ്റെ ചികിത്സാ ചെലവുകൾ ഏറ്റെടുത്ത് തിരുവല്ല എംഎൽഎ
തിരുവല്ല സ്വദേശി സോമൻ്റെ ചികിത്സാ ചെലവുകൾ തിരുവല്ല എംഎൽഎയുടെ നേതൃത്വത്തിൽ ഏറ്റെടുക്കും. വിവിധ സന്നദ്ധ സംഘടനകളെയും ആളുകളെയും ഉൾപ്പെടുത്തിയാണ് ചികിത്സ ചെലവുകൾ ഏറ്റെടുക്കുന്നത്.
malayalam news liveവടക്കഞ്ചേരിയിൽ ബസ് കണ്ടക്ടർക്ക് നേരെ ക്രൂര മർദ്ദനം; നാലംഗ സംഘത്തിനെതിരെ കേസ്
കഴിഞ്ഞ ദിവസം വൈകീട്ട് വടക്കഞ്ചേരിയിൽ നിന്നും മംഗലം ഡാമിലേക്ക് സർവീസ് നടത്തുന്നതിനിടെ ബസിൽ വെച്ചുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. മുടപ്പല്ലൂരിൽ നിന്നും ബസിൽ കയറിയ അമൽ എന്ന യുവാവ് കണ്ടക്ടർ അജിയുമായി വാക്കേറ്റത്തിലും ഉന്തും തള്ളിലും ഏർപ്പെട്ടിരുന്നു.
malayalam news liveവീട്ടിൽ ആരുമില്ലാത്ത സമയം, കതക് തള്ളിത്തുറന്ന് വീട്ടിൽ കയറി, മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ
മാനസിക വൈകല്യമുള്ള പെൺകുട്ടിയെ വീട്ടിൽ കടന്നു കടന്നുകയറി പീഡനത്തിന് ഇരയാക്കിയ ശേഷം ഒളിവിൽ പോയ പ്രതിയെ പുളിക്കീഴ് പോലീസ് പത്തു വർഷത്തിനുശേഷം പിടികൂടി
malayalam news liveകെഎസ്‌യു വിവാദം കോൺഗ്രസിൽ പുകയുന്നു; വി ഡി സതീശനെതിരെ വി ആർ അനൂപ്, തിരിച്ചടിച്ച് രാജു പി നായർ
കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചക്ക് അനുമതി നൽകിയില്ലെന്ന് ആരോപിച്ച് സതീശനെതിരെ രൂക്ഷ വിമർശനവുമായി വി ആർ അനൂപ് രംഗത്തെത്തി. എന്നാൽ, പാർട്ടിയുടെ മുഖമായിരുന്ന് സംഘ്പരിവാറിന്റെയും സിപിഎമ്മിന്റെയും പണി എടുക്കുന്നവർ ആരുടെ വക്താക്കൾ ആണെന്ന് സ്വയം ചിന്തിക്കണമെന്ന് രാജു പി നായർ തിരിച്ചടിച്ചു.
malayalam news liveഎഥനോള്‍ പെട്രോള്‍ ഒഴിച്ച് ഓടിയ 21 ലക്ഷത്തിന്‍റെ മാരുതി ഗ്രാന്‍ഡ് വിറ്റാര സ്രോങ് ഹൈബ്രിഡിന്‍റെ എഞ്ചിൻ അടിച്ചുപോയി, പുത്തൻ വണ്ടി നൽകാൻ ഉത്തരവ്
എഥനോള്‍ പെട്രോള്‍ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയില്‍ ഛത്തീസ് ഘട്ടിലെ റായ്പൂരില്‍ ഉപഭോക്താവിന് പുതിയ വാഹനം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്
malayalam news liveതിക്കും തിരക്കും, ഒരു രക്ഷയുമില്ല, ജഗന്നാഥ രഥയാത്രയ്ക്കിടെ നൂറോളം പേർക്ക് പരിക്ക്, നിരവധിപേർ ചികിത്സയിൽ
ഒഡിഷയിലെ പുരിയിൽ നടന്ന പ്രസിദ്ധമായ ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ ഗുരുതരാവസ്ഥയിലാകുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു
malayalam news liveനെയ്യാറ്റിൻകരയിൽ തട്ടിപ്പ് കേസ് പ്രതിയെ പിടികൂടാൻ പോയ പൊലീസുകാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം; എസ്.ഐ അടക്കം മൂന്ന് പേർക്ക് പരിക്ക്
നടരാജ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതിയായ സനോജിനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.
malayalam news liveകടയിൽ ബഹളം വയ്ക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമം; തടയാൻ ശ്രമിച്ച യുവതിക്ക് അസഭ്യവർഷം; പ്രതിയെ ജയിലിലടച്ചു
കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി ചെറിയ വാപ്പാലശ്ശേരി സ്വദേശി മനു മണി (27 യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്
malayalam news live`പുതിയൊരു ഭാഷ കൂടി നിർബന്ധമാക്കുന്നത് വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദം സൃഷ്‌ടിച്ചേക്കാം'; സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ഇത് വിദ്യാർത്ഥികൾക്ക് അധിക മാനസിക സമ്മർദം സൃഷ്‌ടിക്കുമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന വ്യക്തമാക്കി.
malayalam news live23 കാരൻ, എത്തിയത് ഇലട്രിക് സ്കൂട്ടറിൽ, സാഹസികമായി പൊലീസ് പിടികൂടിയപ്പോൾ ലഭിച്ചത് 11 ഗ്രാം എംഡിഎംഎ, അറസ്റ്റിൽ
ലഹരിയുമായെത്തിയ യുവാവിനെ പിടികൂടി. നെയ്യാറ്റിൻകര മാരായമുട്ടം, തത്തിയൂർ സ്വദേശി അബിൻ ( 23)നെയാണ് ഡാൻസാഫ് സംഘം സാഹസികമായി ബാലരാമപുരത്ത് വച്ച് പിടികൂടിയത്
malayalam news liveമമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി; തൃണമൂൽ കോൺഗ്രസ് എംപി കോയൽ മല്ലിക്ക് രാജിവെച്ചു, രാജിക്കത്ത് സമർപ്പിച്ചു
തൃണമൂൽ കോൺഗ്രസ് എംപി കോയൽ മല്ലിക്ക് രാജിവെച്ചു. ജിക്കത്ത് രാജ്യസഭാ ചെയർമാന് സമർപ്പിച്ചു. നേരത്തെ മൂന്ന് രാജ്യസഭാ എംപിമാർ രാജിവെച്ചിരുന്നു.
malayalam news liveട്രെയിൻ യാത്രക്കാരന്റെ ഫോൺ തട്ടിയെടുത്ത് വെയ്റ്റിംഗ് റൂമിൽ ഒളിപ്പിച്ചു; ലൊക്കേഷൻ ട്രാക്ക് ചെയ്ത് കള്ളനെ പൊക്കി റെയിൽവേ പൊലീസ്
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട്ടുനിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനിൽ കണ്ണൂരിൽ നിന്ന് കയറിയ കാസർകോട് സ്വദേശിയായ മധ്യവയസ്കന്റെ ഫോണാണ് വിജു തട്ടിയെടുത്തത്.
malayalam news liveഫുട്ബോൾ മത്സരം തുടങ്ങുന്നതിന് മുൻപ് കറന്റ് പോയി, കെഎസ്ഇബി ജീവനക്കാരനെ മുളവടി കൊണ്ട് മർദിച്ചു, കേസെടുത്ത് പൊലീസ്
തുടർന്ന് അന്നമനട കെഎസ്ഇബി ഓഫീസിലെത്തിയ ഒരു സംഘം ആളുകളാണ് താത്ക്കാലിക ജീവനക്കാരനായ നിതിനെ മുളവടി കൊണ്ട് മർദിക്കുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്തത്. മർദനമേറ്റ നിതിൻ മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
malayalam news liveവീട്ടില്‍ ആരുമില്ലാത്ത സമയത്ത് ആണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കും; മധ്യവയസ്‌കന്‍ പിടിയില്‍
ആണ്‍കുട്ടികളെ വീട്ടില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്‌കന്‍ പിടിയില്‍. ബാലുശ്ശേരി മങ്ങാട് സ്വദേശി പുതുക്കുടി സി പി ലത്തീഫിനെ(59) യാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്