06:54 PM (IST) Jun 18

Malayalam News Live:പിഎം ശ്രീ പദ്ധതിയിൽ യൂത്ത് ലീഗിന് അമർഷം; മന്ത്രിസഭാ ഉപസമിതിക്ക് പരസ്യമായി കത്തയച്ച് പ്രതിഷേധം, 'യുഡിഎഫ് നിലപാട് മാറ്റരുത്'

കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്. പിഎം ശ്രീയിൽ യുഡിഎഫ് നിലപാട് മാറ്റരുതെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭാ ഉപസമിതിക്ക് പരസ്യമായി കത്തയച്ചാണ് ലീ​ഗിൻ്റെ പ്രതിഷേധം.

Read Full Story
06:23 PM (IST) Jun 18

Malayalam News Live:'ധാരണാപത്രം ഒപ്പിട്ട് മുപ്പത് ദിവസത്തിനുള്ളിൽ ഇറാൻ പരിസരത്ത് നിന്നും അമേരിക്കൻ സേന പിന്മാറും'; ധാരണാപത്രം പുറത്തുവിട്ട് ഇറാൻ

മാസങ്ങൾ നീണ്ടുനിന്ന പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനായി ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ ധാരണാപത്രം പുറത്ത്. 14 ഇന പട്ടിക ഇറാനാണ് പുറത്തുവിട്ടത്. അന്തിമ ധാരണ ഒപ്പിട്ട് മുപ്പത് ദിവസത്തിനുള്ളിൽ ഇറാൻ പരിസരത്ത് നിന്നും അമേരിക്കൻ സേന പിന്മാറുമെന്നും അറുപതു ദിവസത്തേക്ക് ഹോർമുസിൽ ഇറാൻ പണം ഈടാക്കില്ലെന്നും ധാരണാപത്രത്തിൽ പറയുന്നു

Read Full Story
06:03 PM (IST) Jun 18

Malayalam News Live:4 വർഷമായി 60 കുടുംബങ്ങൾ തീരാദുരിതത്തിൽ, ഭക്ഷണം കഴിക്കുന്നത് ഇരുട്ടത്തിരുന്ന്, കുഞ്ഞുങ്ങളെ പുറത്തിറക്കാൻ പേടി, അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ

രാവും പകലും വ്യത്യാസമില്ലാതെ പ്രാണി ശല്യം. രാത്രിയായാൽ വീട്ടിൽ ലൈറ്റിടാൻ പോലുമാകാത്ത സ്ഥിതി. ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും ഇരുട്ടിലാണ്. കുഞ്ഞുങ്ങളെ വീടിന് പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയാണ്.

Read Full Story
05:54 PM (IST) Jun 18

Malayalam News Live:'പള്ളികളിൽ ജുമുഅ നമസ്കാരത്തിന് ശേഷം പ്രത്യേക ബോധവൽക്കരണം നൽകണം'; ഓപ്പറേഷൻ തൂഫാൻ സജീവമാക്കാൻ നിർദ്ദേശം നൽകി സാദിഖലി തങ്ങൾ

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നാളെ പള്ളികളിൽ ജുമുഅ നമസ്കാരത്തിന് ശേഷം പ്രത്യേക ബോധവൽക്കരണം നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്.

Read Full Story
05:30 PM (IST) Jun 18

Malayalam News Live:കെഎസ്ആർടിസി ബസുകളിലെ സൗജന്യയാത്രക്കെതിരായ ഹർജി, രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്ന് ഹർജിക്കാരൻ, വിധി പിന്നീട്

കർണാടകയിലും തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. സ്ത്രീശാക്തീകരണമാണ് ലക്ഷ്യമിടുന്നത്. ഹർജി വിധി പറയാനായി മാറ്റിയിരിക്കുകയാണ്.

Read Full Story
05:00 PM (IST) Jun 18

Malayalam News Live:ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു; സഹപാഠിക്കെതിരെ കേസെടുത്ത് പൊലീസ്

സഹപാഠിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. കൗമാരക്കാരനെ ജുവനൈൽ ജസ്റ്റിന് ബോർഡിന് മുന്നിൽ ഹാജരാക്കി ഇടക്കാല ജാമ്യം നൽകി

Read Full Story
04:52 PM (IST) Jun 18

Malayalam News Live:'ഒപ്പിട്ടത് കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാനാകില്ല, എൽഡിഎഫ് സർക്കാർ ധാരണാപത്രം മരവിപ്പിച്ചിരുന്നു'; പി എം ശ്രീയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്

പദ്ധതി നടപ്പാക്കാൻ യുഡിഎഫ് തീരുമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് എതിർപ്പുമാറ്റിവച്ച് കേന്ദ്ര നയത്തിന് മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചതെങ്ങനെയെന്നും ചോദിച്ചു.

Read Full Story
04:13 PM (IST) Jun 18

Malayalam News Live:നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്കത്തിൽ ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി; മധ്യസ്ഥതയ്ക്ക് വിടണമെന്ന ആവശ്യം തള്ളി കോടതി

നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്ക കേസിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി. സാമ്പത്തിക തർക്കം മധ്യസ്ഥതയ്ക്ക് വിടണമെന്നുള്ള ലിസ്റ്റിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു

Read Full Story
04:07 PM (IST) Jun 18

Malayalam News Live:ഡിഎച്ച്എസ് സ്ഥലംമാറ്റം - ആരോ​ഗ്യവകുപ്പിന് കനത്ത തിരിച്ചടി; നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

ഡോക്ടർ റീനയുടെ ഹർജിയിലാണ് നടപടി. സർക്കാരിനെ തുരങ്കം വെയ്ക്കുന്ന ചില നടപടികൾ ഡോക്ടർ റീനയുടെ ഭാ​ഗത്ത് നിന്നുണ്ടായി എന്നും അതിനാലാണ് സ്ഥലംമാറ്റമെന്നുമാണ് ആ​രോ​ഗ്യമന്ത്രിയുടെ

Read Full Story
03:51 PM (IST) Jun 18

Malayalam News Live:ആകാശ് തില്ലങ്കേരിയെ മികച്ച തിരകഥാകൃത്താക്കി പ്രസിദ്ധികരിച്ച സംഭവം; മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്, വീഴ്ച പറ്റിയവർക്കെതിരെ കർശന നടപടി വേണം

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. വീഴ്ച പറ്റിയവർക്കെതിരെ കർശന നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം.

Read Full Story
03:42 PM (IST) Jun 18

Malayalam News Live:13 ഇന്ത്യൻ കപ്പലുകൾക്ക് ഉടൻ അനുമതി നൽകും; ഹോർമൂസ് പ്രതിസന്ധി നീങ്ങുന്നു, ഇന്ത്യൻ കപ്പൽ ദിഷ​ ​ഗുജറാത്ത് തീരത്തെത്തും

രാസവളവും ഇന്ധവും ഇന്ത്യയിലേക്കെത്തിക്കുന്ന കപ്പലുകളാണ് ഇവ. ഹോർമൂസിൽ യുഎസ് സൈനിക ഉപരോധം നീക്കിയതോടെ കപ്പൽ ഗതാഗതവും പുനസ്ഥാപിച്ചിരുന്നു. മേഖലയിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടെങ്കിലും കപ്പൽ ഗതാഗത കമ്പനികൾ ജാഗ്രത തുടരുകയാണ്.

Read Full Story
03:11 PM (IST) Jun 18

Malayalam News Live:​സ്ഥിരമായി റോഡിലൂടെ ജോലിക്ക് പോവുന്നത് ഇയാൾ നിരീക്ഷിച്ചു; ​ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു

ആദിവാസി വിഭാഗത്തിൽ പെട്ട വിനോദ് കുമാർ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയത്. സംശയത്തിന്റെ അടിസ്ഥാന്തതിൽ ഇയാളെ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്

Read Full Story
02:57 PM (IST) Jun 18

Malayalam News Live:പിഎം ശ്രീയിൽ സർക്കാരിനെതിരെ കെഎസ്‍യു; 'മുൻ എൽഡിഎഫ് സർക്കാരിനെ ചോദ്യം ചെയ്തവരാണ്, അതിൽ നിന്ന് ഒരടിപോലും പിന്നോട്ടില്ല'

പി എം ശ്രീ വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കെഎസ്‍യു. പി എം ശ്രീ വിഷയത്തിൽ യുഡിഎഫ് സർക്കാർ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണമെന്ന് ഫേസ് ബുക്ക് കുറിപ്പിൽ കാസർകോഡ് ജില്ലാ പ്രസിഡൻ്റ് അഡ്വ ജവാദ് പൂത്തൂർ

Read Full Story
02:44 PM (IST) Jun 18

Malayalam News Live:കോഴിക്കോട് കുറ്റ്യാടിയിൽ ഞെട്ടിക്കുന്ന ക്രൂരത; യുവാവിനേയും യുവതിയേയും ആൾക്കൂട്ട വിചാരണ നടത്തി നാട്ടുകാർ, ദൃശ്യങ്ങൾ പുറത്ത്

കാറിൽ ഇടിച്ച് നിർത്താതെ പോയെന്ന പേരിലാണ് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.

Read Full Story
02:22 PM (IST) Jun 18

Malayalam News Live:ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ നിർണായക നീക്കം; എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന, സിസിടിവിയും സന്ദർശക രജിസ്റ്ററും ശേഖരിച്ചു

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന നടത്തി. സന്ദർശക രജിസ്റ്റർ എസ്ഐടി ശേഖരിച്ചു. ഓഫീസിലെ സിസിടിവിയും പൊലീസ് ക്ലബിലെ രേഖകളും ശേഖരിച്ചു

Read Full Story
02:14 PM (IST) Jun 18

Malayalam News Live:'കഴുത്തിന് പിന്നിലും കാൽവെള്ളയിലും നടുവിനും അടിച്ചു, തല കട്ടിലിൽ ഇടിപ്പിച്ചു'; പഠനവും ജോലിയും വാ​ഗ്ദാനം, മോഷണക്കുറ്റം ആരോപിച്ച് 17കാരന് ക്രൂരമർദനം

തൊഴിലധിഷ്ഠിത പഠനവും പുനരധിവാസവും എന്ന വാക്ക് വിശ്വസിച്ച് ഇടുക്കി അണക്കരയിൽ നിന്ന് മാർച്ച് മാസത്തിൽ ഓമല്ലൂരെത്തിയ 17കാരനാണ് ഈ ദുർഗ്ഗതി. ആദ്യ ആഴ്ചകളിൽ ക്യാമറ പഠനത്തിനുൾപ്പെടെ തുടക്കമിട്ടെങ്കിലും പിന്നീട് ജോലിയുടെ സ്വഭാവം മാറി.

Read Full Story
01:45 PM (IST) Jun 18

Malayalam News Live:ശബരിമല സ്വർണക്കൊള്ള കേസ് - 2019ലെ വീഴ്ച 2025ലും ആവർത്തിച്ചെന്ന് എസ്ഐടി, ‌പിഎസ് പ്രശാന്തിന്റെ ഭരണസമിതിക്ക് ഭരണപരമായ വീഴ്ചയെന്ന് റിപ്പോർട്ട്

എസ്ഐടി ഇന്ന് നൽകിയ റിപ്പോർട്ടിലാണ് പരാമർശം. പാളികൾ ഹൈക്കോടതി അനുമതിയില്ലാതെ കൊണ്ടുപോയത് പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്.

Read Full Story
01:29 PM (IST) Jun 18

Malayalam News Live:കാഫിർ സ്ക്രീൻ ഷോട്ടിൻ്റെ ഉറവിടം കണ്ടെത്താൻ പ്രതിയെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ; ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

പ്രതിയെ രണ്ട് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ടു. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യം തള്ളിയത്. സ്ക്രീൻ ഷോട്ടിൻ്റെ ഉറവിടം കണ്ടെത്താൻ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു

Read Full Story
01:16 PM (IST) Jun 18

Malayalam News Live:വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവം; കണ്ടക്ടറുടെ ലൈസൻസ് സസ്പെൻസ് ചെയ്തു, ബോധവത്കരണം നൽകും

മൂന്ന് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. കണ്ടക്ടർക്ക് ബോധവത്കരണം നൽകാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. വടക്കാഞ്ചേരി ജോയിന്റ് ആർടിഓ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചു വരുത്തി വിശദീകരണം കേട്ട ശേഷമാണ് നടപടി.

Read Full Story
12:46 PM (IST) Jun 18

Malayalam News Live:എംവി ​ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടകേസ് തള്ളി കോടതി; തെളിവ് നൽകാൻ സുധാകരൻ ഹാജരായിരുന്നില്ല

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ ആ വീട്ടിൽ സുധാകരനും ഉണ്ടെന്നായിരുന്നു 2023 ജൂൺ മാസത്തിലെ ദേശാഭിമാനി വാർത്ത ഉദ്ധരിച്ചുള്ള എം വി ഗോവിന്ദന്റെ ആരോപണം

Read Full Story