11:21 PM (IST) Nov 24

Malayalam news liveഎത്യോപ്യയിൽ വൻ അഗ്നിപർവത സ്ഫോടനം; ഏഷ്യയിലെ വ്യോമ ഗതാഗതത്തെ ബാധിക്കും, ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഡിജിസിഎ

എത്യോപ്യയിൽ വൻ അഗ്നിപര്‍വത സ്ഫോടനം. 12000 വർഷമായി നിർജീവം ആയിരുന്ന ഹെയ്ലി ഗബ്ബി അഗ്നിപർവതമാണ് പൊട്ടിയത്. ജനവാസം ഇല്ലാത്ത മേഖല ആയതിനാൽ ആൾ നാശമില്ല. എന്നാൽ, ഏഷ്യയിലെ വ്യോമ ഗതാഗതത്തെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്

Read Full Story
09:10 PM (IST) Nov 24

Malayalam news liveതദ്ദേശപ്പോരിൽ മത്സര ചിത്രം തെളിഞ്ഞു, വിമത ഭീഷണിയിൽ വലഞ്ഞ് മുന്നണികള്‍, തിരുവനന്തപുരത്ത് എൽഡിഎഫിലും യുഡിഎഫിനും വിമതർ

തദ്ദേശതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി തീർന്നപ്പോൾ വിമത ശല്യത്തിൽ വലഞ്ഞ് മുന്നണികൾ. തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിനും യുഡിഎഫിനും അഞ്ചിടങ്ങളിൽ വിമതരുണ്ട്. കൊച്ചി കോർപ്പറേഷനിൽ പത്തിലേറെ വാർഡിൽ യുഡിഎഫിന് വിമത ഭീഷണിയുണ്ട്

Read Full Story
08:20 PM (IST) Nov 24

Malayalam news liveഫ്ലാറ്റിലെത്തിയത് ആണ്‍സുഹൃത്തിനൊപ്പം, കോളേജ് വിദ്യാര്‍ത്ഥിനി മുറിക്കുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം, പൊലീസ് അന്വേഷണം

ബെംഗളൂരു തമ്മനഹള്ളിയിൽ 21കാരിയായ കോളേജ് വിദ്യാർത്ഥിനിയെ ഫ്ലാറ്റിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശ് സ്വദേശിയായ ദേവിശ്രീ ആണ് മരിച്ചത്. ദേവിശ്രീയുടെ ആൺ സുഹൃത്ത് പ്രേം വർധനായി പൊലീസ് തെരച്ചിൽ തുടങ്ങി

Read Full Story
07:23 PM (IST) Nov 24

Malayalam news liveതേജസ് അപകടത്തിനുശേഷവും എയര്‍ഷോ നടന്ന സംഭവം; വിശദീകരണവുമായി ദുബായ് എയര്‍ഷോ സംഘാടകര്‍

ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് അപകടത്തിൽ തകര്‍ന്ന സംഭവത്തിനുശേഷവും ദുബായ് എയര്‍ഷോ നടന്നതിൽ വിശദീകരണവുമായി സംഘാടകര്‍. അപകടത്തിൽ വീരമൃത്യു വരിച്ച വിങ് കമാന്‍ഡര്‍ നമൻഷ് സ്യാലിന് ആദരവ് നൽകുന്നതിനുവേണ്ടിയാണ് എയര്‍ഷോ പുനരാരംഭിച്ചതെന്ന് അധികൃതര്‍

Read Full Story
05:50 PM (IST) Nov 24

Malayalam news liveഇടതിനും വലുതിനും തലവേദന; വിമത ശല്യം ഒഴിവാകാതെ കോഴിക്കോട്

തദ്ദേശ തെരഞ്ഞെടുപ്പിൽ വിമത ശല്യം ഒഴിവാകാതെ കോഴിക്കോട് ജില്ലയിലെ സ്ഥാനാർഥികളും മുന്നണികളും

Read Full Story
05:01 PM (IST) Nov 24

Malayalam news liveഒടുവിൽ ബണ്ടി ചോറിനെ വിട്ടയച്ചു, അഡ്വ.ബിഎ ആളൂരിന്‍റെ ഓഫീസിലേക്ക് പോയി, സംശയാസ്പദമായി ഒന്നുമില്ലെന്ന് റെയിൽവെ പൊലീസ്

കൊച്ചിയിൽ വെച്ച് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന വിട്ടയച്ചു. സംശയാസ്പദമായി ഒന്നുമില്ലെന്നും അതിനാലാണ് വിശദമായ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതെന്നും എറണാകുളം സൗത്ത് റെയിൽവെ പൊലീസ് അറിയിച്ചു

Read Full Story
04:56 PM (IST) Nov 24

Malayalam news liveദില്ലി ജെൻ സി പ്രതിഷേധം; അറസ്റ്റിലായവരിൽ മലയാളികളും, പ്രതിഷേധക്കാ‌ർ അർബൻ നക്സലുകളെന്ന് പൊലീസ്

ദില്ലി വയുമലിനീകരത്തിന് എതിരായ പ്രതിഷേധത്തില്‍ അറസ്റ്റിലായവരിൽ മലയാളികളും. തൃശ്ശൂർ, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്

Read Full Story
04:23 PM (IST) Nov 24

Malayalam news liveഅനുനയ നീക്കം ഫലം കണ്ടില്ല, കട്ടപ്പന നഗരസഭയിൽ കോണ്‍ഗ്രസിന് തിരിച്ചടി, നാലു വിമതര്‍ മത്സര രംഗത്ത്

ഇടുക്കി കട്ടപ്പന നഗരസഭയിൽ കോൺഗ്രസിന് നാല് വിമതർ. നേരത്തെ പത്തുപേരാണ് വിമതരായി ഉണ്ടായിരുന്നത്. നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്ന് ആറ് പേർ പത്രിക പിൻവലിച്ചെങ്കിലും നാലുപേര്‍ വഴങ്ങിയില്ല. 

Read Full Story
04:23 PM (IST) Nov 24

Malayalam news live'രണ്ടുമാസമായി റിപ്പോർട്ട് ആവശ്യപ്പെടുന്നു, ആരോഗ്യവകുപ്പ് ഡയറക്ടർ അപേക്ഷ പോലും കണ്ടിട്ടില്ല'; സർക്കാരിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടെന്ന് സുമയ്യ

നെഞ്ചില്‍ ഗൈഡ് വയർ കുടുങ്ങിയതില്‍ രണ്ടുമാസമായി വിദഗ്ധസമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നെന്നും എന്നാല്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സുമയ്യ

Read Full Story
03:55 PM (IST) Nov 24

Malayalam news liveവാട്ടർ ഹീറ്ററുമായി കോഴിക്കോടേയ്ക്ക് ടൂറിസ്റ്റ് ബസിൽ യാത്ര ചെയ്ത യുവാക്കൾ, ബസ് സ്റ്റാന്റിലെത്തിയത് രാവിലെ, ഉടനടി പിടികൂടി ഡാൻസാഫ് സംഘം

ബെം​ഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിലെത്തിയ രണ്ട് യുവാക്കളിൽ നിന്നാണ് ഇത്രയധികം ലഹരിമരുന്ന് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് സ്വദേശി റിഫാൻ, മുഹമ്മദ് സഹദ് എന്നിവരാണ് പിടിയിലായിരിക്കുന്നത്.

Read Full Story
03:20 PM (IST) Nov 24

Malayalam news liveആന്തൂരിൽ എതിരില്ലാതെ ഇടതിന് അഞ്ചിടത്ത് ജയം; യുഡിഎഫ് പത്രിക തള്ളിയതിൽ ആരോപണവുമായി കോൺ​ഗ്രസ്

സ്ഥാനാര്‍ഥികളെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തി, സിപിഎം ഏകാധിപത്യം നടപ്പാക്കുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി

Read Full Story
02:49 PM (IST) Nov 24

Malayalam news liveകാനഡിയിൽ ജനിച്ച പേരക്കുട്ടിയെ കാണാനെത്തിയ ഇന്ത്യക്കാരനെ നാടുകടത്താൻ കോടതി ഉത്തരവ്, സ്കൂൾ പെൺകുട്ടികളെ ശല്യപ്പെടുത്തിയ കേസിൽ ശിക്ഷ

കാനഡയിൽ ജനിച്ച പേരക്കുട്ടിയെ കാണാൻ 6 മാസത്തെ സന്ദർശക വിസയിലാണ് ജഗ്ജിത് സിങ് ഒന്റാരിയോയിലെത്തിയത്. സിംഗ് പ്രദേശത്തെ പ്രാദേശിക ഹൈസ്കൂളിന് പുറത്തുള്ള പുകവലി കേന്ദ്രത്തിൽ പതിവായി എത്തുകയും ഇവിടെ വെച്ച് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. 

Read Full Story
01:53 PM (IST) Nov 24

Malayalam news liveആത്മഹത്യാ ഭീഷണി മുഴക്കിയ ബിഎൽഒയെ സന്ദർശിച്ച് ഉദ്യോഗസ്ഥർ; ജോലിയിൽ നിന്ന് വിടുതൽ നൽകാമെന്ന് അറിയിച്ചു, തുടരാൻ തീരുമാനിച്ച് ആന്‍റണി

എസ്ഐആർ ജോലിക്കിടയുള്ള മാനസിക സമ്മർദത്തെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ പൂഞ്ഞാറിലെ ബിഎൽഒ ആന്‍റണിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നേരിൽ കണ്ടു

Read Full Story
01:21 PM (IST) Nov 24

Malayalam news liveശബരിമല സ്വർണക്കൊള്ള കേസ് - എൻ വാസുവിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി, കരിങ്കൊടി പ്രതിഷേധവുമായി ബിജെപി

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയാക്കപ്പെട്ട മുൻ ദേവസ്വം പ്രസിഡന്റും മുൻ കമ്മീഷണറുമായ എൻ വാസുവിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.

Read Full Story
01:17 PM (IST) Nov 24

Malayalam news liveഎത്തിയത് ആളൂരിനെ കാണാനെന്ന് ബണ്ടി ചോർ, പൂർണമായി വിശ്വാസത്തിലെടുക്കാതെ പൊലീസ്; കുപ്രസിദ്ധ മോഷ്ടാവ് സൗത്ത് റെയിൽവേ പൊലീസ് കസ്റ്റഡിയിൽ

കേസുമായി ബന്ധപ്പെട്ട് അഭിഭാഷകൻ ആളൂരിനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്ന് റെയില്‍വേ പൊലീസ് കസ്റ്റഡിയിലുള്ള കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ

Read Full Story
12:54 PM (IST) Nov 24

Malayalam news liveമദ്രസയിൽ നിന്നും വരുന്നതിനിടെ അഞ്ചു വയസ്സുകാരിയെ ആക്രമിച്ച് തെരുവുനായ; നാട്ടുകാർ അലറിവിളിച്ചിട്ടും പിടിവിട്ടില്ല, മുഖത്തും കൈകാലുകളിലും പരിക്ക്

മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. മുഖത്തും കൈകാലുകളിലും നായയുടെ ആക്രമണത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ നായ പിടിവിടാതെ നിൽക്കുകയായിരുന്നു.

Read Full Story
12:54 PM (IST) Nov 24

Malayalam news live'കണ്ണൂരിൽ അപ്പൻ ഇല്ലാത്ത പാർട്ടിയായി സിപിഎം, ആന്തൂരിലും മലപ്പട്ടത്തും അഴിഞ്ഞാടുന്നു'; രൂക്ഷ വിമർശനവുമായി കെ സുധാകരൻ

കണ്ണൂരിൽ അപ്പൻ ഇല്ലാത്ത പാർട്ടിയായി സിപിഎം മാറിയെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. ആന്തൂരിലും മലപട്ടത്തും സഖാക്കൾ അഴിഞ്ഞാടുകയാണെന്ന് വിമർശനം

Read Full Story
12:51 PM (IST) Nov 24

Malayalam news live'തെരുവുനായ ശല്യത്തിൽ നിന്നും കേരളത്തെ മുക്തമാക്കും, സാംക്രമിക രോ​ഗങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക സ്ക്വാഡ്'; യുഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു

തെരുവുനായ ശല്യത്തിൽ നിന്ന് കേരളത്തെ മുക്തമാക്കുമെന്നും സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും പ്രകടന പത്രിക അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.

Read Full Story
12:08 PM (IST) Nov 24

Malayalam news liveമാമി തിരോധാന കേസ് - അന്വേഷണത്തിൽ ലോക്കൽ പൊലീസിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തി, 'സിസിടിവി ദൃശ്യങ്ങളും ടവര്‍ ലൊക്കേഷനും പരിശോധിച്ചില്ല'

മാമി തിരോധാന കേസ് അന്വേഷണത്തിൽ ലോക്കൽ പോലീസിന് വീഴ്ച പറ്റിയെന്നു അന്വേഷണ റിപ്പോർട്ട്‌. 

Read Full Story
11:56 AM (IST) Nov 24

Malayalam news live12000 രൂപയ്ക്ക് ബൈക്ക് പണയം വച്ചു, തിരികെ ചോദിച്ചപ്പോള്‍ നൽകിയില്ല, മാണിക്കുന്നം കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അഭിജിത്തും കൊല്ലപ്പെട്ട ആദർശും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് അരുംകൊലയിലേക്ക് നയിച്ചത്.

Read Full Story